Sports

ക്രിക്കറ്റ്: അഫ്ഗാന്‍ താരങ്ങളുടെ പ്രതിഫലം; ഇന്ത്യന്‍ താരങ്ങള്‍ക്ക് കിട്ടുന്ന പെന്‍ഷന്റെ പകുതി

ലോകക്രിക്കറ്റില്‍ ഏറ്റവും അവസാനമായിട്ട് എത്തിയവരാണെങ്കിലും ക്രിക്കറ്റിലെ ഏത് കൊലകൊമ്പനെയും വിറപ്പിക്കാന്‍ ശേഷിയുള്ള ടീമാണ് അഫ്ഗാനിസ്ഥാന്‍. പലപ്പോഴും നിര്‍ഭാഗ്യം ചതിച്ചില്ലായിരുന്നെങ്കില്‍ ഇതിനകം അവരും അവരുടേതായ ഒരു ഇതിഹാസം എഴുതിയേനെ. വമ്പന്‍ അട്ടിമറിക്ക് ശേഷിയുള്ള ടീം നടന്നു കൊണ്ടിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ സുപ്രധാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ടൂര്‍ണമെന്റില്‍ നിന്നു തന്നെ പുറത്താക്കിയ അവര്‍ ഓസ്‌ട്രേലിയയോട് മഴ നിയമത്തിലാണ് പുറത്തായത്. ലോകം മുഴുവന്‍ ആരാധകരും അന്താരാഷ്ട്ര തലത്തില്‍ ഏറെ പ്രശംസിക്കപ്പെടുന്ന വരാണെങ്കിലും അഫ്ഗാന്‍ താരങ്ങള്‍ക്ക് ക്രിക്കറ്റില്‍ നിന്നും കിട്ടുന്ന ശമ്പളം Read More…

Sports

റണ്‍ശരാശരിയില്‍ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും; ഏകദിന ഓപ്പണര്‍മാരില്‍ ഒന്നാമത്, ഇവരെ വെല്ലാനാകില്ല

ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡിയായി മാറാനുള്ള നീക്കത്തിലാണ് ഇന്ത്യന്‍ നായകന്‍ രോഹിത്ശര്‍മ്മയും ഭാവി നായകന്‍ ശുഭ്മാന്‍ ഗില്ലും. 2025 ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരെയും പാകിസ്ഥാനെതിരെയും തുടര്‍ച്ചയായ മത്സരങ്ങള്‍ വിജയിച്ചു. ബൗളര്‍മാരും മധ്യനിര ബാറ്റ്സ്മാന്‍മാരും ഈ വിജയങ്ങളില്‍ പങ്കുവഹിച്ചപ്പോള്‍, ഓപ്പണിംഗ് ജോടിയായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ശ്രദ്ധ പിടിച്ചുപറ്റി. നിലവില്‍, ഏകദിനത്തിലെ ഏറ്റവും വിജയകരമായ നാലാമത്തെ ഓപ്പണിംഗ് ജോഡിയാണ് രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും മാറിയിരിക്കുന്നത്. പക്ഷേ Read More…

Sports

കളി കഴിഞ്ഞപ്പോള്‍ സൂപ്പര്‍താരം മെസ്സിയോട് ഓട്ടോഗ്രാഫ് വാങ്ങി ; റഫറിക്ക് ആറു മാസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി

ഇന്റര്‍ മിയാമിയുടെ മത്സരത്തില്‍ ലയണല്‍ മെസ്സിയോട് ഓട്ടോഗ്രാഫ് ചോദിച്ചതിന് റഫറിക്ക് ആറ് മാസത്തേക്ക് വിലക്കേര്‍പ്പെടുത്തി കുറ്റം വീണ്ടും ചെയ്താല്‍ ‘ശിക്ഷ അനിശ്ചിതകാലത്തേക്ക് ‘ നീളുമെന്നും മുന്നറിയിപ്പ് നല്‍കി. കളി നിയന്ത്രിച്ച മെക്‌സിക്കന്‍ റഫറിയായ മാര്‍ക്കോ അന്റോണിയോ ഒര്‍ട്ടിസ് നവ എന്ന 36 കാരനാണ് മത്സരത്തിന് ശേഷം ലയണേല്‍ മെസ്സിയില്‍ നിന്നും ഓട്ടോഗ്രാഫ് വാങ്ങിയത്. നിഷ്പക്ഷതയെ തുടര്‍ന്നാണ് മെക്‌സിക്കന്‍ റഫറിക്ക് ആറ് മാസത്തെ വിലക്ക് ഏര്‍പ്പെടു ത്തിയത്. കഴിഞ്ഞയാഴ്ച സ്‌പോര്‍ട്ടിംഗ് കന്‍സാസ് സിറ്റിക്കെതിരായ ഇന്റര്‍ മിയാമിയുടെ ചാമ്പ്യന്‍സ് കപ്പ് Read More…

Sports

ഐപിഎല്‍ പുതിയ സീസണ് വേണ്ടി ധോണി പരിശീലനത്തില്‍ ; ഇത്തവണ ഭാരം കുറഞ്ഞ ബാറ്റ് ഉപയോഗിക്കും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025-ന്റെ വരാനിരിക്കുന്ന പതിപ്പിനായി ചെന്നൈ സൂപ്പര്‍ കിംഗ്സ് മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ബാറ്റിന്റെ ഭാരം കുറയ്ക്കുമെന്ന് അഭ്യൂഹം. ഈ സീസണില്‍ സിഎസ്‌കെ അണ്‍ക്യാപ്പ്ഡ് കളിക്കാരനായി നിലനിര്‍ത്തിയ ധോണി, സീസണിന് മുന്നോടിയായി മാച്ച് ഫിറ്റ് ആകാന്‍ റാഞ്ചിയില്‍ പരിശീലനത്തിലാണ്. ഇതിഹാസ വിക്കറ്റ് കീപ്പര്‍-ബാറ്ററും പതിവുപോലെ ഈ വര്‍ഷവും സിഎസ്‌കെയുടെ പ്രീ-ഐപിഎല്‍ ക്യാമ്പില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാധാരണയായി 1250-1300 ഗ്രാം ഭാരമുള്ള ബാറ്റുമായാണ് ധോണി കളിക്കുന്നത്. ഇത് ഇത്തവണ് 10-20 ഗ്രാമെങ്കിലും കുറയ്ക്കുമെന്ന് Read More…

Sports

ഹാട്രിക്കിനുള്ള ക്യാച്ച് കൈവിട്ടു ; നായകന്‍ അക്‌സര്‍പട്ടേലിന് വാഗ്ദാനം ചെയ്തത് അത്താഴം ഇതുവരെ പാലിച്ചിട്ടില്ല

ബംഗ്ലാദേശിനെതിരായ ഹാട്രിക് നേടാന്‍ പര്യാപ്തമായിരുന്ന ക്യാച്ച് കൈവിട്ടതിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ തന്നെ അത്താഴത്തിന് കൊണ്ടുപോകുമെന്ന വാഗ്ദാനം ഇതുവരെ പാലിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍. ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025ലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ പട്ടേല്‍ ഹാട്രികിന് തൊട്ടടുത്ത് നില്‍ക്കുമ്പോള്‍ രോഹിത് ആദ്യ സ്ലിപ്പില്‍ ക്യാച്ച് നഷ്ടപ്പെടുത്തി. നിര്‍ണായകമായ ക്യാച്ച് കൈവിട്ടുപോയതിന് ശേഷം, രോഹിത് ആവര്‍ത്തിച്ച് ഗ്രൗണ്ടില്‍ ആഞ്ഞടിച്ച് അങ്ങേയറ്റം നിരാശ പ്രകടിപ്പിച്ചു. കളി അവസാനിച്ചതിന് ശേഷം, തന്റെ തെറ്റ് പരിഹരിക്കാന്‍ അത്താഴം നല്‍കാമെന്നായിരുന്നു നായകന്റെ Read More…

Sports

ശരിക്കും വെല്ലുവിളി നേരിട്ട ഏറ്റവും കടുപ്പമേറിയ ഡിഫണ്ടറെക്കുറിച്ച് മെസ്സിയും റൊണാള്‍ഡോയും

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും, ഫുട്‌ബോള്‍ മഹത്വത്തിന്റെ പര്യായമായ രണ്ട് പേരുകളാണ്. ഒരു ദശാബ്ദത്തിലേറെയായി അവരെക്കുറിച്ചുള്ള ഈ വിലയിരുത്തല്‍ ഇരുവരും ശരിവെച്ചുകൊണ്ടേയിരിക്കുന്നു. ഇതിഹാസങ്ങളായ പ്രതിരോധക്കാര്‍ പോലും അവരുടെ ശക്തമായ വെല്ലുവിളികളെ അഭിമുഖീകരിച്ചിട്ടുണ്ട് എന്നിരിക്കെ തങ്ങള്‍ പിച്ചില്‍ നേരിട്ട ഏറ്റവും കഠിനമായ എതിരാളികളെ വെളിപ്പെടുത്തി. അസാമാന്യ വേഗത്തിനും ക്ലിനിക്കല്‍ ഫിനിഷിങ്ങിനും പേരുകേട്ട ക്രിസ്റ്റ്യാനോ മികച്ച അനേകം പ്രതിരോധക്കാരെ നേരിട്ടിട്ടുണ്ട്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ നിലനില്‍ക്കുന്ന പേര് മുന്‍ ഇംഗ്‌ളണ്ടിന്റെയും ചെല്‍സി, ആഴ്‌സണല്‍ ക്ലബ്ബുകളുടേയും താരമായ ആഷ്‌ലി കോളാണ്. ലെഫ്റ്റ് Read More…

Featured Sports

കിംഗ് കോഹ്ലി; അതിവേഗം 14,000 റൺസ്, ക്യാച്ചിലും മുമ്പന്‍; മറികടന്നത് സച്ചിനേയും അസ്‌ഹറുദ്ദീനെയും

ദുബായ്‌: ഏകദിന ക്രിക്കറ്റിൽ മൂന്ന് അപൂർവ നാഴികക്കല്ലുകള്‍ പിന്നിട്ട് ഇന്ത്യൻ സൂപ്പർ താരം വിരാട്‌ കോഹ്ലി. ഒന്നാമത്തേത് ഏകദിന ക്രിക്കറ്റിൽ 14,000 റൺസ് ക്ലബിലെത്തുന്ന മൂന്നാമത്തെ താരമായി. രണ്ട്, സച്ചിനെ മറികടന്ന് അതിവേഗം 14,000 റൺസ് നേടുന്ന ലോക റെക്കോഡും കോഹ്ലി സ്വന്തമാക്കി. മൂന്ന്, ഇന്ത്യക്കായി ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന താരമെന്ന റെക്കോഡും വിരാട്‌ കോഹ്ലിക്ക് സ്വന്തം. മുന്‍ നായകന്‍ മുഹമ്മദ്‌ അസ്‌ഹറുദ്ദീന്റെ 156 ക്യാച്ചുകളെന്ന നേട്ടമാണു കോഹ്ലി പഴങ്കഥയാക്കിയത്‌. ഇന്ത്യക്കായി 299 ഏകദിനങ്ങള്‍ Read More…

Sports

350 ദശലക്ഷം യൂറോ വരെ വാഗ്ദാനം ; സൗദി ക്ലബ്ബുകള്‍ വിനീഷ്യസ് ജൂനിയര്‍ വേട്ട തുടങ്ങി

റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ ഫോര്‍വേഡ് വിനീഷ്യസ് ജൂനിയറിന് മേല്‍ വീണ്ടും ട്രാന്‍സ്ഫര്‍ ഊഹാപോഹങ്ങള്‍. സൗദി അറേബ്യന്‍ ക്ലബ്ബുകള്‍ അദ്ദേഹത്തിന്റെ സേവനം സുരക്ഷിതമാക്കാന്‍ ലോക റെക്കോര്‍ഡ് ബിഡിന് തയ്യാറാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റയല്‍ മാഡ്രിഡ് കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നതനുസരിച്ച്, ബ്രസീലിയന്‍ സൂപ്പര്‍താരത്തിന് അഭൂതപൂര്‍വമായ 350 ദശലക്ഷം യൂറോ വരെ വാഗ്ദാനം ചെയ്യാന്‍ സൗദി അറേബ്യ തയ്യാറാണ്. മുമ്പ്, അഞ്ച് സീസണുകളിലായി 1 ബില്യണ്‍ യൂറോയുടെ ഭീമമായ കരാര്‍ വിനീഷ്യസ് നിരസിച്ചിരുന്നു. എന്നിരുന്നാലും, ആഗോള ഫുട്‌ബോളില്‍ ശക്തമായ പ്രസ്താവന നടത്താന്‍ Read More…

Sports

കെവിന്‍ ഡെബ്രൂയനെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് മതിയോയോ? ജൂണില്‍ കരാര്‍ അവസാനിക്കുന്ന താരം ക്ലബ്ബ് വിട്ടേക്കും

ഇംഗ്‌ളീഷ് ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ സംബന്ധിച്ചിടത്തോളം ഈ സീസണില്‍ അത്ര മെച്ചപ്പെട്ട പ്രകടനമല്ല നടത്തുന്നത്. ചാംപ്യന്‍സ് ലീഗില്‍ പുറത്തായ അവര്‍ പ്രീമി യര്‍ ലീഗില്‍ തപ്പിത്തടയുകയും ചെയ്യുന്നു. ഈ അവസരത്തില്‍ അവര്‍ തങ്ങളുടെ മിഡ്ഫീല്‍ഡ് ജനറല്‍ കെവിന്‍ ഡെബ്രൂയ്‌നെയെ വിട്ടേക്കുമോ എന്ന ആശങ്കയ്ക്കും സ്ഥാനമുണ്ട്. ബുധനാഴ്ച രാത്രി റയല്‍ മാഡ്രിഡില്‍ മാഞ്ചസ്റ്റര്‍ സിറ്റി 3-1 ന് തോറ്റ മത്സരത്തില്‍ കെവിന്‍ ഡി ബ്രൂയിനെ ബെഞ്ചില്‍ തന്നെയിരുത്താനുള്ള പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള യുടെ നീക്കം സൂചിപ്പിക്കുന്നത് ഇത്തരമൊരു കാര്യമാണ്. Read More…