അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18-ാം പതിപ്പില്‍ നിന്ന് ഔദ്യോഗികമായി പുറത്താകുന്ന ആദ്യ ടീമായി മാറി. പഞ്ചാബ് കിംഗ്സിനെതിരെ നാല് വിക്കറ്റിന് തോറ്റ അവരുടെ 10 മത്സരങ്ങളിലെ എട്ടാം തോല്‍വിയാണിത്. ഇതുവരെ അവര്‍ക്ക് വെറും നാല് പോയിന്റുകള്‍ മാത്രമേയുള്ളൂ, പഞ്ചാബിനോട് തോറ്റതിന് ശേഷം കളിക്കുന്ന എല്ലാ മത്സരങ്ങളും ജയിച്ചാല്‍ പോലും അവര്‍ക്ക് പരമാവധി എത്താന്‍ കഴിയുക 12 പോയിന്റിലാണ്. ഈ വര്‍ഷം ചെപ്പോക്കില്‍ സിഎസ്‌കെ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ Read More…
കമ്മിറ്റ്‌മെന്റ് എന്നാല്‍ നരേയ്‌നും കെ.കെ.ആറും ; ഒരു ടീമിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടി
വെസ്റ്റിന്‍ഡീസിന്റെ സുനില്‍ നരേയ്‌നും ഐപിഎല്‍ മുന്‍ ചാംപ്യന്മാരായ കൊല്‍ക്കത്തയും തമ്മില്‍ വേര്‍പെടുത്താനാകാത്ത ബന്ധമുണ്ട്. 2012 മുതല്‍ കെകെആറില്‍ മാത്രം കളിക്കുന്ന നരൈന്‍, പുരുഷ ടി20യില്‍ 195 മത്സരങ്ങള്‍ കളിച്ച് മാറിയത് ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ കളിക്കാനാരായിട്ടാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി 208 വിക്കറ്റുകള്‍ താരം വീഴ്ത്തി. ഒരു ടീമിനായി ഏറ്റവും കൂടുതല്‍ ടി20 വിക്കറ്റുകള്‍ നേടുന്ന കാര്യത്തില്‍ നോട്ടിംഗ്ഹാംഷെയറിന്റെ സ്മിത്ത് പട്ടേലിന്റെ ലോകറെക്കോഡിനൊപ്പമാണ് നരേയ്ന്‍ എത്തിയത്. ചൊവ്വാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ Read More…
അന്ന് 36 റണ്‍സിന് പുറത്തായപ്പോള്‍ 14 കാരന്‍ കരഞ്ഞു ; വൈഭവിനെ ദ്രാവിഡിന് മുന്നിലെത്തിച്ചത് ലക്ഷ്മണ്‍
ഐപിഎല്ലില്‍ ഇറങ്ങിയ രണ്ടാമത്തെ മത്സരത്തില്‍ തന്നെ സെഞ്ച്വറി അടിച്ച് വരവറിയിച്ചയാളാണ് രാജസ്ഥാന്‍ റോയല്‍സ് 1.1 കോടി രൂപയ്ക്ക് അദ്ദേഹത്തെ സ്വന്തമാക്കിയ പയ്യന്‍ വൈഭവ് സൂര്യവന്‍ഷി. പ്രതിഭാധനനായ 14 വയസ്സുകാരന്‍ പക്ഷേ ആദ്യ മത്സരത്തില്‍ 36 റണ്‍സിന് പുറത്തായപ്പോള്‍ ഡ്രസ്സിംഗ് റൂമിലിരുന്നു കരയുകയും വിവിഎസ് ലക്ഷ്മണ്‍ ആശ്വസിപ്പിക്കുകയും ചെയ്തു. വൈഭവിനെ ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രാഹുല്‍ദ്രാവിഡിന്റെ ശ്രദ്ധയില്‍ പെടുത്തിയത് ഇന്ത്യയുടെ മുന്‍ ടെസ്റ്റ് താരം വിവിവഎസ് ലക്ഷ്മണായിരുന്നു. ബിസിസിഐയുടെ അണ്ടര്‍-19 ഏകദിന ചലഞ്ചര്‍ ടൂര്‍ണമെന്റിനിടെയാണ് വൈഭവ് ലക്ഷ്മണിനെ കണ്ടുമുട്ടിയത്. Read More…
സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് സഞ്ജു നയിച്ച കേരളത്തിന്റെ റെക്കോഡിനൊപ്പം
സഞ്ജു സാംസണ്‍ നയിച്ച കേരളത്തിന്റെ കൂറ്റന്‍ ലോക റെക്കോര്‍ഡിനൊപ്പമെത്തി ഐപിഎല്ലില്‍ സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. ടി20 ക്രിക്കറ്റില്‍ 200 പ്ലസ് സ്‌കോറുകളില്‍ ഏറ്റവും വേഗത്തില്‍ ചേസിംഗ് നടത്തുന്ന ടീമെന്ന റെക്കോഡാണ് സഞ്ജു സാംസണ്‍ നയിച്ച രണ്ടു ടീമുകള്‍ നേടിയിരിക്കുന്നത്. 14 വയസ്സുകാരനായ വൈഭവ് സൂര്യവംശിയുടെ സെഞ്ച്വറിയുടെ കരുത്തില്‍ ഏപ്രില്‍ 27 ന് ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ എട്ട് വിക്കറ്റിന്റെ വിജയം ആണ് രാജസ്ഥാന്‍ നേടിയത്. രാജസ്ഥാന്‍ റോയല്‍സ് എട്ട് Read More…
ഒരൊറ്റ ഐപിഎല്‍ സെഞ്ച്വറി…! 14 കാരന്‍ വൈഭവ് മറിച്ചിട്ടത് അനേകം റെക്കോഡുകള്‍
പ്രതീക്ഷിച്ചിത് പോലെ തന്നെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പയ്യന്‍ വൈഭവ് സൂര്യവംശി ഐപിഎല്‍ 2025 സീസണില്‍ കിട്ടിയ ആദ്യ അവസരം തന്നെ ഞെട്ടിച്ചു. രാജസ്ഥാന്‍ റോയല്‍സിന്റെ ഈ രഹസ്യായുധം സെഞ്ച്വറിയോടെ ചേട്ടന്മാരെ ഞെട്ടിച്ച മത്സരത്തില്‍ 14 കാരന്‍ തള്ളിമറിച്ചിട്ടത് ഒരു പറ്റം റെക്കോഡുകള്‍ കൂടിയായിരുന്നു. 2025 ലെ ഐപിഎല്‍ സീസണിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധസെഞ്ച്വറിയും ഏറ്റവും വേഗമേറിയ സെഞ്ച്വറി കാര്യത്തില്‍ വെസ്റ്റിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയിലിന് തൊട്ടു പിന്നിലെത്തുകയും ചെയ്തു.ഐപിഎല്‍ ചരിത്രത്തില്‍ മത്സരത്തിന് ഇറങ്ങുന്ന ഏറ്റവും പ്രായം Read More…
പ്രീമിയര്‍ലീഗില്‍ ലിവര്‍പൂളിന്റെയും സലായുടേയും മാജിക് ; ടീമിന് ഇരുപതാം ടോപ്ഫ്‌ളൈറ്റ് കിരീടം
നാലു മത്സരങ്ങള്‍ ബാക്കി നില്‍ക്കേ കിരീടനേട്ടത്തിലേക്ക് ഉയര്‍ന്നിരിക്കുന്ന ലിവര്‍പൂള്‍ ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ എഴുതുന്നത് വ്യത്യസ്തമായ ഒരു കവിതയാണ്. സീസണിന്റെ തുടക്കത്തില്‍ ഒപ്റ്റയുടെ സൂപ്പര്‍ കമ്പ്യൂട്ടര്‍ ലിവര്‍പൂളിന് പ്രീമിയര്‍ ലീഗ് നേടാനുള്ള സാധ്യത 5.5 ശതമാനം മാത്രമായിരുന്നു. ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിച്ചത് മാഞ്ചസ്റ്റര്‍ സിറ്റിയ്ക്കായിരുന്നു. 82.5 ശതമാനമായിരുന്നു അത്. എന്നാല്‍ നാല് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ, റെഡ്‌സ് ചാമ്പ്യന്മാരായി. ഏറ്റവും കൂടുതല്‍ പോയിന്റും ഗോളുകളും വിജയവുമെല്ലാം നേടിയുള്ള ലിവര്‍പൂളിന്റെ കുതിപ്പിന് പിന്നില്‍ ഈജിപ്ഷ്യന്‍ മജീഷ്യന്‍ മുഹമ്മദ് Read More…
38 പന്തിൽ 101; ഗുജറാത്തിനെ ചവിട്ടിക്കൂട്ടി 14കാരന്റെ ഇടിവെട്ട് സെഞ്ച്വറി; IPL സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരം വൈഭവ് സൂര്യവംശി
മാലപ്പടക്കം പോലെ സിക്സറുകൾ ഒരോന്നായി ഗാലറിയിലേക്ക് പറത്തിയ 14കാരൻ വൈഭവ് സൂര്യവംശിയുടെ മുന്നിൽ ഗുജറാത്ത് ടൈറ്റൻസ് ആയുധം വെച്ച് കീഴടങ്ങി. വൈഭവ് സൂര്യവംശിയുടെ മിന്നും സെഞ്ചറിയുടെയും യശസ്വി ജയ്സ്വാളിന്റെ അർധ സെഞ്ചറിയുടെയും കരുത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന് 8 വിക്കറ്റിന്റെ ആധികാരിക ജയം. ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തപ്പോൾ രാജസ്ഥാൻ 15.5 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ 212 റൺസെടുത്തു. വൈഭവ് സൂര്യവംശിയാണ് പ്ലെയർ ഓഫ് ദ Read More…
ഇന്ത്യയിലെ ഏറ്റവും കടുപ്പക്കാരനായ മനുഷ്യന്‍ ; 4 ദിവസം കൊണ്ട് സുകാന്ത് ഓടിയത് 350 കിലോമീറ്റര്‍
ഇന്ത്യയിലെ ഏറ്റവും കടുപ്പമേറിയ പുരുഷനോ? സുകാന്ത് സിംഗ് സുകി 4 ദിവസത്തി നുള്ളില്‍ ഓടിയത് 350 കിലോമീറ്റര്‍. ലോകത്തെ 200 മൈല്‍ അള്‍ട്രാമാര ത്തണ്‍ മത്സരങ്ങള്‍ മൂന്നെണ്ണമാണ് ഇദ്ദേഹം പൂര്‍ത്തിയാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനായും മുംബൈയുടെ സുകാന്ത് സിംഗ് സുകി മാറി. ഓസ്ട്രേലിയ യില്‍ നടന്ന ഡെലിറിയസ് വെസ്റ്റ് റേസിലായിരുന്നു അദ്ദേഹത്തിന്റെ ഓട്ടം. കോവിഡ്-19 പാന്‍ഡെമിക്കിന് ശേഷം, ശാരീരികവും മാനസികവുമായ ക്ഷേമത്തിന് പ്രാധാന്യം നല്‍കുന്നവരുടെ എണ്ണം ഗണ്യമായി കൂടിയിട്ടുണ്ടെങ്കിലും സുകാന്ത് സിംഗ് സുകി അല്‍പ്പം Read More…
പഹല്‍ഗാം ഭീകരാക്രമണം: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ – പാകിസ്താൻ പോരാട്ടം ഇനിയില്ല?
ലോകത്തിന്റെ ഏത് ഭാഗത്തും ഇന്ത്യയും പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ എപ്പോഴും വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യാ പാകിസ്താന്‍ നയതന്ത്രപ്രശ്‌നങ്ങളില്‍ പെട്ട് ഇന്ത്യാ പാക് ക്രിക്കറ്റ് ബന്ധങ്ങള്‍ മുറിയുന്നത് ആദ്യ കാര്യമല്ലെങ്കിലും ഇരു ടീമുകളും ലോകകപ്പില്‍ പോലും ഏറ്റുമുട്ടിയേക്കാന്‍ സാധ്യതയില്ലാതാക്കുന്ന നിലയിലേക്ക് പഹല്‍ഗാം ഭീകരാക്രമണം മാറിയേക്കും. ഭീകരാക്രമണത്തിന് ശേഷം ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനും മത്സരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഇന്ത്യയും പാകിസ്ഥാനും ഐസിസിയിലും കോണ്ടിനെന്റല്‍ ക്രിക്കറ്റ് മത്സരങ്ങളിലും മാത്രമാണ് പരസ്പരം ഏറ്റുമുട്ടുന്നത്. എല്ലാ Read More…













