The Origin Story

ഇന്ത്യയിലെ ആദ്യത്തെ ബില്യണെയര്‍ ആരാണെന്നറിയാമോ? ടൈം മാഗസിനില്‍ ഫീച്ചറായ ഹൈദരാബാദ് നിസാം

ആധുനിക സമ്പദ് വ്യവസ്ഥയുടെ പരമോന്നത സ്ഥാനമാണ് ശതകോടീശ്വരന്മാര്‍ എന്നത്. ലോകത്ത് തന്നെ വളരെ അപൂര്‍വ്വം വ്യക്തികളാണ് ഈ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളൂ. എന്നാല്‍ ഇന്ത്യയില്‍ നിന്നും ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ആദ്യം എത്തിയ ആള്‍ ആരാണെന്നറിയാമോ? ‘ഈ ഗ്രഹത്തിലെ ഏറ്റവും ധനികന്‍’ എന്ന പദവി നേടി ടൈം മാഗസിന്റെ പുറംചട്ടയില്‍ ഒരു കൊതിപ്പിക്കുന്ന സ്ഥാനം നേടിയ ആദ്യ ഇന്ത്യാക്കാരന്‍ ഹൈദരാബാദിലെ ഏഴാമത്തെ നിസാം, മിര്‍ ഉസ്മാന്‍ അലി ഖാനാണ്. ഏകദേശം 200 ബില്യണ്‍ ഡോളറിലധികം ആസ്തിയുണ്ടായിരുന്ന അദ്ദേഹത്തെ ആഗോള Read More…

Featured The Origin Story

സുനിത വില്യംസിനൊപ്പം ലോകമെങ്ങും സൂപ്പർഹിറ്റ്; സമൂസയുടെ ജന്മനാട് ഏതാണ്?

ലോകം മുഴുവനും സൂപ്പർഹിറ്റായിരിക്കുകയാണ് സുനിതാ വില്യംസിന്റെ ഇഷ്ടഭക്ഷണമായ സമൂസ എന്ന പലഹാരം. നാസയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ബഹിരാകാശയാത്ര നടത്തിയ ആദ്യ ഏഷ്യൻ ഭക്ഷണവുമാണ് സമൂസ. ബഹിരാകാശത്തേയ്ക്ക് കൊണ്ടുപോയ സമൂസ മൂന്നു ദിവസത്തിൽ കൂടുതൽ ഫ്രെഷായി ഇരിക്കില്ലെങ്കിലും, ഫഡ് വാമര്‍ ഉപയോഗിച്ച് സമൂസയെ വീണ്ടും ചൂടാക്കി ഉപയോഗിക്കാം. തന്റെ രണ്ടാം ബഹിരകാശ യാത്രയ്ക്കുശേഷം ഇന്ത്യ സന്ദര്‍ശിച്ച സമയത്താണ്സമൂസയോടുള്ള പ്രിയം അവര്‍ തുറന്നു പറഞ്ഞത്. ആ യാത്രയില്‍ അവർ ഒരു പാക്കറ്റ് സമൂസ കൂടി കൊണ്ടുപോയിരുന്നു, അപ്പോള്‍പിന്നെ ബഹിരാകാശത്ത് പോയ Read More…

The Origin Story

ഇന്ത്യയെ വിഭജിക്കാനുള്ള ഗൂഢാലോചന നടന്നത് ഇവിടെ; മുംബൈയിലെ 2600 കോടി വിലമതിക്കുന്ന ‘ശത്രു ബംഗ്ലാവ്’

ദക്ഷിണ മുംബൈയിലെ ഏറ്റവും ആഡംബരവും ചെലവേറിയതുമായ പ്രദേശങ്ങളി ലൊന്നാണ് മലബാര്‍ ഹില്‍. ജിന്‍ഡാല്‍, റൂയ, ഗോദ്റെജ് തുടങ്ങി ഇന്ത്യയിലെ വമ്പന്‍ വ്യവസായികളുടെ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. എന്നാല്‍ ഇവിടെ ഇന്ത്യാചരിത്രവുമായി ബന്ധപ്പെട്ട ഒരു കൂറ്റന്‍ വീടു കൂടിയുണ്ട്. ഇന്ത്യയും പാകിസ്താനു മായി രണ്ടു രാജ്യങ്ങള്‍ പിറവിയെടുക്കാന്‍ തന്നെ കാരണമായ ബംഗ്‌ളാവ്. ഇന്ത്യയെ രണ്ടായി വിഭജിക്കാന്‍ 79 വര്‍ഷം മുമ്പ് ഗൂഢാലോചന നടന്ന ഈ ബംഗ്ലാവ് പിന്നീട് ‘ജിന്നാഹൗസ്’ എന്ന പേരില്‍ പ്രശസ്തമായി. ഉടമ പാകിസ്ഥാന്‍ സ്ഥാപകന്‍ മുഹമ്മ Read More…

The Origin Story

രജനി പണ്ഡിറ്റിനെ അറിയാ​മോ? ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡിറ്റെക്ടീവിനെ പരിചയപ്പെടാം

പുരുഷാധിപത്യ മേഖലയില്‍ തടസ്സങ്ങള്‍ തകര്‍ത്ത ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡിറ്റക്ടീവ് രജനീ പണ്ഡിറ്റിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഒരു വനിതാ സ്വകാര്യ അന്വേഷക എന്ന ആശയം സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത 1980 കളുടെ തുടക്കത്തില്‍ പ്രതി സന്ധികളെ മറികടന്ന് നാല് പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറില്‍ 75,000 കേസു കള്‍ പരിഹരിച്ചതായി അവര്‍ അവകാശപ്പെടുന്നു. സ്ത്രീകള്‍ ഈ മേഖലയിലേക്ക് പ്രവേശിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാലത്ത് കോര്‍പ്പറേറ്റ് തട്ടിപ്പ് മുതല്‍ വ്യക്തിപരമായ തര്‍ക്കങ്ങള്‍ വരെ കൈകാര്യം ചെയ്താണ് രജനി പണ്ഡിറ്റ് ഒരു ഡിറ്റക്ടീവായി Read More…

The Origin Story

350വെപ്പാട്ടികള്‍, അവരുടെ സൗന്ദര്യം കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജന്മാര്‍ ; ഇന്ത്യയി ലെ ഏറ്റവും പ്രണയാതുരനായ രാജാവ്

ബഹുഭാര്യത്വവും പരസ്ത്രീബന്ധവും ഇന്ത്യയില്‍ രാജഭരണകാലത്ത് അത്ര പുതിയ കാര്യമായിരുന്നില്ല. മിക്ക രാജാക്കന്മാര്‍ക്കും ഒന്നിലധികം ഭാര്യമാരേയും ദേവദാസികളെയും പരിപാലിച്ചിരുന്ന അനേകം രാജാക്കന്മാര്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും പട്യാലയിലെ മഹാരാജ ഭൂപീന്ദര്‍ സിംഗിനെ ഇന്ത്യയിലെ ഏറ്റവും പ്രണയാതുരനായ രാജാവെന്ന് വിളിക്കുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. സുഖലോലുപതയെ അതിന്റെ ശുദ്ധമായ രൂപത്തില്‍ ഉള്‍ക്കൊള്ളുന്ന, തന്റെ കാലത്തെ ഏറ്റവും കാമാര്‍ത്തനായ രാജാവായിരുന്നു ഭൂപീന്ദര്‍ സിംഗ്. അദ്ദേഹത്തിന്റെ വിശാലമായ അന്തപ്പുരം മുതല്‍ സ്വകാര്യ കുളത്തിലെ അതിരുകടന്ന രതിമൂര്‍ച്ഛകള്‍ വരെ, ആനന്ദത്തിനായുള്ള അദ്ദേഹത്തിന്റെ മോഹത്തിന് അവസാനമില്ലായിരുന്നു. 350 വെപ്പാട്ടികള്‍ Read More…

The Origin Story

മരണമടഞ്ഞ് 15 വര്‍ഷത്തിന് ശേഷം ടെസ്റ്റില്‍ അരങ്ങേറിയ താരം; ഇംഗ്ലീഷ് ക്രിക്കറ്റര്‍ ഹാരി ലീയെക്കുറിച്ച് കേട്ടിട്ടുണ്ടോ?

അത്ഭുതകരമായ തിരിച്ചുവരവിന്റെയും അതിജീവനത്തിന്റെയും അനേകം അസാധാ രണകഥകള്‍ ക്രിക്കറ്റിന് പറയാനുണ്ട്. ഒടിഞ്ഞ കയ്യുമായി കളിച്ച ഗ്രെയിം സ്മിത്ത്, കാന്‍ സറില്‍ നിന്നും കരകയറി അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങിയ യുവ്‌രാജ് സിംഗ് തുട ങ്ങിയവര്‍ ഒന്നോ രണ്ടോ ഉദാഹരണങ്ങളാണ്. എന്നാല്‍ ഇവരൊന്നും ഇംഗ്ലീഷ് ക്രിക്കറ്റ് താരം ഹാരി ലീയുടെ വിചിത്രമായ കഥയ്ക്ക് അരികില്‍ പോലും എത്തില്ല. മരണത്തിന് 15 വര്‍ഷത്തിന് ശേഷം തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ക്രിക്കറ്റ് താരമാണ് അദ്ദേഹം. ഹാരി ലീയുടെ കഥ ഒന്നാംലോകമഹായുദ്ധവുമായി ബന്ധപ്പെട്ടാണ് Read More…

The Origin Story

ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ ആദ്യ നൊബേല്‍ സമ്മാനം മോഷ്ടിക്കപ്പെട്ട കഥ!

രവീന്ദ്രനാഥ ടാഗോറിനെപ്പറ്റി അറിയാത്ത ഇന്ത്യക്കാരില്ല. എന്നാല്‍ ഇന്ത്യക്കാരെയും അദ്ദേഹത്തിന്റെ ആരാധകരെയും ഒരുപോലെ ദു:ഖത്തിലാഴ്ത്തിയ ഒരു സംഭവം 2004ല്‍ അരങ്ങേറി. ഇന്ത്യയുടെ അഭിമാനമായ ടാഗോറിന്റെ നോബേല്‍ പുരസ്‌കാരം മോഷ്ടിക്കപ്പെട്ടു. ഗീതാഞ്ജലി എന്ന കവിതാസമാഹാരത്തിന് 1913ലായിരുന്നു അദ്ദേഹത്തിന് നോബേല്‍ സമ്മാനം ലഭിച്ചത്. ശാന്തിനികേതനിലെ വിശ്വഭാരതി യൂണിവേഴ്സിറ്റിയിലെ മ്യൂസിയത്തിലായിരുന്നു മോഷണം നടന്നത്. ഒപ്പം ഈ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ടാഗോറിന്റെ വ്യക്തഗത സാധനങ്ങളും മോഷ്ടിക്കപ്പെട്ടു. വിപുലമായ അന്വേഷണം നടന്നെങ്കിലും കണ്ടെത്താനായില്ല. സമ്മാനം തിരികെ ലഭിക്കാത്തതിനാല്‍ 2004ല്‍ സ്വീഡിഷ് സര്‍ക്കാർ ടാഗോറിന്റെ പുരസ്‌കാരത്തിന്റെ 2 Read More…

The Origin Story

അല്‍ഫോണ്‍സോ മാങ്ങയ്ക്ക് ആ പേര് കിട്ടിയത് എവിടെ നിന്നുമാണെന്നറിയാമോ?

ഇന്ത്യയില്‍ വേനല്‍ക്കാലത്ത് ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് മധുരവും പഴുത്തതും രുചികരവുമായ മാമ്പഴം. ഇന്ത്യയിലെ വൈവിദ്ധ്യമാര്‍ന്ന മാമ്പഴ സംസ്‌ക്കാരത്തില്‍ ഏറ്റവും മികച്ച വെറൈറ്റികളില്‍ ഒന്നിന്റെ പേരു പറയാന്‍ ആവശ്യപ്പെട്ടാല്‍ അതിലൊന്ന് ‘അല്‍ഫോണ്‍സാ’ എന്നായിരിക്കുമെന്ന് തീര്‍ച്ചയാണ്. മണവും രുചിയും മധുരവുമെല്ലാം ചേര്‍ന്ന സുന്ദരനാണ് അല്‍ഫോണ്‍സോ. സമൃദ്ധമായ സുഗന്ധം, ക്രീം ഘടന, സമാനതകളില്ലാത്ത മധുരം എന്നിവയ്ക്ക് വിലമതി ക്കുന്ന ഈ ഇനം മാമ്പഴത്തിന് എന്തുകൊണ്ടാണ് ആ പേരു വരാന്‍ കാരണമെന്ന് ചിന്തി ച്ചിട്ടുണ്ടോ? ഇന്ത്യയിലെ മാമ്പഴങ്ങളുടെ ആകര്‍ഷകമായ പേരുകളുടെ കഥകളില്‍ Read More…

The Origin Story

ആ ശത്രുക്കള്‍ തലമുറകള്‍ പിന്നിട്ടിട്ടും രസിപ്പിച്ചു കൊണ്ടിരിക്കുന്നു ; ടോം ആന്റ് ജെറിക്ക് 85 വയസ്സ്

ലോകമെമ്പാടുമുള്ള പ്രേക്ഷകരെ രസിപ്പിച്ച ചിരിയുടെയും കുസൃതികളുടെയും സൗഹൃദത്തിന്റെയും പ്രതീകമായി കാലാതീതമായി അനേകം തലമുറകളെ രസിപ്പിച്ചുകൊണ്ടിരിക്കുകയാണ് വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്‌കവറി, കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്കിന്റെ ദീര്‍ഘകാല ഷോയായ ‘ടോം ആന്‍ഡ് ജെറി’. വെറുമൊരു ആനിമേറ്റഡ് സീരീസ് എന്നതിലുപരിയായി 1940-ല്‍ വില്യം ഹന്നയും ജോസഫ് ബാര്‍ബറയും ചേര്‍ന്ന് സൃഷ്ടിച്ച ഈ ക്ലാസിക് കോമഡി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമായ ഒരു സാംസ്‌കാരിക പ്രതിഭാസമായി തുടരുന്നു. വികസിച്ചുകൊണ്ടിരിക്കുന്ന ആധുനിക രീതിക്ക് അനുസരിച്ച് ആനിമേഷന്‍ ശൈലികളും വിനോദ പ്രവണതകളും മാറിയിട്ടും, ടോം & ജെറി Read More…