സന്തോഷത്തോടെ എങ്ങിനെ ജീവിക്കാമെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത ഇന്ത്യയുടെ അയല്‍ക്കാരായ ഭൂട്ടാന്‍ അതിന്റെ അളവ് കൂട്ടാനുള്ള ആലോചനയിലാണ്. സന്തോഷം, ക്ഷേമം, മനസ്സ്, ധ്യാനം എന്നിവയെ കേന്ദ്രീകരിച്ച് ഒരു ‘മൈന്‍ഡ്ഫുള്‍നസ് സിറ്റി’ നിര്‍മ്മിക്കാന്‍ പദ്ധതിയിടുകയാണ് അവര്‍. ‘ജിഗ്മേ ഖേസര്‍ നാംഗ്യാല്‍ വാങ്ചക്ക്’ രാജാവാണ് ഈ ആശയം അവതരിപ്പിച്ചത്. തൊഴിലില്ലായ്മ പോലുള്ള പ്രശ്‌നങ്ങളില്‍ രാജ്യം പോരാടുന്നതിനാലും വിദേശ സഹായത്തെ കൂടുതലായി ആശ്രയിക്കുന്നതിനാലും സമ്പദ്വ്യവസ്ഥയെ ഉയര്‍ത്താന്‍ പുല്‍മേടുകളെ ആശ്രയിക്കാനാണ് പദ്ധതി. ‘ഗെലെഫു മൈന്‍ഡ്ഫുള്‍നെസ് സിറ്റി’ (ജിഎംസി) എന്ന് പേരിട്ടിരിക്കുന്ന നഗരം, മലിനീകരണം കുറയ്ക്കുന്നതിനും Read More…
ഉയരംകൂടിയ പാലങ്ങള്‍ ചൈനയ്‌ക്കൊരു പ്രശ്‌നമല്ല ; 1800 അടി ഉയരത്തില്‍ ‘ബെയ്പാന്‍ജിയാങ്’ ഞെട്ടിക്കും
കുത്തനെ നില്‍ക്കുന്ന രണ്ടു പാറക്കെട്ടുകളുടെ വിടവുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏകദേശം 565 മീറ്ററിലധികം ഉയരത്തില്‍ ഒരു നിര്‍മ്മിതി. ബെയ്പാന്‍ നദീതടത്തിന് മുകളിലായി 1854 അടി ഉയരത്തില്‍ ലോകത്ത് ഇന്നുള്ളതില്‍ ഏറ്റവും ഉയരത്തിലുള്ള പാലം എന്ന ഖ്യാതി നേടിയിരിക്കുകയാണ് ചൈനയിലെ ബെയ്പാന്‍ജിയാങ് പാലം. ഒരു 200 നില കെട്ടിടത്തിന് തുല്യമായ 500 മീറ്റര്‍ ഉയരമുള്ള ലോകത്തിലെ ആദ്യത്തെ പാലവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആദ്യത്തെ കേബിള്‍ പാലവുമാണ് ചൈനയിലെ ബെയ്പാന്‍ജിയാങ് ഡ്യൂജ്. ഒറ്റനോട്ടത്തില്‍ അത്ര ആകര്‍ഷകമായി തോന്നില്ലെങ്കിലും Read More…
ഈ നഗരത്തിന്റെ ലാന്റ്മാര്‍ക്ക് ഒരു കോഴിയാണ്…! ഫിലിപ്പൈന്‍സിലെ നീഗ്രോസ് ഓക്സിഡന്റ്
ഫിലിപ്പൈന്‍സിലെ നീഗ്രോസ് ഓക്സിഡന്റ് ഇപ്പോള്‍ അറിയപ്പെടുന്നത് ഒരു കോഴിയുടെ പേരിലാണ്. ശാന്തമായ ഈ പട്ടണത്തില്‍ നില കൊള്ളുന്ന ഭീമാകാരമായ കോഴിയുടെ ആകൃതിയിലുള്ള ഒരു കെട്ടിടമാണ് ഇതിന് കാരണം. 34.93 മീറ്റര്‍ ഉയരവും 12.13 മീറ്റര്‍ വീതിയും 28.17 മീറ്റര്‍ നീളവുമുള്ള ഈ ഭീമാകാരമായ ഘടന ഈ രീതിയിലുള്ള കെട്ടിടങ്ങളിലെ ലോകത്തിലെ ഏറ്റവും വലുതാണ്. കാമ്പ്യൂസ്റ്റോഹാന്‍ ഹൈലാന്‍ഡ് റിസോര്‍ട്ടിന്റെ ഭാഗമായ ഇത് എയര്‍ കണ്ടീഷനിംഗ്, വലിയ ടിവികള്‍, ഹോട്ട് ഷവറുകള്‍ എന്നിവ പോലുള്ള ആധുനിക സൗകര്യങ്ങളുള്ള 15 മുറികള്‍ Read More…
കൊല്‍ക്കത്ത ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട നഗരം ? ഹൈദരാബാദു കാരന്റെ പോസ്റ്റ് വന്‍ചര്‍ച്ചയാകുന്നു
വിശാഖപട്ടണംകാരനായ ഒരാള്‍ കൊല്‍ക്കത്ത സന്ദര്‍ശിച്ച അനുഭവം എക്സില്‍ പങ്കുവെച്ചത് വന്‍ ചര്‍ച്ചയാകുന്നു. ചവറ്റുകുട്ടകള്‍ നിറഞ്ഞ തെരുവുകള്‍, റേഡിലെ ഗട്ടറുകള്‍, നഗരത്തിലെ ഡ്രെയിനേജുകള്‍ക്ക് സമീപം സ്ഥാപിച്ച ഭക്ഷണശാലകള്‍ എന്നിങ്ങനെ തന്റെ നിരീക്ഷണങ്ങള്‍ വിശദമായി വിവരിച്ച ഡിഎസ് ബാലാജി, ‘ഇന്ത്യയിലെ ഏറ്റവും വൃത്തിയില്ലാത്ത നഗരം’ എന്ന് കൊല്‍ക്കത്തയെ വിശേഷിപ്പിച്ച് നടത്തിയ ട്വീറ്റുകളുടെ ഒരു പരമ്പരയാണ് ചര്‍ച്ചാവിഷയമായിരിക്കുന്നത്. കൊല്‍ക്കത്തയിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളായ സീല്‍ദാ സ്റ്റേഷനില്‍ നിന്നും ബുറാബസാറില്‍ നിന്നുമുള്ള ഫോട്ടോകള്‍ സഹിതം അദ്ദേഹത്തിന്റെ ദ്വിദിന സന്ദര്‍ശനം വിവരിക്കുന്നു. ”പശ്ചിമ ബംഗാള്‍ Read More…
നല്ല രക്തച്ചുവപ്പില്‍ ഒരു തടാകം ; ലഗുണ കൊളറാഡ എന്ന അവിശ്വസനീയമായ പ്രകൃതി അത്ഭുതം?
പുകയുന്ന അഗ്നിപര്‍വ്വതങ്ങള്‍, ഡാലി-എസ്‌ക്യൂ പാറക്കൂട്ടങ്ങള്‍, തിളയ്ക്കുന്ന ചെളി, ഒഴുകുന്ന മഞ്ഞ്, ഉയര്‍ന്നുനില്‍ക്കുന്ന വിശാലമായ ആന്‍ഡീസ് പര്‍വ്വതനിരകള്‍. ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളീവിയന്‍ ആള്‍ട്ടിപ്ലാനോയുടെ തെക്ക് പടിഞ്ഞാറന്‍ മൂലയിലേക്ക് പോയാല്‍ ഭ്രമിപ്പിക്കുന്ന, വിസ്മയിപ്പിക്കുന്ന, മറ്റൊരു ഭൂപ്രകൃതി കാണാം. കണ്ടു പരിചയിച്ചിട്ടുള്ള ഭൂമികയില്‍ നിന്നും വ്യത്യസ്തമായ ഇവിടം മറ്റൊരു ലോകത്താണെന്ന തോന്നല്‍ പോലും ജനിപ്പിക്കും. സിലോലി മരുഭൂമിയുടെയും എഡ്വേര്‍ഡോ അവറോവ ആന്‍ഡിയന്‍ ഫൗണ നാഷണല്‍ റിസര്‍വിന്റെയും പൊടിപടലങ്ങള്‍ നിറഞ്ഞ പാതയിലൂടെ രണ്ട് ദിവസത്തെ യാത്ര ചിലിയുടെ അതിര്‍ത്തിക്കടുത്തുള്ള ആ അത്ഭുതലോകത്തെിക്കും. പറഞ്ഞുവരുന്നത് Read More…
ഒന്നരവര്‍ഷമായി ഈ മലയാളി ദമ്പതികള്‍ ഇന്ത്യന്‍ റോഡുകളിലാണ്; ഒപ്പം വളര്‍ത്തു നായയും, താണ്ടിയത് 45,000 കിലോമീറ്റര്‍
ഉയര്‍ന്ന ശമ്പളമുള്ള ജോലി, വലിയവീട്, ആഡംബര കാര്‍, സുഖപ്രദമായ ജീവിതം. സമൂഹം പലപ്പോഴും വിജയത്തെ നിര്‍വചിക്കുന്നത് ഇങ്ങിനെയൊക്കെയാണ്. എന്നാല്‍ യുവ ദമ്പതികളായ സംഗീതിനും കാവ്യയ്ക്കും ”തികഞ്ഞ ജീവിതം” എന്നത് ഒരു പൊള്ളയായ ആശയമാണ്. പുതിയ നാടും പുതിയ മനുഷ്യരും പുതിയ അനുഭവങ്ങളും പ്രകൃതിയുമായുള്ള ബന്ധവുമൊക്കെയായിരുന്നു അവര്‍ ആഗ്രഹിച്ചത്. യാത്രയോടുള്ള സ്‌നേഹത്താല്‍ അവര്‍ കോര്‍പ്പറേറ്റ് സ്ഥാപനത്തിലെ ജോലിയും സുഖജീവിതവും ഉപേക്ഷിച്ച് തങ്ങളുടെ എസ്യുവിയില്‍ ഇന്ത്യന്‍ പര്യവേക്ഷണത്തിന് ഇറങ്ങിത്തിരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി, അവര്‍ 45,000 കിലോമീറ്ററിലധികം യാത്ര ചെയ്യുകയും Read More…
മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയ യുവതികള്‍ക്ക് സഹായം! ‘ഒട്ടകസവാരി’യുമായി യൂബര്‍ എത്തി
ദുബായിലെ മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയാല്‍ നിങ്ങള്‍ക്ക് എന്തുചെയ്യാനാകുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വേണമെങ്കില്‍ യുബറിന്റെ ഒട്ടകസവാരി നിങ്ങളെ തേടി ഏതു മരുഭൂമിയിലും എത്തും. സംഭവം സത്യമാണ്. ദുബായിലെ മരുഭൂമിയില്‍ കുടുങ്ങിയപ്പോയ രണ്ടുയുവതികള്‍ യൂബറിന്റെ ഒട്ടക സവാരി ബുക്ക് ചെയ്ത് രക്ഷപ്പെടുന്നതിന്റെ അതിശയിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തങ്ങള്‍ വന്ന വാഹനം ബ്രേക്ക് ഡൗണായതിനെ തുടര്‍ന്നായിരുന്നു ഇരുവരും വരണ്ട മരുഭൂമിയില്‍ കുടുങ്ങിപ്പോയത്. എന്താണ് ഇനി പോംവഴിയെന്ന് ചിന്തിച്ച് ഇന്റര്‍നെറ്റില്‍ യുബറിന്റെ ആപ്പ് പരിശോധിച്ചപ്പോഴാണ് വിചിത്രമായ ഒട്ടക സവാരി ഓപ്ഷന്‍ കണ്ടെത്തിയത്. അത് Read More…
ഹനുമാൻ സ്വാമിയെ സ്ത്രീ രൂപത്തില്‍ ആരാധിക്കുന്ന ക്ഷേത്രം
ഹനുമാൻ സ്വാമിയെ സ്ത്രീ രൂപത്തില്‍ ആരാധിക്കുന്ന ക്ഷേത്രത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ? ഛത്തീസ്ഗഡിലെ രത്തന്‍പൂര്‍ ജില്ലയില്‍ ഗിര്‍ജബന്ധിലാണ് ഇത്തരത്തിലൊരു ക്ഷേത്രമുള്ളത്. നിരവധി ഭക്തരാണ് ഇവിടെ ഏത്താറുള്ളത്. സ്ത്രീവേഷധാരിയായ ഹനുമാനാണ് ഇവിടുത്തെ പ്രതിഷ്ഠ. പ്രധാന പ്രതിഷ്ഠയ്ക്കു പുറമെ, ശ്രീരാമനെയും സീതയെയും ഇരുതോളുകളിലായി വഹിച്ചു കൊണ്ടു പറക്കുന്ന ഹനുമാന്റെ വിഗ്രഹവും കാണാം. ഇവിടത്തെ ഹനുമാനെ ആരാധിച്ചാല്‍ മനസില്‍ ആഗ്രഹിക്കുന്നതെന്തും സാധ്യമാകും എന്നാണ് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നത്. റായ്പൂരിലെ സ്വാമി വിവേകാനന്ദ എയര്‍പോര്‍ട്ടാണ് രത്തന്‍പൂറിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന വിമാനത്താവളം. വിമാനത്താവളത്തില്‍ നിന്ന് Read More…
ഗോവയ്ക്ക് പോകാന്‍ പദ്ധതിയുണ്ടോ? വാഹനം ഒന്നു തിരിച്ച് സിന്ധുദുര്‍ഗിലേക്ക് വിട്ടു നോക്കൂ…!
സിന്ധുദുര്‍ഗിലെ വളഞ്ഞുപുളഞ്ഞ റോഡുകളിലൂടെ വാഹനമോടിക്കുമ്പോള്‍, പച്ചപ്പ് നിറഞ്ഞ കുന്നുകളും ഉയര്‍ന്നുനില്‍ക്കുന്ന മരങ്ങളും തുറന്ന ആകാശവും കൊണ്ട് ചുറ്റപ്പെടുന്നതായി തോന്നും. തീര്‍ച്ചയായും നിങ്ങള്‍ തൊട്ടടുത്ത് കിടക്കുന്ന ഗോവയിലെ ഉന്മാദ ഊര്‍ജത്തില്‍ നിന്ന് വളരെ അകലെയാകും. ഗോവയിലെ ലഹരി നുരയുന്ന പാര്‍ട്ടി നൈറ്റുകളില്‍ നിന്നും വാണിജ്യവത്കൃത അന്തരീക്ഷത്തില്‍ നിന്നും വ്യത്യസ്തമായി ശാന്തവും സമാധാനവും തേടുന്നവര്‍ക്ക് ഗോവന്‍ട്രിപ്പിലെ ബദല്‍മാര്‍ഗ്ഗമാണ് മഹാരാഷ്ട്ര-ഗോവ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന സിന്ധുദുര്‍ഗ്. അറബിക്കടലിന്റെ തടസ്സമില്ലാത്ത കാഴ്ചകളാല്‍ സമ്പന്നമാണ് സിന്ധുദുര്‍ഗ്. കുതിച്ചുയരുന്ന പാരാ ഗ്ളൈഡര്‍മാരും കടലില്‍ ഒഴുകുന്ന ബോട്ടുകളുടെ Read More…














