ധീരമായ സ്ട്രോക്ക്-പ്ലേയ്ക്കും നിര്‍ഭയമായ ബാറ്റിംഗും ഇടകലര്‍ന്ന വേദിയാണ് ഐപിഎല്‍. അതിന്റെ ത്രസിപ്പിക്കുന്ന നിരവധി കാഴ്ചകളില്‍ ഏറ്റവും ആകര്‍ഷകം സിക്‌സറുകളുടേതാണ്. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി, ഒരു കൂട്ടം ബാറ്റര്‍മാര്‍ സിക്സ് അടിക്കുന്ന കലയില്‍ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. അവര്‍ റെക്കോര്‍ഡ് സമയത്ത് നാഴികക്കല്ലുകളിലേക്ക് കുതിച്ചു. ഇന്നിംഗ്സുകളുടെ എണ്ണത്തില്‍, ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 200 സിക്സറുകള്‍ തികച്ച മൂന്ന് ക്രിക്കറ്റ് താരങ്ങളുണ്ട്. ഐപിഎല്‍ 2025 സീസണിന്റെ പകുതി ഘട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കുന്നതി നിടയില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ Read More…
രണ്ടു പന്തുകളില്‍ പാണ്ഡ്യ രണ്ടുതവണ ഔട്ടാക്കി; എന്നിട്ടും ട്രാവിസ് ഹെഡിനെ പുറത്താക്കാനായില്ല; കാരണം…
അപ്രതീക്ഷിത സംഭവങ്ങളാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മത്സരങ്ങളുടെ പ്രധാന സവിശേഷത. മൂന്‍ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ ഏറ്റുമുട്ടിയ കഴിഞ്ഞ മത്സരത്തില്‍ തുടര്‍ച്ചയായി രണ്ടു പന്തുകളില്‍ ട്രാവിസ് ഹെഡിനെ രണ്ടു തവണ പുറത്താക്കിയിട്ടും മുംബൈ ഇന്ത്യന്‍സ് നായകന് വിക്കറ്റ് നിഷേധിക്കപ്പെട്ടു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്നിംഗ്സിന്റെ പത്താം ഓവറിനിടെ, ഹാര്‍ദിക്കിന്റെ ബൗളിംഗില്‍ ഹെഡ് ഒരു ഷോട്ട് മിസ്‌ക്യൂ ചെയ്തു, ഡീപ്പില്‍ ക്യാച്ച് ചെയ്യപ്പെട്ടു. എന്നിരുന്നാലും, സൈറണ്‍ മുഴങ്ങാന്‍ തുടങ്ങിയതോടെ എംഐയുടെ ആഘോഷങ്ങള്‍ക്ക് ആയുസ്സ് കുറവായിരുന്നു, ചെറിയ Read More…
രാജസ്ഥാനെ തോല്‍പ്പിച്ചത് ജൂവല്‍ ഓറത്തിന്റെ സ്വാര്‍ത്ഥത ; ആരാധകര്‍ കട്ടക്കലിപ്പില്‍…!
സൂപ്പര്‍ ഓവറില്‍ കളി തീരുമാനമായ ഐപിഎല്ലിലെ രാജസ്ഥാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തില്‍ രാജസ്ഥാന്റെ തോല്‍വിക്ക് യുവതാരം ധ്രുവ് ജൂറല്‍ ബലിയാടാകുന്നു. താരത്തിന്റെ സ്വര്‍ത്ഥതയാണ് ടീമിനെ തോല്‍വിയിലേക്ക് തള്ളി വിട്ടതെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ആക്ഷേപം. മത്സരത്തിന്റെ അവസാന ഓവറില്‍ ഷിമ്റോണ്‍ ഹെറ്റ്മെയറിന് ജുറല്‍ റണ്‍ നിഷേധിച്ചതില്‍ ആരാധകര്‍ തൃപ്തരല്ല. അവസാന ഓവറില്‍ 9 റണ്‍സ് വേണ്ടിയിരിക്കെ ജുറലും ഹെറ്റ്മെയറും ക്രീസിലുണ്ടായിരുന്നെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തകര്‍പ്പന്‍ പ്രകടനമാണ് മത്സരം സൂപ്പര്‍ ഓവറിലെത്തിച്ചത്. 2 പന്തില്‍ 3 റണ്‍സ് വേണ്ടിയിരിക്കെ, ഹെറ്റ്‌മെയര്‍ കവറിലൂടെ Read More…
വാങ്കഡേയില്‍ രോഹിത്ശര്‍മ്മയ്ക്ക് ചരിത്രനേട്ടം ; ഐപിഎല്‍ സിക്‌സറു കളില്‍ സെഞ്ച്വറി
ഇതുവരെയും തന്റെ ശരിയായ ഫോമില്‍ എത്തിയിട്ടില്ലെങ്കിലും മുംബൈസിറ്റി മുന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ മേലുള്ള ആരാധകരുടെ പ്രതീക്ഷകള്‍ക്ക് ഒരു കുറവുമില്ല. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ രോഹിത് ശര്‍മ്മ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ഒരേ വേദിയില്‍ സിക്‌സറിന്റെ കാര്യത്തില്‍ സെഞ്ച്വറി നേടി. ഒരു പന്ത് മുതല്‍ തന്നെ ആക്രമണോത്സുകതയോടെ കാണപ്പെട്ട അദ്ദേഹം മുഹമ്മദ് ഷമിക്കെതിരെയുള്ള സിക്‌സറിലൂടെ റെക്കോര്‍ഡ് ബുക്കുകളില്‍ തന്റെ പേര് രേഖപ്പെടുത്തി. തന്റെ പ്രിയപ്പെട്ട വാങ്കഡെ സ്റ്റേഡിയത്തില്‍ അദ്ദേഹം 100 Read More…
സഞ്ജു പരിക്കേറ്റ് പുറത്തായത് രാജസ്ഥാന് തിരിച്ചടിയായി ; സൂപ്പര്‍ ഓവറില്‍ ഡല്‍ഹി ചരിത്രമെഴുതി
2025 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ രാജസ്ഥാന്‍ റോയല്‍സിന് വന്‍ തിരിച്ചടിയായത് നായകന്‍ സഞ്ജുവിന്റെ പരിക്ക്. സഞ്ജു സാംസണും യശസ്വി ജയ്സ്വാളും തമ്മിലുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു സഞ്ജുവിന് വാരിയെല്ലിന് പരിക്കേറ്റതും താരം കളം വിട്ടതും. 19 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയ ആര്‍ആര്‍ ക്യാപ്റ്റന്‍ സാംസണ്‍, മത്സരത്തിന്റെ ആറാം ഓവറില്‍ മൈതാനത്തിന് പുറത്തേക്ക് പോയി. ഇന്നിംഗ്സിലെ ആദ്യ രണ്ട് പന്തുകള്‍ ഫോറും സിക്‌സും Read More…
200 പ്ലസ് സ്‌കോര്‍ മാത്രമല്ല; കുറഞ്ഞ സ്‌കോറുകളിലെ വമ്പന്‍ IPL വിജയങ്ങള്‍
പലപ്പോഴും 200 പ്ലസ് ടോട്ടലുകള്‍ തലക്കെട്ടുകളില്‍ ആധിപത്യം പുലര്‍ത്തുന്ന ഐപിഎല്ലിന്റെ ഉയര്‍ന്ന ഒക്ടേന്‍ ലോകത്ത്, കുറഞ്ഞ സ്‌കോര്‍ നേടിയ ശേഷം അത് പ്രതിരോധിച്ച് ജയം പിടിച്ചെടുക്കുന്നതാണ് ഐപിഎല്‍ മത്സരങ്ങളുടെ യഥാര്‍ത്ഥ സൗന്ദര്യം. മുള്ളന്‍പൂരില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്സ് കാട്ടിയ അതിശയകരമായ പ്രതിരോധമാണ് ഏറ്റവും ഒടുവിലത്തേത്. ഐപിഎല്ലിന്റെ ഏറ്റവും കുറഞ്ഞ സ്‌കോറുകള്‍ ഡിഫന്‍ഡ് ചെയ്തതില്‍ ഒന്നാമതുള്ളത് 2013 ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 119/8 എന്ന സ്‌കോര്‍ പ്രതിരോധിച്ചതാണ്. 11 റണ്‍സിന് അവര്‍ പൂനെ വാരിയേഴ്‌സിനെതിരേ വിജയം Read More…
അടുത്ത ലോകകപ്പില്‍ മെസ്സി കളിക്കുമോ? സഹതാരം ലൂയിസ് സുവാരസ് പറയുന്നു
അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പില്‍ അര്‍ജന്റീനാ താരം ലയണേല്‍ മെസ്സി കളിക്കുമോ? ആരാധകര്‍ ആശങ്കപ്പെടുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണ് ഇത്. ഇപ്പോഴിതാ, മെസ്സിയുടെ അടുത്ത സുഹൃത്തും യുറുഗ്വേക്കാരനുമായ ഇന്റര്‍ മിയാമി ടീമംഗവുമായ ലൂയിസ് സുവാരസ് അര്‍ജന്റീനിയന്‍ ഇതിഹാസത്തിന്റെ പ്ലാന്‍ വ്യക്തമാക്കിയിരിക്കുകയാണ്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവര്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പില്‍ തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ മെസ്സിക്ക് ഇപ്പോഴും ആഗ്രഹമുണ്ടെന്ന് സ്പാനിഷ് പത്രമായ എല്‍ പേസിന് നല്‍കിയ അഭിമുഖത്തില്‍ സുവാരസ് വെളിപ്പെടുത്തി. മേജര്‍ ലീഗ് സോക്കര്‍ (എംഎല്‍എസ്) ടീമായ Read More…
വിനീഷ്യസ് സൗദി പ്രോ ലീഗിലേക്ക് പോകുമോ? പകരക്കാരനായി റയല്‍ തേടുന്നത് ഹാലന്‍ഡിനെ
കരാര്‍ പിരിമുറുക്കങ്ങള്‍ക്കിടയില്‍ സൗദി പ്രോ ലീഗ് ലക്ഷ്യമിടുന്ന വിനീഷ്യസ് ജൂനിയറിന് പകരക്കാരനായി റയല്‍ മാഡ്രിഡ് എര്‍ലിംഗ് ഹാലന്‍ഡിനെ നോക്കുന്ന തായി റിപ്പോര്‍ട്ട്. 2025-ലെ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അടുക്കുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് ഈ ബ്ലോക്ക്ബസ്റ്റര്‍ നീക്കത്തിനാണ്. ബ്രസീലിയന്‍ വിംഗര്‍ വിനീഷ്യസ് ജൂനിയര്‍ സൗദി അറേബ്യയിലേക്ക് മെഗാമണി ട്രാന്‍സ്ഫറില്‍ പോകുകയാ ണെങ്കില്‍ സ്പാനിഷ് ഭീമന്മാര്‍ അതിന് ബദലായിട്ടാണ് ഹാലന്‍ഡിനെ ലക്ഷ്യമിടുന്നത്. നിലവില്‍ കൈലിയന്‍ എംബാപ്പെയും ജൂഡ് ബെല്ലിംഗ്ഹാമും കസ്റ്റഡിയിലുള്ള റയല്‍മാഡ്രിഡിന് ഹാലന്‍ഡ് കൂടി ചേര്‍ന്നാല്‍ മുന്നേറ്റം ശക്തമാകും. റയല്‍ Read More…
200 പുറത്താക്കലുകള്‍; ഐപിഎല്ലില്‍ ചരിത്രമെഴുതി എംഎസ് ധോണി
ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്‌കെ) വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എംഎസ് ധോണി ഐപിഎല്‍ ചരിത്രത്തില്‍ ടൂര്‍ണമെന്റില്‍ 200 പുറത്താക്കലുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ കളിക്കാരനായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 മുപ്പതാം മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് (എല്‍എസ്ജി) എതിരെയാണ് ധോണി ഈ നേട്ടം കൈവരിച്ചത്. പതിനാലാം ഓവറില്‍ രവീന്ദ്ര ജഡേജയുടെ ഓവറില്‍ എല്‍എസ്ജിയുടെ ആയുഷ് ബഡോണി ധോണിയുടെ സ്വിഫ്റ്റ് ഗ്‌ളവ് വര്‍ക്കിന്റെ 200-ാമത്തെ ഇരയായി. തല്‍ഫലമായി, ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ 200 പുറത്താക്കലുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ കളിക്കാരനായി ധോണി Read More…














