സിംഹ കൂട്ടങ്ങളെ പ്രൈഡ് എന്നാണ് വിളിക്കുന്നത്. സാധാരണയായി ആൺ സിംഹങ്ങളും പെൺ സിംഹങ്ങളും അനേകം സിംഹക്കുട്ടികളും അടങ്ങുന്നതാണ് പ്രൈഡുകൾ. ഇങ്ങനെ ഒക്കെ ആണെങ്കിലും ചിലപ്പോൾ ആൺ സിംഹങ്ങൾ ഒരുമിച്ച് കൂട്ടായ്മകൾ രൂപീകരിക്കാറുണ്ട്. അതിനെ കൊയലീഷൻ എന്നാണ് വിളിക്കുന്നത്. ഒരു പ്രൈഡില്‍ നിന്നും പുറത്താക്കുന്നതോ പ്രൈഡ് ഉപേക്ഷിക്കുന്നതോ ആയ സിംഹങ്ങളെയാണ് ഇത്തരം കൂട്ടായ്മകള്‍ രൂപീകരിക്കുന്നത്. ഇത്തരത്തിലുള്ള സംഘങ്ങളിലെ പ്രസിദ്ധമായി കൂട്ടായ്മയാണ് ദക്ഷിണാഫ്രിക്കയിലെ മാപോഗോ ലയണ്‍ കൊയലീഷന്‍. ഇതില്‍ 6 സിംഹങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഇവരാവട്ടെ ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ വനത്തില്‍ 1.7 Read More…
കാട്ടുതീയിൽ നഷ്ടമായി: 2 മാസത്തിനുശേഷം വളർത്തു പൂച്ചയെ കണ്ടെത്തി ഉടമ, വികാരഭരിതരായി സോഷ്യൽ മീഡിയ
ഈ വർഷം ആദ്യമാണ് അമേരിക്കയിൽ നടുക്കം സൃഷ്ടിച്ചുകൊണ്ട് ലോസ് ഏഞ്ചൽസിലും, കാലിഫോണിയൻ പ്രദേശങ്ങളിലും കാട്ടുതീ വ്യാപിച്ചത്. അതിദാരുണമായ സംഭവത്തിൽ ആയിരകണക്കിന് ആളുകൾക്കാണ് തങ്ങളുടെ വീടുകൾ നഷ്ടമായത്. 29 ഓളം പേർ തീയിൽ വെന്തുമരിക്കുകയും ചെയ്തു. അതിദയനീയമായ കാഴ്ചക്കൾക്കായിരുന്നു ലോകം ആ ദിനങ്ങളിൽ സാക്ഷ്യം വഹിച്ചുകൊണ്ടിരുന്നത്. തീപിടുത്തത്തിൽ നിരവധി മൃഗങ്ങളും പെട്ടുപോയിരുന്നു, അവരിൽ ഒരാളായിരുന്നു ‘ആഗി പൂച്ച’. ലോസ് ഏഞ്ചൽസിൽ കാട്ടുതീ പടരുന്നതിനിടെയാണ് ആഗി എന്ന വളർത്തുപൂച്ചയെ കാണാതായത്. കണ്ടുകിട്ടാതെ വന്നതോടെ അവൾ ചത്തുപോയിട്ടുണ്ടാകുമെന്ന് എല്ലാവരും കരുതി. എന്നാൽ Read More…
ഹവായ് അഗ്നിപര്‍വ്വതത്തില്‍ അസാധാരണഫൗണ്ടന്‍ ; ലാവാപ്രവാഹ ത്തിന് 150 അടി വരെ ഉയരം
ഹവായ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ലാവാ ഫൗണ്ടന്‍. ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപര്‍വ്വതങ്ങളില്‍ ഒന്നായ കിലൗയയുടെ ഗര്‍ത്തത്തിലാണ് ഡിസംബര്‍ 23 ന് സ്ഫോടനം ആരംഭിച്ചത്. പൊട്ടിത്തെറിയും തീയും പുകയും ലാവാപ്രവാഹവും 150 മുതല്‍ 165 അടി വരെ (45 മുതല്‍ 60 മീറ്റര്‍ വരെ) എത്തി. വെബ്ക്യാമില്‍ കടും ചുവപ്പ് നിറത്തിലുള്ള ലാവയുടെ ശക്തമായ ഉറവയുടെ ദൃശ്യങ്ങ ള്‍ പുറത്തുവന്നിട്ടുണ്ട്. ചൊവ്വാഴ്ച പൊട്ടിത്തെറിയുടെ 12-ാം എപ്പിസോഡായിരുന്നു. ഫയര്‍ ഷോയുടെ കാഴ്ചകള്‍ കാണുന്നതിനായി പാര്‍ക്കിനുള്ളിലെ സൈറ്റുകളിലേക്ക് ആളുകള്‍ ഒഴുകുകയാണ്. Read More…
ഒരു എലിക്ക് രണ്ട് അപ്പന്മാര്‍ ; തകര്‍പ്പന്‍ പരീക്ഷണവുമായി ഗവേഷകര്‍
ബീജവും അണ്ഡവും കൂടിച്ചേരുമ്പോള്‍ ജീവന്‍ ആരംഭിക്കുമെന്നത് ഒരു വസ്തുതയാണ്. എന്നാല്‍ രണ്ട് അണ്ഡങ്ങള്‍ അല്ലെങ്കില്‍ രണ്ട് ബീജകോശങ്ങള്‍ ഒരുമിച്ചാല്‍ ഇതില്‍ നിന്ന് ജീവന്‍ ഉണ്ടാകുമോ? ഈ ചോദ്യത്തിന് അതെയെന്ന ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. രണ്ട് ജീവശാസ്ത്രപരമായ അമ്മമാരില്‍ നിന്നോ പിതാവില്‍ നിന്നോ ജീവന്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് തെളിഞ്ഞു. എലികളെ ഉപയോഗിച്ചാണ് ഇത് ചെയ്തതെങ്കിലും, എതിര്‍ലിംഗത്തിലുള്ളവരുടെ പങ്കാളിത്തമില്ലാതെ സന്തതികളെ സൃഷ്ടിക്കാന്‍ കഴിയുമെന്ന് കാണിക്കുന്ന ഒരു മുന്നേറ്റമാണിത്. ചൈനയിലെ സ്റ്റെം സെല്‍ ശാസ്ത്രജ്ഞരുടെ ഒരു സംഘമാണ് ആദ്യമായി രണ്ട് അപ്പന്മാരുടെ Read More…
തേള്‍ ആക്രമണത്തില്‍ പൊറുതിമുട്ടി ബ്രസീല്‍; 152 മരണം, ആന്റിവെനത്തിന്റെ ആവശ്യം ഇരട്ടിയായി
അസാധാരണമായ ഒരു പ്രശ്‌നത്തില്‍ തേളുകളുടെ ആക്രമണത്തില്‍ പൊറുതിമുട്ടി ബ്രസീലുകാര്‍. രാജ്യത്ത് കാട്ടുതീ പോലെ പടരുന്ന തേളുകളാണ് ബ്രസീലുകാര്‍ക്ക് ഭീഷണിയാകുന്നത്. ചൂടുപിടിച്ച താപനിലയും നഗരവല്‍ക്കരണവും കാരണം എണ്ണത്തില്‍ വളരുകയാണ്. ഏറ്റവും മാരകമായ വിഷ ജന്തുവായി തേളുകള്‍ മാറിയതോടെ രാജ്യത്തുടനീളം ആന്റിവെനത്തിന്റെ ആവശ്യം ഇരട്ടിയായി. തെക്കേ അമേരിക്കയിലെ ഏറ്റവും അപകടകാരിയായ മഞ്ഞ തേളിന്റെ ആവാസ കേന്ദ്രമാണ് ബ്രസീല്‍. അലൈംഗികമായി പുനരുല്‍പ്പാദിപ്പിക്കുന്ന പെണ്ണിനത്തില്‍ പെടുന്നവയുടെ എണ്ണം ക്രമാതീതമായി കൂടിയതോടെ അവയെ നിയന്ത്രിക്കുന്നത് ഒരു വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. മാറുന്ന കാലാവസ്ഥ അവരെ Read More…
ഈ പക്ഷി ഒരു ഭീകരന്‍തന്നെ; മനുഷ്യനെ കണ്ടാല്‍ കണ്ണ് ചൂഴ്ന്നെടുക്കും- വീഡിയോ
സാധാരണ പക്ഷികളില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തുന്ന ഒരു പക്ഷിയാണ് മാഗ്പൈ പക്ഷികള്‍. ഇവയ്ക്ക് കണ്ണില്‍ കാണുന്ന വസ്തുക്കള്‍ ഉപയോഗപ്രദമായി കൈകാര്യം ചെയ്യാനും ശബ്ദങ്ങള്‍ അനുകരിക്കാനും പ്രതികൂല സാഹചര്യങ്ങളില്‍ സങ്കടപ്പെടാനുമൊക്കെ സാധിക്കും. ഇവയുടെ ഈ കഴിവ് പലപ്പോഴും മനുഷ്യരെവരെ അത്ഭുതപ്പെടുത്താറുണ്ട്. പോലീസ് വാഹനത്തിന്റെ സൈറന്‍ അതുപോലെ അനുകരിക്കുന്ന ഒരു മാഗ്പൈ പക്ഷിയുടെ ദൃശ്യങ്ങള്‍ ഇംഗ്ലണ്ടില്‍ നിന്നും അടുത്തിടെ പുറത്തുവന്നിരുന്നു. അത് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുകയും ചെയ്തിരുന്നു. എന്നാല്‍ ഇവ മനുഷ്യര്‍ക്ക് ഒരു പേടി സ്വപ്നം തന്നെയാണ്. കാരണം മനുഷ്യന്റെ Read More…
നമ്മള്‍ ഫുള്‍ടൈം ഹാപ്പിയാണ്; ലോകത്തെ ഏറ്റവും ഹാപ്പിയായ ജീവി ഇതാണ്
സന്തോഷമായിരിക്കുന്നത് ഒരു ഭാഗ്യമാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും ഹാപ്പിയായ ജീവിയെ പറ്റി അറിയാമോ. ഇങ്ങനെ അറിയപ്പെടുന്നത് ഓസ്ട്രേലിയയിലെ ക്വോക്ക എന്ന ജീവിയാണ് . യഥാര്‍ത്ഥത്തില്‍ ക്വോക്ക ഹാപ്പിയാണോ അല്ലയോയെന്ന് അറിയില്ല. എന്നാല്‍ ഇവയുടെ വായയുടെ പ്രത്യേകത മൂലമാണ് ഇവയ്ക്ക് എപ്പോഴും ചിരിച്ച മുഖമാണ്. ഇതിന് പൂച്ചയുടെ അത്രയും വലുപ്പം വരും.ഓസ്ട്രേലിയയിലും സമീപ മേഖലയിലും ഇതിനോടൊപ്പം ചേര്‍ന്ന് സഞ്ചാരികളെടുത്ത സെല്‍ഫികള്‍ ഇപ്പോള്‍ വൈറലാണ്. ഇവ ജീവിക്കുന്നത് റോട്ടനെസ്റ്റ് ദ്വീപിലാണ്. എതാണ്ട് 10000 ത്തോളം ക്വോക്കകള്‍ ഇവിടെയുള്ളതായിയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. Read More…
കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ
കേരളത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ 250 ലധികം ആളുകളാണ് മരണത്തിനിരയായത്. കിലോമീറ്ററുകളോളമാണ് മനുഷ്യരും വസ്തുവകകളും ഒഴുകിപ്പോയത്. വന്‍തോതില്‍ നാശനഷ്ടം ഉണ്ടാക്കിയ സംഭവത്തിന്റെ ഉപഗ്രഹചിത്രം പുറത്തുവിട്ടിരിക്കുകയാണ് ഐഎസ്ആര്‍ഒ. ഉയര്‍ന്ന റെസല്യൂഷന്‍ ഉപഗ്രഹ ചിത്രങ്ങള്‍ ഈ മേഖലയിലെ വ്യാപകമായ നാശനഷ്ടങ്ങള്‍ വെളിപ്പെടുത്തുന്നതാണ്. ഏകദേശം 86,000 ചതുരശ്ര മീറ്റര്‍ ഭൂമി വഴുതി വീഴുകയും 8 കിലോമീറ്ററോളം നദിയിലൂടെ പടുകൂറ്റന്‍ കല്ലുകളും മണ്ണും ചെളിയും മനുഷ്യരും മറ്റു വസ്തുക്കളും ഒഴുകുകയും ചെയ്തു. മലയിറങ്ങിവന്ന കല്ലും ചെളിയും മണ്ണും രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കിയിരിക്കുയാണ്. കനത്ത Read More…
‘മാഷ്‌കോ പിറോ’കളെ കണ്ടെത്തി ! പുറംലോകവുമായി ബന്ധമില്ലാത്ത പെറുവിലെ ഗോത്രവര്‍ഗ്ഗക്കാര്‍- വീഡിയോ
പെറുവിലെ മഴക്കാടിനുള്ളില്‍ ജീവിക്കുന്ന പുറം ലോകവുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുന്ന ചുരുക്കം ചില ഗ്രൂപ്പുകളില്‍ ഒന്നായ ഗോത്രവര്‍ഗ്ഗക്കാരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആമസോണ്‍ മഴക്കാടുകളില്‍ മറഞ്ഞിരിക്കുന്ന ഇവര്‍ നദിയുടെ തീരത്ത് കുന്തം ഉപയോഗിക്കുന്നതാണ് പുതിയ വീഡിയോയിലുള്ളത്. പുറംലോകവുമായി വലിയ ‘സമ്പര്‍ക്കമില്ലാത്ത’ ലോകത്തിലെ ഏറ്റവും വലിയ ഗോത്രമെന്ന് കരുതപ്പെടുന്ന ‘മാഷ്‌കോ പിറോ’ വിഭാഗത്തിലെ ആളുകള്‍ പെറുവിലെ മാഡ്രെ ഡി ഡിയോസ് നദിക്കരയില്‍ സഞ്ചരിക്കുന്നതാണ് വീഡിയോ. നദിക്ക് കുറുകെ നിന്ന് ചിത്രീകരിച്ച ക്ലിപ്പ്, ചെറിയ കൂട്ടങ്ങളായി ആള്‍ക്കാര്‍ നില്‍ക്കുന്നത് കാണിക്കുന്നു. ചെളിയില്‍ Read More…