ലൈംഗികത്തൊഴിലാളിയുമായി ബന്ധപ്പെടുത്തി കെണിയിലാക്കി ഭര്‍ത്താവില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച ഭാര്യയ്ക്കും കൂട്ടാളിക്കും ചൈനയില്‍ തടവ്. നമ്മുടെ സ്ത്രീധനത്തിന് പകരമായി ചൈനയില്‍ പുരുഷന്മാര്‍ നല്‍കുന്ന വന്‍തുക ‘വധുവില’ തട്ടിയെടുക്കാനായിരുന്നു സ്ത്രീയുടേയും കാമുകന്റെയും കൂട്ടുകാരുടെയും ശ്രമം. എന്നാല്‍ കെണിയില്‍ വീഴാതിരുന്ന ഭര്‍ത്താവ് പോലീസിനെ ബന്ധപ്പെടുകയും തട്ടിപ്പുകാരിയേയും കാമുകനേയും കുടുക്കുകയായിരുന്നു. വരന്‍ ലൈംഗികത്തൊഴിലാളിയുമായി പിടിക്കപ്പെട്ടാല്‍ വധു വാങ്ങിയ പണം മടക്കിക്കൊടുക്കേണ്ടതില്ല.
തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗുയ്ഷോ പ്രവിശ്യയിലെ ലോങ്ലി കൗണ്ടിയിലെ ഒരു കോടതി ഈ മാസം ആദ്യം കേസ് പരിഗണിച്ചു. സിയോങ് എന്ന് സ്ത്രീയും അവളുടെ കാമുകന്‍ ലി എന്നയാളും വന്‍തുക കടംകയറിയ സ്ഥിതിയില്‍ ആയിരുന്നു. ലോണുകളില്‍ നിന്നും രക്ഷപ്പെടാനായിരുന്നു ഈ ആസൂത്രണം. സീയോങ് ഓണ്‍ലൈന്‍ വഴി ഷൂ, സോംഗ് എന്നിങ്ങനെ രണ്ടു പുരഷന്മാരുമായി പരിചയപ്പെടുകയും അവരുമായി ചങ്ങാത്തം കൂടുകയും ചെയ്തു. പിന്നീട് നേരില്‍ കണ്ടപ്പോള്‍ വിവാഹം നടക്കുന്ന സാഹചര്യത്തില്‍ കടം പരിഹരിക്കാന്‍ മാര്‍ഗ്ഗം ചെയ്തു തരാമെന്ന് ഇവര്‍ സിയോങിന് വാഗ്ദാനവും നല്‍കി.
പ്രാദേശികമായി ഇവിടെ 100,000 യുവാന്‍ (13,700 ഡോളര്‍) ആണ് വധുവില. എന്നാല്‍ വരന്‍ ലൈംഗികത്തൊഴിലാളിയുടെ സേവനം സ്വീകരിച്ചതായി കണ്ടെത്തിയാല്‍ വധു കിട്ടിയ പണം തിരികെ കൊടുക്കേണ്ടതില്ല. അതായത് അയാള്‍ക്ക് അത് എന്നെന്നേക്കുമായി നഷ്ടപ്പെടും. തുടര്‍ന്ന് സിയോങിനെ വെച്ച് ഷൂവും സോംഗും വിവാഹത്തട്ടിപ്പ് പ്ലാന്‍ ചെയ്തു. സിയോങ് ഒരു മാച്ച് മേക്കിംഗ് ഏജന്‍സിയില്‍ വെച്ച് പരിചയപ്പെട്ട ബാവോ എന്ന് വിളിക്കപ്പെടുന്ന ഒരാളെ കണ്ടുമുട്ടി, ദിവസങ്ങള്‍ക്ക് ശേഷം അവര്‍ കൗണ്ടിയിലെ ഒരു സിവില്‍ അഫയേഴ്‌സ് അതോറിറ്റിയില്‍ അവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്തു.
കിഴക്കന്‍ ജിയാങ്സു പ്രവിശ്യയിലെ തന്റെ ജന്മനാട്ടില്‍ വിവാഹ ചടങ്ങുകള്‍ നടത്തുന്നതിന് മുമ്പ് സിയോങ്ങിന് 136,666 യുവാന്‍ വധുവിലയായി ബാവോ നല്‍കി. വിവാഹത്തിലേക്ക് ആഭരണങ്ങള്‍ക്കായി 48,000 യുവാനും (6,600 യുഎസ് ഡോളര്‍) ചെലവഴിച്ചു.
ഒരാഴ്ചയ്ക്ക് ശേഷം അവര്‍ ഗുയിഷൗവിലെ ലോംഗ്ലി കൗണ്ടിയില്‍ തിരിച്ചെത്തി. ലീയും സിയോങിനൊപ്പം ഉണ്ടായിരുന്നു. ബാവോയ്ക്ക് തന്റെ കസിനാണ് ലീ എന്നായിരുന്നു സിയോങ് പരിചയപ്പെടുത്തിയത്. അത്താഴത്തിനിടയില്‍ പരസ്പരം സംസാരിക്കാന്‍ ലീയേയും ബാവോയെയും വിട്ടിട്ട് സിയോങ് അവിടെ നിന്നും പോയി. ഇതിനിടയില്‍ ലീ ബാവോയെ ഒരു ലൈംഗികത്തൊഴിലാളിയുമായി ബന്ധപ്പെടാന്‍ നിര്‍ബ്ബന്ധിച്ചു. അതിന് ശേഷം ലീ വിദഗ്ദ്ധമായി മാറുകയും ചെയ്തു. തട്ടിപ്പ് മണത്ത ബാവോ പോലീസിനെ വിളിച്ചു വരുത്തിയതോടെ തന്ത്രങ്ങളെല്ലാം പൊളിഞ്ഞു.
സിയോങ്, ലി, ഷൂ, സോങ് എന്നിവരെ വഞ്ചനാക്കുറ്റത്തിന് കോടതി തടവിന് ശിക്ഷിച്ചു. മൂന്ന് വര്‍ഷവും 10 മാസവും ആയിരുന്നു ശിക്ഷ. കൂടാതെ ബാവോയുടെ സാമ്പത്തിക നഷ്ടം നികത്താന്‍ 20,000-30,000 യുവാന്‍ (യുഎസ് ഡോളര്‍2,700-4,100) വീതം ഓരോരുത്തരും നല്‍കാനും ഉത്തരവിട്ടു.ബാവോയെ സിയോങിന് പരിചയപ്പെടുത്തിയതിനും സിയോങിന് സ്വകാര്യ വിവരങ്ങള്‍ കെട്ടിച്ചമച്ച് നല്‍കിയതിനും റാക്കറ്റില്‍ അംഗമായ മാച്ച് മേക്കിംഗ് ഏജന്‍സിയില്‍ ജോലി ചെയ്തിരുന്ന മറ്റൊരാളും അറസ്റ്റിലായിട്ടുണ്ട്. അദ്ദേഹത്തിന്റെ വിധി കോടതി ഇതുവരെ തീരുമാനിച്ചിട്ടില്ല.