Featured Oddly News

ലോകത്ത് ഏറ്റവും കൂടുതല്‍ കൊക്കോക്കോള കുടിക്കുന്നവരുടെ നാട് ; കുടിവെള്ളത്തേക്കാള്‍ കൂടുതല്‍ കുടിക്കുന്നത് കോള

അന്താരാഷ്ട്ര ഉല്‍പ്പന്നമായ കൊക്കോക്കോള ലോകപ്രശസ്തമാണ്. ലോകമെമ്പാടുമുള്ള അനേകം ജനസമൂഹമാണ് കൊക്കോക്കോളോ ഉപയോഗിക്കുന്നത്. എന്നാല്‍ മെക്സിക്കന്‍ സംസ്ഥാനമായ ചിയാപാസിലെ ഉപഭോഗത്തോളം വരില്ല. ഇവിടെ ശരാശരി ഒരാള്‍ പ്രതിവര്‍ഷം കുടിക്കുന്ന കൊക്കക്കോളയുടെ അളവ് 821.2 ലിറ്റര്‍ ആണ്. ഇത് ആഗോള ശരാശരിയുടെ ഏകദേശം 32 മടങ്ങോളം വരും.

ചിയാപാസിലെ ജനങ്ങള്‍ ഗ്രഹത്തിലെ മറ്റേതൊരു ജനങ്ങളേക്കാളും കൂടുതല്‍ കൊക്കകോള ഉപയോഗിക്കുന്നു. ഇവിടെ കുടിവെള്ളത്തേക്കാള്‍ ജനപ്രിയമാണ് കോക്ക്. സംസ്ഥാനത്ത് എല്ലായിടത്തും കൊക്കകോള വില്‍ക്കുകയും പരസ്യപ്പെടുത്തുകയും ചെയ്യുന്നു. ചിയാപ്‌സിലെ മിക്കവരും കൊക്കോക്കോളയ്ക്ക് അടിമപ്പെട്ടിരിക്കുകയാണ്. ചിയാപാസില്‍ അരനൂറ്റാണ്ടിലേറെയായി ഈ ഐക്കണിക് ശീതളപാനീയം നിലവിലുണ്ട്.

പ്രാദേശിക സംസ്‌കാരത്തിലും അതിന്റെ മതപരമായ ആചാരങ്ങളിലും പോലും കൊക്കോക്കോള ഉപയോഗിക്കുന്നു. അതില്ലാതെ ആളുകള്‍ക്ക് അവരുടെ ജീവിതം സങ്കല്‍പ്പിക്കാന്‍ കഴിയില്ല. മെക്‌സിക്കോയിലെ ഏറ്റവും തെക്കേ അറ്റത്തുള്ള സംസ്ഥാനമായ ചിയാപാസില്‍ ഒരു വ്യക്തി പ്രതിവര്‍ഷം ശരാശരി 821.25 ലിറ്റര്‍ സോഡ കുടിക്കുന്നു. ചിയാപാസിലെ കൊക്കകോളയുടെ ജനപ്രീതി 1960-കള്‍ മുതലുണ്ട്.

മെക്‌സിക്കന്‍ ഭരണകൂടത്തിന്റെ പിന്തുണയുള്ള പ്രാദേശിക തദ്ദേശീയ നേതാക്കള്‍ കോക്ക്, പെപ്‌സി തുടങ്ങിയവയെ പ്രോത്സാഹിപ്പിച്ചു. കൊക്കകോള ആത്മീയ ശക്തിയുടെ പ്രതീകമായും അത്ഭുതകരമായ രോഗശാന്തി ഔഷധമായും ഒക്കെ ഉപയോഗിക്കപ്പെട്ടു. സാന്‍ ക്രിസ്റ്റോബല്‍ ഡി ലാസ് കാസസ് നഗരത്തിന് പുറത്ത് കൊക്കകോള ഒരു പ്രൊഡക്ഷന്‍ പ്ലാന്റ് തുറന്നപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി.

മധുരമുള്ള പാനീയം വളരെ വിലകുറഞ്ഞതായി. തദ്ദേശീയ മോഡലുകള്‍ ഉള്‍ക്കൊള്ളുന്ന പരസ്യബോര്‍ഡുകള്‍, തദ്ദേശീയ ഭാഷയിലെ മുദ്രാവാക്യങ്ങള്‍, എല്ലായിടത്തും വില്‍പ്പന പോയിന്റുകള്‍ എന്നിവ വിപണനം കൂടുതല്‍ ആക്രമണാത്മകമായി. കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി ഫാക്ടറിക്ക് പ്രതിദിനം 300,000 ഗാലന്‍ വെള്ളം ഉപയോഗിക്കുന്നതിനുള്ള ദീര്‍ഘകാല കരാറും അവര്‍ നേടി പല പ്രദേശവാസികള്‍ക്കും ആഴ്ചയില്‍ കുറച്ച് തവണ മാത്രമേ കുടിവെള്ളം പോലും ലഭിക്കൂ എന്ന നിലയിലായി കാര്യങ്ങള്‍.