Lifestyle

ജോലിസ്ഥലത്തെ സമ്മര്‍ദ്ദം : ചൈനയിലെ 20 കാരി പെണ്‍കുട്ടി മരവിച്ച അവസ്ഥയില്‍

ചൈനയില്‍ നിന്നുള്ള അസ്വസ്ഥജനകമായ ഒരു സംഭവത്തില്‍, 20 കാരി പെണ്‍കുട്ടി ജോലിസ്ഥലത്തെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രതികരണ ശേഷിയില്ലാതെ മരവിച്ച അവസ്ഥയിലായി. മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ നിന്നുള്ള ലി എന്ന പെണ്‍കുട്ടിയാണ് മനോനില സ്ഥിരപ്പെട്ട അവസ്ഥയിലായത്. പ്രതികരണം നഷ്ടമായി ഭക്ഷണം കഴിക്കാനോ വെളളം കുടിക്കാനോ മറ്റുള്ളവരുമായി സംഭാഷണത്തില്‍ ഏര്‍പ്പെടാനോ എന്തിനേറെ ടോയ്‌ലറ്റ് ഉപയോഗിക്കുന്ന കാര്യം പോലും മറന്ന അവസ്ഥയിലായിപോയെന്ന് ഹോങ്കസിംഗ് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒക്ടോബര്‍ 15-ന് ചൈനീസ് മാധ്യമം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നീണ്ട വിഷാദത്തില്‍ ദിവസങ്ങള്‍ കഴിയുന്തോറും അവളുടെ അവസ്ഥ വഷളായി. ഉറങ്ങുമ്പോള്‍ തലയണ നീക്കം ചെയ്താല്‍ തല വായുവില്‍ തന്നെ നില്‍ക്കുന്ന അവസ്ഥ പോലുമെത്തി. ടോയ്‌ലറ്റ് ഉപയോഗിക്കേണ്ട കാര്യം പോലും കുടുംബം അവളെ ഓര്‍മ്മിപ്പിക്കേണ്ട സ്ഥിതി വന്നു. ലീ ജോലി ചെയ്യുന്ന ഷെങ്ഷൂവിലെ എട്ടാം പീപ്പിള്‍സ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ജിയ ദെഹുവാന്‍ അവളെ വിശേഷിപ്പിച്ചത് ചുറ്റുപാടുകളോട് പ്രതികരിക്കാന്‍ കഴിയാത്ത ഒരു ‘മരം’ എന്നാണ്.

വിഷാദരോഗത്തിന്റെ ലക്ഷണമായ കാറ്ററ്റോണിക് സ്റ്റൂപ്പര്‍ എന്നാണ് ഈ വിചിത്രമായ അവസ്ഥയാണ് ഇതെന്ന് ജിയ വിശദീകരിച്ചു. ക്ലീവ്ലാന്‍ഡ് ക്ലിനിക്കിന്റെ അഭിപ്രായത്തില്‍, ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള ഒരു വ്യക്തിയുടെ അവബോധം തടസ്സപ്പെടുന്ന അവസ്ഥയാണിത്. ഈ സാഹചര്യത്തില്‍ ”ആളുകള്‍ക്ക് അവരുടെ ചുറ്റുപാടുകളോടുള്ള പ്രതികരണം കുറയുകയോ തീരെ ഇല്ലാതാകുകയോ ആണ് ചെയ്യാറ്.”

ലിയുടെ അന്തര്‍മുഖ വ്യക്തിത്വം കൂടിയായപ്പോള്‍ അവളുടെ അവസ്ഥ കൂടുതല്‍ വഷളായി. ആളുകളോട് കാര്യങ്ങള്‍ തുറന്നുപറയാന്‍ അവള്‍ പാടുപെട്ടു. അവള്‍ തന്റെ സാഹചര്യം അംഗീകരിക്കുകയും ഇപ്പോള്‍ മുതല്‍ അവളുടെ മാനസികാവസ്ഥ കൂടുതല്‍ ഫലപ്രദമായി നിയന്ത്രിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ലീയുടെ കേസ് ചൈനീസ് സോഷ്യല്‍ മീഡിയയില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ”ബോസിന്റെ പ്രവൃത്തികള്‍ കാരണം അവള്‍ സ്വയം പീഡിപ്പിക്കുകയായിരുന്നു.” ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

ജോലിസ്ഥലത്തെ മാനസികാരോഗ്യത്തെക്കുറിച്ച് ചൈനീസ് സൈക്കോളജിക്കല്‍ സൊസൈറ്റി നടത്തിയ ഒരു സര്‍വേയില്‍ 4.8 ശതമാനം ചൈനീസ് ജീവനക്കാരും ജോലിസ്ഥലത്തെ വിഷാദം അനുഭവിച്ചതായി കണ്ടെത്തി. ഏകദേശം 80 ശതമാനം ജീവനക്കാരും ജോലിസ്ഥലത്ത് അസ്വസ്ഥത അനുഭവപ്പെട്ടു, 60 ശതമാനം പേര്‍ ഉത്കണ്ഠയും 40 ശതമാനം പേര്‍ വിഷാദരോഗവും റിപ്പോര്‍ട്ട് ചെയ്തതായി ഷാങ്ഗുവാന്‍ ന്യൂസ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തു.