മെക്‌സിക്കോ സിറ്റി: ലോകകപ്പ് ഫുട്ബോളിന്റെ നോക്കൗട്ട് മത്സരത്തിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന റെക്കോഡ് ഇനി മെക്‌സിക്കോയുടെ ഗില്‍ബര്‍ട്ടോ മോറയ്‌ക്ക് സ്വന്തം. ഇക്വഡോറിനെതിരേ മെക്‌സിക്കോ സിറ്റി സ്‌റ്റേഡിയത്തില്‍ കളത്തിലിറങ്ങിയതോടെയാണ് മോറ ഈ അപൂർവ നേട്ടം കൈവരിച്ചത്. 17 വര്‍ഷവും 259 ദിവസവും പ്രായമുള്ളപ്പോഴാണ് ഈ യുവതാരം ലോകകപ്പ് നോക്കൗട്ടിന്റെ ഭാഗമാകുന്നത്. ബ്രസീലിന്റെ ഇതിഹാസ താരം പെലെയുടെ പേരിലാണ് ഈ പട്ടികയിലെ ഒന്നാംസ്ഥാനം. 1958 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ വെയ്‌ല്‍സിനെതിരേ ബൂട്ട് കെട്ടുമ്പോൾ പെലെയുടെ പ്രായം Read More…
പുറത്താകലിന്റെ വക്കിൽ രണ്ട് ഗോൾ തിരിച്ചടിച്ചു, രക്ഷകനായി ഹാരി കെയ്ൻ, ഇംഗ്ലണ്ട് പടയെ വിറപ്പിച്ച് കോംഗോ വീണു
ലോകകപ്പിലെ റൗണ്ട് 32 പോരാട്ടത്തിൽ ഡി.ആർ കോംഗോയ്ക്കെതിരെ നന്നായി വിയര്‍പ്പൊഴുക്കിയ ഇംഗ്ലണ്ടിന് അവസാനം ജയം. തുടക്കത്തിൽ ഒരു ഗോളിന് പിന്നിൽ പോയ ശേഷം ക്യാപ്റ്റൻ ഹാരി കെയ്ൻ നേടിയ രണ്ട് ഗോളുകളുടെ മികവിലാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. തങ്ങളുടെ ആദ്യ ലോകകപ്പ് നോക്കൗട്ട് മത്സരം കളിക്കാനിറങ്ങിയ കോംഗോ, കളി തുടങ്ങി ഏഴാം മിനിറ്റിൽത്തന്നെ ഗോൾ നേടി ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ചാൻസൽ എംബെംബ നൽകിയ നീളൻ പാസ് സ്വീകരിച്ച് ബ്രയാൻ സിപെംഗ ഇംഗ്ലീഷ് ഡിഫൻഡർമാരെ Read More…
രാജ്യത്തിനുവേണ്ടി കളിക്കുമ്പോള്‍ ‘ബ്രൗട്ട് ഹാളണ്ട്’; ഹാളണ്ടിന്റെ നോർവേ ജേഴ്‌സിയിലെ ആ പേരിന് പിന്നിലെ കഥ!
ഇന്നലെ ഐവറികോസ്റ്റിനെതിരേ നേടിയ ഒറ്റഗോളില്‍ നോര്‍വേയെ പ്രീക്വാട്ടറില്‍ എത്തിച്ച് ഹീറോയായിരിക്കുകയാണ് നോര്‍വീജിയന്‍ സൂപ്പര്‍ സ്ട്രൈക്കര്‍ എർലിങ് ഹാളണ്ട്. നോർവേ ദേശീയ ടീമിനായി എർലിങ് ഹാളണ്ട് കളിക്കളത്തിൽ ഇറങ്ങുമ്പോഴെല്ലാം അദ്ദേഹത്തിന്റെ ജേഴ്സിക്ക് പിന്നിൽ ‘ബ്രൗട്ട് ഹാളണ്ട്’ (Braut Haaland) എന്നാണ് എഴുതിയിരിക്കുന്നത്. ഹാളണ്ടിന്റെ കരിയറിലെ ഗോളുകൾക്കും റെക്കോർഡുകൾക്കും അപ്പുറം, കുടുംബത്തിന്റെ പാരമ്പര്യത്തെയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും കുറിക്കുന്ന ഒരു വലിയ കഥ ഈ പേരിന് പിന്നിലുണ്ട്. ആദ്യ നോട്ടത്തിൽ ജേഴ്സിയിലെ പേരിൽ വന്ന ഒരു ചെറിയ മാറ്റം മാത്രമായി തോന്നാം. Read More…
ഹാളണ്ട് സൂപ്പര്‍, ഐവറി കോസ്റ്റിനെ കീഴടക്കി നോർവേ പ്രീ-ക്വാർട്ടറിൽ, എതിരാളികൾ ബ്രസീൽ
സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാളണ്ടിന്റെ കരുത്തിൽ ഐവറി കോസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് നോർവേ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി. മത്സരത്തിന്റെ 86-ാം മിനിറ്റിലാണ് ഹാളണ്ട് നോർവേയുടെ വിജയഗോൾ സ്വന്തമാക്കിയത്. പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ കരുത്തരായ ബ്രസീലാണ് ഇനി നോർവേയുടെ എതിരാളികൾ. ആവേശകരമായ മത്സരത്തിന്റെ തുടക്കത്തിൽ ഐവറി കോസ്റ്റാണ് കൂടുതൽ മികച്ച മുന്നേറ്റങ്ങൾ നടത്തിയത്. നോർവേ ഗോൾമുഖത്ത് അവർ തുടർച്ചയായി ഭീഷണി ഉയർത്തിയെങ്കിലും പതുക്കെ ഹാളണ്ടും സോർലോത്തും നയിച്ച നോർവേ മുന്നേറ്റനിരയും കളം പിടിച്ചു. ആദ്യ അരമണിക്കൂറിൽ Read More…
മെക്സിക്കൻ വേവിനൊപ്പം കൈപൊക്കിയതാ, ഫോൺ പോയ വഴി അറിയില്ല! വീഡിയോ വൈറൽ
2026-ലെ ഫിഫ ലോകകപ്പിലെ കാനഡയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള റൗണ്ട് ഓഫ് 32 പോരാട്ടം കളിക്കളത്തിൽ മികച്ച ആവേശം സമ്മാനിച്ചെങ്കിലും, അന്നത്തെ ഏറ്റവും വൈറലായ നിമിഷങ്ങളിൽ ഒന്ന് ഗാലറിയിൽ നിന്നായിരുന്നു. സ്റ്റേഡിയത്തിൽ ഗാലറി തരംഗമായി മാറിയ പ്രസിദ്ധമായ ‘മെക്സിക്കൻ വേവിൽ’ (Mexican wave) ആവേശത്തോടെ പങ്കുചേരുന്നതിനിടയിൽ ഒരു കനേഡിയൻ ആരാധകന്റെ കൈയിൽ നിന്ന് ഫോൺ അബദ്ധത്തിൽ താഴെപ്പോവുകയായിരുന്നു. ഇതിന്റെ രസകരമായ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വളരെ വേഗത്തിലാണ് തരംഗമായി മാറിയത്. മത്സരത്തിന്റെ പകുതിയോടെ സ്റ്റേഡിയത്തിലുടനീളം മെക്സിക്കൻ വേവ് ആവേശം Read More…
അയർലൻഡിനോട് ഇന്ത്യ തോറ്റത് എന്തുകൊണ്ട്? കൃത്യമായ രണ്ട് കാരണങ്ങൾ ചൂണ്ടിക്കാട്ടി ഗവാസ്കർ
പുതിയ ടി20 നായകൻ ശ്രേയസ് അയ്യരുടെ കീഴിലുള്ള ഇന്ത്യൻ ടീമിന്റെ യാത്ര അയർലൻഡിനെതിരെയുള്ള തോൽവിയോടെയാണ് ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച അവസാനിച്ച രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് മുൻപ് ഇന്ത്യ ഒരു തവണ പോലും അയർലൻഡിനോട് തോറ്റിരുന്നില്ല. എന്നാൽ ഇപ്പോൾ ഇന്ത്യയ്ക്ക് രണ്ട് മത്സരങ്ങളും ഒപ്പം പരമ്പരയും നഷ്ടമായിരിക്കുന്നു. 2026 ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം തങ്ങളുടെ ആധിപത്യം തുടരുക എന്നതായിരുന്നു ഇന്ത്യയുടെ അടുത്ത ലക്ഷ്യം. ഈ ഭാവി മുൻനിർത്തിയാണ് സൂര്യകുമാർ യാദവിനെ മാറ്റി ശ്രേയസ് അയ്യരെ Read More…
സൂര്യവംശിയെ ഓപ്പണറാക്കണം, ഇംഗ്ലണ്ടിനെതിരെ ‘ആ തെറ്റ്’ ആവർത്തിക്കരുതെന്ന് ഗവാസ്കറുടെ ഉപദേശം
ഒരു കോച്ചും ക്യാപ്റ്റനും എന്ന നിലയിൽ ഗൗതം ഗംഭീറിന്റെയും ശ്രേയസ് അയ്യരുടെയും ആദ്യത്തെ അന്താരാഷ്ട്ര പരമ്പര ഇത്തരമൊരു തോൽവിയോടെയായിരിക്കും തുടങ്ങുക എന്ന് അവർ ഒരിക്കലും കരുതിയിട്ടുണ്ടാകില്ല. ആദ്യ മത്സരത്തിൽ 34 റൺസിന് തോറ്റ ഇന്ത്യ, രണ്ടാം ടി20യിൽ വെറും ഒരു റണ്ണിനാണ് പരാജയപ്പെട്ടത്. രണ്ട് മത്സരങ്ങളിൽ നിന്നായി ഓപ്പണർ സഞ്ജു സാംസൺ 5, 0 എന്നിങ്ങനെയും മറ്റൊരു ഓപ്പണറായ അഭിഷേക് ശർമ്മ 49, 0 എന്നിങ്ങനെയും റൺസാണ് എടുത്തത്. ഈ പരാജയത്തിൽ നിന്ന് തിരിച്ചുവരാൻ ഇന്ത്യയ്ക്ക് വളരെ Read More…
രക്ഷകൻ മാർട്ടിനെല്ലി! പിന്നിൽ നിന്നശേഷം തിരിച്ചടിച്ച് ബ്രസീൽ, ജപ്പാനെ തകർത്ത് പ്രീക്വാർട്ടറിൽ
ഹൂസ്റ്റൺ ∙ ജപ്പാനെതിരെ ആദ്യം ഒരു ഗോളിന് പിന്നിൽ പോയ ശേഷം, തുടർച്ചയായി രണ്ട് ഗോളുകൾ തിരിച്ചടിച്ച് ബ്രസീൽ ആവേശകരമായ വിജയം സ്വന്തമാക്കി. കളിയുടെ 29-ാം മിനിറ്റിൽ കൈഷു സാനോയിലൂടെ ജപ്പാനാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 56-ാം മിനിറ്റിൽ കാസെമിറോ നേടിയ മനോഹരമായ ഹെഡർ ഗോളിലൂടെ ബ്രസീൽ സമനില പിടിച്ചു. മത്സരം സമനിലയിലായി എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ, ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ (90+5′) ഗബ്രിയേൽ മാർട്ടിനെല്ലി ബ്രസീലിന്റെ വിജയഗോൾ കുറിച്ചു. മുൻപ് 2006 ലോകകപ്പിൽ Read More…
‘മുറിയില്‍ അതിക്രമിച്ചു കയറി, കഴുത്തു ഞെരിച്ചു, കടിച്ചു’: കേപ് വെർദെ ക്യാപ്റ്റൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി
മയാമി: ലോകകപ്പ് ഫുട്ബോളിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി ചരിത്രം സൃഷ്ടിച്ച കേപ് വെർദെ ടീമിന്റെ ക്യാപ്റ്റൻ റയാൻ മെൻഡിസിനെതിരെ ലൈംഗിക പീഡന പരാതി. കഴിഞ്ഞ മാർച്ചിൽ ന്യൂസിലൻഡിൽ നടന്ന ഫിഫ പരമ്പരയ്ക്കിടെ ടീമിന്റെ പരിഭാഷകയായി ജോലി ചെയ്ത ബ്രസീലിയൻ യുവതിയാണ് പരാതി നൽകിയിരിക്കുന്നത്. ഓക്‌ലൻഡിലെ ഹോട്ടൽ മുറിയിൽ അതിക്രമിച്ചു കയറി മെൻഡിസ് തങ്ങളെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആക്ഷേപം. ഈ പരാതിയിൽ ന്യൂസിലൻഡ് പോലീസ് ഇപ്പോൾ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മാർച്ച് 27-ന് ചിലിക്കെതിരായ കളിക്ക് മുൻപ് ഹോട്ടൽ Read More…














