കൊന്നാല്‍ പാപം തിന്നാല്‍ തീരുമെന്നാണല്ലോ. സഹജീവികളോട് അതിരില്ലാത്തെ സ്നേഹമുള്ളവരുണ്ട്. തെരുവുനായ്ക്കളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ദത്തെടുക്കും . മറ്റുള്ളവര്‍ കാണ്‍കെ അവയെ സ്നേഹത്തോടെ ഊട്ടും. മറോടണച്ച് വീട്ടില്‍ കൊണ്ടുപോകും.
വീട്ടിലെത്തിയാല്‍ പക്ഷേ കഥമാറും. നിന്ന നില്‍പ്പില്‍ കശാപ്പ് ചെയ്യും. നല്ല മസാല ചേര്‍ത്ത് പാകം ചെയ്ത് മൂന്നോ നാലോ ദിവസം കൊണ്ട് തിന്നു തീര്‍ക്കും . പറഞ്ഞുവരുന്ന് ചൈനയിലെ ലിയോണിങ് പ്രവിശ്യയിലുള്ള സിക്‌സുവാനെ കുറിച്ചാണ്. തെരുവുനായ്ക്കളെ കൊന്നുതിന്നതിന്റെ പേരില്‍ ഇപ്പോള്‍ നടപടി നേരിടുകയാണ് സിക്സുവാന്‍.
ലിയോണിങ്ങിലെ അറിയപ്പെടുന്നൊരു മൃഗസ്നേഹിയായിരുന്നു സിഷ്സുവാന്‍. മെസേജിങ് ആപ്പുകള്‍ വഴി ഷെല്‍റ്റര്‍ ഹോമുകളുമായി ബന്ധപ്പെട്ടായിരുന്നു സിക്സുവാന്റെ പ്രവര്‍ത്തനം. നായ്ക്കള്‍ക്ക് സുരക്ഷിത ഇടമൊരുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഷെല്‍റ്റര്‍ ഹോം അധികൃതരെ ആദ്യം വിശ്വസിപ്പിച്ചു. പിന്നെ അവിടെ നിന്നും നായ്ക്കളെ ദത്തെടുത്തു. നായ്ക്കളെ സൗജന്യമായി കൈമാറുന്ന സ്ഥലങ്ങളായിരുന്നു അവര്‍ക്ക് കൂടുതല്‍ താല്‍പര്യം. നായ്ക്കളെ വീട്ടിലെത്തിച്ച് ഇവര്‍ എന്തു ചെയ്യുന്നു എന്ന് തുടക്കത്തില്‍ പക്ഷേ ആരും അന്വേഷിച്ചിരുന്നില്ല.
അധികമാര്‍ക്കും പിടികൊടുക്കാതെയായിരുന്നു സിക്സുവാന്റെ പ്രവര്‍ത്തനങ്ങള്‍. ഷെല്‍റ്റര്‍ ഹോമുകളില്‍ നിന്ന് നായ്ക്കളെ കൈമാറിക്കഴിഞ്ഞാല്‍ സിക്സുവാന്‍ എന്തു ചെയ്യുന്നു എന്ന് ആരും ശ്രദ്ധിച്ചിരുന്നില്ല. അവര്‍ നായ്ക്കളെ ഭക്ഷണമാക്കുമെന്ന് ആരും കരുതിയില്ല. അതോടെ അവര്‍ക്ക് ധൈര്യവുംകൂടി .
ക്രമേണ യുവതി ഇത്തരത്തിലുള്ള പാചകക്രിയകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. ‘നായയുടെ ഇറച്ചി റെഡി’ എന്ന രീതിയിലായിരുന്നു പോസ്റ്റ്. യുവതിയുടെ കുട്ടി, നായ ഇറച്ചി കഴിക്കുന്നതായിരുന്നു മറ്റൊരു പോസ്റ്റ്. ഇതുകണ്ട ചില ഷെല്‍റ്റര്‍ ഹോം അധികൃതര്‍ പരാതിയുമായെത്തി. അന്വേഷണത്തില്‍ സിക്സുവാന്റെ വീട്ടില്‍ നിന്ന് നായയുടെ ഇറച്ചി കണ്ടെടുത്തു. തുടര്‍ന്നുള്ള നടപടികള്‍ വേഗത്തിലായിരുന്നു. ബഅവര്‍ക്ക് മേലില്‍ നായ്ക്കളെ കൈമാറരുതെന്ന് ഷെല്‍റ്റര്‍ ഹോമുകള്‍ക്ക് അധികൃതര്‍ നിര്‍ദേശവും നല്‍കി
ചൈനയില്‍ പലയിടങ്ങളിലും നായ മാംസം കഴിക്കുന്നതിന് നിരോധനമില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും നായ മാംസത്തിന്റെ ഗുണഗണങ്ങളെ കുറിച്ച് വായ്തോരാതെ സംസാരിക്കുന്നവരാണ് ചൈനക്കാര്‍. പരമ്പരാഗതമായി നായ്ക്കളുടെ മാംസം ചൈനക്കാര്‍ കഴിക്കുന്നുമുണ്ട്