Featured Sports

കോഹ്ലിക്ക് മുന്നില്‍ റെക്കോഡുകള്‍ തകര്‍ന്നു വീഴുന്നു; അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 26,000 റണ്‍സ്

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ നാലാം വിജയം നേടി പോയിന്റ് പട്ടികയില്‍ ഏറ്റവും മുന്നിലെത്തുമ്പോള്‍ കൂട്ടത്തില്‍ പിറക്കുന്നത് ഓരോ റെക്കോഡുകള്‍ കൂടിയാണ്. മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ടീമിനെ വിജയത്തിലേക്ക് നയിച്ച ഇന്ത്യയുടെ മൂന്‍ നായകന്‍ വിരാട്‌കോഹ്ലി തികച്ചത് കരിയറിലെ നാല്‍പ്പത്തെട്ടാം ശതകമായിരുന്നു. ഈ നേട്ടത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 26,000 റണ്‍സ് തികയ്ക്കുന്ന താരമാകാനും കോഹ്ലിക്കായി. മത്സരത്തിന് ഇറങ്ങുമ്പോള്‍ ഈ റെക്കോഡിന് 77 റണ്‍സ് അകലത്തിലായിരുന്നു കോഹ്ലി. ഇന്ത്യയുടെ ഇതിഹാസതാരം സച്ചിന്റെ റെക്കോഡാണ് കോഹ്ലി മറികടന്നത്. എന്നാല്‍ 34 Read More…

Sports

വിരാട്‌കോഹ്ലിയെ ഒരിക്കലും ചീത്തവിളിക്കാറില്ല ; അങ്ങിനെ ചെയ്താല്‍ ബംഗ്‌ളാദേശ് അനുഭവക്കേണ്ടി വരും

ഇന്ത്യന്‍ ബാറ്റ്സ്മാന്‍ വിരാട് കോഹ്ലിയെ താന്‍ ഒരിക്കലും സ്ലെഡ്ജ് ചെയ്യാറില്ലെന്നും അങ്ങിനെ ചെയ്യുന്നത് അവനെ വാശികേറ്റുമെന്നും ബംഗ്ലാദേശിന്റെ കീപ്പര്‍ ബാറ്റര്‍ മുഷ്ഫിഖുര്‍ റഹീം. ലോകകപ്പില്‍ ഇന്ത്യയെ നേരിടുന്നതിന് തൊട്ടുമുമ്പാണ് മുഷ്ഫിഖറിന്റെ പ്രസ്താവന. പക്ഷേ താന്‍ എപ്പോള്‍ ബാറ്റ് ചെയ്യാന്‍ എത്തിയാലും കോഹ്ലി തന്നെ സ്‌ളെഡ്ജ് ചെയ്യാറുണ്ടെന്നും പറഞ്ഞു. ലോകകപ്പില്‍ ഇന്ത്യയും ബംഗ്‌ളാദേശും തമ്മിലുള്ള മത്സരം ഒക്ടോബര്‍ 19 വ്യാഴാഴ്ച പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ്. ചീത്തവിളി ഇഷ്ടപ്പെടുന്ന ചില ബാറ്റ്‌സ്മാന്‍മാരുണ്ട്. അത് അവര്‍ക്ക് വാശികേറ്റുകയും മികച്ച Read More…

Sports

ലോകകപ്പില്‍ ഗോള്‍ഡന്‍ ബാറ്റ് ആരു നേടും? ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവര്‍ ഈ അഞ്ചുപേര്‍

ലോകകപ്പ് ക്രിക്കറ്റില്‍ മിക്കവാറും എല്ലാ ടീമുകളും മൂന്ന് മത്സരം വീതം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ചില ടീമുകള്‍ നാലും. ഇനി മുതല്‍ ടീമുകള്‍ കൂടുതല്‍ കടുപ്പമുള്ള പോരാട്ടത്തിലേക്ക് നീങ്ങുമ്പോള്‍ അവര്‍ പ്രതീക്ഷയോടെ നോക്കുന്ന ബാറ്റുകള്‍ക്കും കനം കൂടുകയാണ്. ലോകകപ്പിലെ ഇതുവരെയുള്ള മത്സരങ്ങള്‍ വെച്ച് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാകാന്‍ കാത്തിരിക്കുകയാണ് ഓരോ ടീമിലെയും സൂപ്പര്‍ ബാറ്റ്‌സ്മാന്‍. അതേസമയം ഐസിസിയുടെ ഗോള്‍ഡന്‍ ബാറ്റിന് ആര് അര്‍ഹനാകുമെന്ന് നോക്കുകയാണ് ആരാധകര്‍. ഇതുവരെയുള്ള ഇന്നിംഗ്‌സുകള്‍ വെച്ച് അഞ്ചുപേരില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ന്യൂസിലന്റിന്റെ Read More…

Sports

ബെല്‍ജിയം സ്വീഡന്‍ മത്സരത്തിനിടയില്‍ ഭീകരാക്രമണം; രണ്ടുപേര്‍ വെടിയേറ്റു മരിച്ചതോടെ കളി പകുതിയ്ക്കുവച്ച് ഉപേക്ഷിച്ചു

യൂറോപ്യന്‍ യോഗ്യതാ മത്സരത്തിനിടയില്‍ സ്‌റ്റേഡിയത്തില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ രണ്ടു പേര്‍ വെടിയേറ്റു മരിച്ചു ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബെല്‍ജിയത്തിലെ ബ്രസ്സല്‍സില്‍ തിങ്കളാഴ്ച വൈകുന്നേരം ബെല്‍ജിയവും സ്വീഡനും തമ്മിലുള്ള മത്സരത്തിലായിരുന്നു സംഭവം. ഐഎസില്‍ അംഗമാണെന്ന് അവകാശപ്പെട്ട് ഒരു തോക്കുധാരി ആരാധകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ മത്സരം പകുതിക്ക് വെച്ച് ഉപേക്ഷിച്ചു. ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന അനേകം കളിക്കാര്‍ ഈ സമയത്ത് ഇരു ടീമുകളിലുമായി ഉണ്ടായിരുന്നു. കുറ്റവാളിയെ ഇനിയും പിടികൂടാനായിട്ടില്ല. ഗ്രൗണ്ട് പൂട്ടിയിട്ടതിനെ തുടര്‍ന്ന് അനേകം ആരാധകരും Read More…

Sports

11 പന്തുകളില്‍ 50, എട്ടു സിക്‌സറുകളും ഒരു ഫോറും; യുവരാജിന്റെ റെക്കോഡ് തകര്‍ത്ത് അശുതോഷ് ശര്‍മ്മ

റെക്കോഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണ്. ഒരു മതവും വിശ്വാസവും സന്തോഷവും ആവേശവുമൊക്കെയായ ഇന്ത്യയില്‍ ക്രിക്കറ്റിലെ റെക്കോഡുകള്‍ കുറിക്കുന്നതും തകര്‍ക്കപ്പെടുന്നതുമൊന്നും ഒരു പുതുമയുള്ള കാര്യമല്ല. ഇന്ത്യയിലെ ഏറ്റവും മികച്ച നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന് പേരുള്ള യുവ്‌രാജ് സിംഗ് 16 വര്‍ഷമായി കൊണ്ടുനടന്ന വേഗമേറിയ അര്‍ദ്ധസെഞ്ച്വറിയുടെ നേട്ടം ഇനി റെയില്‍വേയുടെ അശുതോഷ് ശര്‍മ്മ ഏറ്റെടുത്തു. 11 പന്തില്‍ ഫിഫ്റ്റിയടിച്ചാണ് ശര്‍മ്മ യുവിയുടെ നേട്ടം രണ്ടാം സ്ഥാനത്താക്കിയത്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 12 പന്തില്‍ യുവരാജ് നേടിയ ഫിഫ്റ്റിയാണ് അശുതോഷ് Read More…

Sports

ലോകചാംപ്യന് മേല്‍ അഫ്ഗാനിസ്ഥാന്‍ ചരിത്രം കുറിച്ചു ; ജീവന്‍വെച്ചത് മറ്റ് ലോകചാംപ്യന്മാര്‍ക്ക്

അട്ടിമറികള്‍ പുതിയ കാര്യമല്ലാത്ത ലോകകപ്പില്‍ നിലവിലെ ചാംപ്യന്മാരായ ഇംഗ്‌ളണ്ടിനെ തകര്‍ത്ത് ക്രിക്കറ്റിലെ കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാന്‍ ചരിത്രവിജയം കുറിച്ചപ്പോള്‍ ജീവന്‍ വീണത് മറ്റൊരു മുന്‍ ചാംപ്യന്മാരായ ഓസ്‌ട്രേലിയയ്ക്കും ശ്രീലങ്കയ്ക്കും. ഇന്നലെ നടന്ന മത്സരത്തില്‍ 69 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്റെ തറവാട്ടില്‍ കയറി അടിച്ചത്. റഹ്മാനുള്ള ഗുര്‍ബാസിന്റെയും ഇക്രാന്റെയും ബാറ്റിംഗ് മികവും റഷീദ്ഖാന്റെയും മുജീബുര്‍ റഹ്മാന്റെയും ബൗളിംഗും പിന്നെ തകര്‍പ്പന്‍ ഫീല്‍ഡിംഗും കൂടിയായപ്പോള്‍ ഇംഗ്‌ളണ്ട് വീണുപോയി. 57 പന്തുകളില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറും പറത്തിയ ഗുര്‍ബാസ് 87 റണ്‍സ് Read More…

Sports

പാക് താരം മുഹമ്മദ് റിസ്വാന്‍ മടങ്ങുമ്പോള്‍ ‘ജയ് ശ്രീറാം’ വിളിക്കുന്ന കാണികള്‍ ; വന്‍ വിമര്‍ശനം

ഇതുവരെയും കീഴടക്കാന്‍ അയല്‍ക്കാര്‍ക്ക് പറ്റിയിട്ടില്ലെങ്കിലും ഇന്ത്യയും പാകിസ്താനും തമ്മിലുള്ളത് എക്കാലത്തും ലോകകപ്പിലെ ഹൈവോള്‍ട്ടേജ് മാച്ചാണ്. ഇരു ടീമിന്റെയും ആരാധകര്‍ കപ്പുയര്‍ത്തുന്നതിനേക്കാള്‍ എതിരാളിയെ വീഴ്ത്തുന്നത് പ്രധാനമായി കരുതുമ്പോള്‍ സ്‌പോര്‍ട്‌സാണെന്നതൊക്കെ മറന്നു പോകാറുണ്ട്. ഒക്ടോബര്‍ 14 ശനിയാഴ്ച നടന്ന ഇന്ത്യ-പാകിസ്ഥാന്‍ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തിന് ശേഷം, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഡ്രസ്സിംഗ് റൂമിലേക്ക് പാക്കിസ്ഥാന്‍ താരം മുഹമ്മദ് റിസ്വാന്‍ പോകുമ്പോള്‍ കാണികള്‍ ‘ജയ് ശ്രീറാം’ എന്ന് വിളിക്കുന്ന വീഡിയോകള്‍ പുറത്തുവന്നു. ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍, ബുംറയുടെ പന്തില്‍ വിക്കറ്റ് Read More…

Sports

64 നോബോളുകള്‍; 16 ഓവറില്‍ 350 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട്; അര്‍ജന്റീന ചിലിക്കെതിരേ ട്വന്റി20 യില്‍ അടിച്ചത് 450 റണ്‍സ്….!!

ലോകഫുട്‌ബോളിലെ അതികായന്മാരാണ് ലാറ്റിനമേരിക്കക്കാര്‍. ലോകചാംപ്യന്മാരായ അര്‍ജന്റീനയും അയല്‍ക്കാരായ ചിലിയും ഫുട്‌ബോളില്‍ നിറഞ്ഞുനില്‍ക്കുന്ന രാജ്യങ്ങളാണ്. എന്നാല്‍ പറഞ്ഞുവരുന്നത് ഈ രണ്ടുരാജ്യങ്ങളും തമ്മില്‍ നടന്ന ഒരു ക്രിക്കറ്റ് മാച്ചിനെക്കുറിച്ചാണ്. അതും ക്രിക്കറ്റിലെ ഏറ്റവും ആവേശം നിറഞ്ഞ ഫോര്‍മാറ്റായ ടിട്വന്റിയെക്കുറിച്ച്. വനിതാക്രിക്കറ്റില്‍ ഇരുരാജ്യങ്ങളുടേയും ടീമുകള്‍ ഏറ്റുമുട്ടിയമത്സരം റെക്കോഡുകളുടെ പൊടിപൂരം നിറഞ്ഞതായിരുന്നു. ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, ഏറ്റവും വലിയ കൂട്ടുകെട്ട്, ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍, ഏറ്റവും കൂടുതല്‍ നോബോളുകള്‍ എന്നിങ്ങനെ റെക്കോഡുകള്‍ പലതായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അര്‍ജന്റീന 20 Read More…

Sports

2024 യൂറോയിലും ടീമിനൊപ്പം ഉണ്ടാകു ; ഉടന്‍ വിരമിക്കാനില്ലെന്ന സൂചനയുമായി ക്രിസ്ത്യാനോ

ഇപ്പോഴും പോര്‍ച്ചുഗലിന്റെ ഏറ്റവും മികച്ച ഗോള്‍ സ്‌കോറിംഗ് മെഷീന്‍ താന്‍ തന്നെയാണെന്ന് അടിവരയിടുന്ന പ്രകടനമാണ് താരം കഴിഞ്ഞ മത്സരത്തിലും കാട്ടിയത്. പോര്‍ച്ചുഗല്‍ 3-2 ന് വിജയിച്ച സ്ലൊവാക്യയ്ക്കെതിരെ നടന്ന യൂറോ യോഗ്യതാ മത്സരത്തില്‍ ഇരട്ടഗോള്‍ നേടിയാണ് താരം അത് തെളിയിച്ചത്. അടുത്ത വര്‍ഷം ജൂണില്‍ നടക്കാനിരിക്കുന്ന യൂറോകപ്പില്‍ താന്‍ പോര്‍ച്ചുഗല്‍ ടീമില്‍ ഉണ്ടായിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ക്രിസ്ത്യാനോയുടെ വിരമിക്കലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പൂരോഗമിക്കുമ്പോഴാണ് അതിന് ഉടന്‍ സാധ്യതയില്ലെന്ന് വ്യക്തമാക്കി താരമെത്തിയത്. ”ഇനിയും ഒരുപാട് സമയം Read More…