ഒരു ദിവസം രാവിലെ ഉറക്കമുണർന്നപ്പോള്‍ കാമുകൻ പറയുന്നത് ഒന്നും കേൾക്കാൻ കഴിയാതെ യുവതി . ചൈനയിലെ സിയാമെനിൽ നിന്നുള്ള ഒരു യുവതിക്കാണ് അസാധാരണമായ ഈ ആരോഗ്യപ്രശ്നം. ‘റിവേഴ്സ് സ്ലോപ്പ് ഹിയറിംഗ് ലോസ്’ (Reverse slope hearing loss) എന്ന അപൂർവ്വമായ അവസ്ഥയാണ് ഇതിന് കാരണമായത്. കുറഞ്ഞ ഫ്രീക്വൻസിയുള്ള ശബ്ദങ്ങൾ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ഒരു ദിവസം രാവിലെ ഉറക്കമുണർന്നപ്പോഴാണ് കാമുകൻ പറയുന്നത് കേൾക്കാൻ കഴിയുന്നില്ലെന്ന് യുവതി തിരിച്ചറിഞ്ഞത്. പുരുഷന്മാരുടെ ശബ്ദം സാധാരണയായി കുറഞ്ഞ ഫ്രീക്വൻസിയിലുള്ളതായതുകൊണ്ടാണ് അവർക്ക് Read More…
Tag: Chinese woman
മകൾ വിദേശത്ത്; കനത്ത ഒറ്റപ്പെടൽ മാറ്റാൻ 59-ാം വയസ്സിൽ ആണ്‍കുഞ്ഞിന്റെ അമ്മയായി
വിദേശത്തുള്ള ഏക മകളുടെ അഭാവത്തിൽ അനുഭവിച്ച കടുത്ത ഒറ്റപ്പെടലിന് വിരാമമിട്ട്, 59-ാം വയസ്സിൽ ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് ചൈനീസ് സ്വദേശിയായ സൂ എന്ന സ്ത്രീ. ഏറെ നാളത്തെ ആഗ്രഹത്തിനൊടുവിൽ ഐ.വി.എഫ് (IVF) ചികിത്സയിലൂടെയാണ് ഇവർ വീണ്ടും അമ്മയായത്. ജനുവരി 9-ന് കിഴക്കൻ ജിയാങ്‌സു പ്രവിശ്യയിലെ ഷാങ്‌ജിയാഗാങ് നമ്പർ 1 പീപ്പിൾസ് ആശുപത്രിയിൽ സിസേറിയൻ വഴിയാണ് കുഞ്ഞ് ജനിച്ചത്. ജനനസമയത്ത് 2.2 കിലോഗ്രാം ഭാരമുണ്ടായിരുന്ന കുഞ്ഞ് ആരോഗ്യവാനായിരിക്കുന്നു. തന്റെ മകൾ ഉപരിപഠനത്തിനും മറ്റുമായി വിദേശത്തേക്ക് പോയതോടെ വീട്ടിൽ അനുഭവപ്പെട്ട Read More…
ഒരു വർഷമായി യുവതി ഉണ്ണുന്നതും ഉറങ്ങുന്നതും വിമാനത്താവളത്തില്‍ ! ദി ടെർമിനൽ’ സിനിമയെ അനുസ്മരിപ്പിക്കുന്നതെന്ന് സോഷ്യൽ മീഡിയ- വീഡിയോ
സ്റ്റീവൻ സ്പീൽബെർഗ് സംവിധാനം ചെയ്ത് ടോം ഹാങ്ക്സ് അഭിനയിച്ച ‘ദി ടെർമിനൽ’ എന്ന സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന വീഡിയോ എക്‌സിൽ വൈറലായതോടെ വലിയ ചർച്ചകൾക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്. മലേഷ്യയിലെ ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ഒരു വർഷമായി ഒരു ചൈനീസ് യുവതി താമസിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും സൂചനയുണ്ട്. വിമാനത്താവളത്തിനുള്ളിൽ കഴിയുന്ന യുവതിയുടെ വീഡിയോ വൈറൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, വിമാനത്താവളത്തിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളോട് യുവതി പ്രകോപിതയായി തട്ടിക്കയറുന്നത് കാണാം. മറ്റൊരാളോട് ഉച്ചത്തിൽ സംസാരിക്കുന്ന Read More…
’35 ദിവസത്തിനിടെ തിന്നത് 50 എലികളെ’; അതിജീവന മത്സരത്തിനിടെ 14 കിലോ കുറച്ചെന്ന് മൂന്നാം സ്ഥാനക്കാരി
കാലം മാറിയപ്പോള്‍ ചൈനയില്‍ ഇപ്പോൾ ട്രെന്‍റുകളുടെ കാലമാണ്. ഇപ്പോഴത്തെ ഏറ്റവും ജനപ്രിയ ട്രെന്‍റുകളിലൊന്നാണ് വന്യജീവി അതിജിവന മത്സരം. ഏറ്റവും കൂടുതല്‍ കാലം വനത്തില്‍, പുറത്ത് നിന്നുള്ള സഹായങ്ങളൊന്നുമില്ലാതെ അതിജീവിക്കുക. മത്സരം ഇപ്പോഴും തുടരുകയാണ്. ഇനി രണ്ട് പേരാണ് മത്സരരംഗത്തുള്ളത്. മത്സരാര്‍ത്ഥികളില്‍ ഏറ്റവും അവസാനം പുറത്തിറങ്ങിയ, മൂന്നാം സ്ഥാനം നേടിയ യുവതിയുടെ അതിജീവന അനുഭവങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഒക്ടോബർ 1 ന് കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഒരു ദ്വീപിലാണ് വനം അതിജീവന മത്സരം ആരംഭിച്ചത്. Read More…
വരനു വരുമാനം കുറവ്, ആലിംഗനം ചെയ്തതിന് 3.7 ലക്ഷം ഫീസു വേണമെന്ന് വധു! വിവാഹത്തിൽ നിന്ന് പിന്മാറ്റം
വരൻ്റെ കുടുംബം വധുവിൻ്റെ കുടുംബത്തിന് പണം നൽകുന്ന ഒരു പൊതു ആചാരമാണ് ചൈനയിലെ വിവാഹ സമ്മാനം (Betrothal gift). എന്നാൽ വിചിത്രമായ ഒരു കാരണത്തിന്റെ പേരിൽ വിവാഹം മുടങ്ങുകയും വരന് വൻ സാമ്പത്തിക ബാധ്യത വരികയും ചെയ്തൊരു വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ പിങ്ഡിങ്ഷാന്‍ എന്ന പ്രദേശത്തു താമസിക്കുന്ന ഒരു യുവാവും യുവതിയും വിവാഹദല്ലാൾ മുഖേന അവരുടെ വിവാഹം ഉറപ്പിച്ചത് കഴിഞ്ഞ വർഷമാണ്. വരൻ്റെ കുടുംബത്തിൽ നിന്ന് 200,000 യുവാന്റെ (ഏകദേശം Read More…
‘മുഖത്ത് ആയിരം ഉറുമ്പുകൾ ഇഴയുമ്പോലെ’; 22 വർഷമായി യുവതി മേക്കപ്പ് തുടച്ചില്ല, അനുഭവം
ചൈന: വടക്കുകിഴക്കൻ ചൈനയിലെ ജിലിൻ പ്രവിശ്യയിൽ നിന്നുള്ള 37 വയസ്സുള്ള ഒരു വനിതാ ഇന്‍ഫ്ളുവന്‍സര്‍ പങ്കുവച്ച തന്റെ കഥ കേട്ട് അന്തംവിട്ട് സോഷ്യൽ മീഡിയ. കാരണം കഴിഞ്ഞ 22 വർഷമായി അവരുടെ മുഖത്തെ മേക്കപ്പ് തുടച്ചു നീക്കാറില്ലെന്ന് എന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് എഴുതുന്നു. വർഷങ്ങളായി മേക്കപ്പുപയോഗിക്കുകയും വേണ്ടവിധത്തിൽ കഴുകിക്കളയാതിരിക്കുകയും ചെയ്തതിനെ തുടർന്ന് തനിക്കുണ്ടായ ദുരനുഭവമാണ് ചൈനയിൽ നിന്നുള്ള യുവതി പങ്കുവെച്ചത്. ശരിയായ രീതിയിൽ മേക്കപ്പ് നീക്കം ചെയ്യാത്തതിനാൽ ചർമ്മത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതിന്റെ ഞെട്ടിക്കുന്ന Read More…
മോഷ്ടാവ് കുത്തിയത് 22 തവണ; വച്ചുപിടുപ്പിച്ച മാറിടത്തില്‍ കൊണ്ടതിനാല്‍ യുവതി രക്ഷപ്പെട്ടു
അപ്രതീക്ഷിതമായി ഉണ്ടായ കത്തി ആക്രമണത്തില്‍ പരിക്കേല്‍ക്കാതെ യുവതിയെ രക്ഷപ്പെടുത്തിയത് വെച്ചുപിടുപ്പിച്ച മാറിടം. തെക്കുകിഴക്കന്‍ ചൈനയിലെ സംഭവത്തില്‍ മോഷണശ്രമത്തിനിടയില്‍ അക്രമിയുടെ കുത്തുകള്‍ യുവതിയുടെ ഇംപ്ലാന്റ് ബ്രെസ്റ്റില്‍ ആയതിനാലാണ് യുവതി രക്ഷപ്പെട്ടത്. 22 തവണയായിരുന്നു പ്രതി ഇരയെ കുത്തിയത്. ഒടുവില്‍ അയാള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. മെയ് 22 ന് ഷെജിയാങ് പ്രവിശ്യയിലെ ഹാങ്ഷൗവിലെ മിക്സി ഷോപ്പിംഗ് മാളിലാണ് ആക്രമണം നടന്നത്. 30 കാരിയായ മാ എന്ന് പേരുള്ള ഇര അവളുടെ കാറില്‍ കയറുന്നതിനിടെ ഒരു യുവാവ് പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. Read More…
കറുത്തു പോകാതിരിക്കാന്‍ സൂര്യപ്രകാശം ഒഴിവാക്കി; ഇപ്പോള്‍ തിരിഞ്ഞുകിടന്നാല്‍ എല്ലൊടിയും !
കറുത്തുപോകാതിരിക്കാന്‍ സൂര്യപ്രകാശത്തില്‍ നിന്നും വര്‍ഷങ്ങളോളം അകന്നുനിന്ന യുവതി ഒടുവിവില്‍ വൈറ്റമിന്‍ ഡി യുടെ അഭാവം മൂലം ഉണ്ടാകുന്ന ഗുരുതരമായ ഓസ്റ്റിയോപൊറോസിസ് അവസ്ഥയില്‍ വലയുന്നു. ചൈനയിലെ ചെങ്ഡുവിലുള്ള 48 കാരിയായ ഒരു സ്ത്രീയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. വൈറ്റമിന്‍ ഡി കുറഞ്ഞ് അസ്ഥികള്‍ ദുര്‍ബ്ബലമാകുന്ന അവസ്ഥയിലാണ് യുവതിയുള്ളത്. ഇതുമൂലം കിടക്കയില്‍ മറിഞ്ഞുംതിരിഞ്ഞും കിടക്കുന്നത് പോലും ഇവരുടെ വാരിയെല്ലുകളും മറ്റും ഒടിയാന്‍ കാരണമായി. ലളിതമായ ചലനങ്ങള്‍ പോലും ഇവര്‍ക്ക് പ്രശ്‌നമായി മാറിയിരിക്കുകയാണ്. പരമ്പരാഗത ചൈനീസ് മെഡിസിന്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റിലെ സിന്‍ഡു ഹോസ്പിറ്റലിലെ അറ്റന്‍ഡിംഗ് Read More…
തെരുവുനായ്ക്കളെ പകല്‍ ദത്തെടുക്കും; രാത്രി കൊന്നുതിന്നും; ഒടുവില്‍ യുവതിക്ക് പിടിവീണു
കൊന്നാല്‍ പാപം തിന്നാല്‍ തീരുമെന്നാണല്ലോ. സഹജീവികളോട് അതിരില്ലാത്തെ സ്നേഹമുള്ളവരുണ്ട്. തെരുവുനായ്ക്കളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ദത്തെടുക്കും . മറ്റുള്ളവര്‍ കാണ്‍കെ അവയെ സ്നേഹത്തോടെ ഊട്ടും. മറോടണച്ച് വീട്ടില്‍ കൊണ്ടുപോകും. വീട്ടിലെത്തിയാല്‍ പക്ഷേ കഥമാറും. നിന്ന നില്‍പ്പില്‍ കശാപ്പ് ചെയ്യും. നല്ല മസാല ചേര്‍ത്ത് പാകം ചെയ്ത് മൂന്നോ നാലോ ദിവസം കൊണ്ട് തിന്നു തീര്‍ക്കും . പറഞ്ഞുവരുന്ന് ചൈനയിലെ ലിയോണിങ് പ്രവിശ്യയിലുള്ള സിക്‌സുവാനെ കുറിച്ചാണ്. തെരുവുനായ്ക്കളെ കൊന്നുതിന്നതിന്റെ പേരില്‍ ഇപ്പോള്‍ നടപടി നേരിടുകയാണ് സിക്സുവാന്‍. ലിയോണിങ്ങിലെ അറിയപ്പെടുന്നൊരു Read More…









