കേരളത്തില്‍ കളിക്കാനെത്തുമോ ഇല്ലയോ എന്ന ആശങ്കയില്‍ മലയാളി ആരാധകര്‍ കണ്ണുംനട്ടു കാത്തിരിക്കുമ്പോള്‍ ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ലാറ്റിനമേരിക്കയില്‍ തകര്‍ക്കുകയാണ് ലിയോണേല്‍ മെസ്സിയും അദ്ദേഹത്തിന്റെ അര്‍ജന്റീന ടീമും. പെറുവിനെതിരേ കഴിഞ്ഞ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ തകര്‍പ്പനൊരു അസിസറ്റ് നല്‍കി മെസ്സി കയറിയത് ലോകറെക്കോഡിലേക്ക്. ലൗട്ടാരോ മാര്‍ട്ടിനെസിന് ഗോളടിക്കാന്‍ പാകത്തിനൊരു അസിസ്റ്റ് നല്‍കിയതോടെ ലയണല്‍ മെസ്സി അര്‍ജന്റീനയുടെ ജഴ്‌സിയില്‍ മറ്റൊരു റെക്കോര്‍ഡിന് ഒപ്പമെത്തി. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കിയ താരമെന്ന പദവിയിലേക്കാണ് കയറിയത്. ഇതോടെ അമേരിക്കന്‍ ടീമിന്റെ Read More…
അത് വിരമിക്കലല്ല, വിവാഹമോചനവും അല്ല ; ആരാധകരെ വിരാട്‌കോഹ്ലി ശരിക്കും പേടിപ്പിച്ചു…!
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ആരാധകരെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. സ്റ്റാര്‍ ബാറ്റര്‍, വിരാട് കോഹ്ലി, ബുധനാഴ്ച തന്റെ വസ്ത്ര സംരംഭമായ ‘റോങ്ങി’ന്റെ പത്താം വാര്‍ഷികം ആഘോഷിക്കാന്‍ തന്റെ ഔദ്യോഗിക എക്‌സ് പ്രൊഫൈലിലെത്തിയത് ആരാധകരെ ശരിക്കും ഞെട്ടിച്ചു. വാര്‍ഷികാഘോഷത്തില്‍ താരം ഇട്ട പോസ്റ്റ് താരവും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌കാ ശര്‍മ്മയുമായുള്ള വിവാഹമോചനമാണോ അതോ താരത്തിന്റെ ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കലാണോ എന്നെല്ലാം ആരാധകര്‍ സംശയിച്ചു. ഒരു ചിത്രവും പോസ്റ്റ് ചെയ്തായിരുന്നു കോഹ്ലിയുടെ പോസ്റ്റ്. പക്ഷേ താരം ചിത്രത്തിന് Read More…
സഞ്ജുവും തിലകും അടിച്ചിട്ടത് കേവലം സിക്‌സറുകള്‍ മാത്രമല്ല ; ഒരുപറ്റം റെക്കോഡുകള്‍ കൂടിയാണ്…!
സഞ്ജുവിന്റെയും തിലകിന്റെയും മിന്നുന്ന സെഞ്ച്വറികള്‍ പിറന്ന ഇന്ത്യാ ദക്ഷിണാഫ്രിക്ക നാലാം ടി20 ഇന്റര്‍നാഷണല്‍ മത്സരത്തില്‍ പിറന്നു വീണത് അനേകം റെക്കോഡുകള്‍. ഇരുവരുടേയും ബാറ്റിംഗ് ഇന്ത്യയെ 283/1 എന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചു. വിദേശത്ത് ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടി20 ടോട്ടലും ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഏതൊരു രാജ്യവും നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറുമായിരുന്നു ഇത്. വീണുപോയ റെക്കോര്‍ഡുകളുടെ കൂട്ടത്തില്‍, ഏറ്റവും സവിശേഷമായത് ഒരേ ടി20 ഇന്നിംഗ്സില്‍ രണ്ട് ഇന്ത്യന്‍ ബാറ്റര്‍മാര്‍ സെഞ്ച്വറി നേടുന്നതാണ്. സാംസണും വര്‍മ്മയും ചേര്‍ന്ന് ടി20 ഇന്റര്‍നാഷണലില്‍ Read More…
സഞ്ജുവിന്റെ സിക്സർ പതിച്ചത് മുഖത്ത്; ഗാലറിയിൽ കണ്ണീരോടെ യുവതി, ക്ഷമ ചോദിച്ച് താരം – വിഡിയോ
രണ്ടുകളി അല്‍പ്പം പതറിപ്പോയെങ്കിലും നാലാം മത്സരത്തില്‍ ഉജ്വലമായി തിരിച്ചുവന്ന മലയാളിതാരം സഞ്ജുസാംസന്റെ ഉശിരന്‍ ബാറ്റിംഗ് ആരാധകര്‍ എല്ലാവര്‍ക്കും സന്തോഷം കൊണ്ടുവന്നപ്പോള്‍ ഒരാള്‍ക്കുമാത്രം ആശ്വസിപ്പിക്കാന്‍ കഴിയാത്തവിധം ദു:ഖകരമായി. തകര്‍പ്പന്‍ ഒമ്പത് സിക്‌സറുകള്‍ പറത്തിയ സഞ്ജുവിന്റെ ഒരുസിക്‌സര്‍ വന്നുകൊണ്ടത് ആരാധികയുടെ മുഖത്തായിരുന്നു. വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ടി20യില്‍ സാംസണ്‍ ഒമ്പത് സിക്സറുകള്‍ പറത്തിയതില്‍ നാലാമത്തെ സിക്സറാണ് ജോഹന്നാസ്ബര്‍ഗിലെ വാണ്ടറേഴ്സില്‍ കാണികളെ തട്ടിയത്. ഇന്ത്യയുടെ ഇന്നിംഗ്സിന്റെ പത്താം ഓവറിലെ രണ്ടാം പന്തിലായിരുന്നു സംഭവം. ആ ഓവറിന്റെ മുന്‍ പന്തില്‍ സിക്സ് അടിച്ച Read More…
ഈ അര്‍ജന്റീനയ്ക്ക് ഇത് എന്തുപറ്റി? ലോകചാംപ്യന്മാര്‍ അന്യന്റെ മൈതാനത്ത് തോല്‍ക്കുന്നു…!
ലോകഫുട്ബോളിലെ രാജാക്കന്മാരാണെങ്കിലും അടുത്തകാലത്തായി അര്‍ജന്റീനയ്ക്ക് ചാഴികടിയാണെന്ന് തോന്നുന്നു. എയ്ഞ്ചല്‍ ഡി മരിയ വിരമിച്ചതിന് പിന്നാലെ മെസ്സിയുടെ ബൂട്ടുകളിലും കനം തൂങ്ങുകയാണോ എന്നാണ് സംശയം. ലോകകപ്പ് യോഗത്യാറൗണ്ടിന്റെ മൂന്ന് ഏവേ മത്സരങ്ങളിലാണ് ചാംപ്യന്‍ടീമിന് മുട്ടുവിറച്ചത്. എതിരാളികളുടെ മൈതാനത്ത് ഗോളുകള്‍ കണ്ടെത്താനാകാതെ വിഷമിക്കുകയാണ് മെസ്സിയും സംഘവും. ഏറ്റവും പുതിയ മത്സരത്തില്‍ ദുര്‍ബലരായ പരാഗ്വേയോട് 2-1 നായിരുന്നു പരാജയപ്പെട്ടത്. ലൗത്തേരോ മാര്‍ട്ടീനസിലൂടെ കളിയില്‍ ആദ്യം ഗോള്‍ കണ്ടെത്തിയിട്ടും പന്തു കൂടുതല്‍ സമയം കൈവശം വെച്ചിട്ടും കളി വിജയിപ്പിച്ചെടുക്കാന്‍ അര്‍ജന്റീനയ്ക്ക് കഴിഞ്ഞില്ല. 11-ാം Read More…
വിവാഹശേഷം ആദ്യ6മാസം; അനുഷ്‌ക- വിരാടിനൊപ്പം ചെലവഴിച്ചത് 21 ദിവസം മാത്രം
സെലിബ്രിറ്റി ദമ്പതിമാരില്‍ ഇന്ത്യാക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് വിരാട്‌കോഹ്ലി-അനുഷ്‌ക്കാ ശര്‍മ്മ ജോഡികള്‍. ഇവരുടെ ഓരോ കുടുംബകാര്യവും ആരാധകര്‍ക്ക് പ്രിയകരമാണ്. 2017ല്‍ ഇറ്റലിയില്‍ നടന്ന സ്വപ്ന സമാന ചടങ്ങില്‍ വിവാഹിതരായ ഇരുവര്‍ക്കും തങ്ങളുടെ മധുവിധുകാലത്ത് ആറുമാസത്തിനിയില്‍ ആകെ ഒരുമിച്ചിരിക്കാന്‍ കഴിഞ്ഞത് 21 ദിവസം മാത്രമായിരുന്നു. അനുഷ്‌കയും വിരാടും വ്യത്യസ്തമായ പ്രൊഫഷണല്‍ ലോകങ്ങളില്‍ നിന്ന് വരുന്നവരായതിനാല്‍ ഇരുവരുടേയും തിരക്കാണ് ഏറ്റവും മധുരതരമായ കാലത്ത് ഇരുവരേയും അകറ്റിയിരുത്തിയത്. ഇരുവര്‍ക്കും വ്യത്യസ്തമായ ഷെഡ്യൂളുകള്‍ വേണ്ടി വന്നിരുന്നതിനാല്‍ തുടക്കത്തില്‍ ഒരുമിച്ച് സമയം ചെലവഴിക്കുന്നത് വെല്ലുവിളിയാക്കി. 2020-ല്‍ Read More…
പുറത്താകാതെ രണ്ടു ബാറ്റര്‍മാര്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി ; രഞ്ജിട്രോഫി യിലെ ഏറ്റവും വലിയ കൂട്ടുകെട്ട്
ഇന്ത്യന്‍ ക്രിക്കറ്റില്‍ അധികമൊന്നും പേരു കേട്ടിട്ടില്ലെങ്കിലും ഗോവയുടെ സ്നേഹല്‍ കൗതങ്കറും കശ്യപ് ബക്ലെയും ഇന്ത്യയുടെ ആഭ്യന്തരക്രിക്കറ്റില്‍ ചരിത്രമെഴുതിയിരിക്കുകയാണ്. ഇരുവരും ട്രിപ്പിള്‍ സെഞ്ച്വറികള്‍ കുറിച്ച മത്സരത്തില്‍ പിറന്നത് രഞ്ജിക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടായിരുന്നു. കൗത്താങ്കര്‍ 215 പന്തില്‍ 314 റണ്‍സ് നേടിയപ്പോള്‍ ബക്‌ളെ 269 പന്തില്‍ 300 റണ്‍സടിച്ചു. രണ്ടുപേരും പുറത്തായിട്ടുമില്ല. അരുണാചല്‍ പ്രദേശിനെതിരായ രഞ്ജി ട്രോഫി പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തില്‍ ഇരുവരും ചേര്‍ന്നടിച്ചത് 606 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടായിരുന്നു. ഈ മഹത്തായ കൂട്ടുകെട്ട് ഗോവയെ 727/2 എന്ന Read More…
വിജയിച്ച ഓരോ മനുഷ്യന് പിന്നിലും ഇങ്ങനെയാരാള്‍ ഉണ്ടാകും ; യശസ്വീ ജെയ്‌സ്വാളിനെ താരമാക്കിയത് ഇദ്ദേഹം
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം നടക്കാനിരിക്കെ ഏറ്റവും ശ്രദ്ധിക്കേണ്ട താരമായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് യശ്വസ്വീ ജയ്‌സ്വാളിനെയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയാണ് ജയ്‌സ്വാള്‍ എന്നാണ് വിശേഷണം. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ യശസ്വി ജയ്‌സ്വാളിനെ പുതിയ രാജാവായി വിശേഷിപ്പിക്കുമ്പോള്‍ തന്റെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും താരം നല്‍കുന്നത് മൂത്ത സഹോദരന്‍ തേജസ്വി ജയ്‌സ്വാളിനാണ്. വിജയിച്ച ഓരോ മനുഷ്യനും പിന്നില്‍, സപ്പോര്‍ട്ടിംഗ് റോള്‍ ചെയ്യുന്ന ഒരാള്‍ എപ്പോഴും ഉണ്ടായിരിക്കും. ജയ്‌സ്വാളിനെ സംബന്ധിച്ചിടത്തോളം അത് അദ്ദേഹത്തിന്റെ കുടുംബമായിരുന്നു. തന്റെ കന്നി Read More…
അര്‍ജുന്‍ തെന്‍ഡുല്‍ക്കറിന് വമ്പന്‍ നേട്ടം ; കരിയറില്‍ ആദ്യമായി അഞ്ചുവിക്കറ്റ്
ന്യൂഡല്‍ഹി: കരിയറില്‍ ആദ്യമായി അഞ്ചുവിക്കറ്റ് നേട്ടം സമ്പാദിച്ച് സ്വപ്നനേട്ടവുമായി ഇതിഹാസതാരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍. പോര്‍വോറിമിലെ ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ അരുണാചല്‍ പ്രദേശിനെതിരായ രഞ്ജി ട്രോഫി പ്ലേറ്റ് ഡിവിഷന്‍ മത്സരത്തില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഇടങ്കയ്യന്‍ സീമര്‍ മൂന്ന് മെയ്ഡന്‍ ഓവറുകള്‍ ഉള്‍പ്പെടെ 9 ഓവറില്‍ 25-ന് 5 എന്ന മികച്ച പ്രകടനത്തോടെയാണ് ഫിനിഷ് ചെയ്തത്. അരുണാചല്‍ പ്രദേശ് ബാറ്റിംഗ് നിരയുടെ തകര്‍ച്ചയ്ക്ക് അര്‍ജുന്‍ Read More…














