ലെസ്ബിയൻ പങ്കാളിക്കൊപ്പം ജീവിക്കാനായി ആറുമാസം മാത്രം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ സംഭവം തമിഴ്നാടിനെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. മൂന്നു കുട്ടികളുടെ മാതാവും തൊട്ടയൽപക്കത്ത് താമസിക്കുന്ന 22കാരിയും തമ്മിലുള്ള ബന്ധമാണ് കുട്ടിയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും സ്വവര്‍ഗപങ്കാളിയായ യുവതിയെയും പോലീസ് അറസ്‌റ്റ് ചെയ്‌തു.
കഴിഞ്ഞ മൂന്ന് വർഷമായി ഭാരതിയും സുമിത്രയും അടുപ്പത്തിലായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം. മൂന്നാമത്തെ കുട്ടിയെ പ്രസവിച്ചതോടെയാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. രണ്ടുപേർക്കും ഒന്നിച്ചിരിക്കാൻ സമയം തികയാതെവന്നു. ഇരുവരുടേയും ബന്ധത്തിനിടയിൽ കുട്ടി വിലങ്ങുതടിയായെന്നും ഇത് കൊലപാതകത്തിലേക്ക് നയിച്ചുമെന്നും പൊലീസ് പറയുന്നു. താനുമായുള്ള ബന്ധം തുടരണമെന്നും കുട്ടിയെ കൊലപ്പെടുത്താണമെന്നും ആവശ്യപ്പെട്ട് സുമിത്ര നിരന്തരം ഭാരതിയെ നിർബന്ധിച്ചിരുന്നു.
കുട്ടി മരിച്ച ശേഷം ഭാരതി സന്തോഷവതിയായിരുന്നു. നിരന്തരം ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. ഇതാണ് ഭർത്താവിന്റെ സംശയത്തിനു പിന്നിലെ കാരണം. തുടർന്ന് ഭാരതിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരത്തിന്റെ ചുരുളഴിയുന്നത്.
മൂന്നാമത്തെ കുട്ടി ജനിച്ചതോടെ സുമിത്രയുമായി ഭാരതി ഇടപഴകുന്നതും സംസാരിക്കുന്നതും കുറച്ചിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതായാണ് കേളമംഗലം പൊലീസ് പറയുന്നത്. ഇതേത്തുടർന്ന് മുലപ്പാൽകൊടുക്കുന്ന സമയത്ത് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.സുരേഷ് ഫോണിൽ കുട്ടിയുടെ മരണം സംബന്ധിച്ച് ഭാരതിയോട് സംസാരിക്കുകയും ഇത് റെക്കോർഡ് ചെയ്യുകയും ചെയ്തിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് അവർ കുറ്റം സമ്മതിച്ചു. എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന ചോദ്യത്തിന് കൈ മുഖത്ത് വെച്ച് മൂക്കുപൊത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭാരതി പറയുന്നു.
ഇൻസ്റ്റഗ്രാം റീൽസുകളിലും ഭാരതിയും സുമിത്രയും ഒന്നിച്ച് വീഡിയോ ചെയ്തിരുന്നു. നെഞ്ചിൽ സുമി എന്ന് ഭാരതി ടാറ്റുവും അടിച്ചിരുന്നു. സുമിത്രയെ കെട്ടിപ്പിടിച്ച് ചുംബിക്കുന്നതും അടുത്തിടപഴകുന്നതിന്റെയും ദൃശ്യങ്ങൾ ഭാരതി സ്വന്തം ഫോണിൽ സൂക്ഷിച്ചിരുന്നു. സുമിത്രയ്ക്കുവേണ്ടി നിരന്തരം ഭാരതി പണം ചെലവിട്ടിരുന്നതായും പൊലീസ് പറയുന്നു.
കൃഷ്‌ണഗിരിയിലെ ചിന്നാട്ടി സ്വദേശി ഭാരതി(26), അയല്‍വാസിയായ സുമിത്ര(22) എന്നിവരാണ് അറസ്‌റ്റിലായത്. കുട്ടിയുടെ മരണത്തില്‍ പിതാവിനുണ്ടായ സംശയത്തെത്തുടര്‍ന്നാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. ഭാരതിയും സുമിത്രയും ചേര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണു വിവരം. ഭാരതിക്കും ഭര്‍ത്താവ് സുരേഷിനും മൂന്നു കുട്ടികളുണ്ട്. ഇതില്‍ അഞ്ചുമാസം പ്രായമുള്ള ഇളയ കുട്ടിയാണ് കഴിഞ്ഞ അഞ്ചിനു മരിച്ചത്. മുലപ്പാല്‍ നല്‍കുന്നതിനിടെ കുഞ്ഞ് അബോധാവസ്‌ഥയിലായി എന്നാണ് ഭാരതി വീട്ടുകാരോടു പറഞ്ഞത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. തുടര്‍ന്ന് വീടിനു സമീപത്തെ പുരയിടത്തില്‍ കുഞ്ഞിന്റെ സംസ്‌കാരവും നടത്തി.
കുഞ്ഞിന്റെ മരണത്തില്‍ സുരേഷിനു സംശയങ്ങളുണ്ടായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ ഭാര്യയുടെ ഫോണ്‍ പരിശോധിച്ചത്. സുമിത്രയും ഭാരതിയും തമ്മിലുള്ള നിരവധി ഫോട്ടോകളും വീഡിയോകളും വാട്ട്‌സ്‌ആപ്പ് സന്ദേശങ്ങളും ഫോണില്‍നിന്നു കണ്ടെടുത്തു. ഇതേത്തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.




