സിക്‌സറുകള്‍ അടിച്ചുകൂട്ടി ലോകം ചുറ്റി സഞ്ചരിച്ച വിരാട് കോഹ്ലി അനേകം സ്ഥലങ്ങള്‍ ഇതിനകം കണ്ടിട്ടുണ്ട്. അദ്ദേഹത്തെ അനേകം വിനോദസഞ്ചാരകേന്ദ്രങ്ങള്‍ മതിഭ്രമിപ്പിച്ചിട്ടുമുണ്ടാകാം. എന്നാല്‍ താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹര മായ സ്ഥലം എന്ന് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം വിളിക്കുമ്പോള്‍, അത് ഒരു പ്രത്യേക സ്ഥലമാണെന്ന് നിങ്ങള്‍ക്കറിയാം. അത് സ്വിറ്റ്‌സര്‍ലന്‍ഡോ മാലിദ്വീപോ അല്ല, ന്യൂസില ന്റിലെ ക്വീന്‍സ്ടൗണാണ്! താന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ സ്ഥലമെന്നാണ് കോഹ്ലി അടയാളപ്പെടുത്തുന്നത്. ന്യൂസിലന്‍ഡിലെ ഈ ആല്‍പൈന്‍ പട്ടണത്തിന്റെ എന്ത് പ്രത്യേകതയാണ് Read More…
ഈ ദ്വീപില്‍ വേനല്‍ക്കാലത്ത് 69 ദിവസം സൂര്യന്‍ അസ്തമിക്കില്ല ; ശൈത്യകാലത്ത് സൂര്യന്‍ ഉദിക്കുകയുമില്ല
വേനല്‍ക്കാലത്ത് 24 മണിക്കൂറും സൂര്യന്റെ തിളങ്ങുന്ന കിരണങ്ങള്‍ അനുഭവിക്കാന്‍ കഴിയുന്ന ഒരു ദ്വീപ് ഉണ്ടെന്ന് കേട്ടാല്‍ അത്ഭുതം തോന്നുമോ? ഇവിടെ 69 ദിവസത്തേക്ക് സൂര്യന്‍ മറഞ്ഞു പോകത്തേയില്ല. നോര്‍വേയുടെ വടക്കുഭാഗത്തും ആര്‍ട്ടിക് സര്‍ക്കിളിനടുത്തും സ്ഥിതി ചെയ്യുന്ന ചെറിയ ദ്വീപായ സോമറോയ് ആണ് ഈ അത്ഭുതദ്വീപ്. ഈ ചെറിയ ദ്വീപില്‍ വേനല്‍ക്കാലം മുഴുവന്‍ രാവും പകലും വേര്‍തിരിവില്ല. സൂര്യന്‍ ഒരിക്കലും അസ്തമിക്കാത്തതിനാല്‍ ആളുകള്‍ക്ക് ദിവസത്തില്‍ 24 മണിക്കൂറും സ്വാഭാവിക വെളിച്ചത്തില്‍ ജീവിക്കാന്‍ കഴിയും. ഈ പ്രതിഭാസം അവിടെ താമസിക്കുന്ന Read More…
ജോലി വിട്ടു, വീടും വസ്തുവും വിറ്റ് ഒരു ബോട്ടു വാങ്ങി ; ഇപ്പോള്‍ കടലില്‍ ജീവിതം, ബോട്ടില്‍ ലോകസഞ്ചാരം
ജീവിതതിരക്കുകളില്‍ നിന്നൊഴിഞ്ഞുള്ള ഒരു ഏകാന്തമായ ലോകസഞ്ചാരം മിക്ക ആളുകളുടെയും കാല്‍പ്പനികസ്വപ്‌നങ്ങളില്‍ ഇടം പിടിച്ചിട്ടുള്ള കാര്യമാണ്. എന്നാല്‍ അത് ജീവിതത്തില്‍ നടപ്പിലാക്കിയിരിക്കുകയാണ് നാവികസേനയില്‍ നിന്നും വിരമിച്ച മുന്‍ ഉദ്യോഗസ്ഥന്‍ ഗൗരവ് ഗൗതവും മുന്‍ മാധ്യമ പ്രൊഫഷണലായ വൈദേഹിയും. ഉയര്‍ന്ന ശമ്പളമുള്ള ജോലി കളഞ്ഞ് ഒരു ബോട്ട് വീടാക്കി മാറ്റി ദമ്പതികള്‍ ഏക മകളുമൊത്ത് ഉലകം ചുറ്റുകയാണ്. മനസ്സിന് ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ഇവര്‍ തങ്ങളുടെ മകളെ ‘വീട്ട്‌വിദ്യാഭ്യാസം’ ചെയ്യിച്ചുകൊണ്ട് അവര്‍ നടത്തുന്ന യാത്ര വ്യക്തികള്‍ എന്ന നിലയില്‍ Read More…
ദുരന്തം, ആകര്‍ഷകവും; വര്‍ഷംതോറും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന മജുലി ദ്വീപ്
ഇന്ത്യയില്‍ അത്ര പര്യവേഷണം ചെയ്യപ്പെട്ടിട്ടില്ലാത്ത മജുലി ദ്വീപ് വലിയൊരു ടൂറിസം സാധ്യത തുറക്കുകയാണ്. അസമിലെ ബ്രഹ്മപുത്ര നദിക്ക് നടുവിലുള്ള ദ്വീപ് അനുദിനം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്നതാണ് അതിന് കാരണം. വര്‍ഷംതോറും മുങ്ങിക്കൊണ്ടിരിക്കുന്ന ദ്വീപ് ദുരന്തം പോലെ തന്നെ ആകര്‍ഷകവുമാണ്. നദികളിലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ദ്വീപാണ് മജുലി. എന്നാല്‍ കാലാവസ്ഥാ വ്യതിയാനവും മണ്ണൊലിപ്പും അതിന്റെ അസ്തിത്വത്തെ വര്‍ഷംതോറും സാവധാനത്തില്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. സ്പര്‍ശിക്കാത്ത ഭൂപ്രകൃതി, ഊര്‍ജ്ജസ്വലമായ സംസ്‌കാരം, മിഷിംഗ് ഗോത്രത്തിന്റെ ഊഷ്മളമായ ആതിഥ്യം എന്നിവയുടെ പറുദീസയാണ് അവശേഷിച്ച് ഇല്ലാതാകുന്ന Read More…
ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ട്രക്കിംഗ് റൂട്ട് തുറക്കാന്‍ ഇന്ത്യ; ചൈന അതിര്‍ത്തിക്കടുത്ത് 17,000 അടി ഉയരത്തില്‍
ലോകത്തെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ ട്രക്കിംഗ് പാത തുറക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ. ഉത്തരാഖണ്ഡിലേക്കുള്ള ശീതകാല യാത്ര ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 27ന് ഗംഗോത്രി മുഖ്ബ സന്ദര്‍ശിക്കും. പ്രധാനമന്ത്രി ജനക്തല്‍, മുലിംഗാന പാസ് ട്രക്കുകള്‍ക്ക് തറക്കല്ലിടും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ട്രെക്കിംഗ് റൂട്ടായിരിക്കും. ഈ പ്രദേശത്തെ ശൈത്യകാല വിനോദസഞ്ചാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പായി ഇത് മാറും. 17,000 അടിയിലധികം ഉയരത്തിലാണ് ജനക്തല്‍ ട്രെക്ക് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 17,716 അടി Read More…
മനുഷ്യബന്ധങ്ങളുടെ വിധി തീരുമാനിക്കാന്‍ 8ലക്ഷം ദൈവങ്ങള്‍ ഒരിടത്ത് ഒത്തുകൂടുന്നു! അറിയാം, ജപ്പാനിലെ പവർ സ്പോട്ട്
പ്രണയം തുറന്നു പറയുന്ന ദിവസമാണല്ലോ വാലന്റൈന്‍സ് ഡേ. ഇത്തവണത്തെ പ്രണയദിനത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടം തുറന്നു പറയാനായി സാധിച്ചില്ലെങ്കില്‍ വിഷമിക്കേണ്ട. പുരാതന നഗരമായ ഇസുമോയില്‍ ഒരു ക്ഷേത്രമുണ്ട്. ജാപ്പനീസ് വിശ്വാസമനുസരിച്ച് നന്നായി പ്രാര്‍ത്ഥിച്ചാല്‍ എത്ര നടക്കില്ലാത്ത പ്രണയവും പൂവണിയും. ലക്ഷക്കണക്കിന് ആളുകളാണ് ഒരോ വര്‍ഷവും ഇവിടെ വന്നു പ്രാര്‍ത്ഥിക്കുന്നത്. ജപ്പാനിലെ ഏറ്റവും പഴക്കമുള്ള ആരാധനാലയമായി കണക്കാക്കപ്പെടുന്ന ക്ഷേത്രമാണ് ഇസുമോ തൈഷ. എഡി 700 കളുടെ ആരംഭത്തില്‍ തന്നെ ഇതുണ്ടായിരുന്നു. ജപ്പാനിലെ പ്രിഫെക്ചറുകളില്‍ ഏറ്റവും കുറവ് ജനസംഖ്യയുള്ള സ്ഥലമാണ് ഷിമാനെയില്‍. Read More…
അഞ്ച് മക്കളുടെ അമ്മ : യാത്ര പ്രേമിയയായ തലശ്ശേരിക്കാരി; തന്റെ ഥാറില്‍ ഒറ്റയ്ക്ക് ലോകം ചുറ്റുന്നു
വിവാഹം കഴിയുന്നതോടെ സ്വപ്‌നങ്ങള്‍ക്കെല്ലാം തടയിട്ട് സ്വയം നിയന്ത്രിച്ച് വീട്ടില്‍ കുടുംബത്തിന് വേണ്ടിയും ഭര്‍ത്താവിന് വേണ്ടിയും ഒതുങ്ങിക്കൂടാന്‍ നിര്‍ബ്ബന്ധിത മാക്കപ്പെടുന്നവരാണ് ഭൂരിപക്ഷം സ്ത്രീകളും. എന്നാല്‍ ഈ അസ്വാതന്ത്ര്യത്തിന്റെ ചങ്ങലപ്പൂട്ടുകളെ പൊട്ടിച്ചെറിയാനും ചിറകുവിരിച്ച് പറക്കാനും ആഗ്രഹിക്കുന്ന അനേകം സ്ത്രീകള്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്നയാളാണ് തലശ്ശേരിക്കാരി നാജി നൗഷി. അഞ്ച് മക്കളുടെ അമ്മയായ നാജി ആറ് മാസംകൊണ്ട് ആറ് രാജ്യങ്ങളില്‍ സഞ്ചരിക്കാനുള്ള അവിശ്വസനീയമായ ഒരു യാത്രയിലാണ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളവന്‍സര്‍കൂടിയായ നാജി നൗഷിയും അവളുടെ മഹീന്ദ്ര ഥാറും അവളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ്. Read More…
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം ഇതാണ് ; മേഘാലയയിലെ മൗലിലോംഗില്‍ ചപ്പുചവറുകളേയില്ല
തെരുവുകളില്‍ ഒരു ചപ്പുചവറുകള്‍ പോലുമില്ലാത്തതും എല്ലാ വീടിന്റെയും പടിവാതിലില്‍ പൂക്കള്‍ വിരിയുന്നതുമായ ഒരു സ്ഥലമുണ്ട് ഇന്ത്യയില്‍. വിദേശികള്‍ വന്നാല്‍ അറയ്ക്കുന്ന തുപ്പലും മലമൂത്രവിസര്‍ജ്ജത്താല്‍ ദുര്‍ഗ്ഗന്ധം വമിക്കുന്ന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും വ്യത്യസ്തമാണ് മേഘാലയയിലെ മൗലിലോംഗ്. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി ഡിസ്‌ക്കവര്‍ ഇന്ത്യ തെരഞ്ഞെടുത്ത സ്ഥലമാണ്. ഇവിടെ, സുസ്ഥിരത ഒരു മുന്‍കരുതല്‍ അല്ല, മറിച്ച് താമസക്കാര്‍ അവരുടെ ജീവിതം എങ്ങനെ നയിക്കുന്നു എന്നതിന്റെ വഴിയാണ്. മൗലിനോങ് ഗ്രാമം നന്നായി പരിപാലിക്കപ്പെടുന്ന ഒരു വാസസ്ഥലം എന്നതിലുപരി, മനുഷ്യരും പ്രകൃതിയും Read More…
ഇത് ‘ഹണിമൂൺ കാപിറ്റൽ ഓഫ് ദി വേൾഡ്, എല്ലാവർക്കും പ്രവേശനമില്ല, കാഴ്ചകൾ ആരെയും അമ്പരപ്പിക്കും
നിങ്ങള്‍ക്ക് അമേരിക്കയിലെ അഡോള്‍ട്ട്‌സ് ഓണ്‍ളി ഹോട്ടലിന്റെ ചില സവിശേഷിതകള്‍ കേള്‍ക്കണോ? ഹോട്ട് ടബ്ബുകള്‍, ആകാശം കണ്ടുറങ്ങാനായി മേല്‍ത്തട്ടുള്ള വൃത്താകൃതിയിലെ കിടക്കകള്‍, റുമിനകത്ത് ഏഴടി ഉയരമുള്ള ഷാംപെയ്ന്‍- ഗ്ലാസ് ടബുകള്‍. ഹണിമൂണ്‍ ആഘോഷിക്കാനും പങ്കാളിയുമായി അവധിക്കാലം ആഘോഷകരമാക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് പെന്‍സില്‍വാനിയയിലെ അഡള്‍ട്ട്‌സ് ഓണ്‍ലി റിസോര്‍ട്ടുകള്‍ ഒരുക്കിയിരിക്കുന്ന കാഴ്ചകളില്‍ ചിലതാണ് ഇവ. പെന്‍സില്‍ വാനിയയിലെ പല റിസോര്‍ട്ടുകളും പ്രശസ്തമാകുന്നത് അവയുടെ വിചിത്രമായ റൂം ഫീച്ചറുകളും മുതിര്‍ന്നവര്‍ക്ക് മാത്രമുള്ള ഹോട്ടലുകളുടെയും പേരിലാണ്. ഹൃദയാകൃതിയിലുള്ള ടബുകളൊക്കെ ഇപ്പോള്‍ പല ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടുകളിലും Read More…