Featured Sports

‘വൈഡ് ബോൾ’ വിളിച്ചു, അമ്പയറിനെ ക്രൂരമായി മര്‍ദ്ദിച്ച് ബൗളറും ടീമും, ജാതീയമായി അധിക്ഷേപിച്ചെന്നും പരാതി- വീഡിയോ

ഒരു സാധാരണ ക്രിക്കറ്റ് മത്സരത്തില്‍ ‘വൈഡ് ബോൾ വിളിച്ചതിന് അമ്പയറെ ക്രൂരമായി മര്‍ദ്ദിച്ചും ജാതീയമായി അധിക്ഷേപിച്ചും ബൗളറും അയാളുടെ ടീമംഗങ്ങളും. ഗാസിയാബാദിലെ വേവ് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന ഒരു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ ഇയാൾ ചികിത്സ തേടിയ ശേഷം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ്.അതുൽ എന്ന യുവാവിനാണ് മർദ്ദനമേറ്റത് എന്നാണ് റിപ്പോർട്ടുകൾ. മത്സരത്തില്‍ അതുലായിരുന്നു അമ്പയർ . എതിർ ടീമിലെ കളിക്കാരൻ എറിഞ്ഞ ഒരു പന്ത് ‘വൈഡ്’ Read More…

Celebrity Sports

കളിച്ചാലും ഇല്ലെങ്കിലും കിംഗ് ‘കോഹ്ലി’ തന്നെ ; മൂല്യമേറിയ സെലിബ്രിറ്റി പട്ടികയില്‍ 2046 കോടി രൂപയുമായി ഒന്നാമത്

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റില്‍ കരിയറിന്റെ അസ്തമന ചക്രവാളങ്ങളിലാണ് വിരാട് കോഹ്ലി ഇപ്പോഴുള്ളത്. എങ്കിലും കളത്തിനകത്തും പുറത്തുമുള്ള തന്റെ മൂല്യം തുടരുകയാണ് ഇന്ത്യന്‍ താരം. എം.എസ്. ധോണി മുതല്‍ രോഹിത് ശര്‍മ്മ വരെ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ 2046 കോടി രൂപയുമായി വിരാട് കോഹ്ലി ഒന്നാമതുണ്ട്. ലോകത്തെ പ്രമുഖ സാമ്പത്തിക, റിസ്‌ക് ഉപദേശക സ്ഥാപനമായ ക്രോള്‍, ഇന്ത്യയിലെ ഏറ്റവും ശക്തരായ സെലിബ്രിറ്റി ബ്രാന്‍ഡുകളുടെ പുതിയ റാങ്കിംഗ് അടുത്തിടെ പുറത്തിറക്കി. അവരുടെ ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റ് പോര്‍ട്ട്‌ഫോളിയോയും Read More…

Featured Sports

രാജസ്ഥാന്‍ റോയല്‍സിലേക്ക് ഇതിഹാസ താരം മടങ്ങിയെത്തുന്നു ; ഇത്തവണ സഞ്ജുവും കൂട്ടരും കപ്പടിക്കുമോ?

രാഹുല്‍ ദ്രാവിഡിന്റെ അപ്രതീക്ഷിത പിന്‍മാറ്റത്തിന് ശേഷം സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അത്ര നല്ലകാലമല്ല. പ്‌ളേ ഓഫില്‍ എത്തുന്നുണ്ടെങ്കിലും മുമ്പോട്ട് പോകാനാകുന്നില്ല. എന്നാല്‍ പുതിയ സീസണില്‍ രാജസ്ഥാന പ്രതീക്ഷ നല്‍കി മറ്റൊരു ഇതിഹാസ താരം ടീമിനൊപ്പം വീണ്ടും ചേരുകയാണ്. മറ്റാരുമല്ല കുമാര്‍ സംഗക്കാര. രാഹുല്‍ ദ്രാവിഡിന്റെ അപ്രതീക്ഷിത പിന്‍മാറ്റത്തിന് ശേഷം രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉണര്‍വ്വ് നല്‍കി ഇതിഹാസ ക്രിക്കറ്റ് താരം കോച്ചിംഗ് സ്റ്റാഫില്‍ ചേരാനൊരുങ്ങുന്നു എന്നാണ് ഏറ്റവും പുതിയ വിവരം. രാഹുല്‍ Read More…

Featured Sports

എംബായേയ്ക്ക് ടീമിനൊപ്പം പോകാനായില്ല ; പിഎസ്ജി താരം സ്‌കൂള്‍ പരീക്ഷ എഴുതാന്‍ പോയി

ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയ്ക്ക് കഴിഞ്ഞ സീസണ്‍ ഏറ്റവും മികച്ചതായിരുന്നു. യുവേഫാ ചാംപ്യന്‍സ് ലീഗ്, ഫ്രഞ്ച് കപ്പ്, ഫ്രാഞ്ച് ലീഗ് വണ്‍ കിരീടം, ക്ലബ്ബ് ലോകകപ്പില്‍ രണ്ടാം സ്ഥാനം. ഇതിന് പുറമേ ഇവരുടെ താരം ഒസുമാനു ഡെംബലേയ്ക്ക് ബാലന്‍ ഡി ഓറും. പുതിയ സീസണില്‍ ഏറെ തലക്കനത്തോടെയാണ് ക്ലബ്ബ് കളിക്കാനിങ്ങുന്നത്. എന്നാല്‍ ടീം അടുത്ത കളിക്കായി മാഴ്‌സയിലേക്ക് പറന്നപ്പോള്‍ യുവ ഫോര്‍വേഡ് ഇബ്രാഹിം എംബായെ ടീമിനൊപ്പം പോകില്ല. ഹൈസ്‌കൂള്‍ പരീക്ഷ എഴുതാന്‍ പോയതാണ് കാരണം. 17 വയസ്സുകാരനായ എംബായെ Read More…

Featured Sports

ഫൈനലിലും ഇന്ത്യ – പാകിസ്താൻ പോരാട്ടം..? ലങ്കയെ വീഴ്ത്തി പാകിസ്താൻ

അബുദാബി: ബൗളര്‍മാരുടെ ബലപരീക്ഷണം കണ്ട ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയെ അഞ്ചു വിക്കറ്റിന് തോൽപിച്ച് പാകിസ്താൻ. ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ ആറു വിക്കറ്റിന് തോൽവി വഴങ്ങിയതിന്റെ ക്ഷീണത്തിൽ ജയം അനിവാര്യമെന്ന നിലയിൽ കളത്തിലിറങ്ങിയ പാകിസ്ഥാന്‍ 18 ഓവറിലാണ് വിജയ ലക്ഷ്യം കണ്ടത്. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക എട്ടു വിക്കറ്റ് നഷ്ടത്തിൽ 133 റൺസെടുത്തു. പാകിസ്താൻ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് വിജയ ലക്ഷ്യം കുറിച്ചത്. കമിന്ദു മെൻഡിസിന്റെ അർധ ‍സെഞ്ചറിയാണ് Read More…

Featured Sports

അച്ഛന് പഠിക്കുന്നോ? പ്രതിരോധബാറ്റിങ്ങുമായി ദ്രാവിഡിന്റെ മകൻ; ഔട്ടാക്കി സച്ചിൻെറ മകന്‍

കർണാടക ക്രിക്കറ്റിൽ കഴിഞ്ഞ ദിവസം നടന്ന രസകരമായ ഏറ്റുമുട്ടലാണ് ഇപ്പോൾ ചർച്ചയാകുന്നത്. തിമ്മപ്പയ്യ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലെ താരപുത്രന്‍മാരുടെ ഏറ്റുമുട്ടലായിരുന്നു അത്. ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും രാഹുല്‍ ദ്രാവിഡിന്റെയും മക്കളാണ് ഇരു ടീമുകളിലായി മല്‍സരിച്ചത്. പ്രതിരോധാത്മക ബാറ്റിങിന്റെ ഉസ്താദായ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡ് അച്ഛന്റെ അതേ ശൈലിയിലാണ് കളിച്ചത്. 26 പന്തില്‍ നിന്ന് രണ്ട് മികച്ച ബൗണ്ടറികൾ ഉൾപ്പെടെ ഒമ്പത് റണ്‍സ് നേടിയ സമിത്തിനെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ Read More…

Featured Sports

ബലോൻ ദ് ഓർ പുരസ്കാരം ഉസ്മാൻ ഡെംബലെയ്ക്ക്; അയ്റ്റാന ബോൺമറ്റി വനിതാ താരം

പാരിസ് ∙ കഴിഞ്ഞ സീസണിലെ മികച്ച ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാരത്തില്‍ മുത്തമിട്ട് ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരം ഉസ്മാൻ ഡെംബലെ . ബാർസിലോനയുടെ സ്പാനിഷ് താരം ലമീൻ യമാലിനെ പിന്തള്ളിയാണ് ഡെംബലെ പുരസ്‌കാരത്തിന് അർഹനായത്. പിഎസ്ജിയെ ചരിത്രത്തിലാദ്യത്തെ ചാംപ്യൻസ് ലീഗ് കിരീടത്തിലേക്കു നയിച്ച ഡെംബലെയുടെ മികവു പരിഗണിച്ചാണ് പുരസ്‌കാരം. 2024–25 സീസണിൽ പിഎസ്ജിയെ യുവേഫ ചാംപ്യൻസ് ലീഗിലും ലീഗ് വണ്ണിലും കൂപെ ദ് ഫ്രാൻസിലും കിരീടങ്ങൾ വിജയിപ്പിക്കുന്നതിൽ ഡെംബലെ നിർണായക പങ്കുവഹിച്ചു. പിഎസ്ജിക്കു Read More…

Sports

‘6 ഇന്ത്യന്‍ വിമാനങ്ങള്‍ വീഴ്ത്തി’യെന്ന് ആംഗ്യത്തിലൂടെ പാക് താരം റൗഫ്; ഏഷ്യ കപ്പിനിടെ വന്‍ പ്രകോപനം- വീഡിയോ

ഓപറേഷന്‍ സിന്ദൂറിന്റെ പ്രതിധ്വനികള്‍ ക്രിക്കറ്റിലും അവസാനിക്കുന്നില്ല. ഇന്നലെ നടന്ന ഏഷ്യകപ്പ് സൂപ്പര്‍ ഫോര്‍ മല്‍സരത്തിനിടെ ഇന്ത്യന്‍ കാണികളെ പ്രകോപിപ്പിച്ച് പാക് പേസര്‍ ഹാരിസ് റൗഫ്. ബൗണ്ടറി ലൈനരികെ എത്തിയാണ് റൗഫ് കാണികളെ പ്രകോപിപ്പിച്ചത്. 2022 ലെ ട്വന്‍റി 20 ലോകകപ്പില്‍ റൗഫിനെ, വിരാട് കോലി അടുപ്പിച്ച് രണ്ട് തവണ സിക്സ് പറത്തിയിരുന്നു. ഇത് ഓര്‍മിപ്പിച്ച് കാണികളില്‍ നിന്ന് ‘കോലി വിളി’ ഉയര്‍ന്നപ്പോഴാണ് റൗഫ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വീഴ്ത്തിയെന്ന് ആംഗ്യം കാണിച്ചത്. ആറ് എന്ന് കൈവിരലുകള്‍ ഉയര്‍ത്തി കാണിച്ചശേഷം Read More…

Featured Sports

ഏറ്റില്ല, എന്നാലും… ഇന്ത്യയ്‌ക്കെതിരെ ഫിഫ്റ്റി, ബാറ്റുകൊണ്ട് ‘വെടിവച്ച്’ പാക്ക് താരത്തിന്റെ ആഘോഷം– വീഡിയോ

ഏഷ്യാ കപ്പ് സൂപ്പർ ഫോറില്‍ ഇന്ത്യയ്ക്കെതിരെ മത്സരത്തിൽ അർധസെഞ്ചറി തികച്ചതിനു പിന്നാലെ പാക്കിസ്ഥാൻ താരം സാഹിബ്‌സാദ ഫർഹാൻ കാണിച്ച ‘തോക്കുകൊണ്ട് വെടിവെക്കുന്ന’ രീതിയിലുള്ള ആംഗ്യം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. അർധസെഞ്ചറി തികച്ചതിനു പിന്നാലെ ബാറ്റു കൊണ്ട് വെടിയുതിർക്കുന്നതു പോലെയുള്ള ആംഗ്യമാണ് സാഹിബ്‌സാദ കാണിച്ചത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. അക്സർ പട്ടേലിന്റെ പന്തിൽ ഒരു കൂറ്റൻ സിക്സറടിച്ചാണ് ഫർഹാൻ തന്റെ അർദ്ധ സെഞ്ച്വറി തികച്ചത്. അഞ്ച് ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പെടെ ഇന്ത്യയുടെ മികച്ച സ്പിൻ ആക്രമണത്തിനെതിരെ അദ്ദേഹം Read More…