Sports

ചാംപ്യന്‍സ് ട്രോഫിയില്‍ 183 റണ്‍സ് നേടിയാല്‍ രോഹിതിനെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോഡ്

ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെ ചാമ്പ്യന്‍സ് ട്രോഫി 2025 ല്‍ ഇന്ത്യ തങ്ങളുടെ പ്രചാരണം ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിനെ കപ്പിലേക്ക് നയിക്കാന്‍ ഇന്ത്യന്‍ നായകന്‍ രോഹിത്ശര്‍മ്മയ്ക്ക് കഴിയുമോ എന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.

മൂന്നാം വിജയത്തിലേക്ക് ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ കഴിഞ്ഞാല്‍ എംഎസ് ധോണിക്ക് കീഴില്‍ 2013 ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷമുള്ള ആദ്യ വിജയമായും ധോണിക്ക് ശേഷം ഇന്ത്യയെ ഒന്നിലധികം ഐസിസി ട്രോഫി നേട്ടങ്ങളിലേക്ക് നയിക്കുന്ന രണ്ടാമത്തെ ക്യാപ്റ്റനായും രോഹിത് മാറും. അദ്വിതീയ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യ നായകനാകാനുള്ള ശ്രമത്തിലാണ് രോഹിത്.

ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിലും ബാക്കി ടൂര്‍ണമെന്റുകള്‍ പാകിസ്ഥാനിലുമാണ്. രോഹിത് ശര്‍മ്മയ്ക്ക് ദുബായില്‍ മികച്ച റെക്കോഡ് ഉണ്ട്. ദുബായില്‍ 317 അടിച്ചുകൂട്ടിയിട്ടുള്ള രോഹിതിന് 183 റണ്‍സ് നേടാനായാല്‍ ഈ വേദിയില്‍ 500 റണ്‍സ് നേടുന്ന താരമായി മാറാനാകും. ചാമ്പ്യന്‍സ് ട്രോഫി 2025 ലെ വേദിയില്‍ അദ്ദേഹത്തിന് 5 മത്സരങ്ങളില്‍ ബാറ്റ് ചെയ്യാന്‍ അവസരമുണ്ട്.