Sports

ലോകചാംപ്യന് മേല്‍ അഫ്ഗാനിസ്ഥാന്‍ ചരിത്രം കുറിച്ചു ; ജീവന്‍വെച്ചത് മറ്റ് ലോകചാംപ്യന്മാര്‍ക്ക്

അട്ടിമറികള്‍ പുതിയ കാര്യമല്ലാത്ത ലോകകപ്പില്‍ നിലവിലെ ചാംപ്യന്മാരായ ഇംഗ്‌ളണ്ടിനെ തകര്‍ത്ത് ക്രിക്കറ്റിലെ കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാന്‍ ചരിത്രവിജയം കുറിച്ചപ്പോള്‍ ജീവന്‍ വീണത് മറ്റൊരു മുന്‍ ചാംപ്യന്മാരായ ഓസ്‌ട്രേലിയയ്ക്കും ശ്രീലങ്കയ്ക്കും. ഇന്നലെ നടന്ന മത്സരത്തില്‍ 69 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്റെ തറവാട്ടില്‍ കയറി അടിച്ചത്. റഹ്മാനുള്ള ഗുര്‍ബാസിന്റെയും ഇക്രാന്റെയും ബാറ്റിംഗ് മികവും റഷീദ്ഖാന്റെയും മുജീബുര്‍ റഹ്മാന്റെയും ബൗളിംഗും പിന്നെ തകര്‍പ്പന്‍ ഫീല്‍ഡിംഗും കൂടിയായപ്പോള്‍ ഇംഗ്‌ളണ്ട് വീണുപോയി. 57 പന്തുകളില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറും പറത്തിയ ഗുര്‍ബാസ് 87 റണ്‍സ് Read More…

Sports

പാക് താരം മുഹമ്മദ് റിസ്വാന്‍ മടങ്ങുമ്പോള്‍ ‘ജയ് ശ്രീറാം’ വിളിക്കുന്ന കാണികള്‍ ; വന്‍ വിമര്‍ശനം

ഇതുവരെയും കീഴടക്കാന്‍ അയല്‍ക്കാര്‍ക്ക് പറ്റിയിട്ടില്ലെങ്കിലും ഇന്ത്യയും പാകിസ്താനും തമ്മിലുള്ളത് എക്കാലത്തും ലോകകപ്പിലെ ഹൈവോള്‍ട്ടേജ് മാച്ചാണ്. ഇരു ടീമിന്റെയും ആരാധകര്‍ കപ്പുയര്‍ത്തുന്നതിനേക്കാള്‍ എതിരാളിയെ വീഴ്ത്തുന്നത് പ്രധാനമായി കരുതുമ്പോള്‍ സ്‌പോര്‍ട്‌സാണെന്നതൊക്കെ മറന്നു പോകാറുണ്ട്. ഒക്ടോബര്‍ 14 ശനിയാഴ്ച നടന്ന ഇന്ത്യ-പാകിസ്ഥാന്‍ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തിന് ശേഷം, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഡ്രസ്സിംഗ് റൂമിലേക്ക് പാക്കിസ്ഥാന്‍ താരം മുഹമ്മദ് റിസ്വാന്‍ പോകുമ്പോള്‍ കാണികള്‍ ‘ജയ് ശ്രീറാം’ എന്ന് വിളിക്കുന്ന വീഡിയോകള്‍ പുറത്തുവന്നു. ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍, ബുംറയുടെ പന്തില്‍ വിക്കറ്റ് Read More…

Sports

64 നോബോളുകള്‍; 16 ഓവറില്‍ 350 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട്; അര്‍ജന്റീന ചിലിക്കെതിരേ ട്വന്റി20 യില്‍ അടിച്ചത് 450 റണ്‍സ്….!!

ലോകഫുട്‌ബോളിലെ അതികായന്മാരാണ് ലാറ്റിനമേരിക്കക്കാര്‍. ലോകചാംപ്യന്മാരായ അര്‍ജന്റീനയും അയല്‍ക്കാരായ ചിലിയും ഫുട്‌ബോളില്‍ നിറഞ്ഞുനില്‍ക്കുന്ന രാജ്യങ്ങളാണ്. എന്നാല്‍ പറഞ്ഞുവരുന്നത് ഈ രണ്ടുരാജ്യങ്ങളും തമ്മില്‍ നടന്ന ഒരു ക്രിക്കറ്റ് മാച്ചിനെക്കുറിച്ചാണ്. അതും ക്രിക്കറ്റിലെ ഏറ്റവും ആവേശം നിറഞ്ഞ ഫോര്‍മാറ്റായ ടിട്വന്റിയെക്കുറിച്ച്. വനിതാക്രിക്കറ്റില്‍ ഇരുരാജ്യങ്ങളുടേയും ടീമുകള്‍ ഏറ്റുമുട്ടിയമത്സരം റെക്കോഡുകളുടെ പൊടിപൂരം നിറഞ്ഞതായിരുന്നു. ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, ഏറ്റവും വലിയ കൂട്ടുകെട്ട്, ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍, ഏറ്റവും കൂടുതല്‍ നോബോളുകള്‍ എന്നിങ്ങനെ റെക്കോഡുകള്‍ പലതായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അര്‍ജന്റീന 20 Read More…

Sports

2024 യൂറോയിലും ടീമിനൊപ്പം ഉണ്ടാകു ; ഉടന്‍ വിരമിക്കാനില്ലെന്ന സൂചനയുമായി ക്രിസ്ത്യാനോ

ഇപ്പോഴും പോര്‍ച്ചുഗലിന്റെ ഏറ്റവും മികച്ച ഗോള്‍ സ്‌കോറിംഗ് മെഷീന്‍ താന്‍ തന്നെയാണെന്ന് അടിവരയിടുന്ന പ്രകടനമാണ് താരം കഴിഞ്ഞ മത്സരത്തിലും കാട്ടിയത്. പോര്‍ച്ചുഗല്‍ 3-2 ന് വിജയിച്ച സ്ലൊവാക്യയ്ക്കെതിരെ നടന്ന യൂറോ യോഗ്യതാ മത്സരത്തില്‍ ഇരട്ടഗോള്‍ നേടിയാണ് താരം അത് തെളിയിച്ചത്. അടുത്ത വര്‍ഷം ജൂണില്‍ നടക്കാനിരിക്കുന്ന യൂറോകപ്പില്‍ താന്‍ പോര്‍ച്ചുഗല്‍ ടീമില്‍ ഉണ്ടായിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ക്രിസ്ത്യാനോയുടെ വിരമിക്കലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പൂരോഗമിക്കുമ്പോഴാണ് അതിന് ഉടന്‍ സാധ്യതയില്ലെന്ന് വ്യക്തമാക്കി താരമെത്തിയത്. ”ഇനിയും ഒരുപാട് സമയം Read More…

Sports

38 റണ്‍സിനിടെ ഇന്ത്യ എട്ടുപേരെ പറഞ്ഞുവിട്ടു, ലോകകപ്പില്‍ പാകിസ്താന്‍ എട്ടാം തവണയും വീണു

ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ഏതു റൗണ്ടിലായാലും ഹൈ വോള്‍ട്ടേജ് മാച്ചാണെന്ന് പറയേണ്ടിവരും. എന്നാല്‍ പാകിസ്താന് കീറാമുട്ടിയായിട്ടുള്ള ഏക ടീം ഇന്ത്യയാണെന്നതിന് ഇത്തവണയും മാറ്റമില്ല. ടോസ് നഷ്ടമായി ബാറ്റിംഗിന് അയയ്ക്കപ്പെട്ട പാകിസ്താന് എല്ലാം ശരിയായിരുന്നു. എന്നാല്‍ 38 റണ്‍സിനിടെ എട്ടു വിക്കറ്റുകള്‍ തകര്‍ന്നത് തിരിച്ചടിയായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 192 എന്ന ലക്ഷ്യം മറികടന്നു. കളിയില്‍ ആദ്യം ബാറ്റിംഗ് ചെയ്ത പാകിസ്താന് 30 ഓവര്‍ വരെ എല്ലാം Read More…

Sports

2028 ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയേക്കും ; ആറു ടീമുകള്‍ക്ക് കളിക്കാനാകും ; ഏറ്റവും പണി വെസ്റ്റിന്‍ഡീസിന്

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ക്രിക്കറ്റിനെ ഗെയിം ഇനത്തില്‍ ഉള്‍പ്പെടുത്തിയെങ്കിലും ക്രിക്കറ്റ് കളിക്കുന്ന ലോകരാജ്യങ്ങള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ട്വന്റി20 ക്രിക്കറ്റിനെ ഉള്‍പ്പെടുത്തിയ ഒളിമ്പിക്‌സില്‍ പങ്കെടുക്കാനാകുക ആറു ടീമുകള്‍ക്കായിരിക്കും. വെള്ളിയാഴ്ച ചേര്‍ന്ന ഐഒസി യോഗത്തിലാണ് തീരുമാനം. 2028 ലെ ലോസ് ഏഞ്ചല്‍സ് ഗെയിംസില്‍ കായികരംഗം ഉള്‍പ്പെടുത്തും. ഐഒസി സെഷന്‍ തിങ്കളാഴ്ച ഫൈനലൈസ് ചെയ്‌തേക്കുമെന്നാണ് വിവരം. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടി20 ഇനമായാണ് ഈ സ്പോര്‍ട് സജ്ജീകരിച്ചിരിക്കുന്നത്, ആതിഥേയരായതിനാല്‍ യുഎസ്എയ്ക്ക് നേരിട്ട് ബെര്‍ത്ത് ലഭിക്കാന്‍ സാധ്യതയുണ്ട്. ലോകമെമ്പാടുമുള്ള മറ്റ് ടീമുകള്‍ക്ക് Read More…

Featured Sports

നാലു കളിയായി, ഗോള്‍ നേടാനാകാതെ താരം; കിലിയന്‍ എംബാപ്പേ സ്വന്തം കരിയര്‍ നശിപ്പിക്കുന്നു?

ലിയോണേല്‍ മെസ്സി, ക്രിസ്ത്യാനോ യുഗത്തിന് ശേഷം ആരാണെന്ന ചോദ്യത്തിന് മുമ്പായിരുന്നെങ്കില്‍ ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. അത് ഫ്രഞ്ച്താരം കിലിയന്‍ എംബാപ്പേ എന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുവതാരം ഏറെ വിമര്‍ശിക്കപ്പെടുകയാണ്. രണ്ടു ലോകകപ്പുകളില്‍ ഫ്രാന്‍സിനെ ഫൈനലിലേക്ക് അയച്ച എംബാപ്പേയുടെ കരിയര്‍ ശരിയായ ദിശയിലല്ലെന്നാണ് അവര്‍ പറയുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ ന്യൂകാസിലിനെതിരെ പാരീസ് സെന്റ് ജെര്‍മെയ്ന്‍ 4-1 ന് തോറ്റതിന് ശേഷം, എംബാപ്പെയ്ക്ക് നേരെ വിമര്‍ശനങ്ങളുടെ കുത്തൊഴുക്കാണ്. ന്യൂകാസിലിനെതിരേ താരത്തിന്റെ പ്രേതമാണ് കളിച്ചതെന്നായിരുന്നു കളിയെഴുത്തുകാരുടെ വിമര്‍ശനം. ഗോള്‍ Read More…

Sports

ക്വിന്റണ്‍ ഡീകോക്ക് തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും തകര്‍ത്തു ; ലാറയും ജയവര്‍ദ്ധനെയും ഉള്‍പ്പെട്ട ഇതിഹാസങ്ങളുടെ ക്ലബ്ബില്‍

ലോകത്തെ ഏറ്റവും കിടയറ്റ ബാറ്റ്‌സ്മാന്‍മാരുടെ ഒരു വലിയ നിരയാണ് ഇന്ത്യന്‍ ടീമിലുള്ളത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡീകോക്കിന്റെ ഈ നേട്ടത്തിനടുത്ത് പോലുമില്ല. ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടു മത്സരങ്ങളില്‍ സെഞ്ച്വറി എന്ന നേട്ടമാണ് ഡീകോക്ക് നേടിയത്. കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കയെ അടിച്ചുപറത്തിയ ഡീകോക്ക് രണ്ടാം മത്സരത്തില്‍ ഇരയാക്കിയത് ഓസ്‌ട്രേലിയയെയാണ്. ലഖ്നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു ഡീകോക്കിന്റെ പ്രകടനം. 106 പന്തുകളില്‍ നിന്നും 109 റണസാണ് ഡീകോക്ക് നേടിയത്. 8 ബൗണ്ടറികളും 5 സിക്സറുകളും അടങ്ങുന്നതായിരുന്നു ഡീകോക്കിന്റെ ഇന്നിംഗ്‌സ്. Read More…

Sports

ഗില്ലിന് ലോകകപ്പ് നഷ്ടമാകുമോ എന്ന് ആശങ്ക; പകരക്കാരനെ വിളിക്കാന്‍ ആലോചിച്ച് സെലക്ടര്‍മാര്‍

ലോകകപ്പില്‍ ഇന്ത്യവന്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തിയ യുവതാരം ശുഭ്മാന്‍ഗില്ലിനെ ഇന്ത്യയ്ക്ക് ലോകകപ്പില്‍ നഷ്ടമായേക്കുമെന്ന് സൂചന. ശുഭ്മാന്‍ ഗില്ലിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റ്‌സ് മണിക്കൂറുകള്‍ കഴിയുന്തോറും ടീം ഇന്ത്യയെ കൂടുതല്‍ ആശങ്കപ്പെടുത്തുകയാണ്. തന്റെ പ്രിയപ്പെട്ട വേദിയായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പാക്കിസ്ഥാനെതിരായ ബ്ലോക്ക്ബസ്റ്റര്‍ ലോകകപ്പ് മത്സരത്തില്‍ ഗില്‍ ഇറങ്ങുന്ന കാര്യം ആശങ്കയിലാണ്. തിങ്കളാഴ്ച വൈകുന്നേരം, ഡെങ്കിപ്പനിയില്‍ നിന്ന് സുഖം പ്രാപിച്ച ശേഷം സ്റ്റാര്‍ ഓപ്പണര്‍ ചെന്നൈയിലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോഗ്യനില പൂര്‍ണ്ണമായും കൈവരിക്കാത്തതാണ് Read More…