ലോകത്തുടനീളമുള്ള മനുഷ്യരുടെ വിസ്മയവും കൗതുകവുമൊക്കെയായ എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പില്‍ നിന്ന് അതിന്റെ കൊടുമുടിയിലേക്കുള്ള യാത്രയുടെ ആകാശ വീഡിയോ വൈറലാകുന്നു. ഡിജെഐ മാവിക് 3 എന്ന ഒരു ചൈനീസ് ഡ്രോണ്‍ റെക്കോര്‍ഡുചെയ്ത 5,300 മീറ്റര്‍ ഉയരത്തിലുള്ള ബേസ് ക്യാമ്പില്‍ നിന്നുള്ള നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ വിസ്മയമാണ്. ഡ്രോണ്‍, വലിയ വേഗതയില്‍, 6,000 മീറ്ററിലെ ആദ്യത്തെ ക്യാമ്പ് സൈറ്റിലേക്കുള്ള യാത്ര രേഖപ്പെടുത്തുമ്പോള്‍ ഖുംബു ഹിമപാതത്തിന്റെയും ചുറ്റുമുള്ള ഹിമാനികളുടെ അതിമനോഹരമായ കാഴ്ചകള്‍ നിറയുന്നു. പര്‍വതാരോഹകര്‍ പര്‍വതത്തിന്റെ ചരിവിലൂടെ മുകളിലേക്ക് Read More…
പരിക്കേറ്റാല്‍ ചികിത്സിക്കും; ഉറുമ്പ് ‘ഡോക്ടര്‍മാര്‍’ കാല്‍മുറിക്കല്‍ ശസ്ത്രക്രിയവരെ നടത്തും, വിസ്മയിപ്പിക്കുന്ന കണ്ടെത്തല്‍
കൂട്ടത്തില്‍ ഒരു ഉറുമ്പിന് പരിക്കേറ്റാല്‍ യാതൊരു ദയയുമില്ലാതെ അതിനെ ഉപേക്ഷിച്ചിട്ട് മറ്റ് ഉറുമ്പുകള്‍ പോകുമെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. കൂട്ടത്തില്‍ പരിക്കേറ്റ ഉറുമ്പിനെ എടുത്തുകൊണ്ട് പോകുകയും അതിനെ അഡ്മിറ്റ് ചെയ്യുകയും ചികിത്സിക്കുകയും ചെയ്യും. എന്തിന് കാല്‍മുറിക്കല്‍ ശസ്ത്രിക്രിയ വരെ നടത്തുമത്രേ. പെണ്‍ഉറുമ്പുകള്‍ തന്നെയാണ് ഡോക്ടര്‍മാര്‍. ഇത് സംബന്ധിച്ച പഠനം ജര്‍മനിയിലെ വേട്‌സ്‌ബേഗ് സര്‍വകലാശാലയിലെ പ്രാണീപഠന വിദഗ്ധന്‍ എറിക് ഫ്രാങ്ക് കറന്റ് ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ചു. ഉറുമ്പിന്റെ കാലിന്റെ അഗ്രഭാഗത്താണ് മുറിവുപറ്റുന്നതെങ്കില്‍ വായിലെ സ്രവം ഉപയോഗിച്ച് നനച്ചുകൊടുത്താണ് ചികിത്സ. Read More…
ചുമ വന്നാല്‍ മൂര്‍ഖനും…. കഫ് സിറപ്പ് കുപ്പി വിഴുങ്ങി ശ്വസിക്കാനാകാതെ പാമ്പ്… വീഡിയോ വൈറല്‍
ഒഡീഷയിൽ ഒരു മൂർഖൻ കഫ് സിറപ്പ് കുപ്പി വിഴുങ്ങിയ ശേഷം ശ്വസിക്കാൻ പാടുപെടുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല മീഡിയയില്‍ വൈറല്‍. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദ കുപ്പി വിഴുങ്ങിയ പാമ്പിന്റെ വീഡിയോ പങ്കുവെച്ചു, പിന്നീട് പാമ്പ് ഹെൽപ്പ് ലൈനിലെ സന്നദ്ധപ്രവർത്തകരെത്തി പാമ്പിനെ രക്ഷിച്ചു. പാമ്പിന്റെ വായ്ക്കുള്ളിൽ കഫ് സിറപ്പിന്റെ കുപ്പി തുപ്പിക്കളയാനാകാതെ ഉറച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. സന്നദ്ധപ്രവർത്തകർ സഹായിക്കുന്നതുവരെ പാമ്പ് ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. നന്ദ പറയുന്നതനുസരിച്ച്, ഹെൽപ്പ്‌ലൈനിലെ സന്നദ്ധപ്രവർത്തകർ കുപ്പിയുടെ അടിഭാഗത്തെ അരികുകൾ വിടുവിക്കാൻ Read More…
ദുബായിലെ വെള്ളപ്പൊക്കത്തിന് കാരണം കൃത്രിമമഴ; ക്ലൗഡ് സീഡിംഗ് എന്നാല്‍ എന്താണെന്നറിയാമോ?
വരണ്ട കാലാവസ്ഥയ്ക്കും പൊള്ളുന്ന താപനിലയ്ക്കും പേരുകേട്ട ദുബായില്‍ ചൊവ്വാഴ്ച പെയ്ത പേമാരി കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ആശങ്കകള്‍ക്കു കാരണമായി. സാധാരണഗതിയില്‍ ചൂടും മഴകുറവും ബുദ്ധിമുട്ടിക്കുന്ന യുഎഇ യില്‍ കഴിഞ്ഞ ദിവസം ഉണ്ടായ മഴ വെള്ളപ്പൊക്കത്തിന് വരെ കാരണമായി മാറിയിരുന്നു. അതിനിടയില്‍ മഴയ്ക്ക് കാരണം കൃത്രിമമഴ പെയ്യിക്കുന്ന ക്ലൗഡ് സീഡിംഗ് ആണോ എന്ന് സംശയം. യുണൈറ്റഡ് അറബ് എമിറേറ്റുകളില്‍ വാര്‍ഷിക മഴ സാധാരണഗതിയില്‍ ശരാശരി 200 മില്ലിമീറ്ററില്‍ താഴെയാണ്. വേനല്‍ക്കാലത്ത് താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുകയും ചെയ്യും. Read More…
ലോകത്തെ ഏറ്റവും വലിയ പാമ്പ്; 26 അടിനീളവും 440 കിലോ ഭാരവുമുള്ള ഗ്രീന്‍ അനാക്കോണ്ടയെ ക്രൂരമായി വെടിവെച്ചു കൊന്നു
ശാസ്ത്രലോകം കണ്ടെത്തി ഒരു മാസം പിന്നിടും മുമ്പ് ഇതുവരെ കണ്ടെത്തിയിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ പാമ്പിനെ ക്രൂരമായി വേട്ടക്കാര്‍ വെടിവച്ചു കൊന്നു. അഞ്ചാഴ്ച മുമ്പ് ആമസോണ്‍ മഴക്കാടുകളില്‍ നിന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ‘അന ജൂലിയ’ എന്ന് പേരിട്ടിരിക്കുന്ന 26 അടി നീളവും 440 കിലോ ഭാരമുള്ള വടക്കന്‍ ഗ്രീന്‍ അനക്കോണ്ടയാണ് ചത്തത്. ബ്രസീലില്‍ സ്ഥിതി ചെയ്യുന്ന പാമ്പിന് ഒരു കാറിന്റെ ടയര്‍ പോലെ കട്ടിയുള്ളതും മനുഷ്യന്റെ തലയോളം വലിപ്പവുമുണ്ടായിരുന്നു. അനയെ ഫെബ്രുവരിയില്‍ കണ്ടെത്തിയ ശേഷം ലോകത്തിലെ ഏറ്റവും Read More…
ഔഷധഗുണമുള്ള ബുറാന്‍ഷ് ഉത്തരാഖണ്ഡില്‍ നേരത്തേ പൂവിട്ടു ; പക്ഷേ ശാസ്ത്രജ്ഞരുടെ നെഞ്ചില്‍ തീയാണ്…!
മരത്തിന്റെ മരച്ചില്ലകളില്‍ നിന്ന് പൊട്ടിത്തെറിച്ച് ഈ കുന്നുകളില്‍ ആധിപത്യം പുലര്‍ത്തുന്ന ചുവന്ന പൂക്കളുടെ ഊര്‍ജ്ജസ്വലമായ പ്രദര്‍ശനത്തിന് പേരുകേട്ടതാണ് ബുറാന്‍ഷ്. ഉത്തരാഖണ്ഡിന്റെ സംസ്ഥാന വൃക്ഷമായ ഇത് പ്രതീക്ഷിച്ചതിലും നേരത്തെ പൂത്തുലഞ്ഞു. മനോഹരമായ ചുവന്ന പൂക്കള്‍ പട്ടുവിരിച്ച പോലെ കുന്നിനെ മനോഹരമാക്കുന്നുണ്ടെങ്കിലും ഈ കാഴ്ച ശാസ്ത്രജ്ഞരിലും പരിസ്ഥിതി പ്രവര്‍ത്തകരിലും നെഞ്ചില്‍ തീ ആളിക്കുകയാണ്. സാധാരണ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് മധ്യഭാഗത്തെ ഭൂപ്രദേശത്തുടനീളം ഈ വൃക്ഷം പൂക്കുന്നത്. എന്നാല്‍ ഈ വര്‍ഷം കണ്ടെത്തിയ പുതിയ പാറ്റേണ്‍ കാര്യമായ മാറ്റം വരുത്തിയതായി കാണനാകും. Read More…
26 അടി നീളമുള്ള ഏറ്റവും വലിയ പാമ്പ് ; ആമസോണ്‍ മഴക്കാടുകളില്‍ ഗ്രീന്‍ അനക്കോണ്ടയെ കണ്ടെത്തി
അത്ര കാണാന്‍ കിട്ടാത്തതും കേട്ടുകേഴ്‌വി മാത്രം ഉണ്ടായിരുന്നതുമായ ഗ്രീന്‍ അനാക്കോണ്ടയെ ആമസോണില്‍ കണ്ടെത്തി. നാഷണല്‍ ജിയോഗ്രാഫിക്സ് ഡിസ്നിപ്ലസ് സീരീസായ ‘പോള്‍ ടു പോള്‍’ ചിത്രീകരിക്കുന്നതിനിടെയാണ് ഗ്രീന്‍ അനാക്കോണ്ട ശാസ്ത്രജ്ഞരുടെ കണ്ണില്‍പ്പെട്ടത്. ലോകമെമ്പാടുമുള്ള 14 ശാസ്ത്രജ്ഞരുടെ സംഘം കണ്ടെത്തിയ 26 അടി (7 മീറ്റര്‍) നീളമുള്ള പാമ്പിനെയാണ് കണ്ടെത്തിയത്. ലോകത്ത് ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ പാമ്പാണ് ഇത്. പച്ച അനാക്കോണ്ടയുടെ ഒരു ഇനം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ഇത്രയും നാള്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ പര്യവേക്ഷണത്തിനിടെ വലിപ്പത്തില്‍ Read More…
ഈ ഗ്രഹത്തിലെ ഏറ്റവും തണുപ്പുള്ള നഗരം; ഡിസംബറില്‍ താപനില മൈനസ് 50; എങ്കിലും ഇവിടെ താമസക്കാരുണ്ട്
ലോകത്ത് ഏറ്റവും മോശമായ ശൈത്യകാലം അനുഭവിക്കുന്ന നഗരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? തണുപ്പുകാലത്ത് താപനില മൈനസ് 50 ലേക്ക് വരെ എത്താറുള്ള ഇവിടെ ഡിസംബര്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ മാസമായിരിക്കും. വേനല്‍ക്കാലത്ത് താരതമ്യേന ഊഷ്മളമായ താപനില ആസ്വദിക്കുന്ന സൈബീരിയയിലെ യാകുത്സ് ശൈത്യകാലത്ത് ഈ ഗ്രഹത്തിലെ ഏറ്റവും തണുപ്പുള്ള സ്ഥലമാണ്. ഈ കഴിഞ്ഞ ശൈത്യകാലത്ത് യാകുത്സ്‌കിലെ നിവാസികള്‍ മൈനസ് 50 ഡിഗ്രിയായിരുന്നു താപനില. ഈ പ്രദേശം ശരാശരി തണുപ്പിനേക്കാള്‍ കൂടുതല്‍ തണുത്തതും ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്നതുമാണ്. 2010ലെ ബിബിസി ലേഖനമനുസരിച്ച്, യാകുത്സ്‌ക് നിവാസികള്‍ Read More…
രവി പ്രകാശ് മൗര്യ കൃഷി ചെയ്യുന്നത് ‘കറുത്തവിളകള്‍’ ; ഉരുളക്കിഴങ്ങ് ഉള്‍പ്പെടെ കൃഷിചെയ്യുന്നതെല്ലാം കറുത്ത നിറമുള്ളവ
ഉത്തര്‍പ്രദേശിലെ രവി പ്രകാശ് മൗര്യ എന്ന കര്‍ഷകന്‍ അരി, ഗോതമ്പ്, തക്കാളി, നൈഗര്‍ വിത്തുകള്‍, മഞ്ഞള്‍, ഉരുളക്കിഴങ്ങ് എല്ലാം കൃഷിചെയ്യുന്നുണ്ട്്. പക്ഷേ ഇതിനെല്ലാം പൊതുവായ ഒരു കാര്യമുണ്ട്. അവയുടെ നിറവും ആന്റിഓക്സിഡന്റുകളുടെ സാന്നിധ്യവും. ഇന്ത്യയില്‍ ഉടനീളം പാരമ്പര്യമായി വെളുത്ത വിളകള്‍ ഉല്‍പ്പാദിപ്പിക്കുന്ന സ്ഥാനത്ത് ‘കറുത്ത വിളകള്‍’ ഉല്‍പ്പാദിപ്പിച്ചുകൊണ്ടാണ് ഇയാള്‍ രംഗത്ത് വന്നത്. 40 കാരനായ രവി പ്രകാശ് മൗര്യ ഒരു ‘കറുത്ത ഉരുളക്കിഴങ്ങ് ചാമ്പ്യന്‍’ ആയി മാറിയിരിക്കുകയാണ്. തൊഴില്‍പരമായി ഒരു പത്രപ്രവര്‍ത്തകനായ മൗര്യ ഇപ്പോള്‍ അഞ്ച് വര്‍ഷമായി Read More…