Featured Oddly News

റീല്‍സ് മുഖ്യം; നടുറോഡില്‍ റീല്‍സ് , പിന്നാലെ അപകടം, ; നൃത്തം തുടര്‍ന്ന് യുവതി, വീഡിയോ വൈറല്‍

സമൂഹമാധ്യമങ്ങളില്‍ റീല്‍സുകള്‍ വൈറലാകുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഇത്തരത്തിലുള്ള റീല്‍സ് എടുക്കുമ്പോള്‍ ഉണ്ടാകാനായി സാധ്യതയുള്ള അപകടവും കുറവല്ല. എന്നാല്‍ എന്തൊക്കെ സംഭവിച്ചട്ടും റീല്‍സ് ഷൂട്ട് ചെയ്യുന്നത് തുടരുന്ന ഒരു യുവതിയുടെ വീഡിയോയാണ് വൈറലാകുന്നത്.

യുവതി തന്റെ റീല്‍സ് എടുക്കുന്നത് റോഡില്‍ അപകടം നടന്നത് പോലും കണക്കിലെടുക്കാതെയാണ്. എന്നാല്‍ ഈ വീഡിയോ എവിടെയാണ് ഷൂട്ട് ചെയ്തതെന്ന് വ്യക്തമല്ല. വീഡിയോ പങ്കുവച്ചിരിക്കുന്നത് ഷോണികപൂര്‍ എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ്.

എന്ത് സംഭവിച്ചാലും റീലുകള്‍ നിര്‍ത്തരുത്’ എന്ന അടിക്കുറിപ്പോടുകൂടിയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ പങ്കുവച്ചതിന് പിന്നാലെ തന്നെ വീഡിയോ വൈറലാവുകയും ചെയ്തു. എന്നാല്‍ കമന്റ് ബോക്സില്‍ യുവതിക്ക് നേരെ രോഷം കൊള്ളുന്നവരെ കാണാം.

റോഡിന് നടുവില്‍ നിന്ന് ഒരു യുവതി റീല്‍സ് എടുക്കുന്നതായി കാണാന്‍ കഴിയും. എന്നാല്‍ അതിന്റെ ഇടയില്‍ രണ്ട് ബൈക്കുകള്‍ വരുന്നുണ്ട്. താന്‍ ചെയ്തുകൊണ്ടിരുന്ന നൃത്തം അവസാനിപ്പിക്കുകയോ വഴി മാറുകയോ യുവതി ചെയ്തില്ല. ഇതിന് പിന്നാലെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ഒരാള്‍ റോഡില്‍ മറിഞ്ഞ് വീഴുകയും ചെയതു. കൂട്ടി ഇടിച്ച ബൈക്കിലൊന്നില്‍ ഒരു കുട്ടിയുമുണ്ടായിരുന്നു.