Oddly News

80 വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ 103ാമത്തെ വയസ്സിൽ ഭർത്താവിനെ കാണാതെ മരണം

യാഥാര്‍ത്ഥ പ്രണയം മരിക്കില്ലെന്നല്ലേ. കാണാതെപോയ ഭര്‍ത്താവിനായി 80 വര്‍ഷം കാത്തിരുന്ന സ്ത്രീ ഒടുവില്‍ 103-ാമത്തെവയസ്സില്‍ മരണത്തിന് കീഴടങ്ങി. വിദേശത്ത് ജോലി ചെയ്തിരുന്ന ഭര്‍ത്താവ് 1952-ല്‍ എഴുതിയ അവസാനത്തെ കത്തില്‍ പ്രതീക്ഷവെച്ച് ജീവിച്ച സ്ത്രീ മരണത്തിന് കീഴടങ്ങിയപ്പോള്‍ ആശ്വസിച്ചത് കുടുംബമായിരുന്നു.

മാര്‍ച്ച് 8 ന് തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ വീട്ടില്‍ ഡു ഹുഷെന്‍ മരിച്ചുവെന്ന് അവരുടെ കുടുംബം പുറത്തിറക്കിയ ഒരു ചരമക്കുറിപ്പില്‍ പറയുന്നു, മരണകാരണം വിശദീകരിച്ചിട്ടില്ല. മരണത്തിന് മുമ്പ്, 1940 ല്‍ ഈ സ്ത്രീ വിവാഹിതയായപ്പോള്‍ ഉപയോഗിച്ചിരുന്ന ഒരു പഴയ തലയിണ കവര്‍ കൈയില്‍ കരുതിയിരുന്നുവെന്ന് അവരുടെ കുടുംബം പറഞ്ഞതായി ഷാങ്ഹായ് മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഡുവിന് ഭര്‍ത്താവ് ഹുവാങ് ജുന്‍ഫുവിനെക്കാള്‍ മൂന്ന് വയസ്സ് കൂടുതലായിരുന്നു.

വിവാഹത്തിന് തൊട്ടുപിന്നാലെ, ഹുവാങ് കുവോമിന്‍താങ് സൈന്യത്തില്‍ ചേരുകയും യുദ്ധങ്ങളില്‍ പങ്കെടുക്കാന്‍ പോകുകയും ചെയ്തു. 1943 ല്‍, ഡു ഹുവാങ്ങിനെ കണ്ടെത്തി, അവള്‍ ഗര്‍ഭിണിയായി വീട്ടിലേക്ക് മടങ്ങുന്നതുവരെ അദ്ദേഹം സൈനിക സേവനം ചെയ്തുകൊണ്ടിരുന്നു. 1944 ജനുവരിയില്‍ അവര്‍ മകന്‍ ഹുവാങ് ഫച്ചാങ്ങിന് ജന്മം നല്‍കി. മകന്‍ ജനിച്ച് ദിവസങ്ങള്‍ക്ക് ശേഷം, അമ്മയുടെ ശവസംസ്‌കാരം നടത്താന്‍ ഹുവാങ് ജുന്‍ഫു വീട്ടിലേക്ക് മടങ്ങി.

അധികം താമസിയാതെ, സൈന്യത്തില്‍ ചേരാന്‍ വേണ്ടി ഹുവാങ് ജുന്‍ഫു വീട് വിട്ടിറ ങ്ങി, പിന്നീട് തിരിച്ചെത്തിയില്ല. പക്ഷേ അദ്ദേഹം കത്തുകള്‍ അയച്ചു. എന്നാല്‍ അവസാ നത്തേത് 1952 ജനുവരി 15 നാണ് കിട്ടിയത്. മലേഷ്യയിലെ ഒരു ചൈനീസ് നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ടെന്ന് കത്തില്‍ സൂചിപ്പിച്ചിരുന്നു. ഭര്‍ത്താവിന്റെ അസാന്നിദ്ധ്യം വന്നതോടെ പകല്‍ സമയത്ത് കൃഷിപ്പണികള്‍ ചെയ്തും വൈകുന്നേ രം വൈക്കോല്‍ ചെരുപ്പുകളും തുണികളും നെയ്തുമാണ് ഡു കുടുംബത്തെ പോറ്റിയി രുന്നത്.

ഇതിനിടയില്‍ വേറെ വിവാഹാലോചന വന്നെങ്കിലും അവര്‍ അതെല്ലാം നിരസിച്ചു. ശുഭാപ്തിവിശ്വാസം പുലര്‍ത്തിയിരുന്ന അവര്‍ ഭര്‍ത്താവ് എപ്പോഴെങ്കിലും തിരിച്ചെത്തി യാലോ? എന്നായിരുന്നു പുനര്‍വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ നല്‍കിയ മറുപടി. മക്കളെ നന്നായി പഠിപ്പിക്കണമെന്ന് ഭര്‍ത്താവ് കത്തില്‍ വ്യക്തമാക്കിയിരുന്നു. അതുപോലെ തന്നെ അവര്‍ മകനെ നന്നായി പഠിപ്പിക്കുകയും ചെയ്തു.

വിദേശ ചൈനീസ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സുനി കൗണ്ടിയിലെ ഒരു സര്‍ക്കാര്‍ വകുപ്പില്‍ നിന്നുള്ള രേഖകള്‍ കാണിക്കുന്നത് ഹുവാങ് ജുന്‍ഫു 1950-ല്‍ മലേഷ്യയില്‍ സ്ഥിരതാമസമാക്കിയതിനു ശേഷം നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം സിംഗപ്പൂരിലേക്ക് താമസം മാറിയെന്നാണ്. എന്നാല്‍ അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായില്ല.