ഇന്ത്യയിലെ തകര്‍പ്പന്‍ മദ്ധ്യനിര ബാറ്റ്‌സ്മാന്‍ എന്നാണ് പേരെങ്കിലും സമീപകാലത്ത് തീരെ ഫോമാകാതെ വന്നത് ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്കുണ്ടാക്കിയിരിക്കുന്ന സമ്മര്‍ദ്ദം ചെറുതൊന്നുമായിരുന്നില്ല. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ കിരീടം നേടിയിട്ടും സ്വന്തം ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തെ റീടെയ്ന്‍ ചെയ്യാന്‍ കൂട്ടാക്കാതിരുന്നതില്‍ ഒരു കാര്യം മോശം ഫോമായിരുന്നു. എന്നാല്‍ എല്ലാറ്റിനും കൂടി രഞ്ജിട്രോഫിയില്‍ ഉജ്വലമായി മറുപടി പറഞ്ഞിരിക്കുകയാണ് ശ്രേയസ് അയ്യര്‍. വ്യാഴാഴ്ച രഞ്ജി ട്രോഫിയില്‍ ഒഡീഷയ്ക്കെതിരെ വെറും 201 പന്തില്‍ 200 റണ്‍സുമായി ശ്രേയസ് അയ്യര്‍ ഏഴുവര്‍ഷത്തെ Read More…
ട്രംപിനൊപ്പം ഗോള്‍ഫ് കളിക്കുന്ന എംഎസ് ധോണി ; പഴയ വീഡിയോ വീണ്ടും
അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എംഎസ് ധോണി ഗോള്‍ഫ് കളിക്കുന്ന പഴയ വീഡിയോ വീണ്ടും പ്രത്യക്ഷപ്പെട്ടു. ട്രംപ് നാഷണല്‍ ഗോള്‍ഫ് ക്ലബിലെ ഒരു ഗോള്‍ഫ് സെഷനില്‍ എടുത്ത ക്ലിപ്പ്, 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമലാ ഹാരിസിനെ പരാജയപ്പെടുത്തിയ ട്രംപിന്റെ വിജയത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ധോനിയുടെ ആരാധകര്‍ ഉടന്‍ തന്നെ വീഡിയോ തിരികെ കൊണ്ടുവരികയും വിവിധ സോഷ്യല്‍ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി ഷെയര്‍ Read More…
ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ പരീക്ഷണം ; സഞ്ജുവിന്റെ സ്ഥിരതയില്‍ ആശങ്ക പ്രകടിപ്പിച്ച കുംബ്‌ളേ
വെള്ളിയാഴ്ച ഡര്‍ബനില്‍ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ഐ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. അതിനിടയില്‍ മലയാളിതാരം സഞ്ജു സാംസണിന്റെ സ്ഥിരതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെ. ഇടയ്ക്കിടെ മിന്നുകയും മങ്ങുകയും ചെയ്യുന്ന സഞ്ജുവിന്റെ സ്ഥിരതയില്ലായ്മാണ് താരത്തിന്റെ കാര്യത്തിലും അനിശ്ചിതമാകുന്നത്. 2015ല്‍ സിംബാബ്വെയ്ക്കെതിരായ ആദ്യ മത്സരത്തോടെയാണ് സാംസണിന്റെ ടി20 കരിയര്‍ ആരംഭിച്ചത്. 33 ടി20 മത്സരങ്ങളില്‍ നിന്ന്, 144.52 സ്ട്രൈക്ക് റേറ്റ് നിലനിര്‍ത്തിക്കൊണ്ട്, ഒരു സെഞ്ചുറിയും രണ്ട് അര്‍ദ്ധ സെഞ്ചുറികളുമായി അദ്ദേഹം 594 റണ്‍സ് ശേഖരിച്ചു. Read More…
‘അയാള്‍ക്കെതിരേ പന്തെറിയുന്നത് ഞാന്‍ വെറുത്തിരുന്നു’ ; ഹര്‍ഭജനുമായുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് ബ്രെറ്റ് ലീ
ക്രിക്കറ്റ് കരിയറില്‍ ഏറ്റവും വെറുത്തിരുന്നത് ഹര്‍ഭജന്‍ സിംഗിനെതിരേ ബൗള്‍ ചെയ്യാനായിരുന്നെന്ന് ഓസ്‌ട്രേലിയയുടെ മുന്‍ പേസര്‍ ബ്രെറ്റ് ലീ. ഹര്‍ഭജന്‍ സിംഗ് എങ്ങനെയാണ് തന്നെ ശല്യപ്പെടുത്തിയതെന്ന് ബ്രെറ്റ് ലീ വെളിപ്പെടുത്തുന്നു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അവിസ്മരണീയമായ നിരവധി മത്സരങ്ങളുടെ ഭാഗമായിരുന്നു ഇരുവരും. ബാറ്റിംഗിനിടെ ഹര്‍ഭജന്‍ സിംഗ് തന്നെ എങ്ങനെ ശല്യപ്പെടുത്തിയിരുന്നെന്നും ബൗളിംഗ് തനിക്ക് വെറുപ്പാണെന്നും ബ്രെറ്റ് ലീ വെളിപ്പെടുത്തി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 3500 റണ്‍സ് നേടിയ ഹര്‍ഭജന്‍ സിംഗ് ബാറ്റിംഗിനിടെ ബ്രെറ്റ് ലീയെ പതിവായി നിരാശപ്പെടുത്താറുണ്ടായിരുന്നു. ഏകദിന ക്രിക്കറ്റില്‍ Read More…
അര്‍ഷ്ദീപ് സിംഗ് വമ്പന്‍ റെക്കോര്‍ഡിന്റെ വക്കില്‍ ; ഭുവനേശ്വര്‍ കുമാറിന്റെ റെക്കോഡ് വീണേക്കും
ടി20യില്‍ ഇന്ത്യക്കായി വമ്പന്‍ റെക്കോര്‍ഡിന്റെ വക്കിലാണ് അര്‍ഷ്ദീപ് സിംഗ്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ പുരുഷ ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍ എന്ന റെക്കോര്‍ഡ് ഇടംകൈയ്യന്‍ ഫാസ്റ്റ് ബൗളര്‍ക്ക് ലഭിക്കും. ഈ വര്‍ഷം 14 മത്സരങ്ങളില്‍ നിന്ന്, 7.14 എന്ന എക്കോണമി റേറ്റില്‍ 28 വിക്കറ്റുകളാണ് അര്‍ഷ്ദീപ് നേടിയത്. ഈ വര്‍ഷമാദ്യം ടീ20 ലോകകപ്പില്‍ അമേരിക്കയ്ക്കെതിരെ 4-0-9-4 എന്ന തന്റെ മികച്ച കണക്കുകളോടെയാണ് അര്‍ഷദീപ് തുടങ്ങിയത്. 32 മത്സരങ്ങളില്‍ നിന്ന് 6.98 എന്ന എക്കോണമി Read More…
ഓസ്‌ട്രേലിയയില്‍ കാത്തിരിക്കുന്നത് മികച്ച സ്പിന്‍ പിച്ചുകള്‍ ; രോഹിതും വിരാട്‌കോഹ്ലിയും രക്ഷപ്പെടുമോ?
ഇന്ത്യാ-ന്യൂസിലന്റ് ക്രിക്കറ്റ് പരമ്പര ഹോം ബാറ്റ്‌സ്മാന്‍മാര്‍ക്ക് മികച്ചതായിരുന്നില്ല. പ്രതീക്ഷയ്ക്ക് അപ്പുറത്ത് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് സ്വതന്ത്രമായി റണ്‍സ് നേടാനായില്ല. പതിവില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയിലെ സ്പിന്നിംഗ് പിച്ചുകളാണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് കാരണമായത്. ഒരിക്കല്‍ സ്പിന്നിലെ ഏറ്റവും മികച്ച കളിക്കാരായി വിശേഷിപ്പിക്കപ്പെട്ടിരുന്ന നമ്മുടെ ബാറ്റ്സ്മാന്‍മാര്‍ മൂന്ന് വ്യത്യസ്ത ടെസ്റ്റുകളില്‍ ഗ്ലെന്‍ ഫിലിപ്സ്, അജാസ് പട്ടേല്‍, മിച്ചല്‍ സാന്റ്നര്‍ എന്നിവരുടെ ഇരകളായി. വിരാട് കോഹ്ലിയെയും രോഹിത് ശര്‍മ്മയെയും പോലുള്ള വമ്പന്‍ ബാറ്റ്‌സ്മാന്‍മാരാണ് സ്പിന്‍, പാത, ലൈന്‍, ലെങ്ത് എന്നിവ അളക്കാന്‍ കഴിയാതെ Read More…
വിരാട്‌കോഹ്ലി മങ്ങുന്നുവോ? കഴിഞ്ഞ 12 മാസങ്ങള്‍ക്കിടയില്‍ സ്‌ട്രൈക്ക്‌റേറ്റ് 20 മാത്രം
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും സ്ഥിരതയുള്ളതും സ്വാധീനമുള്ളതുമായ ബാറ്റര്‍മാരില്‍ ഒരാളായിട്ടാണ് വിരാട് കോഹ്ലിയെ പരിഗണിക്കുന്നത്. നവംബര്‍ 22 ന് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി (ബിജിടി) 2024 ആരംഭിക്കാന്‍ ഇന്ത്യ ഒരുങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ സമീപകാല ഫോം ഗുരുതരമായ ആശങ്ക ഉയര്‍ത്തുന്നു. തുടര്‍ച്ചയായ 3 ടെസ്റ്റ് തോല്‍വിക്ക് ശേഷം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (WTC) പോയിന്റ് പട്ടികയില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനം നേടിയത്. വരാനിരിക്കുന്ന ഓസ്ട്രേലിയന്‍ പരമ്പരയില്‍ വിരാട് കോഹ്ലി നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. Read More…
പാകിസ്താനിലും ക്രിക്കറ്റ് പണം കായ്ക്കുന്ന മരം ; ബാബര്‍ അസമിന്റെ മാസശമ്പളം എത്രയാണെന്നോ?
പഠിച്ചൊരു സര്‍ക്കാര്‍ ജോലിക്കാരനാകുന്നോ ക്രിക്കറ്റ് കളിക്കാരനാകുന്നോ എന്ന് ഇന്ത്യയില്‍ ആരോടെങ്കിലും ചോദിച്ചാല്‍ ക്രിക്കറ്റ് കളിക്കാരനെന്ന് പറയുന്ന കുറച്ചു പേരെങ്കിലുമുണ്ടാകും. വളരെയേറെ കഷ്ടപ്പെട്ടാണ് ഒരു ക്രിക്കറ്റ് കളിക്കാരന്‍ രൂപാന്തരം പ്രാപിക്കുന്നതെങ്കിലും ഇന്ത്യയില്‍ കളിക്കാരന് കിട്ടുന്ന പ്രതിഫലവും താരപ്രഭയും കേള്‍ക്കുമ്പോള്‍ ക്രിക്കറ്ററാകാന്‍ ആരും മോഹിക്കും. ലോകത്തുടനീളമുള്ള ക്രിക്കറ്റ് രാജ്യങ്ങള്‍ ആശങ്കയോടെയാണ് കളിക്കാന്‍ ചെല്ലുന്നതെങ്കിലും ഇന്ത്യയിലെന്നപോലെ തന്നെ പാകിസ്താനിലും ക്രിക്കറ്റ് പണം കായ്ക്കുന്ന മരമാണ്. പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിനും പ്രധാന കളിക്കാരില്‍ ഒരാളായ റിസ്വാനും നല്‍കുന്ന ഒരു മാസത്തെ ശമ്പളം Read More…
പന്തിനെ കൈവിട്ട ക്യാപിറ്റല്‍സിനും നായകനെ വേണം ; കൊല്‍ക്കത്തവിട്ട ശ്രേയസ് അയ്യര്‍ക്ക് പിന്നാലെ
ഐപിഎല്‍ പുതിയ സീസണില്‍ തലതന്നെ മാറ്റാനാണ് മുന്‍ നായകന്‍ ഋഷഭ് പന്തിനെ വില്‍പ്പനയ്ക്ക്് വെച്ചിരിക്കുന്നത്. അതോടെ ആരാധകരില്‍ നിന്നും ഉയര്‍ന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്ന് പകരം ആരു വരുമെന്നാണ്. ഐപിഎല്‍ പോലെ ഒരു ടൂര്‍ണമെന്റില്‍ മികച്ചൊരു തന്ത്രജ്ഞനെ തേടുന്ന ഡല്‍ഹി ക്യാപിറ്റല്‍ ശ്രേയസ് അയ്യരില്‍ പന്തിന്റെ പകരക്കാരനെ കണ്ടെത്തിയെന്നാണ് സൂചനകള്‍. പേഴ്സില്‍ 73 കോടി ശേഷിക്കുന്നതിനാല്‍, ഡിസിക്ക് ശ്രേയസ് അയ്യരെ അനായാസം ടീമില്‍ എത്തിക്കാനാകും. അതേസമയം മറുവശത്ത് കഴിഞ്ഞ തവണ തങ്ങള്‍ക്ക് കിരീടം നേടിത്തന്ന ശ്രേയസ് അയ്യരെയാണ് Read More…














