മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ 76 റൺസിന്റെ കൂറ്റൻ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ടി20 ലോകകപ്പിൽ ഇന്ത്യൻ ആരാധകർക്ക് വീണ്ടും നിരാശ. തിങ്കളാഴ്ച മുംബൈയിൽ നടന്ന മത്സരത്തിൽ സിംബാബ്‌വെയെ 107 റൺസിന് തകർത്ത് വെസ്റ്റ് ഇൻഡീസ് നേടിയ വമ്പിച്ച വിജയം ഇന്ത്യയുടെ സമ്മർദ്ദം വർധിപ്പിച്ചിരിക്കുകയാണ്. സെമി ഫൈനൽ സാധ്യതകളെ ബാധിക്കുമെന്നതിനാൽ വെസ്റ്റ് ഇൻഡീസും സിംബാബ്‌വെയും തമ്മിലുള്ള സൂപ്പർ 8 പോരാട്ടം ഇന്ത്യ ഉറ്റുനോക്കുകയായിരുന്നു. ഈ വലിയ വിജയത്തോടെ വെസ്റ്റ് ഇൻഡീസിന്റെ നെറ്റ് റൺ റേറ്റ് (NRR) ഗണ്യമായി വർധിച്ചു. Read More…
എന്തുകൊണ്ട് നമ്മള്‍ തോറ്റു? പ്രോട്ടീസിന്റെ ‘സ്ലോ ബോൾ’ കെണിയിൽ വീണ സൂര്യയും സംഘവും!
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി നടന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 ലോകകപ്പ് പോരാട്ടത്തില്‍ ആരാധകർ ഇന്ത്യൻ വിജയം പ്രതീക്ഷിച്ചെങ്കിലും, കണ്ടത് ദക്ഷിണാഫ്രിക്കയുടെ അതിശക്തമായ “ഗ്രീൻ വാൾ” ആണ്. സൂപ്പർ 8 മത്സരത്തിൽ ഇന്ത്യയെ 76 റൺസിന് തകർത്ത ദക്ഷിണാഫ്രിക്കയുടെ വിജയം വെറുമൊരു ജയമായിരുന്നില്ല, മറിച്ച് സാഹചര്യങ്ങളെ കൃത്യമായി വായിച്ചെടുത്ത ഒരു തന്ത്രപരമായ മാസ്റ്റർക്ലാസ് ആയിരുന്നു. ഡേവിഡ് മില്ലറുടെ 63 റൺസ് അടിത്തറയിട്ടെങ്കിലും, ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തെറിഞ്ഞ ബൗളിംഗ് Read More…
“അക്ഷർ പട്ടേലിനെ മാറ്റിയത് ഹിമാലയൻ അബദ്ധം!” വാഷിംഗ്ടൺ സുന്ദറിനെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ ആരാധകർ – വീഡിയോ
അഹമ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ആരാധകർക്കും വലിയൊരു ആഘാതം നൽകിക്കൊണ്ട്, ടി20 ലോകകപ്പ് 2026-ലെ നിർണ്ണായകമായ സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 76 റൺസിന് പരാജയപ്പെടുത്തി. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ എല്ലാ മേഖലകളിലും ദക്ഷിണാഫ്രിക്ക ഇന്ത്യയെ നിഷ്പ്രഭമാക്കി. ടീം വൈസ് ക്യാപ്റ്റൻ അക്സർ പട്ടേലിന് പകരം വാഷിംഗ്ടൺ സുന്ദറിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയത് ഉൾപ്പെടെ നിരവധി പിഴവുകളാണ് ഇന്ത്യൻ ഭാഗത്തുനിന്നുണ്ടായത്. നെറ്റ് റൺ റേറ്റിന് കനത്ത തിരിച്ചടി ഈ ദയനീയ Read More…
ടോപ് ഓഡറില്‍ ഇടംകൈയന്‍മാര്‍ മാത്രം, ഒരു വലംകൈയന്‍ ബാറ്റര്‍ അത്യാവശ്യം, സഞ്‌ജുവിനെ കളിപ്പിക്കുമെന്നു സൂചന
ചെന്നൈ: ദക്ഷിണാഫ്രിക്കയോടു തോറ്റതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്ലേയിങ് ഇലവനില്‍ മാറ്റത്തിനു സാധ്യത. അസിസ്‌റ്റന്റ് കോച്ച് റയാന്‍ ടെന്‍ ദോഷെയാണ് അന്തിമ ഇലവനില്‍ മാറ്റമുണ്ടാകുമെന്ന സൂചന നല്‍കിയത്. മുന്‍നിര ബാറ്റിങ് ഓഡറിലെ സന്തുലനാവസ്‌ഥ നിലനിര്‍ത്താന്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്‌ജു സാംസണിനെ കളിപ്പിക്കുമെന്നാണു സൂചന. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും അഭിഷേക് ശര്‍മയും നിറംമങ്ങിയിരുന്നു. അഭിഷേക് 12 റണ്ണുമായും ഇഷാന്‍ പൂജ്യത്തിനും പുറത്തായി. ഇടംകൈയന്‍ സ്‌പിന്നറും ഉപനായകനുമായ അക്ഷര്‍ പട്ടേലിനെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പുറത്തിരുത്തിയ Read More…
സഞ്ജു സാംസൺ പ്ലെയിംഗ് ഇലവനിലേക്ക്? സൂപ്പർ 8-ലെ തകർച്ചയ്ക്ക് പിന്നാലെ താരത്തെ ടീമിലെടുക്കും? സൂചന നൽകി കോച്ച്
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിന്റെ ദയനീയ തോൽവി വഴങ്ങിയതിന് പിന്നാലെ, ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ച് സൂചന നൽകി അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷ്‌ചേറ്റ്. ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ ഓഫ് സ്പിന്നർമാരെ നേരിടുന്നത് ഒഴിവാക്കാൻ സഞ്ജു സാംസണെ പ്ലെയിംഗ് ഇലവനിലേക്ക് പരിഗണിച്ചേക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നിർണ്ണായകമായ ഈ മത്സരത്തിൽ ഇന്ത്യൻ ടീമിന് ഒരുപാട് പിഴവുകൾ സംഭവിച്ചതായി അദ്ദേഹം തുറന്നു സമ്മതിച്ചു. ഓപ്പണർ അഭിഷേക് ശർമ്മയുടെയും Read More…
“അവരെ ശ്വാസം വിടാൻ അനുവദിക്കൂ!”; തോറ്റമ്പിയ ഇന്ത്യൻ ടീമിനെ ട്രോളി പാക് താരം മുഹമ്മദ് യൂസഫ്, ആമിറിന്റെ പ്രവചനം ഫലിക്കുന്നുവോ?
അഹമ്മദാബാദ്, ഫെബ്രുവരി 22: ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന നിർണ്ണായകമായ ഐസിസി ടി20 ലോകകപ്പ് 2026 സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ മുൻ പാകിസ്ഥാൻ ഇതിഹാസം മുഹമ്മദ് യൂസഫ് പ്രതികരണവുമായി രംഗത്തെത്തി. ഇന്ത്യൻ ടീമിനെ പരിഹസിച്ച യൂസഫ്, ഇന്ത്യയുടെ ഈ തോൽവിക്ക് പിന്നിൽ മുൻ പാകിസ്ഥാൻ പേസർ മുഹമ്മദ് ആമിറാണെന്ന് അവകാശപ്പെട്ടു. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് മുഹമ്മദ് യൂസഫ് ഇന്ത്യൻ ടീമിനെ ട്രോളിയത്. മുഹമ്മദ് ആമിർ കളിക്കാരനായിരുന്നപ്പോൾ Read More…
സെമിയിലേക്ക് കടക്കാൻ ഇനി അഗ്നിപരീക്ഷ; തോൽവിക്ക് പിന്നാലെ ഇന്ത്യയുടെ കണക്കുകൂട്ടലുകൾ പിഴയ്ക്കുന്നു, സാദ്ധ്യതകള്‍ ഇങ്ങനെ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ സൂപ്പർ 8 പോരാട്ടത്തിൽ സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീം 76 റൺസിന്റെ കനത്ത തോൽവി വഴങ്ങിയതോടെ, 2026 ടി20 ലോകകപ്പ് സെമിഫൈനൽ പ്രതീക്ഷകൾക്ക് വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക, ഡേവിഡ് മില്ലറുടെ 63 റൺസിന്റെയും ഡെവാൾഡ് ബ്രെവിസിന്റെ 45 റൺസിന്റെയും കരുത്തിൽ 187/7 എന്ന സ്കോർ ഉയർത്തി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. മറുപടി ബാറ്റിംഗിൽ ഒരിക്കൽ പോലും നിലയുറപ്പിക്കാൻ Read More…
സൂപ്പർ എട്ടിൽ ഇന്ത്യയ്ക്കു വമ്പൻ തോൽവി, തകർന്നടിഞ്ഞ് ലോകോത്തര ബാറ്റിങ് നിര; ദക്ഷിണാഫ്രിക്കയ്ക്ക് 76 റൺസ് വിജയം
ട്വന്റി20 ലോകകപ്പിലെ സൂപ്പർ എയിറ്റ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിന്റെ വമ്പൻ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 18.5 ഓവറിൽ 111 റൺസെടുക്കാനേ സാധിച്ചുള്ളൂ. 37 പന്തിൽ 42 റൺസെടുത്ത ശിവം ദുബെ മാത്രമാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ദക്ഷിണാഫ്രിക്കൻ സ്പിന്നർ എയ്ഡൻ മാർക്രം ഒരുക്കിയ കെണിയിൽ വീണ് ഇഷാൻ കിഷൻ തുടക്കത്തിലേ മടങ്ങിയതോടെ Read More…
അഭിഷേകിനോ തിലകിനോ പകരം സഞ്ജുവിനെ കളിപ്പിക്കാനോ? ഹ..ഹഹ…’: ചിരിച്ചുതള്ളി സൂര്യ; അപമാനിച്ചെന്ന് ആരാധകർ– വീഡിയോ
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നടത്തിയ വാർത്താസമ്മേളനത്തിലെ പരാമർശങ്ങൾ വിവാദത്തിലേക്ക്. ഫോമില്ലാതെ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ ഓപ്പണർ അഭിഷേക് ശർമയ്‌ക്കോ, ബാറ്റിംഗ് വേഗത കുറഞ്ഞതിന്റെ പേരിൽ വിമർശനം നേരിടുന്ന തിലക് വർമയ്‌ക്കോ പകരം മലയാളി താരം സഞ്ജു സാംസണെ പ്ലെയിങ് ഇലവനിലേക്ക് പരിഗണിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടുള്ള സൂര്യകുമാറിന്റെ പ്രതികരണമാണ് ആരാധകരെ ചൊടിപ്പിച്ചത്. ചോദ്യം കേട്ടയുടനെ ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞ Read More…














