Oddly News

പരവതാനിയില്‍ പറക്കുന്ന റിയല്‍ ലൈഫ് ‘അലാവുദ്ദിന്‍’ ; പര്‍വതത്തില്‍ നിന്ന് ചാടുന്ന ത്രില്ലിംഗ് വീഡിയോ

ലോകപ്രശസ്തമായ ‘അലാവുദ്ദീനും അത്ഭുതവിളക്കും’ കഥയില്‍ നായകനും ജീനിയും സഞ്ചിക്കുന്ന മാന്ത്രികപരവതാനിയില്‍ പറക്കാനും ലോകം മുഴുവന്‍ ചുറ്റാനും ആഗ്രഹിക്കാത്ത ആള്‍ക്കാര്‍ ആരുണ്ട്? കാല്‍പ്പനികലോകത്തെ ഈ സാങ്കല്‍പ്പിക സംവിധാനം പക്ഷേ ജീവിതത്തില്‍ പ്രയോഗികമാക്കിയിരിക്കുകയാണ് 44 കാരനായ ഒരു പാരാഗ്‌ളൈഡര്‍. പടുകൂറ്റന്‍ കൊടുമുടിശൃംഖത്തില്‍ നിന്നും ഒരു പരവതാനിയില്‍ ഇദ്ദേഹം താഴേയ്ക്കു ചാടുന്ന വീഡിയോ നെഞ്ചിടിപ്പോടെ മാത്രമേ കണ്ടിരിക്കാനാകു.

പാരാഗ്‌ളൈഡിംഗിലൂടെ തന്റെ കഴിവുകള്‍ തേച്ചുമിനുക്കിയെടുത്ത ശേഷമാണ് ഫ്രെഡ്ഡിമോണ്ടിനി ഇത്തരമൊരു സ്റ്റണ്ടിന് ഇറങ്ങിയത്. പാരാഗ്‌ളൈഡിംഗ്, ഹാന്‍ഡ ഗ്‌ളൈഡിംഗ്, സ്‌കൈഡൈവിംഗ് എന്നിവയില്‍ വിദഗ്ദ്ധനാണ് മോണ്ടിനി. ഈ പരിചയമാണ് ചെറുപ്പ് കാലത്ത് കേട്ടിട്ടുള്ള സ്വപ്‌നലോകത്തെ ആശ്ചര്യം പരീക്ഷിച്ചുനോക്കാന്‍ മോണ്ടിയ്ക്ക് കരുത്തു നല്‍കിയത്. ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ഈ ത്രില്ലിംഗ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഫ്രാന്‍സിലെ മൗണ്ടന്‍ റേഞ്ചായ വെര്‍കോര്‍സ് മാസിഫ് റേഞ്ചില്‍ നിന്നു താഴ്‌വാരത്തിലേക്കായിരുന്നു ചാട്ടം.

ഇവിടെ നിന്നും 2,400 അടി താഴ്ചയിലേക്കായിരുന്നു ചാട്ടം. 1,600 മീറ്ററോളം കാര്‍പെറ്റില്‍ പറന്ന മോണ്ടിനി ബാക്കി ദൂരമാണ് പാരച്യൂട്ടില്‍ പറന്നത്. ”കുട്ടിക്കാലത്ത് ഞങ്ങളോട് പറഞ്ഞ കെട്ടുകഥകളുടെയും ഇതിഹാസങ്ങളുടെയും ഏത് ഭാഗമാണ് ശരിയെന്ന് ഞാന്‍ എപ്പോഴും ചിന്തിച്ചിട്ടുണ്ട്,”

ഫ്രാന്‍സിലെ ചോറഞ്ചെയില്‍ താമസിക്കുന്ന സാഹസികന്‍ 25-ല്‍ പാരാഗ്ലൈഡിംഗ് തുടങ്ങി, 30-ല്‍ സ്‌കൈഡൈവിംഗ്, 35-ല്‍ ഹാംഗ് ഗ്ലൈഡിംഗ് എന്നിവ നടത്തിയിരുന്നു. ഈ പ്രവര്‍ത്തനങ്ങളെല്ലാം പരവതാനി പറക്കുന്ന കലയില്‍ പ്രാവീണ്യം നേടാന്‍ തന്നെ സഹായിച്ചതായി മോണ്ടിനി പറഞ്ഞു. ഗ്രെനോബിള്‍ നഗരത്തിനടുത്തുള്ള വെര്‍കോര്‍സ് റേഞ്ചിലെ തന്റെ വര്‍ഷങ്ങളുടെ പരിശീലനത്തിന് ശേഷം തന്റെ പരവതാനി ഫ്‌ലൈറ്റുകള്‍ സുരക്ഷിതമാണെന്ന് ഫ്രെഡി വിശ്വസിക്കുന്നു-തന്റെ പ്രധാന സുരക്ഷാ വലയായ ഒരു വിശ്വസനീയമായ പാരച്യൂട്ട് അദ്ദേഹത്തിന് എപ്പോഴും ഉണ്ട്.