Sports

ചെന്നൈ സൂപ്പര്‍കിംഗ്‌സ് തങ്ങളുടെ ‘റാണി’ മാരെ കളത്തിലെത്തിറക്കും; ഡബ്‌ള്യൂ ഐപിഎല്ലില്‍ വനിതാ ടീം

ഇന്ത്യന്‍ പ്രീമിയര്‍ വുമന്‍സ് ടീമില്‍ ഇനി ചെന്നൈ സൂപ്പര്‍ ക്വീന്‍സും കളിക്കാനിറങ്ങും. ഡബ്‌ള്യൂ ഐപിഎല്ലില്‍ ഫ്രാഞ്ചൈസി സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ശ്രമം വിജയിക്കുന്നതോടെ ഒരു ടീം കൂടി വനിതാ പ്രീമിയര്‍ ലീഗില്‍ ചേരും. ടീം ഉടമ ശ്രീനിവാസന്റെ മകള്‍ രൂപ ഗുരുനാഥ് ഫ്രാഞ്ചൈസിയുടെ ബോര്‍ഡില്‍ ചേരാന്‍ ഒരുങ്ങുകയാണ്, റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ടീമിന്റെ നേതൃത്വം രൂപയ്ക്കായിരിക്കും. ഇന്ത്യ സിമന്റ്സിന്റെ ഫുള്‍ടൈം ഡയറക്ടര്‍ കൂടിയാണ് രൂപ.

ഇന്ത്യ സിമന്റ്സിന് ക്രിക്കറ്റില്‍ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനെ (TNCA) പിന്തുണച്ചതിന്റെ ഒരു നീണ്ട ചരിത്രമുണ്ട്, 231 മില്യൺ ഡോളറിന്റെ ബ്രാൻഡ് മൂല്യമാണ് ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കുള്ളത്. ഒരു വനിതാ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസി തുടങ്ങുന്നതിനുള്ള സാമ്പത്തിക സാധ്യതയെക്കുറിച്ച് സിഎസ്‌കെ അധികൃതര്‍ പഠിക്കുകയാണ്.

ഇന്ത്യയുടെ ഓഫ് സ്പിന്നർ ആർ അശ്വിൻ ഇന്ത്യ സിമന്റ്സ് ഗ്രൂപ്പിൽ വീണ്ടും ചേർന്നുവെന്നും സിഎസ്‌കെയുടെ വികസനത്തിന്റെ ഭാഗമായി അദ്ദേഹം നിർണായക പങ്ക് വഹിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഭാവിയിലേക്കുള്ള സ്വപ്നപദ്ധതികളുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്രിക്കറ്റ് ലിമിറ്റഡിന്റെ ബോര്‍ഡില്‍ ചേരാന്‍ ഒരുങ്ങുകയാണ് സിഎസ്‌കെ ഉടമ ശ്രീനിവാസന്റെ മകള്‍ രൂപ ഗുരുനാഥ്. സ്പോണ്‍സര്‍ഷിപ്പിലൂടെയും മറ്റും വരുമാനം വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രധാന പരിപാടി.