ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) വഴി സൃഷ്ടിച്ചതാണെന്ന് തരത്തില്‍ ചര്‍ച്ച ഉയര്‍ത്തി യഥാര്‍ത്ഥമാണെന്ന് വിശ്വസിക്കാന്‍ ആള്‍ക്കാര്‍ വിസമ്മതിച്ച അതിശയകരമാംവിധം സുന്ദരിയായ ഒരു ചൈനീസ് വധു ഓണ്‍ലൈനില്‍ വൈറലാകുന്നു. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗാന്‍സു പ്രവിശ്യയില്‍ ഏപ്രിലില്‍ നടന്ന വിവാഹത്തിന്റെ വീഡിയോകള്‍ പങ്കുവെച്ചപ്പോഴാണ് വൈറലായി മാറിയിരിക്കുന്നത്.
വിവാഹ ഫോട്ടോഗ്രാഫറാണ് വിവാഹവീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്. മുടി, ചെവി, കഴുത്ത്, തോളുകള്‍ എന്നിവ മറച്ച് ഇസ്ലാമിനോട് ചേര്‍ന്നുനില്‍ക്കുന്ന ചൈനീസ് ഹുയി വംശീയ വിഭാഗത്തില്‍ നിന്നുള്ളയാളാണെന്ന് സൂചിപ്പിക്കുന്ന പരമ്പരാഗത വെളുത്ത ശിരോവസ്ത്രം ധരിച്ചിരുന്നു. ചിലര്‍ അവളുടെ സൗന്ദര്യത്തില്‍ അമ്പരന്നു. എഐ വീഡിയോയാണോ എന്ന് ചോദിച്ചു. മറ്റുചിലര്‍ അവളെ ചൈനീസ് നടി ഫാന്‍ ബിംഗ്ബിംഗിനോട് ഉപമിക്കുകയും വധു പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായതായി സംശയിക്കുകയും ചെയ്തു.
എന്നിരുന്നാലും, 25 വയസ്സുള്ള വധു യഥാര്‍ത്ഥമാണെന്ന് വിവാഹ ഫോട്ടോഗ്രാഫര്‍ സ്ഥിരീകരിച്ചു, ഹുയി ആളുകള്‍ പരമ്പരാഗതമായി കൃത്രിമ സൗന്ദര്യവര്‍ദ്ധക നടപടിക്രമങ്ങള്‍ നിരസിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. വധുവിന്റെ കുടുംബത്തിലെ മറ്റ് സ്ത്രീകളും സുന്ദരികളാണെന്ന് അവര്‍ പറഞ്ഞു. ആന്തരികസൗന്ദര്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനാല്‍ വധു സാധാരണയായി മേക്കപ്പ് ചെയ്യാറില്ലെന്ന് ഫോട്ടോഗ്രാഫര്‍ പറഞ്ഞു. വധുവിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.
ചൈനയിലെ വംശീയ വിഭാഗങ്ങളുടെ ജീവിതരീതികള്‍ പരിചിതമല്ലാത്ത ചില ഓണ്‍ ലൈന്‍ നിരീക്ഷകര്‍, വൈറല്‍ വീഡിയോകളിലൂടെ അവരുടെ പരമ്പരാഗത വസ്ത്ര ങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നു. ചൈനയിലെ 2020 സെന്‍സസില്‍ ഏകദേശം 11.4 ദശ ലക്ഷത്തോളം വരുന്ന ഹുയി ജനത, 1.29 ബില്യണ്‍ ജനങ്ങളും ജനസംഖ്യയുടെ 91.11 ശത മാനവും, ഷുവാങ് വംശീയ വിഭാഗവും ഉയ്ഗൂര്‍ വംശീയ വിഭാഗവും പ്രതിനിധീ കരി ക്കുന്ന ഹാന്‍ ചൈനക്കാര്‍ക്ക് ശേഷം രാജ്യത്തെ നാലാമത്തെ വലിയ വംശീയ വിഭാഗ മാണ്.