റായ്‌പുര്‍: ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് ആറ് വിക്കറ്റിന് 208 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഇന്ത്യ കളി തീരാന്‍ 28 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. നായകന്‍ സൂര്യകുമാര്‍ യാദവ് (37 പന്തില്‍ നാല് സിക്‌സറും ഒന്‍പത് ഫോറുമടക്കം പുറത്താകാതെ 82), ശിവം ദുബെ (18 പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറുമടക്കം 36) എന്നിവര്‍ ചേര്‍ന്നാണ് വിജയ റണ്ണെടുത്തത്. അഞ്ച് Read More…
ബംഗ്ലാദേശ് ഇന്ത്യയിലേക്കില്ല; ലോകകപ്പില്‍നിന്ന് വിട്ടുനില്‍ക്കുന്ന ആദ്യരാജ്യമല്ല, ഏതൊക്കെയാണ് ആ രാജ്യങ്ങള്‍
ദുബായ്: ഇന്ത്യയില്‍ കളിക്കാന്‍ തയാറല്ലെന്ന നിലപാട് തുടര്‍ന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. അടുത്ത മാസം തുടങ്ങുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍നിന്ന് മാറ്റണമെന്ന ബി.സി.ബിയുടെ അഭ്യര്‍ഥന രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ നിരസിച്ചിരുന്നു.ഇന്ത്യയില്‍ കളിക്കാനില്ലെങ്കില്‍ ലോകകപ്പില്‍നിന്നു പുറത്താക്കുമെന്ന് ഐ.സി.സി. ബംഗ്ലാദേശിനോടു വ്യക്തമാക്കി. തീരുമാനമെടുക്കാന്‍ ഇന്നലെ വരെയാണു സമയമനുവദിച്ചത്. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ലോകകപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് പോകില്ലെന്ന് ബംഗ്ലാദേശ് ആവര്‍ത്തിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടെയാണ് ഇന്ത്യയില്‍നിന്നു തങ്ങളുടെ മത്സരങ്ങള്‍ മാറ്റണമെന്ന് ബി.സി.ബി. അഭ്യര്‍ഥിച്ചത്. Read More…
‘ഹിറ്റ്‌ലര്‍ കട്ട്’ ! ശിവം ദുബെയുടെ പുതിയ ഹെയർസ്റ്റൈൽ; ട്രോളുകളുമായി സോഷ്യൽ മീഡിയ
നാഗ്പൂർ : നാഗ്പൂരിലെ വിസിഎ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ടി20 മത്സരത്തിനിടെ ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബെയുടെ പുതിയ ഹെയർസ്റ്റൈൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. രണ്ടാമത്തെ ഇന്നിംഗ്സിൽ പന്തെറിയാൻ എത്തിയപ്പോഴാണ് ആരാധകർ ദുബെയുടെ ഹെയർസ്റ്റൈൽ ശ്രദ്ധിച്ചത്. ഇതിന് പിന്നാലെ നിരവധി മീമുകളും രസകരമായ പ്രതികരണങ്ങളും പുറത്തുവന്നു. താരത്തിന്റെ ഹെയർസ്റ്റൈലിന് അഡോൾഫ് ഹിറ്റ്‌ലറുടെ ലുക്കുമായി സാമ്യമുണ്ടെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. വശങ്ങൾ ചെറുതായി വെട്ടി, മുകളിൽ നീളമുള്ള മുടി വശത്തേക്ക് ചീകി ഒതുക്കിയ നിലയിലായിരുന്നു ദുബെയുടെ Read More…
ആരാണ് ചതിച്ചത്? മെസ്സി മാർച്ചിലും വരില്ലാശാനേ…; ഖത്തറിൽ ഫൈനലിസ്സിമ ഉൾപ്പെടെ രണ്ട് മത്സരങ്ങൾ
ദോഹ: അര്‍ജന്റീനയുടെ സൂപ്പര്‍ ഫുട്‌ബോളര്‍ ലയണല്‍ മെസി മാര്‍ച്ചിലും കേരളത്തിലെത്താനിടയില്ല. മാര്‍ച്ചിലെ അര്‍ജന്റീനയുടെ രണ്ട് മത്സരങ്ങളും ഖത്തറിലായിരിക്കും നടക്കുക. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഇന്നലെ അര്‍ജന്റീന സംഘം എത്തുന്ന വിവരം ഔദ്യോഗികമായി പുറത്തുവിട്ടു. മാര്‍ച്ച് 27 നു യൂറോപ്യന്‍ ചാമ്പ്യന്‍ സ്‌പെയിനും കോപാ അമേരിക്ക ജേതാക്കളായ അര്‍ജന്റീനയും തമ്മില്‍ ദോഹയില്‍ ഫൈനാലിസിമ നടക്കാനിരിക്കുകയാണ്. അതിനു മുന്നോടിയായി ”ഖത്തര്‍ ഫുട്‌ബോള്‍ ഫെസ്‌റ്റിവല്‍” പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 26 മുതല്‍ 31 വരെയാണു ഖത്തര്‍ ഫുട്‌ബോള്‍ ഫെസ്‌റ്റിവല്‍. ഈജിപ്‌ത്, സെര്‍ബിയ, സൗദി Read More…
ബംഗ്ലാദേശിന്റെ അഭ്യർഥന നിരസിച്ച് ICC; ഇന്ത്യയിലേക്ക് ഇല്ലെങ്കിൽ ലോകകപ്പിനുണ്ടാകില്ല, അന്ത്യശാസനം, പകരം സ്‌കോട്ട്‌ലന്‍ഡ്
ദുബായ്: ഇന്ത്യയില്‍ കളിക്കാന്‍ തയാറല്ലെങ്കില്‍ ട്വന്റി20 ലോകകപ്പില്‍നിന്നു പുറത്താക്കുമെന്നു ബംഗ്ലാദേശിന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ അന്ത്യശാസനം. ബംഗ്ലാദേശ് നിര്‍ബന്ധ ബുദ്ധി തുടരുകയാണെങ്കില്‍ സ്‌കോട്ട്‌ലന്‍ഡിന് ലോകകപ്പില്‍ കളിക്കാന്‍ അവസരം നല്‍കുമെന്ന് ഐ.സി.സി. ബോര്‍ഡ് വ്യക്‌തമാക്കി. ഇന്നലെ നടന്ന ഐ.സി.സി. ബോര്‍ഡ് മീറ്റിങില്‍ ബംഗ്ലാദേശിനു തീരുമാനമെടുക്കാന്‍ ഇന്നു കൂടി സമയം നല്‍കി. ഐ.സി.സി. ബോര്‍ഡിലെ ഭൂരിഭാഗം ഡയറക്‌ടര്‍മാരും ബംഗ്ലാദേശിന് നിര്‍ബന്ധ ബുദ്ധി തുടര്‍ന്നാല്‍ പുറത്താക്കണമെന്നു വോട്ട് ചെയ്‌തു. 15 ഡയറക്‌ടര്‍മാരില്‍ പാകിസ്‌താന്‍ മാത്രമാണു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാടിനെ പിന്തുണച്ചത്. Read More…
ആദ്യം ടെസ്‌റ്റ് പരമ്പര… പിന്നെ ഏകദിന പരമ്പര.. കിവികള്‍ക്കെതിരേ മാനം കാക്കാന്‍ ഇന്ത്യ- ട്വന്റി-20 ക്രിക്കറ്റ് പരമ്പരയ്‌ക്ക് ഇന്നു തുടക്കം
നാഗ്‌പുര്‍: ആദ്യം ടെസ്‌റ്റ് ക്രിക്കറ്റ് പരമ്പര… പിന്നാലെ ഏകദിന പരമ്പര… ഇന്ത്യന്‍ മണ്ണില്‍ പുതുചരിത്രം രചിച്ച ന്യൂസിലന്‍ഡിനെതിരേ ട്വന്റി-20 പരമ്പരയ്‌ക്കായി ഇന്ത്യ ഇന്നു കളത്തില്‍. അഞ്ചുമത്സര ട്വന്റി-20 പരമ്പരകൂടി കൈവിടുന്നത് ആരാധകര്‍ മാത്രമല്ല, ഇന്ത്യന്‍ ക്രിക്കറ്റ് മേലാളര്‍ക്കും ദഹിക്കില്ലെന്നുറപ്പ്. അതിനാല്‍ത്തന്നെ സമ്മര്‍ദം ആതിഥേയര്‍ക്കാണെന്നതില്‍ രണ്ടുപക്ഷമില്ല. ട്വന്റി-20 ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ടീം ഘടന ഏതുവിധത്തിലായിരിക്കണമെന്നതിന്റെ ഉരകല്ലുകൂടിയാകും ഇരുടീമുകള്‍ക്കും ഈ പരമ്പര. നാഗ്‌പൂരില്‍ ഇന്നു രാത്രി ഏഴിന് ആദ്യ പന്തെറിയും. കിവികള്‍ക്കുമുന്നില്‍ ടെസ്‌റ്റ്-ഏകദിന പരമ്പരകള്‍ അടിയറവച്ചതിന്റെ ക്ഷീണമുണ്ടെങ്കിലും കുട്ടിക്രിക്കറ്റില്‍ Read More…
ബംഗ്ലദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ട്വന്‍റി20 ലോകകപ്പ് ബഹിഷ്കരിക്കില്ലെന്ന് പാക്കിസ്ഥാൻ
ബംഗ്ലദേശും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ICC) തമ്മിലുള്ള തർക്കത്തിൽ ബംഗ്ലദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ ട്വന്‍റി20 ലോകകപ്പിൽ നിന്ന് പിന്മാറുന്നു എന്ന അഭ്യൂഹങ്ങൾക്ക് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) അറുതി വരുത്തി. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കളിക്കില്ലെന്ന് പ്രഖ്യാപിച്ച് ബംഗ്ലദേശ് പിന്മാറിയാലും പാക്കിസ്ഥാൻ ടൂർണമെന്റ് ബഹിഷ്കരിക്കില്ലെന്ന് ‘റെവ്സ്പോർട്സ്’ (RevSportz) റിപ്പോർട്ട് ചെയ്യുന്നു. “ഇത് പിസിബിയുടെ നിലപാടല്ല” എന്ന് ബോർഡുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ചാമ്പ്യൻസ് ട്രോഫിക്കായി പാക്കിസ്ഥാനിലേക്ക് വരാൻ ഇന്ത്യ വിസമ്മതിച്ചതിനെത്തുടർന്ന്, 2025-ന്റെ Read More…
കളിക്കിടയില്‍ കറുത്ത നിറമുള്ള ദ്രാവകം കുടിച്ചു, അസ്വസ്ഥനായി വിരാട് കോലി; കരുത്തായ ആ പാനീയം എന്താണ്? – വീഡിയോ
ഇൻഡോർ∙ ന്യൂസീലൻഡിനെതിരായ മൂന്നാം മത്സരം തോറ്റതോടെ ഏകദിന പരമ്പര ഇന്ത്യയ്ക്കു 2–1ന് നഷ്ടമായിരുന്നു . സൂപ്പര്‍ താരം വിരാട് കോലി സെഞ്ചറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചിരുന്നില്ല. 108 പന്തുകൾ നേരിട്ട കോലി 124 റൺസെടുത്താണു പുറത്തായത്. ട്വന്റി20, ടെസ്റ്റ് ഫോർമാറ്റുകളിൽനിന്നു വിരമിച്ച കോലി, ഏകദിന ക്രിക്കറ്റിൽ മാത്രമാണ് നിലവിൽ ഇന്ത്യയ്ക്കു വേണ്ടി കളിക്കുന്നത്. 2027 ലോകകപ്പ് വരെ കോലിക്ക് ഏകദിന ടീമിനൊപ്പം തുടരാൻ താൽപര്യമുണ്ടെന്നാണു വിവരം. 37 വയസ്സായെങ്കിലും ടീമിലെ യുവതാരങ്ങളെക്കാൾ മികച്ച ഫിറ്റ്നസുള്ള കോലി, Read More…
അർഷ്ദീപ് സിങ്ങിന്റെ മിന്നും തിരിച്ചുവരവ്; “ഇത് നാണക്കേടാണ്”: ഗൗതം ഗംഭീറിന് കടുത്ത വിമർശനം
ഞായറാഴ്ച ഇൻഡോറിൽ ന്യൂസിലൻഡിനെതിരെ നടന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ അർഷ്ദീപ് സിങ് തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ന്യൂസിലൻഡ് ഇന്നിംഗ്‌സിലെ ആദ്യ ഓവർ എറിഞ്ഞ അർഷ്ദീപ്, ഓപ്പണർ ഹെൻറി നിക്കോൾസിനെ പുറത്താക്കി ടീമിന് മികച്ച തുടക്കം നൽകി. ആദ്യ രണ്ട് ഏകദിനങ്ങളിൽ അർഷ്ദീപിനെ ടീമിൽ ഉൾപ്പെടുത്താത്തത് വലിയ ചർച്ചയായിരുന്നു. ആദ്യ ഓവറിൽത്തന്നെ വിക്കറ്റ് വീഴ്ത്തിയതോടെ, താരത്തെ നേരത്തെ എന്തുകൊണ്ട് കളിപ്പിച്ചില്ല എന്ന് ചോദിച്ച് ആരാധകർ ഗൗതം ഗംഭീറിനെതിരെ രംഗത്തെത്തി. പുതിയ പന്തുമായി എത്തിയ അർഷ്ദീപിനെ ആദ്യ Read More…














