സ്പാനിഷ് വമ്പന്മാരായ റയല്‍മാഡ്രിഡ് നോട്ടമിട്ടതോടെ ഗോളടിവീരന്‍ എര്‍ലിംഗ് ഹാളണ്ടിനെ ഏതുവിധേനെയും തട്ടകത്തില്‍ പിടിച്ചിടാന്‍ മാഞ്ചസ്റ്റര്‍ സിറ്റി. ഒരു പുതിയ കരാര്‍ ഒപ്പിടാന്‍ എര്‍ലിംഗ് ഹാലാന്‍ഡിനെ പ്രേരിപ്പിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി കഠിനമായി പരിശ്രമിക്കുന്നതായിട്ടാണ് റിപ്പോര്‍ട്. 2027 വരെ സിറ്റിയുമായി കരാറിലുള്ള താരവുമായി അഞ്ച് വര്‍ഷത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. എന്നിരുന്നാലും ഭാവിയില്‍ താരം കൂടുമാറിയേക്കാന്‍ സാധ്യതയുണ്ട്. താരത്തെ നിലനിര്‍ത്താന്‍ ഗണ്യമായ ശമ്പള വര്‍ദ്ധനവ് ഉള്‍പ്പെടെ കരാര്‍ വ്യവസ്ഥയില്‍ മാറ്റം വരുത്താനും സിറ്റിക്ക് താല്‍പ്പര്യമുണ്ട്. എന്നാല്‍ ഹാലാന്‍ഡിന്റെ ക്യാമ്പ് ഇതിലൊന്നും താല്‍പ്പര്യപ്പെടുന്നില്ലെന്നാണ് Read More…
അര്‍ജന്റീനിയന്‍ ആരാധകരെ തല്ലി ബ്രസീലിയന്‍ പോലീസ്, ഗ്രൗണ്ടില്‍ വാക്ക് തര്‍ക്കവുമായി മെസ്സി, ബ്രസീല്‍ തോറ്റ മത്സരം സംഭവബഹുലം
എല്ലാം ശാന്തമാക്കാനുള്ള ഏറ്റവും നല്ല വഴിയായി തോന്നിയതിനാലാണ് ലോക്കര്‍ റൂമിലേക്ക് തിരിച്ചു പോയതെന്ന് ലോകഫുട്‌ബോളര്‍ ലിയോണേല്‍ മെസ്സി. ഒരു ദുരന്തം സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ അങ്ങിനെ ചെയ്തതെന്നും മെസ്സി പറഞ്ഞു. ലോകകപ്പ് യോഗ്യതയുടെ ലാറ്റിനമേരിക്കന്‍ മത്സരത്തില്‍ ഇന്ന് ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള മത്സരത്തില്‍ കാണികള്‍ ഏറ്റുമുട്ടിയതിന് പിന്നാലെ ബ്രസീലിയന്‍ പോലീസ് എത്തി അര്‍ജന്റീന ആരാധകരെ തല്ലിയിരുന്നു. മത്സരം ഒരു ഗോളിന് ജയിച്ച ശേഷം, അര്‍ജന്റീനിയന്‍ കളിക്കാര്‍ തങ്ങളുടെ ആരാധകരോടൊപ്പം ‘മരിച്ച ബ്രസീലിന് ഒരു മിനിറ്റ് നിശബ്ദത’ എന്ന Read More…
ലോകകപ്പടിച്ച ഓസീസ് പുരുഷടീമിന്റെ മാനേജര്‍ ഇന്ത്യക്കാരി, ആരാണ് ഊര്‍മ്മിള റൊസാരിയോ
ഓസ്‌ട്രേലിയ കഴിഞ്ഞ ദിവസം ഇന്ത്യയെ തകര്‍ത്ത് ലോകകപ്പ് നേടിയതിന്റെ നിരാശ ആരാധകര്‍ക്ക് ഇതുവരെ മറക്കാനായിട്ടില്ല. എന്നാല്‍ ഇന്ത്യയെ ആറുവിക്കറ്റിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ കപ്പുയര്‍ത്തിയതില്‍ സന്തോഷിക്കുന്ന രണ്ട് ഇന്ത്യാക്കാരെങ്കിലും ഉണ്ടാകുമെന്ന് ഉറപ്പാണ്. അതില്‍ ആദ്യത്തെയാള്‍ ഗ്‌ളെന്‍ മാക്‌സ്‌വെല്ലിന്റെ ഇന്ത്യന്‍ ഭാര്യയായിരിക്കും രണ്ടാമത്തെയാള്‍ മാംഗ്‌ളൂര്‍കാരി ഊര്‍മ്മിള റൊസാരിയോയാണ്. കഴിഞ്ഞ ഞായറാഴ്ച ലോകകപ്പ് ഉയര്‍ത്തിയ ഓസീസ് പുരുഷടീമിന്റെ മാനേജരാണ് 34 കാരി ഊര്‍മ്മിള. മാംഗ്‌ളൂരിന് സമീപത്തെ കിന്നിഗോളിയില്‍ നിന്നുള്ള ഐവിയുടേയും വാലന്റൈന്‍ റൊസാരിയോയുടേയും മകളാണ് ഊര്‍മ്മിള. ഇന്ത്യന്‍ വേരുകള്‍ ഉണ്ടെങ്കിലും ഖത്തറില്‍ Read More…
ലോകകപ്പ് ജയത്തോടെ ഓസ്‌ട്രേലിയ വാരിക്കൊണ്ട് പോയത് എത്രയാണെന്ന് അറിയാമോ?
ഇന്ത്യയെ ആറു വിക്കറ്റിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ആറാമത്തെ ലോകകപ്പ് തങ്ങളുടെ ഷോക്കേസിലേക്ക് കൊണ്ടുപോയപ്പോല്‍ അനേകം ഇന്ത്യന്‍ ആരാധകരുടെ ഹൃദയമാണ് നുറുങ്ങിയത്. ഇനി അടുത്ത ലോകകപ്പിനായി അവര്‍ കാത്തിരിക്കുമ്പോള്‍ വിജയത്തിലൂടെ ഓസീസ് തൂത്തുവാരിയത് നാലു മില്യണ്‍ ഡോളര്‍. ലോകകപ്പ് ജേതാക്കളെന്ന നിലയില്‍ ഓസ്ട്രേലിയക്ക് 4 മില്യണ്‍ ഡോളറും റണ്ണേഴ്സ് അപ്പായ ഇന്ത്യക്ക് 2 മില്യണ്‍ ഡോളറും തോറ്റ രണ്ട് സെമിഫൈനലിസ്റ്റുകളായ ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ് ടീമുകള്‍ക്ക് 800,000 ഡോളര്‍ വീതം ലഭിച്ചു. 4 ദശലക്ഷം ഡോളര്‍ സമ്മാനത്തുക കൂടാതെ, ടൂര്‍ണമെന്റിന്റെ Read More…
ലോകകപ്പ് നേടിയതിന് പിന്നാലെ ഓസീസിനെ തേടി വിവാദം; മിച്ചല്‍ മാഷിന്റെ പരിഹസിച്ച് ആരാധകര്‍ രംഗത്ത്
ന്യൂഡല്‍ഹി: ഇന്ത്യയെ ആറു വിക്കറ്റിന് തോല്‍പ്പിച്ച് വന്‍ വിജയം നേടിയ ഓസ്‌ട്രേലിയ ആറാം തവണ കിരീടം ഉയര്‍ത്തിയതിന് പിന്നാലെ ഐസിസി ട്രോഫിയെ അപമാനിച്ചെന്ന് ഓസീസ് താരം മിച്ചല്‍ മാഷിനെതിരേ ആക്ഷേപം. കളി കഴിഞ്ഞ് ഓസീസ് ടീമിന്റെ ഫോട്ടോ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദം. മിന്നുന്ന ഐസിസി ട്രോഫിയുമായി കളിക്കാര്‍ അവരുടെ വ്യക്തിഗത നിമിഷങ്ങള്‍ നേടിയപ്പോള്‍, ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍ മിച്ചല്‍ മാര്‍ഷിന്റെ കപ്പിനൊപ്പം അസാധാരണമായ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. കളിയും ചടങ്ങുകളും കഴിഞ്ഞ് അഹമ്മദാബാദില്‍ രാത്രി ഏറെ Read More…
ഒരു പക്ഷേ ഓസീസ് തോറ്റിരുന്നെങ്കില്‍… ഏറെ ചര്‍ച്ച ചെയ്യപ്പെടുമായിരുന്ന വിഷയം സ്മിത്തിന്റെ പുറത്താകല്‍
ഇന്ത്യയെ ആറു വിക്കറ്റിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ കിരീടം നേടിയ മത്സരത്തില്‍ ഓസീസിന്റെ മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തിന്റെ പുറത്താകല്‍ ചര്‍ച്ചാവിഷയമാകുന്നു. മത്സരം ഓസ്‌ട്രേലിയ ജയിച്ചതിനാല്‍ വലിയ പ്രശ്‌നമാകാതെ പോയ തീരുമാനം ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ മറ്റൊന്നായി മാറുമായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഫൈനലിനിടെ താന്‍ പുറത്തായ തീരുമാനത്തില്‍ സ്മിത്ത് റിവ്യൂവിന് വിടാതിരുന്നത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ജസ്പ്രീത് ബൂംറെയുടെ പന്തില്‍ സ്റ്റീവ് സ്മിത്ത് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ഈ സമയത്ത് താരത്തിന്റെ വ്യക്തിഗത Read More…
പോണ്ടിംഗിനെ മറികടന്ന് വിരാട്‌കോഹ്ലി രണ്ടാമനായി; ഇനി മുന്നിലുള്ളത് ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യ കളിച്ച ഫൈനലില്‍ ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ വിരാട്‌കോഹ്ലി ഇനി രണ്ടാമന്‍. നവംബര്‍ 19 ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അര്‍ദ്ധശതകം നേടിയ കോഹ്ലി ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിംഗിനെയാണ് മറികടന്നത്. 2011ല്‍ തന്റെ അവസാന ലോകകപ്പ് കളിച്ച പോണ്ടിംഗ്, 46 മത്സരങ്ങളില്‍ നിന്ന് 45.86 ശരാശരിയിലും 79.95 സ്ട്രൈക്ക് റേറ്റിലും അഞ്ച് സെഞ്ചുറികളും ആറ് അര്‍ധസെഞ്ചുറികളും സഹിതം 1743 റണ്‍സ് നേടി. 45 മത്സരങ്ങളില്‍ Read More…
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ നായകന്‍; സിക്‌സറുകളില്‍ രോഹിതിന് രണ്ടു റെക്കോഡ്
ന്യൂഡല്‍ഹി: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ഇന്നിംഗ്‌സിന് അടിത്തറ പാകിയ തകര്‍പ്പന്‍ ബാറ്റിംഗ് രോഹിത് ശര്‍മ്മയെ എത്തിച്ചത് ലോകറെക്കോഡിലേക്ക്. ഇത്തവണയും അര്‍ദ്ധശതകം മൂന്ന് റണ്‍സിന് നഷ്ടമായ രോഹിത് ഈ മത്സരത്തില്‍ 47 റണ്‍സ് നേടിയതോടെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നായകനായിട്ടാണ് മാറിയത്. ഞായറാഴ്ച അഹമ്മദാബാദില്‍ 31 പന്തില്‍ 4 ഫോറും 3 സിക്സും സഹിതം 47 റണ്‍സെടുത്ത രോഹിത് തുടക്കം മുതല്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാരെ തൂത്തുവാരി. 11 Read More…
ഇന്ത്യയെ മത്സരത്തിനായി കാണികള്‍ ഇറക്കിയത് ഹനുമാന്‍ ചാലിസ ചൊല്ലി പ്രാര്‍ത്ഥനയോടെ- വീഡിയോ
ഏകദേശം ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന കാണികളെ നിശബ്ദരാക്കി ഓസ്‌ട്രേലിയ കപ്പു കൊണ്ടുപോയ ലോകകപ്പില്‍ ഇന്ത്യ മത്സരം ആരംഭിച്ചത് ‘ഹനുമാന്‍ ചാലിസ’ യോടെ. മത്സരം തുടങ്ങുന്നതിന് മുമ്പ് സ്‌റ്റേഡിയത്തില്‍ ഉണ്ടായ അനേകം വിസ്മയങ്ങളിലാണ് ഇന്ത്യയുടെ വിജയത്തിനായി ആരാധകര്‍ പ്രാര്‍ത്ഥിക്കുകയും ഹനുമാന്‍ ചാലിസ ചൊല്ലുകയും ചെയ്യുന്നതും കണ്ടത്. ഒന്നരലക്ഷത്തോളം വരുന്ന കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്‌റ്റേഡിയത്തില്‍ 1,30,000 കാണികള്‍ ഉണ്ടായിരുന്നതായിട്ടാണ് കണക്കുകള്‍. തുടര്‍ച്ചയായി പത്തു മത്സരങ്ങളുടെ വിജയം നല്‍കിയ ആത്മവിശ്വാസത്തില്‍ ഇന്ത്യ കപ്പുയര്‍ത്തും എന്നു തന്നെയായിരുന്നു ആരാധകരുടെ പ്രതീക്ഷ. കിരീടപ്പോരാട്ടത്തിലേക്ക് Read More…














