Oddly News Wild Nature

ചോരയൊലിപ്പിച്ച് അവശനിലയില്‍ മരങ്ങളില്‍ നിന്ന് താഴേക്ക് വീണ് ചെറുകിളികള്‍; കാരണം തേടി അധികൃതര്‍

ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ മരങ്ങളില്‍ നിന്ന് ചെറു പക്ഷികള്‍ നില തെറ്റി താഴേക്ക് വീഴുന്നത് ഏറെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. പക്ഷികള്‍ ഇത്തരത്തില്‍ നിഗൂഢമായി താഴേക്ക് വീഴുന്നത് വിഷം ഉള്ളില്‍ ചെന്നിട്ടാണോ എന്നാണ് പലരും സംശയിക്കുന്നത്. കാരണം താഴെ വീഴുന്ന പക്ഷികള്‍ ഒന്നുകില്‍ ചാവുകയോ അല്ലെങ്കില്‍ അവശനിലയില്‍ ആകുകയോ ചെയ്യുകയാണെന്ന് അധികൃതര്‍ കണ്ടെത്തി. തിങ്കളാഴ്ച ന്യൂകാസില്‍, കാരിങ്ങ്ടണ്‍, ഹാമില്‍ട്ടണ്‍ പ്രദേശങ്ങളില്‍ കോറല്ല പക്ഷികള്‍ താഴെ വീഴുന്നത് ശ്രദ്ധയില്‍പെട്ടന്നും ഇതിനെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ന്യൂ സൗത്ത് Read More…

Oddly News Wild Nature

ലോകത്തിലെ ഏറ്റവും വൃത്തികെട്ട ജീവി! ഈ വർഷത്തെ ‘ഫിഷ് ഓഫ് ദ ഇയർ’ അവാർഡ് സ്വന്തമാക്കി

ന്യൂസിലൻഡിലെ ‘ഫിഷ് ഓഫ് ദ ഇയർ’ പുരസ്‌കാരം സ്വന്തമാക്കി ബ്ലോബ്ഫിഷ്. ‘ലോകത്തിലെ ഏറ്റവും വിരൂപിയായ ജീവി’ എന്ന് ഒരിക്കൽ വിശേഷിപ്പിക്കപ്പെട്ട, ബ്ലോബ്ഫിഷ് (ശാസ്ത്രീയമായി സൈക്രോല്യൂട്ടസ് മാർസിഡസ് എന്നറിയപ്പെടുന്നു), ലോംഗ്ഫിൻ ഈൽ, പിഗ്മി പൈപ്പ് ഹോഴ്സ് എന്നീ മത്സ്യങ്ങളെ തോൽപ്പിച്ചാണ് “മൗണ്ടൻസ് സീ കൺസർവേഷൻ ട്രസ്റ്റിന്റെ” “ഫിഷ് ഓഫ് ദ ഇയർ” കിരീടം സ്വന്തമാക്കിയത്. ന്യൂസിലാന്റ്, ഓസ്‌ട്രേലിയൻ തീരങ്ങളിലെ ആഴക്കടലിൽ വളരെ ഉയർന്ന സമ്മർദ്ദമുള്ള അന്തരീക്ഷത്തിൽ ജീവിക്കുന്ന മത്സ്യങ്ങളാണ് ബ്ലോബ്ഫിഷ്. 130 വർഷം വരെ ജീവിക്കാൻ ഇവയ്ക്ക് കഴിയുമെന്നാണ് Read More…

Oddly News Wild Nature

100ലധികം സിംഹങ്ങളെ കൊന്ന 6 അതിക്രൂരസിംഹങ്ങൾ! ക്രൂഗർ വനത്തെ വിറപ്പിച്ച മാപോഗോ സിംഹക്കൂട്ടം

സിംഹ കൂട്ടങ്ങളെ പ്രൈഡ് എന്നാണ് വിളിക്കുന്നത്. സാധാരണയായി ആൺ സിംഹങ്ങളും പെൺ സിംഹങ്ങളും അനേകം സിംഹക്കുട്ടികളും അടങ്ങുന്നതാണ് പ്രൈഡുകൾ. ഇങ്ങനെ ഒക്കെ ആണെങ്കിലും ചിലപ്പോൾ ആൺ സിംഹങ്ങൾ ഒരുമിച്ച് കൂട്ടായ്മകൾ രൂപീകരിക്കാറുണ്ട്. അതിനെ കൊയലീഷൻ എന്നാണ് വിളിക്കുന്നത്. ഒരു പ്രൈഡില്‍ നിന്നും പുറത്താക്കുന്നതോ പ്രൈഡ് ഉപേക്ഷിക്കുന്നതോ ആയ സിംഹങ്ങളെയാണ് ഇത്തരം കൂട്ടായ്മകള്‍ രൂപീകരിക്കുന്നത്. ഇത്തരത്തിലുള്ള സംഘങ്ങളിലെ പ്രസിദ്ധമായി കൂട്ടായ്മയാണ് ദക്ഷിണാഫ്രിക്കയിലെ മാപോഗോ ലയണ്‍ കൊയലീഷന്‍. ഇതില്‍ 6 സിംഹങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഇവരാവട്ടെ ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ വനത്തില്‍ 1.7 Read More…

Oddly News Wild Nature

കാട്ടുതീയിൽ നഷ്ടമായി: 2 മാസത്തിനുശേഷം വളർത്തു പൂച്ചയെ കണ്ടെത്തി ഉടമ, വികാരഭരിതരായി സോഷ്യൽ മീഡിയ

ഈ വർഷം ആദ്യമാണ് അമേരിക്കയിൽ നടുക്കം സൃഷ്ടിച്ചുകൊണ്ട് ലോസ് ഏഞ്ചൽസിലും, കാലിഫോണിയൻ പ്രദേശങ്ങളിലും കാട്ടുതീ വ്യാപിച്ചത്. അതിദാരുണമായ സംഭവത്തിൽ ആയിരകണക്കിന് ആളുകൾക്കാണ് തങ്ങളുടെ വീടുകൾ നഷ്ടമായത്. 29 ഓളം പേർ തീയിൽ വെന്തുമരിക്കുകയും ചെയ്തു. അതിദയനീയമായ കാഴ്ചക്കൾക്കായിരുന്നു ലോകം ആ ദിനങ്ങളിൽ സാക്ഷ്യം വഹിച്ചുകൊണ്ടിരുന്നത്. തീപിടുത്തത്തിൽ നിരവധി മൃഗങ്ങളും പെട്ടുപോയിരുന്നു, അവരിൽ ഒരാളായിരുന്നു ‘ആഗി പൂച്ച’. ലോസ് ഏഞ്ചൽസിൽ കാട്ടുതീ പടരുന്നതിനിടെയാണ് ആഗി എന്ന വളർത്തുപൂച്ചയെ കാണാതായത്. കണ്ടുകിട്ടാതെ വന്നതോടെ അവൾ ചത്തുപോയിട്ടുണ്ടാകുമെന്ന് എല്ലാവരും കരുതി. എന്നാൽ Read More…

Wild Nature

ഹവായ് അഗ്നിപര്‍വ്വതത്തില്‍ അസാധാരണഫൗണ്ടന്‍ ; ലാവാപ്രവാഹ ത്തിന് 150 അടി വരെ ഉയരം

ഹവായ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ലാവാ ഫൗണ്ടന്‍. ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപര്‍വ്വതങ്ങളില്‍ ഒന്നായ കിലൗയയുടെ ഗര്‍ത്തത്തിലാണ് ഡിസംബര്‍ 23 ന് സ്ഫോടനം ആരംഭിച്ചത്. പൊട്ടിത്തെറിയും തീയും പുകയും ലാവാപ്രവാഹവും 150 മുതല്‍ 165 അടി വരെ (45 മുതല്‍ 60 മീറ്റര്‍ വരെ) എത്തി. വെബ്ക്യാമില്‍ കടും ചുവപ്പ് നിറത്തിലുള്ള ലാവയുടെ ശക്തമായ ഉറവയുടെ ദൃശ്യങ്ങ ള്‍ പുറത്തുവന്നിട്ടുണ്ട്. ചൊവ്വാഴ്ച പൊട്ടിത്തെറിയുടെ 12-ാം എപ്പിസോഡായിരുന്നു. ഫയര്‍ ഷോയുടെ കാഴ്ചകള്‍ കാണുന്നതിനായി പാര്‍ക്കിനുള്ളിലെ സൈറ്റുകളിലേക്ക് ആളുകള്‍ ഒഴുകുകയാണ്. Read More…

Lifestyle Wild Nature

ഒരു എലിക്ക് രണ്ട് അപ്പന്മാര്‍ ; തകര്‍പ്പന്‍ പരീക്ഷണവുമായി ഗവേഷകര്‍

ബീജവും അണ്ഡവും കൂടിച്ചേരുമ്പോള്‍ ജീവന്‍ ആരംഭിക്കുമെന്നത് ഒരു വസ്തുതയാണ്. എന്നാല്‍ രണ്ട് അണ്ഡങ്ങള്‍ അല്ലെങ്കില്‍ രണ്ട് ബീജകോശങ്ങള്‍ ഒരുമിച്ചാല്‍ ഇതില്‍ നിന്ന് ജീവന്‍ ഉണ്ടാകുമോ? ഈ ചോദ്യത്തിന് അതെയെന്ന ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. രണ്ട് ജീവശാസ്ത്രപരമായ അമ്മമാരില്‍ നിന്നോ പിതാവില്‍ നിന്നോ ജീവന്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് തെളിഞ്ഞു. എലികളെ ഉപയോഗിച്ചാണ് ഇത് ചെയ്തതെങ്കിലും, എതിര്‍ലിംഗത്തിലുള്ളവരുടെ പങ്കാളിത്തമില്ലാതെ സന്തതികളെ സൃഷ്ടിക്കാന്‍ കഴിയുമെന്ന് കാണിക്കുന്ന ഒരു മുന്നേറ്റമാണിത്. ചൈനയിലെ സ്റ്റെം സെല്‍ ശാസ്ത്രജ്ഞരുടെ ഒരു സംഘമാണ് ആദ്യമായി രണ്ട് അപ്പന്മാരുടെ Read More…

Oddly News Wild Nature

തേള്‍ ആക്രമണത്തില്‍ പൊറുതിമുട്ടി ബ്രസീല്‍; 152 മരണം, ആന്റിവെനത്തിന്റെ ആവശ്യം ഇരട്ടിയായി

അസാധാരണമായ ഒരു പ്രശ്‌നത്തില്‍ തേളുകളുടെ ആക്രമണത്തില്‍ പൊറുതിമുട്ടി ബ്രസീലുകാര്‍. രാജ്യത്ത് കാട്ടുതീ പോലെ പടരുന്ന തേളുകളാണ് ബ്രസീലുകാര്‍ക്ക് ഭീഷണിയാകുന്നത്. ചൂടുപിടിച്ച താപനിലയും നഗരവല്‍ക്കരണവും കാരണം എണ്ണത്തില്‍ വളരുകയാണ്. ഏറ്റവും മാരകമായ വിഷ ജന്തുവായി തേളുകള്‍ മാറിയതോടെ രാജ്യത്തുടനീളം ആന്റിവെനത്തിന്റെ ആവശ്യം ഇരട്ടിയായി. തെക്കേ അമേരിക്കയിലെ ഏറ്റവും അപകടകാരിയായ മഞ്ഞ തേളിന്റെ ആവാസ കേന്ദ്രമാണ് ബ്രസീല്‍. അലൈംഗികമായി പുനരുല്‍പ്പാദിപ്പിക്കുന്ന പെണ്ണിനത്തില്‍ പെടുന്നവയുടെ എണ്ണം ക്രമാതീതമായി കൂടിയതോടെ അവയെ നിയന്ത്രിക്കുന്നത് ഒരു വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. മാറുന്ന കാലാവസ്ഥ അവരെ Read More…

Oddly News Wild Nature

ഈ പക്ഷി ഒരു ഭീകരന്‍തന്നെ; മനുഷ്യനെ കണ്ടാല്‍ കണ്ണ് ചൂഴ്ന്നെടുക്കും- വീഡിയോ

സാധാരണ പക്ഷികളില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തുന്ന ഒരു പക്ഷിയാണ് മാഗ്പൈ പക്ഷികള്‍. ഇവയ്ക്ക് കണ്ണില്‍ കാണുന്ന വസ്തുക്കള്‍ ഉപയോഗപ്രദമായി കൈകാര്യം ചെയ്യാനും ശബ്ദങ്ങള്‍ അനുകരിക്കാനും പ്രതികൂല സാഹചര്യങ്ങളില്‍ സങ്കടപ്പെടാനുമൊക്കെ സാധിക്കും. ഇവയുടെ ഈ കഴിവ് പലപ്പോഴും മനുഷ്യരെവരെ അത്ഭുതപ്പെടുത്താറുണ്ട്. പോലീസ് വാഹനത്തിന്റെ സൈറന്‍ അതുപോലെ അനുകരിക്കുന്ന ഒരു മാഗ്പൈ പക്ഷിയുടെ ദൃശ്യങ്ങള്‍ ഇംഗ്ലണ്ടില്‍ നിന്നും അടുത്തിടെ പുറത്തുവന്നിരുന്നു. അത് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുകയും ചെയ്തിരുന്നു. എന്നാല്‍ ഇവ മനുഷ്യര്‍ക്ക് ഒരു പേടി സ്വപ്നം തന്നെയാണ്. കാരണം മനുഷ്യന്റെ Read More…

Lifestyle Wild Nature

നമ്മള്‍ ഫുള്‍ടൈം ഹാപ്പിയാണ്; ലോകത്തെ ഏറ്റവും ഹാപ്പിയായ ജീവി ഇതാണ്

സന്തോഷമായിരിക്കുന്നത് ഒരു ഭാഗ്യമാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും ഹാപ്പിയായ ജീവിയെ പറ്റി അറിയാമോ. ഇങ്ങനെ അറിയപ്പെടുന്നത് ഓസ്ട്രേലിയയിലെ ക്വോക്ക എന്ന ജീവിയാണ് . യഥാര്‍ത്ഥത്തില്‍ ക്വോക്ക ഹാപ്പിയാണോ അല്ലയോയെന്ന് അറിയില്ല. എന്നാല്‍ ഇവയുടെ വായയുടെ പ്രത്യേകത മൂലമാണ് ഇവയ്ക്ക് എപ്പോഴും ചിരിച്ച മുഖമാണ്. ഇതിന് പൂച്ചയുടെ അത്രയും വലുപ്പം വരും.ഓസ്ട്രേലിയയിലും സമീപ മേഖലയിലും ഇതിനോടൊപ്പം ചേര്‍ന്ന് സഞ്ചാരികളെടുത്ത സെല്‍ഫികള്‍ ഇപ്പോള്‍ വൈറലാണ്. ഇവ ജീവിക്കുന്നത് റോട്ടനെസ്റ്റ് ദ്വീപിലാണ്. എതാണ്ട് 10000 ത്തോളം ക്വോക്കകള്‍ ഇവിടെയുള്ളതായിയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. Read More…