ന്യൂസിലന്‍ഡിന് എതിരായ ആദ്യ വനിതാ ഏകദിന മത്സരത്തിൽ ന്യൂസിലൻഡിനെ 59 റൺസിന് തോൽപിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ന് മുന്നിലെത്തി. എന്നാല്‍ മത്സരത്തിലെ ത്രസിപ്പിക്കുന്ന ഒരു റണ്‍ഔട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബോളറായ ദീപ്തി ശര്‍മയേയും വിക്കറ്റ് കീപ്പര്‍ യാസ്തിക ഭാട്ടിയയേയും പ്രശംസിക്കുകയാണ് ആരാധകര്‍. ദീപ്തി ശര്‍മ ബൗള്‍ ചെയ്യുമ്പോള്‍ ന്യൂസിലന്‍ഡിന്റെ സോഫീയായിരുന്നു ക്രീസില്‍. ക്രീസ് ലൈനിന് പുറത്തേ് ഇറങ്ങിയാണ് സോഫി ബോള്‍ ബ്ലോക്ക് ചെയ്തിട്ടത്. ഇതുശ്രദ്ധിച്ച ബൗളര്‍ പെട്ടെന്ന് തന്നെ പന്തെടുത്ത് കീപ്പര്‍ യാസ്തിക Read More…
ഒരു റണ്‍സ് എടുക്കുന്നതിനിടയില്‍ വീണത് എട്ടു വിക്കറ്റ്; ആറുപേര്‍ ഡക്കായി, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ നാണംകെട്ടു
കേവലം ഒരു റണ്‍സ് എടുക്കുന്നതിനിടയില്‍ എട്ടു വിക്കറ്റുകള്‍ വീഴുക. അതില്‍ ആറു പേര്‍ പൂജ്യത്തിന് പുറത്താകുക. ഏകദിനത്തിന്റെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട കളിക്ക് ഇതിനേക്കാള്‍ വലിയ ഉദാഹരണം ആവശ്യമില്ല. നിലവിലെ ഏകദിന ലോകചാംപ്യന്മാരായ ഓസ്‌ട്രേലിയയില്‍ നടന്ന ഒരു പ്രാദേശിക മത്സരത്തില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ ടീമിനായിരുന്നു ഈ ദുര്‍വ്വിധി. ടാന്‍സ്മാനിയയ്ക്ക് എതിരായ മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റേണ്‍ ഓസ്ട്രേലിയ 2-ന് 52 എന്ന നിലയില്‍ നിന്നാണ് 28 പന്തില്‍ എട്ട് വിക്കറ്റ് നഷ്ടം നേരിട്ടത്. ഓസ്ട്രേലിയയുടെ ആഭ്യന്തര ഏകദിന കപ്പ് Read More…
വിരാട് കോഹ്ലിക്ക് എന്തുപറ്റി? സ്പിന്നര്‍മാരെ കാണുമ്പോള്‍ മുട്ടുവിറയ്ക്കുന്നു; പ്രത്യേകിച്ചും ഏഷ്യന്‍ പിച്ചുകളില്‍
ലോകോത്തര ബാറ്റ്‌സ്മാനൊക്കെയാണെങ്കിലും അടുത്തുകാലത്ത് വിരാട്‌കോഹ്ലിക്ക് സ്പിന്‍ പലപ്പോഴും കുരുക്കാകുന്നത് പതിവായിട്ടുണ്ട്. 2021 മുതല്‍ നാലു വര്‍ഷമായി സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ വീണുപോകുന്ന കോഹ്ലി ന്യൂസിലന്റിനെതിരേ രണ്ടു ടെസ്റ്റിലും തഥൈവയായി മാറിയിരിക്കുകയാണ്. ന്യൂസിലന്റിനെതിരേ പൂനെയില്‍ നടക്കുന്ന രണ്ടാമത്തെ ടെസ്റ്റിലും കോഹ്ലിസ്പിന്നിന് മുന്നില്‍ പരാജയപ്പെട്ടു. വെറും ഒരു റണ്‍സിന് ന്യൂസിലന്റിന്റെ ഇടംകയ്യന്‍ സ്പിന്നര്‍ മിച്ചല്‍സാന്റ്‌നര്‍ കോഹ്ലിയെ പുറത്താക്കി. ലോ ഫുള്‍ടോസ് ബോള്‍ മിസ് ജഡ്ജ് ചെയ്തായിരുന്നു കോഹ്ലി വീണത്. ബോള്‍ അദ്ദേഹത്തിന്റെ ബാറ്റിന്റെ ഇടയിലൂടെ സ്റ്റംപിലേക്ക് വീണു. അടുത്ത കാലത്ത് സ്പിന്‍ Read More…
ഏഴുവിക്കറ്റുമായി വാഷിംഗ്ടണ്‍ സുന്ദറിന്റെ തകര്‍പ്പന്‍ പ്രകടനം ; ആദ്യ ഇന്നിംഗ്‌സില്‍ സ്പിന്നര്‍മാരുടെ മാജിക്
ന്യൂസിലന്റിനെതിരേയുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യദിനത്തില്‍ സ്പിന്നര്‍മാരുടെ മികവില്‍ ഇന്ത്യയുടെ ആധിപത്യം. കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് കാഴ്ചവെച്ച വാഷിംഗ്ടണ്‍ സുന്ദര്‍ ഏഴുവിക്കറ്റ് വീഴ്ത്തി. ബെംഗളൂരു ടെസ്റ്റില്‍ നിന്ന് തികച്ചും വ്യത്യസ്തമായി, പൂനെയില്‍ നടന്ന ആദ്യ ദിനത്തില്‍ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ 10 വിക്കറ്റുകളും വീഴ്ത്തി. ടോപ് ഓര്‍ഡറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങിവെച്ച നാശം 59 റണ്‍സിന് ഏഴുവിക്കറ്റ് വീഴ്ത്തി വാഷിംഗ്ടണ്‍ സുന്ദര്‍ പൂര്‍ത്തിയാക്കി. മൂന്ന് വര്‍ഷത്തിന് ശേഷം ടീമിലേക്ക് അവിസ്മരണീയമായ തിരിച്ചുവരവ് നടത്തിയാണ് Read More…
ഡല്‍ഹി ക്യാപ്പിറ്റല്‍സിന് എന്താണ് പറ്റിയത് ? പരിശീലകനെ മാറ്റി, ഋഷഭ്പന്തിനെയും മാറ്റും?
ഐപിഎല്ലിലെ വമ്പന്‍ ടീമുകളില്‍ ഒന്നായ ഡല്‍ഹി ക്യാപിറ്റല്‍സിന് എന്താണ് പറ്റിയത് ? കഴിഞ്ഞ ഏതാനും സീസണിലെ കനത്ത തിരിച്ചടിക്ക് ശേഷം പരിശീലകനെ മാറ്റിയ അവര്‍ നായകന്‍ ഋഷഭ് പന്തിനെയും മാറ്റാനുള്ള നീക്കത്തിലാണ്. ഈ ഐപിഎല്‍ സീസണില്‍ താരം പുതിയ ഒരു ഫ്രാഞ്ചൈസിയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്. ഐപിഎല്‍ 2025ല്‍ ഒരു പുതിയ ഫ്രാഞ്ചൈസിയുടെ ഭാഗമാകാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷഭ് പന്തും പന്തിനെ ടീമില്‍ നിന്നു വിട്ട് പുതിയൊരാളെ നായകനാക്കണമെന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സ് മാനേജ്‌മെന്റും ആഗ്രഹിക്കുന്നുണ്ട്. അടുത്തിടെ മുഖ്യ Read More…
കോഹ്ലിക്ക് കൈമാറാന്‍ സന്ദേശം കൈമാറിയ വിരാടിന്റെ ആരാധികയ്ക്ക് രോഹിത്ശര്‍മ്മ നല്‍കിയ മറുപടി
തന്നോട് ഓട്ടോഗ്രാഫ് ചോദിച്ച വിരാട്കോഹ്ലിയുടെ ആരാധികയോട് ഇന്ത്യന്‍ നായകന്‍ രോഹിത്ശര്‍മ്മ പറഞ്ഞ മറുപടി വൈറലാകുന്നു. രണ്ടാം ടെസ്റ്റിന് മുമ്പായി ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനില്‍ നിന്നുള്ള ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. വ്യാഴാഴ്ച ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി പൂനെയിലെ എംസിഎ സ്റ്റേഡിയത്തില്‍ നടന്ന പരിശീലന സെഷനിലായിരുന്നു ആരാധിക രോഹിതിനെ ഓട്ടോഗ്രാഫിനായി സമീപിച്ച് കോഹ്ലിക്ക് സന്ദേശം നല്‍കാന്‍ ആവശ്യപ്പെട്ടത്. പരിശീലനം കഴിഞ്ഞ് കിറ്റുമായി മടങ്ങി വരുമ്പോള്‍ മുകളില്‍ നിന്നും ആരാധിക താരത്തെ ഓട്ടോഗ്രാഫിനായി വിളിക്കുകയായിരുന്നു.അവിടെ നില്‍ക്ക് Read More…
പാര്‍ത്ഥിവ് പട്ടേലിനെ ടീമിലെത്തിച്ചു ; വമ്പന്‍ നീക്കവുമായി പുതിയ സീസണില്‍ ഗുജറാത്ത്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാട്ടുകാരനായ പാര്‍ത്ഥിവ് പട്ടേലിനെ ടീമില്‍ എത്തിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് (ഐപിഎല്‍) 2025 ന് മുന്നോടിയായി ‘ബാറ്റിംഗ് മെന്ററുടെ’ റോളിയാണ് പട്ടേല്‍ എത്തുന്നത്. ഐപിഎല്‍ 2022 പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ വൈറ്റ് ബോള്‍ ഹെഡ് കോച്ചായി ഈ വര്‍ഷമാദ്യം മാറിയ ഗാരി കിര്‍സ്റ്റനെ മാറ്റി പാര്‍ഥിവിനെ ടീമിലെത്തിക്കാനാണ് ചാമ്പ്യന്മാര്‍ ശ്രമിക്കുന്നത്. ‘മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആശിഷ് നെഹ്റയുടെ നേതൃത്വത്തിലുള്ള സപ്പോര്‍ട്ട് സ്റ്റാഫില്‍ പട്ടേല്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാര്‍ദിക് പാണ്ഡ്യ ജിടിയില്‍നിന്ന് Read More…
ഫോമില്ല, അമിതഭാരം, അച്ചടക്കമില്ലായ്മ; പൃഥ്വിഷായെ മുംബൈ ടീമില്‍ നിന്നും തഴഞ്ഞു
പ്രാദേശിക ക്രിക്കറ്റിലൂടെ വമ്പന്‍ തിരിച്ചുവരവിന് ശ്രമിക്കുന്ന പൃഥ്വിഷായുടെ നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ് രഞ്ജി ട്രോഫി ടീമിനുള്ള മുംബൈ ടീമില്‍ നിന്നുള്ള ഒഴിവാക്കല്‍. മുംബൈ ടീമില്‍ നിന്ന് ഒഴിവാക്കിയതിന് ശേഷം പൃഥ്വി ഷാ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പുഞ്ചിരിക്കുന്ന ഇമോജിക്കൊപ്പം ‘നീഡ് എ ബ്രേക്ക് താങ്ക്‌സ്’ എന്നു കുറിച്ചു. ഇപ്പോള്‍ ആ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ ഒഴിവാക്കിയതിന് മുംബൈ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ലെങ്കിലും കളത്തിനകത്തെ ഫോമില്ലായ്മയും പുറത്തെ പ്രശ്‌നങ്ങളുമാകാം കാരണമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ Read More…
ന്യൂസിലന്‍ഡിനോട് തോല്‍വി; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്ക് ഇന്ത്യയ്ക്ക് ഇനി സാധ്യതയുണ്ടോ?
ഞായറാഴ്ച ബെംഗളൂരുവില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം എട്ട് വിക്കറ്റിന് തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിലെത്താനുള്ള ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണ് ഏറ്റത്. ഈ തോല്‍വിയോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കലാശപ്പോരിന് ഇടം കിട്ടണമെങ്കില്‍ ഇനിയുള്ള ഏഴില്‍ അഞ്ചു കളിയും ജയിക്കണമെന്ന ഘട്ടത്തിലാണ് ഇന്ത്യയിപ്പോള്‍. ഏകദിന ടി20 ലോകകപ്പുകള്‍ പല തവണ നേടിയിട്ടുള്ള ഇന്ത്യയ്ക്ക് കിട്ടാക്കനി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടമാണ്. കഴിഞ്ഞ രണ്ടു തവണ ഫൈനലില്‍ കടന്നിട്ടും ഒരു Read More…














