മിക്കവാറും കായികവേദികളില്‍ നിന്നും കേള്‍ക്കുന്ന പദം ക്രിക്കറ്റിലെ ടെസ്റ്റുമായി ബന്ധപ്പെട്ട് ബോക്‌സിംഗ് ഡേ ടെസ്റ്റ് എന്ന് കേള്‍ക്കാറുണ്ട്. എന്നാല്‍ ‘ബോക്‌സിംഗ് ഡേ’ എന്നാല്‍ എന്താണെന്ന് അറിയാമോ? ക്രിസ്മസ് ആഘോഷിച്ച് രണ്ടാം ദിവസത്തെയാണ് ബോക്‌സിംഗ് ഡേ എന്ന് വിളിക്കുന്നത്. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും തിരുപ്പിറവി ദിനത്തിന് പിന്നാലെ വരുന്ന ദിവസത്തെയാണ് ഈ പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഡിസംബര്‍ 26 ന് ജീവനക്കാര്‍ക്കും ദരിദ്രര്‍ക്കും ദാനങ്ങള്‍ക്കും സമ്മാനങ്ങളും നല്‍കുന്ന ദിനമായി ഇതിനെ പാശ്ചാത്യര്‍ കണക്കാക്കുന്നു. യു.കെ. യില്‍ നിന്നും ഉത്ഭവിച്ചതെന്ന് Read More…
ഇന്ത്യയില്‍ കറന്‍സിനോട്ടുകള്‍ ഇങ്ങിനെയാണ് വന്നത്, ഒറ്റ രൂപയുടെ കഥ
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും പുരോഗതിയെ പ്രതിഫലിപ്പിക്കുന്ന കാര്യങ്ങളായിട്ടാണ് ലോകത്ത് നോട്ടുകളുടെ ഉദയം. പേപ്പര്‍ മണി വന്നതോടെ ഇടപാടുകള്‍ കൂടുതല്‍ എളുപ്പമായത്. ഇന്ത്യയിലെ കറന്‍സി നോട്ടിന്റെ കൗതുകകരമായ കഥ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ നീണ്ടുകിടക്കുന്ന സമ്പന്നമായ ചരിത്രം വഹിക്കുന്ന ഒരു ലളിതമായ കടലാസാണ്. ഇന്ത്യയില്‍ ആദ്യമായി ഉണ്ടായ ഒരു രൂപ നോട്ടിന്റെ അവതരണം പഴയ പാരമ്പര്യങ്ങളെ പുതിയ ആശയങ്ങളുമായി കൂട്ടിയിണക്കുന്നതായിരുന്നു. പ്രശസ്തമായ ലാന്‍ഡ്മാര്‍ക്കുകളുടെയും മനോഹരമായ സസ്യങ്ങളുടെയും മൃഗങ്ങളുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നോട്ടുകള്‍ ഇന്ത്യയുടെ ഭൂതകാലത്തിന്റെയും വര്‍ത്തമാന കാലത്തിന്റെയും Read More…
എഡ്വിന നെഹ്റുവിന് അയച്ച കത്തുകളില്‍ എന്താണ് ? 80 വര്‍ഷങ്ങള്‍ക്ക് ശേഷവും രാഷ്ട്രീയ കൊടുങ്കാറ്റ്
ഏതാനും ദിവസമായി ഇന്ത്യയില്‍ വന്‍ വിവാദമുണ്ടാക്കി മുന്നേറുകയാണ് ജവഹര്‍ലാല്‍ നെഹ്രു തന്റെ കാലത്ത് ജീവിച്ചിരുന്ന ലോക പ്രശസ്തരായ വ്യക്തികള്‍ക്ക് എഴുതിയ കത്തുകള്‍. ജവഹര്‍ലാല്‍ നെഹ്റു എഡ്വിന മൗണ്ട്ബാറ്റണ്‍, ജയപ്രകാശ് നാരായണ്‍, ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ എന്നിവര്‍ക്ക് എഴുതിയ വ്യക്തിപരമായ കത്തുകള്‍ തിരികെ നല്‍കാന്‍ പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയവും ലൈബ്രറിയും (പിഎംഎംഎല്‍) ഔപചാരികമയി ആവശ്യപ്പെട്ടതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. നെഹ്രുവിന്റെ കത്തുകളുടെ 51 കാര്‍ട്ടണുകള്‍ കോണ്‍ഗ്രസിന്റെ കൈവശമാണെന്ന് ബിജെപി ആരോപിക്കുന്നു. 2008ല്‍ യുപിഎ ഭരണകാലത്താണ് പിഎംഎംഎല്‍ കോണ്‍ഗ്രസ്‌നേതാവ് സോണിയാഗാന്ധിക്ക് ഇക്കാര്യത്തില്‍ കത്തുകള്‍ Read More…
‘ദൈവത്തിന്റെ തോല്‍’; സ്വര്‍ണ്ണത്തിന്റെ ഉത്ഭവത്തിന് എത്ര വര്‍ഷം പഴക്കമുണ്ട്?
ആഢംബരത്തിനായി സ്വര്‍ണ്ണം ലോകത്ത് ഏറ്റവും ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുള്ളത്. ആഭരണങ്ങള്‍ക്ക് പുറമേ ഒരു കരുതല്‍ നിക്ഷേപമായും സ്വര്‍ണ്ണത്തെ ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ അനുദിനം മൂല്യം ഉയരുന്ന വസ്തു കൂടിയാണ്. എന്നാല്‍ സ്വര്‍ണ്ണത്തിന്റെ ഉത്ഭവത്തിന് എത്ര വര്‍ഷം പഴക്കമുണ്ടെന്ന് അറിയാമോ? ലോകത്തെ ഏറ്റവും പഴക്കം ചെന്ന സംസ്‌ക്കരിച്ച സ്വര്‍ണ്ണമായി കണക്കാക്കുന്നത് 6000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബള്‍ഗേറിയയില്‍ നിന്നും കണ്ടെത്തിയതാണെന്നാണ് കരുതപ്പെടുന്നത്. പുരാതന ഈജിപ്തില്‍ സ്വര്‍ണ്ണത്തെക്കുറിച്ച് പറയുന്നത് ദൈവത്തിന്റെ തോല്‍ എന്നായിരുന്നു. മരണത്തോടെ ഫറവോമാര്‍ വീണ്ടും ദൈവത്തോട് ചേര്‍ന്നെന്നും Read More…
ഇന്ത്യയില്‍ തികച്ചും സൗജന്യമായ ഒരേയൊരു ട്രെയിന്‍യാത്ര ; ഈ തീവണ്ടിയില്‍ യാത്രക്കാര്‍ പണം നല്‍കേണ്ട
സാധാരണഗതിയില്‍ ടിക്കറ്റെടുത്തില്ലെങ്കില്‍ ട്രെയിന്‍യാത്ര എത്ര ദുരിതമാണ്. പിഴയും തടവുമൊക്കെ ശിക്ഷ നേരിടുന്ന കുറ്റകരമായ കാര്യവുമാണ്. എന്നാല്‍ ടിക്കറ്റും പിഴയുമൊന്നുമില്ലാത്ത ഒരു ട്രെയിന്‍യാത്ര സങ്കല്‍പ്പിച്ചു നോക്കിക്കേ. കര്‍ശനമായ ടിക്കറ്റിംഗ് മാനദണ്ഡങ്ങളുള്ള ഒരു രാജ്യത്ത് അസാധാരണമായ ഒരു ട്രെയിന്‍യാത്ര നല്‍കുന്നത് ഭക്ര-നംഗല്‍ ട്രെയിനാണ്. 75 വര്‍ഷമായി, ഈ ട്രെയിന്‍ യാത്രക്കാരില്‍ നിന്ന് നിരക്ക് ഈടാക്കാതെ ഓടി ഇന്ത്യയുടെ ചരിത്രത്തില്‍ അതുല്യവും പ്രിയപ്പെട്ടതുമായ യാത്രാനുഭവമാക്കി മാറ്റുന്നു. ചരിത്രത്തില്‍ വേരൂന്നിയ ഒരു യാത്രയാണിത്. 1948-ലാണ് ഭക്ര-നംഗല്‍ ട്രെയിന്‍ അവതരിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും ഉയരം Read More…
പീത്‍സയ്ക്ക് പിന്നില്‍ ഇങ്ങനെയൊരു കഥയോ? ഇവനാണ് പീത്‍സകളുടെ മുത്തച്ഛന്‍!
പീത്‍സ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ പല രുചികളും ഓടിയെത്തും. എന്നാല്‍ ഈ പീത്‍സ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഭവമാണ്. ഇറ്റലിയുടെ പൈതൃക ഇടത്തില്‍പെടുത്താനായി സാധിക്കുന്ന പീത്‍സകളുമുണ്ട്. അവയില്‍ ഒന്നാണ് നിയാപൊളിറ്റന്‍ പിത്സ. നേപ്പിള്‍സില്‍ തയാറാക്കുന്ന വൃത്താകൃതിയിലുള്ള പീത്‍സയുടെ പതിപ്പാണ് നിയാപൊളിറ്റന്‍ പീത്‍സ. വെസൂവിയസ് പര്‍വതത്തിന്റെ തെക്ക് അഗ്‌നിപര്‍വത സമതലങ്ങളില്‍ വളരുന്ന തക്കാളിയും പരമ്പരഗതമായ ഉണ്ടാക്കുന്ന മൊസറെല്ല ഡി ബുഫല കാമ്പാന അല്ലെങ്കില്‍ ഡി ലാറ്റെ ഡി അഗെറോള എന്നീ വിഭവങ്ങളില്‍പ്പെട്ട ചിസുകളുമെല്ലാം ചേര്‍ത്താണ് ഈ പീത്‍സ Read More…
9:02 AMന് തുടങ്ങി, 9:40 AMന് അവസാനിച്ചു, ലോകത്തിലെ ഏറ്റവും ചെറിയ യുദ്ധം, വെറും 38 മിനിറ്റ്
ലോകത്തിലെ ഏറ്റവും ചെറിയ യുദ്ധം’ എന്ന പ്രയോഗം അൽപ്പം രസകരമായി തോന്നിയേക്കാം, പക്ഷേ ചരിത്രം പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തുന്നു. അവയിലൊന്നായ ഒരു യുദ്ധകഥ ഇതാ. 1896-ലെ ആംഗ്ലോ-സാൻസിബാർ യുദ്ധം എന്ന പേരിൽ നടന്ന ഒരു യുദ്ധത്തെക്കുറിച്ചാണ് പറയുന്നത്. റെക്കോർഡ് ബുക്കുകളിൽ 38 മിനിറ്റ് മാത്രം നീണ്ടുനിന്ന യുദ്ധമായാണ് അതിന്റെ സ്ഥാനം. ആംഗ്ലോ-സാൻസിബാർ യുദ്ധം 1896: ചരിത്രം സാൻസിബാറിലെ സുൽത്താനേറ്റിന്റെ പിന്തുടർച്ചാവകാശത്തെ ചൊല്ലിയുള്ള ഒരു തർക്കത്താൽ പൊട്ടിപ്പുറപ്പെട്ടതാണ് ഈ യുദ്ധം. ബ്രിട്ടീഷ് സാമ്രാജ്യവും സുൽത്താന്റെ സൈന്യവും തമ്മിലായിരുന്നു അധികാരത്തിന്റെ Read More…
കൊറിയന്‍ യുദ്ധത്തില്‍ പരിക്കേറ്റ 2 ലക്ഷം സൈനികരെ ചികിത്സിച്ച ഇന്ത്യന്‍ ആര്‍മി ഡോക്ടര്‍
കൊറിയന്‍ യുദ്ധകാലത്ത് രണ്ടു ലക്ഷം മുറിവേറ്റ സൈനികരെ സഹായിച്ച ഇന്ത്യന്‍ സൈന്യത്തിലെ ഡോക്ടറെക്കുറിച്ച് കേട്ടിട്ടുണ്ടോ? ദക്ഷിണ കൊറിയന്‍ പേട്രിയേറ്റ്‌സ് ആന്റ് വെറ്ററന്‍ അഫയേഴ്‌സ് മന്ത്രാലയം 2020ജൂലൈയില്‍ ‘Hero of the Month’ ബഹുമതി നല്‍കി ആദരിച്ച അദ്ദേഹം ബ്രിട്ടീഷ ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായി ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസില്‍ സേവനം ചെയ്തയാളാണ്. ഇന്ത്യന്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് കേണല്‍ ഡോ. ആര്‍ക്കോട്ട് രംഗരാജയാണ് കൊറിയയുടെ ഈ ഹീറോ. 1950 ജൂണ്‍ മുതല്‍ 1953 ജൂലൈ വരെയുള്ള കൊറിയന്‍ യുദ്ധകാലത്ത് സിക്‌സിറ്റിത്ത് Read More…
വായില്ല എന്നിട്ടും സുന്ദരി; ‘ഹലോകിറ്റി’ യെ അറിയാമോ? 50 കഴിഞ്ഞിട്ടും ഇപ്പോഴും ആരാധകരേറെ..!
വെറും മൂന്ന് ആപ്പിളിന്റെ തൂക്കം, അഞ്ച് ആപ്പിളിന്റെ ഉയരം… വയസായ രൂപമല്ല അവള്‍ക്കുള്ളത്, എങ്കിലൂം അവള്‍ക്ക് 50 വയസ്സായി. പറഞ്ഞുവരുന്നത് ‘വായ’ ഇല്ലാത്ത കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഏറെ പ്രിയങ്കരിയായ ‘കിറ്റിവൈറ്റ്’ എന്ന ‘ഹലോ കിറ്റി’ എന്ന ഈ പൂച്ചപ്പാവക്കുട്ടിയെക്കുറിച്ചാണ്. ജാപ്പനീസ് കമ്പനിയായ സാന്റിയോ ‘ഹലോ കിറ്റി’യുടെ ആദ്യരൂപം സൃഷ്ടിച്ചിട്ട് ഈ മാസം ആദ്യം അരനൂറ്റാണ്ട് തികഞ്ഞു. ലോകം മുഴുവന്‍ വന്‍തോതില്‍ പ്രചാരം കിട്ടിയ വായയില്ലാത്ത ഈ പൂച്ചപ്പാവക്കുട്ടി യുനിസെഫ് അംബാസഡര്‍, ജപ്പാനിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക ദൂതന്‍, Read More…














