Sports

ബാലോണ്‍ ഡോ’റിന് റൊണാള്‍ഡോയുടെ പിന്തുണ ആര്‍ക്കാണെന്ന് അറിയാമോ? തീര്‍ച്ചയായും നിങ്ങള്‍ ഞെട്ടും…!!

ലോകഫുട്‌ബോളിലെ സൂപ്പര്‍താരം റൊണാള്‍ഡോ സൗദി ലീഗില്‍ തകര്‍ത്തുവാരുകയാണ്. ഗോളടിച്ച് കൂട്ടുന്ന റോണോ സ്വന്തം ടീമിലെ ലീഗിലും ഏഷ്യന്‍ ചാംപ്യന്‍സ് ലീഗിലും മുന്നില്‍ നിര്‍ത്തുകയാണ്. അദ്ദേഹത്തിന്റെ ഓരോ നീക്കവും ആരാധകര്‍ ആകാംക്ഷയോടെയാണ് കാക്കുന്നത്. അതിനിടയില്‍ ഇത്തവണത്തെ ബാലോണ്‍ ഡോര്‍ പുരസ്‌ക്കാരത്തിന് തന്റെ പിന്തുണ ആര്‍ക്കാണെന്ന് താരം വ്യക്തമാക്കിയിരിക്കുകയാണ്. മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോളടിച്ചു കൂട്ടുന്ന നോര്‍വേ താരം ഏര്‍ലിംഗ് ഹാളണ്ടാണ് ബാലോണ്‍ ഡോറിനായുള്ള പട്ടികയില്‍ ഏറെ മുന്നിലുള്ള താരം. എന്നാല്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തിന്റെ പിന്തുണ അദ്ദേഹത്തിനല്ല. തന്റെ ഏറ്റവും വലിയ Read More…

Sports

വേഗമേറിയ സെഞ്ച്വറികളുടെ ലോകകപ്പ് ; മാര്‍ക്രത്തിന് റെക്കോഡ് കൈവശം വെക്കാനായത് 18 ദിവസം

ഒരു മാസത്തിനിടയില്‍ രണ്ടു തവണയാണ് ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ അതിവേഗ സെഞ്ച്വറികള്‍ പിറന്നത്. വേഗത്തിലുള്ള സെഞ്ച്വറി നേടി വെറും മൂന്നാഴ്ച പോലും തികയും മുമ്പ് ആ റെക്കോഡ് തകര്‍ക്കപ്പെടുകയും ചെയ്തു. ലോകകപ്പില്‍ 50 പന്തുകള്‍ക്കുള്ളില്‍ നേടിയ സെഞ്ച്വറികള്‍ ഇവയാണ്. ഗ്ലെന്‍ മാക്‌സ്വെല്‍ വെറും 40 പന്തില്‍ സെഞ്ച്വറി നേടിയതോടെ ഏകദിന ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലായി. വെറും 40 പന്തില്‍ ഒമ്പത് സിക്‌സുകളും എട്ട് ബൗണ്ടറികളും ഉള്‍പ്പെടെ 106 റണ്‍സാണ് മാക്‌സ്‌വെല്‍ നേടിയത്. Read More…

Sports

റെക്കോഡുകള്‍ തകര്‍ത്ത് ഓസ്‌ട്രേലിയ; മാക്‌സ്‌വെല്ലിന് വേഗമേറിയ സെഞ്ച്വറി, ഓസീസിന് പടുകൂറ്റന്‍ ജയം

റെക്കോഡുകള്‍ തുടര്‍ച്ചയായി പിറന്നുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നെതര്‍ലന്റ്‌സിനെതിരേ ഓസ്‌ട്രേലിയയുടെ ഗ്‌ളെന്‍ മാക്‌സ്‌വെല്ലിന്റെ ബാറ്റിംഗ് റെക്കോഡും. 40 പന്തുകളില്‍ സെഞ്ച്വറി അടിച്ച ഗ്‌ളെന്‍ മാക്‌സ്‌വെല്ലിന്റെ മികവില്‍ ഓസ്‌ട്രേലിയ കൂറ്റന്‍ ജയം സ്വന്തമാക്കി. ഗ്ലെന്‍ മാക്സ്വെല്ലിന്റെ റെക്കോര്‍ഡ് ഭേദിച്ച ബാറ്റിംഗില്‍ 44 പന്തില്‍ 106 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഒമ്പത് ബൗണ്ടറിയും എട്ട് സിക്‌സറുകളും മാക്‌സ്‌വെല്‍ പറത്തി ഏകദിന ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് മാക്‌സ്‌വെല്‍ കുറിച്ചത്. 18 ദിവസം മുമ്പ് ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം Read More…

Sports

മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു തകര്‍ത്തുവാരുന്നു ; തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും അര്‍ദ്ധശതകം

ലോകകപ്പ് ടീമില്‍ അവഗണിക്കപ്പെട്ട മലയാളിതാരം സഞ്ജുസാംസണ്‍ മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍ത്തുവാരുന്നു. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും സഞ്ജുസാംസണ്‍ അര്‍ദ്ധശതകം നേടി. നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യയുടെ പ്രീമിയര്‍ ആഭ്യന്തര ടി 20 മത്സരത്തില്‍ കേരളവും ഒഡീഷയും തമ്മിലുള്ള മത്സരത്തില്‍ സഞ്ജു സാംസണ്‍ 31 പന്തില്‍ നിന്ന് 55 റണ്‍സ് നേടി. തന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സില്‍ കേരള ടീമിന്റെ ക്യാപ്റ്റന്‍ നാല് ബൗണ്ടറികളും നാലു സിക്‌സറുകളും പറത്തി. 11.1 ഓവറില്‍ 90/2 എന്ന Read More…

Featured Sports

ഡീകോക്കിന് മുന്നാം സെഞ്ച്വറി; ഈ അടി അടിച്ചാല്‍ രോഹിതിന്റെ റെക്കോഡും തകരും, ഇന്ത്യന്‍ ആരാധകര്‍ ആശങ്കയില്‍

ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ഫോം ഏറ്റവും ആശങ്കപ്പെടുത്തുന്നത് ഇന്ത്യന്‍ ആരാധകരെയാണ്. ജയിക്കുന്ന മത്സരങ്ങളിലെല്ലാം പടുകൂറ്റന്‍ റണ്‍റേറ്റില്‍ കുതിക്കുന്ന ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡീകോക്ക് ബംഗ്‌ളാദേശിനെതിരേയും സെഞ്ച്വറി നേടിയതോടെ ഒരു ലോകകപ്പില്‍ അഞ്ചു സെഞ്ച്വറികള്‍ കുറിച്ച ഇന്ത്യന്‍ നായകന്‍ രോഹിതിന്റെ റെക്കോഡ് തകരുമോ എന്നാണ് ആശങ്ക.ലോകകപ്പില്‍ ഡീകോക്ക് നേടുന്ന മൂന്നാം സെഞ്ച്വറിയാണ് ഇത്. 140 പന്തുകളില്‍ 174 റണ്‍സാണ് ഡീകോക്ക് അടിച്ചു കൂട്ടിയത്. 15 ബൗണ്ടറികളും ഏഴു സിക്‌സറുകളുമാണ് ഡീകോക്കിന്റെ ബാറ്റില്‍ നിന്നും പറന്നത്. നെതര്‍ലാന്‍ഡ്സിനും ഇംഗ്ലണ്ടിനുമെതിരെ മുമ്പത്തെ Read More…

Sports

മാര്‍ട്ടീനസ് ക്ലബ്ബ് വിടുന്നു, മെസ്സിയുടെ ഇന്റര്‍മയാമിയിലേക്ക് ലൂയിസ് സുവാരസ് എത്തുമോ?

ഉറുഗ്വേയുടെ ഇതിഹാസ ഫുട്‌ബോളറും ബാഴ്‌സിലോണയില്‍ മെസ്സിയുടെ മുന്നേറ്റ പങ്കാളിയുമായിരുന്ന ലൂയിസ് സുവാരസ് ലിയോണേല്‍ മെസ്സിയുടെ ഇന്റര്‍മയാമിയുടെ ഭാഗമാകുമോ? അമേരിക്കന്‍ ക്ലബ്ബിന്റെ ആരാധകര്‍ ചോദിച്ചു കൊണ്ടിരിക്കുന്ന മില്യണ്‍ഡോളര്‍ ചോദ്യങ്ങളില്‍ ഒന്നാണിത്. വെനസ്വേലയന്‍ താരം ജോസഫ് മാര്‍ട്ടീനസ് ഇന്റര്‍ മയാമി വിടുകയാണെന്ന് ഉറപ്പാക്കിയത് മുതലാണ് ഈ ചോദ്യം ഉയര്‍ന്നിരിക്കുന്നത്. മുമ്പ് ബാഴ്‌സിലോണ മുന്നേറ്റത്തിന്റെ കുന്തമുനകളായ മെസ്സിയേയും സുവാരസിനേയും വീണ്ടും ഒന്നിപ്പിക്കാന്‍ ഇന്റര്‍ ശ്രമം നടത്തിയേക്കും എന്നാണ് സൂചനകള്‍. ബാഴ്‌സയില്‍ നേരത്തേ മെസിക്കും സുവാരസിനും ഒപ്പം ഒരുമിച്ച് കളിച്ചിരുന്ന സെര്‍ജിയോ ബുസ്‌ക്വെറ്റ്സ്, Read More…

Featured Sports

രോഹിത് ശര്‍മ്മയ്ക്ക് ഏകദിനത്തില്‍ റെക്കോഡ്; ഒരു കലണ്ടര്‍വര്‍ഷം 50 സിക്‌സറുകള്‍

ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ഇന്ത്യന്‍ താരങ്ങളുടെ റെക്കോഡുകള്‍ക്ക് വേദിയായി മാറുകയാണ്. നായകന്‍ രോഹിത് ശര്‍മ്മയും വിരാട്‌കോഹ്ലിയും കരിയറിലെ നാഴികക്കല്ലുകള്‍ തീര്‍ത്ത മത്സരമായിരുന്നു ന്യൂസിലന്റിനെതിരേ നടന്നത്. രോഹിത് ശര്‍മ്മ ഏകദിനത്തില്‍ 50 സിക്‌സറുകള്‍ നേടിയപ്പോള്‍ വിരാട് കോഹ്ലി കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തിലൂടെ ഏകദിനത്തില്‍ 3000 റണ്‍സും കുറിച്ചു. ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 50 സിക്‌സറുകള്‍ കുറിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായിട്ടാണ് രോഹിത് ശര്‍മ്മ മാറിയത്. ന്യൂസിലന്റിനെതിരേ നടന്ന മത്സരത്തില്‍ 40 പന്തുകളില്‍ രോഹിത് 46 റണ്‍സാണ് നേടിയത്. Read More…

Sports

ഐസിസി ടൂര്‍ണമെന്റുകളില്‍ വെള്ളപ്പന്തില്‍ 3000 റണ്‍സ് ; വിരാട്‌കോഹ്ലിക്ക് മറ്റൊരു നേട്ടം കൂടി

ധര്‍മ്മശാല: നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീം നടത്തുന്ന പ്രകടനം ആരാധകരെ അതിരുകടന്നുള്ള പ്രതീക്ഷയിലേക്ക് നയിക്കുകയാണ്. കളിച്ച ലീഗ് മത്സരങ്ങളില്‍ നാലും ജയിച്ച് പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ഇന്ത്യയ്ക്ക് വേണ്ടി സ്വന്തം താരങ്ങള്‍ മാറിമാറി മികവ് കാട്ടുമ്പോള്‍ റെക്കോഡുകള്‍ ഒന്നൊന്നായി വഴിമാറുകയാണ്. ന്യൂസിലന്റിനെതിരേയുള്ള മത്സരത്തില്‍ കോഹ്ലി മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. ഐസിസിയുടെ വൈറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ 3000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാനായിട്ടാണ് കോഹ്ലി മാറിയത്. ഐസിസി ടൂര്‍ണമെന്റുകളില്‍ (ഏകദിന, ടി 20 ഐ) 2,942 Read More…

Sports

കഴിവില്‍ സംശയിച്ചവര്‍ക്ക് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ സഞ്ജുവിന്റെ കിടലന്‍ മറുപടി

ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിന്റെ നിരാശ സഞ്ജു സാംസണ് മാത്രമല്ല മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്ക് മുഴുവനുമുണ്ട്. തന്റെ ബാറ്റിംഗ് മികവിനെ സംശയിച്ചവര്‍ക്ക് സഞ്ജുവിന്റെ ബാറ്റ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മറുപടി പറഞ്ഞുകൊണ്ടിരിക്കുകയാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തില്‍ കേരളത്തിന്റെ നായകനായ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ചണ്ഡിഗഡിനെതിരായ മത്സരത്തില്‍ അടിച്ചുതകര്‍ത്തു. തകര്‍പ്പന്‍ അര്‍ദ്ധസെഞ്ച്വറി നേടിയ സഞ്ജു ടീമിന് ഉയര്‍ന്ന സ്‌കോറും സമ്മാനിച്ചു. 32 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ Read More…