ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ 2023 ഏകദിന ലോകകപ്പിന്റെ തുടക്കത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സ്വന്തം മണ്ണില്‍ ഒരിക്കല്‍ കൂടി ഇന്ത്യ കപ്പെടുക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ കരുത്തരായ ഓസ്‌ട്രേലിയയും പാകിസ്താനും ദക്ഷിണാഫ്രിക്കയും ഇംഗ്‌ളണ്ടുമൊക്കെ ഫേവറിറ്റുകള്‍ തന്നെയാണ്. എന്നാല്‍ ലോകകപ്പില്‍ ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുകയാണ് ഡെയ്ല്‍ സ്‌റ്റെയ്ന്‍. അസാധാരണമായ ക്രിക്കറ്റ് പരിജ്ഞാനത്തിനും മൂര്‍ച്ചയുള്ള വിശകലനത്തിനും പേരുകേട്ട സ്റ്റെയിന്റെ പ്രവചനങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ആവേശം ഉണര്‍ത്തിയിട്ടുണ്ട്. മാതൃരാജ്യമായ ദക്ഷിണാഫ്രിക്ക ഫൈനലില്‍ എത്തുന്നത് കാണാനുള്ള ആഗ്രഹം സ്റ്റെയിന്‍ പ്രകടിപ്പിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ Read More…
24 വയസ്സ്… അപ്പോഴേയ്ക്കും ക്രിക്കറ്റ് മടുത്തു; അഫ്ഗാനിസ്ഥാന്റെ ബൗളിംഗ് വാഗ്ദാനം നവീന്‍ ഉള്‍ ഹഖ് വിരമിക്കുന്നു
സാധാരണ ഒരാള്‍ മികവിലേക്കുള്ള കുതിപ്പ് തുടങ്ങുന്ന പ്രായമാണ് 24 വയസ്സെന്ന് ആരും പറയും. പക്ഷേ അഫ്ഗാനിസ്ഥാന്‍ ബൗളര്‍ നവീന്‍ ഉള്‍ ഹഖിന് ഇപ്പോള്‍ തന്നെ ക്രിക്കറ്റ് കളി മതിയായപോലെയാണ്. ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പ് തന്റെ ഏകദിനത്തിലെ അവസാന മത്സരങ്ങളായിരിക്കുമെന്നും ലോകകപ്പിന് ശേഷം ക്രിക്കറ്റിന്റെ ഏകദിന ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുമെന്നും നവീന്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിക്കുന്ന തന്റെ തീരുമാനം 24 കാരനായ പേസര്‍ വെളിപ്പെടുത്തിയത് ഇന്‍സ്റ്റാഗ്രാമിലൂടെയാണ്.രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള ബഹുമതിക്ക് നന്ദി രേഖപ്പെടുത്തിയ നവീന്‍ ടി20 Read More…
10 ഓവറില്‍ വഴങ്ങിയത് 81 റണ്‍സ് ; ബുംറെയുടെ കരയറിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ സ്‌പെല്‍
ലോകകപ്പ് അടുത്തമാസം ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ബൗളിംഗിന്റെ പോരായ്മകള്‍ തുറന്നുകാട്ടി ഓസ്‌ട്രേലിയ. ഇന്ത്യയ്‌ക്കെതിരേ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയുടെ കീ ബൗളര്‍ ജസ്പ്രീത് ബുംറെയെ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ തെരഞ്ഞുപിടിച്ച് ആക്രമിച്ചു. ആദ്യ രണ്ടു ഏകദിനത്തില്‍ നിന്നും വിഭിന്നമായി രാജ്‌കോട്ടിലെ മത്സരത്തിനായി ഇന്ത്യ ലോകകപ്പ് കളിക്കുന്ന ഫുള്‍ ടീമുമായിട്ടാണ് മത്സരത്തിനിറങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് താരങ്ങള്‍ ഫ്‌ളാറ്റ് വിക്കറ്റില്‍ അടിച്ചു തകര്‍ത്തപ്പോള്‍ ബുംറ വഴങ്ങിയത് 10 ഓവറില്‍ 81 റണ്‍സായിരുന്നു. കരിയറില്‍ തന്നെ താരം ഏറ്റവും റണ്‍സ് Read More…
പെനാല്‍റ്റി നഷ്ടപ്പെടുത്തി, ടിക്‌ടോക്കിലൂടെ പരിഹസിച്ചത് ഇഷ്ടപ്പെട്ടില്ല; കോടതി കയറ്റുമെന്ന് സ്വന്തം ക്ലബ്ബിന് കളിക്കാരന്റെ ഭീഷണി
പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് തന്നെ പരിഹസിക്കുന്ന ടിക് ടോക്കിലെ വീഡിയോയുടെ പേരില്‍ സ്വന്തം ക്ലബിനെതിരേ കോടതിയെ സമീപിക്കുമെന്ന് ഫുട്‌ബോള്‍താരത്തിന്റെ ഭീഷണി. ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിയുടെ സ്‌ട്രൈക്കര്‍ വിക്ടര്‍ ഒസ്മിഹെനാണ് സ്വന്തം ക്ലബ്ബിന് മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ സീസണില്‍ 30 വര്‍ഷത്തിനിടെ ഇറ്റാലിയന്‍ ക്ലബ്ബിന്റെ ആദ്യ ലീഗ് കിരീടം ഉറപ്പാക്കാന്‍ സഹായിച്ച താരമാണ് ഒസ്മിഹെന്‍. ശനിയാഴ്ച എതിരാളികളായ ബൊലോണയ്ക്കെതിരായ മത്സരത്തില്‍ ഒസിംഹെന്‍ പെനാല്‍റ്റി നഷ്ടമാക്കിയിരുന്നു. ഇതിന്റെ വീഡിയോ ക്ലബ്ബ് താരത്തെ പരിഹസിക്കുന്ന രീതിയില്‍ സാമൂഹ്യമാധ്യമത്തില്‍ ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ സാമൂഹ്യമാധ്യമ Read More…
വെറും 20 ഓവറില്‍ 314 റണ്‍സ്, ഒമ്പത് പന്തില്‍ ഫിഫ്റ്റി ; നേപ്പാള്‍ റെക്കോഡിട്ടപ്പോള്‍ തകര്‍ന്നത് യുവിയുടെ റെക്കോര്‍ഡ്
വെറും 20 ഓവറില്‍ 300 ന് മുകളില്‍ റണ്‍സും ഒമ്പത് പന്തില്‍ ഒരാള്‍ക്ക് അര്‍ദ്ധശതകവുമായി ഏഷ്യന്‍ ഗെയിംസില്‍ നേപ്പാള്‍ കുറിച്ചത് റെക്കോഡ്. ടടി20 യുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പിറന്നത് ഏഷ്യന്‍ ഗെയിംസിലെ നേപ്പാള്‍ മംഗോളിയ മത്സരത്തിലായിരുന്നു. വേഗമേറിയ അര്‍ദ്ധശതകം, ശതകം, ടി20 യിലെ കൂറ്റന്‍ സ്‌കോര്‍ എന്നിവയെല്ലാം മത്സരത്തിന്റെ പ്രത്യേകതകളായിരുന്നു. മത്സരത്തില്‍ നേപ്പാള്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് അടിച്ചുകൂട്ടിയത്. 2019ല്‍ അയര്‍ലന്‍ഡിനെതിരെ അഫ്ഗാനിസ്ഥാന്‍ കുറിച്ച മൂന്നിന് 278 റണ്‍സ് Read More…
ലോകകപ്പില്‍ സെമി സാധ്യതയുള്ള ആ നാലുടീമുകള്‍ ഇവയാണ്; ഹോട്ട്‌ഫേവറിറ്റ് ടീമിനെ തള്ളി ഇര്‍ഫാന്‍ പത്താന്‍
ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ആര് ജേതാക്കളാകുമെന്ന കൂട്ടിക്കിഴിക്കലുകളിലാണ് ക്രിക്കറ്റ് പണ്ഡിറ്റുകള്‍. ഈ പട്ടികയില്‍ ഏറ്റവും പുതിയതായി ചേര്‍ന്നിരിക്കുന്നത് ഇന്ത്യയുടെ മൂന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താനാണ്. ലോകകപ്പില്‍ സെമിയില്‍ കടക്കാന്‍ പോകുന്ന നാലു ടീമുകളെ പ്രവചിച്ചിരിക്കുകയാണ് ഇര്‍ഫാന്‍. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവരാണ് ഇര്‍ഫാന്റെ പട്ടികയില്‍ സെമിയില്‍ കടക്കാന്‍ സാധ്യതയുള്ള ടീമുകള്‍. ടൂര്‍ണമെന്റിനുള്ള ബില്‍ഡ്-അപ്പില്‍ ഏറ്റവും ഫോമില്‍ നില്‍ക്കുന്ന ഇന്ത്യയാണ് ഇര്‍ഫാന്റെ അഭിപ്രായത്തില്‍ ഫേവറിറ്റുകള്‍. അവര്‍ ഏഷ്യാ കപ്പ് നേടി, Read More…
ശുഭ്മാന്‍ഗില്‍ സച്ചിന്‍തെന്‍ഡുല്‍ക്കറുടെ 15 വര്‍ഷം മുമ്പത്തെ റെക്കോഡ് മറികടക്കുമോ?
ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ഗില്‍ ഏകദിനത്തില്‍ ഏറ്റവും മികച്ച ഫോമിലാണ്. ഗില്‍ ഈ ഗീയറില്‍ പോയാല്‍ ഈ കലണ്ടര്‍ വര്‍ഷം തകരാന്‍ പോകുന്നത് സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ റെക്കോഡായിരിക്കും. ഓസ്‌ട്രേലിയയ്ക്ക് എതിരേയുള്ള പരമ്പരയില്‍ ഒരു കലണ്ടര്‍ വര്‍ഷം 1000 റണ്‍സ് പൂര്‍ത്തിയാക്കിയ ശുഭ്മാന്‍ ഇനി ഉന്നമിടുന്നത് 1998 ല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കുറിച്ച നാഴിക്കല്ലാണ്. വെറും 23 വയസ്സിനിടയില്‍ ഈ വര്‍ഷം കളിച്ച ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടി ശുഭ്മാന്‍ കഴിവ് തെളിയിച്ചിരിക്കുകയാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള Read More…
ക്രിക്കറ്റിന്റെ ദേവതയെക്കാണാന്‍ യു താണ്ടിയത് 1,200 കിലോമീറ്റര്‍; ചൈനാക്കാരന് ക്രിക്കറ്റിലും നല്ല പിടി…!!
സൗന്ദര്യം കൊണ്ടും കളികൊണ്ടും അനേകരുടെ മനസ്സ് കീഴടക്കിയിട്ടുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദനയ്ക്ക് ലോകത്തുടനീളമായി അനേകം ആരാധകരുണ്ട്. താരത്തിന്റെ കളികാണാന്‍ അനേകരാണ് സ്‌റ്റേഡിയത്തിനകത്തും പുറത്തുമായി കാത്തുനില്‍ക്കാറ്. താരത്തിനെ നേരില്‍ കാണാനായി ഒരു ആരാധകന്‍ 1200 കിലോമീറ്റര്‍ യാത്ര ചെയ്തതാണ് താരവുമായി ബന്ധപ്പെട്ട പുതിയ വിശേഷം. ഇന്ത്യയോ ക്രിക്കറ്റ് കളിക്കുന്ന ഏതെങ്കിലും രാജ്യത്തെയോ ഒരു സാധാരണ ആരാധകനല്ല. ക്രിക്കറ്റിനെക്കുറിച്ച് കാര്യമായി കേട്ടുകേഴ്‌വി പോലുമില്ലാത്ത ചൈനാക്കാരനാണ്. ഇന്ത്യ സ്വര്‍ണ്ണം നേടിയ ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ മന്ദനയുടെ Read More…
വനിതാടീം ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീതിന്റെ ഈ നേട്ടം ടി20 ലോകകപ്പ് നേടിയ ധോണിക്കുമില്ല, കോഹ്ലിക്കുമില്ല
ചൈനയിലെ ഹാങ്ഷൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സുവര്‍ണ്ണനേട്ടം കുറിച്ച ഇന്ത്യന്‍ വനിതാടീം നേടിയത് കായിക ലോകത്തെ ഒരു നാഴികക്കല്ലായിരുന്നു. പുരുഷ വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏതെങ്കിലും ഒരു ബഹുരാഷ്ട്ര ടൂര്‍ണമെന്റില്‍ സ്വര്‍ണ്ണം നേടുന്ന ടീം എന്ന ഖ്യാതിയാണ് നേടിയത്. ഇതിനൊപ്പം ടീമിന്റെ നായിക ഹര്‍മ്മന്‍പ്രീത് കൗറും കരിയറിലെ മറ്റൊരു നേട്ടം കൊയ്തു. ടി20 മത്സരങ്ങളില്‍ നായികയായി ഹര്‍മ്മന്‍പ്രീത് സെഞ്ച്വറി കുറിച്ചു. 100 ടി20 കളില്‍ ദേശീയ ടീമിനെ നയിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ഹര്‍മന്‍പ്രീത് Read More…














