Oddly News

വീട്ടു ശുചിമുറിയിൽ മുതലയ്ക്കെന്താണ് കാര്യം? ബാത്ത്റൂമില്‍ 7 അടി നീളമുള്ള മുതല! കുരച്ചുചാടി നായകൾ, വീട്ടുകാരെ ഞെട്ടിച്ച സംഭവം- വീഡിയോ

രാത്രിയിൽ വീടിന്റെ ബാത്ത്‌റൂമിൽ ഏഴടി നീളമുള്ള മുതലയെ കണ്ട് കുടുംബം ഞെട്ടി. മഴക്കാലത്ത് ജനവാസ മേഖലകളിലേക്ക് മുതലകൾ ഇറങ്ങുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ഗുജറാത്തിലെ ആനന്ദ് ജില്ലയിലാണ് സംഭവം. ബാലഭായ് ചൗഹാൻ എന്നയാളുടെ വീടിന്റെ ബാത്ത്‌റൂമിലാണ് അർദ്ധരാത്രിയോടെ മുതലയെ കണ്ടെത്തിയത്. രാത്രിയിൽ വീടിന് പുറത്ത് നായ്ക്കൾ തുടർച്ചയായി കുരയ്ക്കുന്നത് കേട്ടാണ് ബാലഭായ് ഉണർന്നത്. കാര്യമന്തെന്നറിയാൻ പുറത്തിറങ്ങി ബാത്ത്‌റൂമിൽ പരിശോധിച്ച ഇദ്ദേഹം, അവിടെ ഭീമൻ മുതലയെ കണ്ട് അമ്പരന്നുപോയി. ഭയന്നുപോയ കുടുംബം മുതലയെ സ്വയം പുറത്താക്കാൻ Read More…

Featured Oddly News

ഇലോൺ മസ്‌ക് ബാർബിക്യു വൽക്കുന്നോ? വൈറലായി ചൈനക്കാരൻ അപരൻ ! വൻ ജനപ്രീതി, ബിസിനസ് ഇരട്ടിയായി!

ചൈനയിലെ ഒരു ബാർബിക്യൂ റെസ്റ്റോറന്റ് ഉടമയ്ക്ക് കോടീശ്വരനായ ടെക് സംരംഭകൻ ഇലോൺ മസ്കുമായുള്ള അസാധാരണമായ സാദൃശ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ തരംഗമായി മാറി . ചൈനീസ് സോഷ്യൽ മീഡിയയിൽ ഈ വാർത്ത വൻതോതിൽ പ്രചരിച്ചതോടെ അദ്ദേഹത്തിന്റെ റെസ്റ്റോറന്റിലേക്ക് ആളുകളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഷാങ്സി പ്രവിശ്യയിലെ തോങ്ചുവാനിൽ റെസ്റ്റോറന്റ് നടത്തുന്ന 48 കാരനായ മാ ജിയാൻപിംഗ് ഉപഭോക്താക്കൾക്ക് ഭക്ഷണം വിളമ്പുന്ന വീഡിയോ ചൈനയിലെ പ്രശസ്തമായ ‘ഡൗയിൻ’ (Douyin) എന്ന ഷോർട്ട് വീഡിയോ പ്ലാറ്റ്‌ഫോമിൽ വൈറലായതോടെയാണ് Read More…

Featured Oddly News

നിറവയറില്‍ ഭര്‍ത്താവിന്റെ ചുംബനം, ഗർഭപാത്രത്തിൽ പുഞ്ചിരിക്കുന്ന കുഞ്ഞ്; സ്കാനിംഗിനിടെ ഞെട്ടിച്ച് കുഞ്ഞുവാവ- വീഡിയോ

ഒരു സാധാരണ ഗർഭകാല പരിശോധനയാണ് ഒരു കനേഡിയൻ ദമ്പതികൾക്ക് മറക്കാനാവാത്ത മനോഹരമായ അനുഭവമായി മാറിയത്. അൾട്രാസൗണ്ട് സ്‌കാനിംഗിനിടെ തങ്ങളുടെ ജനിക്കാനിരിക്കുന്ന കുഞ്ഞ് പുഞ്ചിരിക്കുന്നത് കണ്ട് ദമ്പതികൾ അത്ഭുതപ്പെട്ടു. ക്യാമറയിൽ പകർത്തിയ ഈ ഹൃദയസ്പർശിയായ നിമിഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ആയിരക്കണക്കിന് ആളുകളുടെ മനം കവരുകയും ചെയ്യുകയാണ്. സാധാരണ ഗർഭകാല പരിശോധനയ്ക്കായി എത്തിയതായിരുന്നു ഈ ദമ്പതികൾ. സ്‌കാനിംഗ് നടക്കുമ്പോൾ, പിതാവ് തന്റെ പങ്കാളിയായ ലിയ ഒലിവേരയുടെ വയറിനോട് ചേർന്നുനിന്ന് കുഞ്ഞിനോട് സ്നേഹത്തോടെ സംസാരിച്ചു. “ഗുഡ് മോർണിംഗ്, ഹാപ്പി Read More…

Featured Oddly News

കാണാൻ ഭംഗിയില്ലാത്ത അമ്മയെ വിവാഹത്തിന് ‘ക്ഷണിക്കാതെ’ മകൻ; ജോലിയിൽ നിന്ന് പിരിച്ചുവിട്ട് കമ്പനി ഉടമ

ബെയ്ജിങ്: അമ്മയ്ക്ക് സൗന്ദര്യമില്ലെന്ന കാരണം പറഞ്ഞ് സ്വന്തം വിവാഹത്തിന് ക്ഷണിക്കാതിരുന്ന മകനെ കമ്പനി ഉടമ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ചൈനയിലെ ഹേനാൻ മൈനിങ് ക്രെയിൻ കമ്പനി ലിമിറ്റഡിന്റെ സ്ഥാപകനായ കുയി പെയ്ജുൻ ആണ് ഈ നടപടിയെടുത്തത്. സ്വന്തം ജീവനക്കാരൻ അമ്മയോട് കാണിച്ച അനാദരവാണ് മുതലാളിയെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. ജൂലൈ 21-ന് കമ്പനി ജീവനക്കാരുടെ മക്കൾക്കായി സംഘടിപ്പിച്ച ചടങ്ങിലാണ് കുയി ഈ സംഭവം വെളിപ്പെടുത്തിയത്. മാതാപിതാക്കളെ ബഹുമാനിക്കലും സംരക്ഷിക്കലുമാണ് മനുഷ്യന്റെ ഏറ്റവും വലിയ ഗുണമെന്ന് അദ്ദേഹം Read More…

Oddly News

ബലാത്സംഗം, പുരുഷന്മാരുടെ ജനനേന്ദ്രിയ ഛേദനം; യുക്രെയ്നിൽ ലൈംഗിക അതിക്രമങ്ങൾ യുദ്ധായുധമാക്കി റഷ്യ, യുഎൻ റിപ്പോർട്ട് പുറത്ത്

റഷ്യൻ സൈന്യം യുക്രെയ്നിലെ തടവുകാർക്കെതിരെ ലൈംഗിക അതിക്രമങ്ങൾ ഒരു ‘യുദ്ധായുധമായി’ ഉപയോഗിക്കുന്നുവെന്ന് ദ വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്. യുക്രെയ്നിലെ വനിതകളും പുരുഷന്മാരുമായ സൈനികരെയും സാധാരണക്കാരെയും ലൈംഗികമായി പീഡിപ്പിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതിലൂടെ അവരുടെ മനോവീര്യം തകർക്കുകയാണ് റഷ്യ ലക്ഷ്യമിടുന്നത്. അതിജീവിച്ചവർ, യുക്രേനിയൻ പ്രോസിക്യൂട്ടർമാർ, ഐക്യരാഷ്ട്രസഭയുടെ അന്വേഷകർ എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 2022-ൽ അധിനിവേശം ആരംഭിച്ചതുമുതൽ പ്രധാനമായും പുരുഷ തടവുകാർക്ക് നേരെയാണ് റഷ്യൻ സൈന്യം ഇത്തരം പീഡനങ്ങൾ പ്രയോഗിക്കുന്നത്. 2022-ൽ റഷ്യൻ സൈന്യത്തിന്റെ പിടിയിലായ Read More…

Oddly News

‘ദൈവഭയമുള്ള’ കള്ളൻ! തൊഴുതു പ്രാർത്ഥിച്ച ശേഷം കാണിക്കവഞ്ചി തകർത്ത് പണം കവർന്നു; സിസിടിവി ദൃശ്യങ്ങൾ

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നുള്ള ഒരു വിചിത്രമായ മോഷണ വാർത്ത വിശ്വാസികളെയും പോലീസിനെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. ലക്കഡ്ഗഞ്ച് പോലീസ് സ്റ്റേഷൻ അതിർത്തിയിലെ മാൾധക്ക പ്രദേശത്തുള്ള ശീതള മാതാ ക്ഷേത്രത്തിലും ശിവക്ഷേത്രത്തിലുമാണ് അപരിചിതരായ രണ്ട് മോഷ്ടാക്കൾ ചേർന്ന് മോഷണം നടത്തിയത്. ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ തകർത്ത് പണം കവരുന്നതിന് തൊട്ടുമുമ്പ് മോഷ്ടാക്കൾ ദൈവത്തോട് മാപ്പപേക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ജൂലൈ 27-ന് വൈകുന്നേരം ക്ഷേത്ര സൂക്ഷിപ്പുകാരൻ പ്രധാന വാതിൽ പൂട്ടിപ്പോയിരുന്നു. എന്നാൽ അടുത്ത ദിവസം രാവിലെ തിരികെയെത്തിയപ്പോൾ വാതിലിന്റെ പൂട്ട് തകർത്ത Read More…

Oddly News

“ചെയ്തത് സ്വന്തം കർത്തവ്യം’’; ബസിന് മുന്നില്‍ നെഞ്ചുംവിരിച്ച് ഭോപാലിന്റെ ‘ലേഡി സിങ്കം’; വിഡിയോ വൈറല്‍

പോലീസ് വാനിന് മുന്നിൽ ഒറ്റയ്ക്ക് തടസ്സം തീർത്ത വനിതാ പ്രക്ഷോഭകയുടെ ചിത്രം വൈറലായി ദിവസങ്ങൾക്ക് ശേഷം, സമാനമായ മറ്റൊരു ദൃശ്യവും സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. എന്നാൽ ഇത്തവണ വൻ പ്രതിഷേധക്കാരുടെ നടുവിൽ, ഒരു ബസ്സിന് മുന്നിൽ ധൈര്യത്തോടെ ഉറച്ചുനിന്നത് ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയായിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയ കർഷകർ വഴിയിലുണ്ടായിരുന്ന ബസ് തള്ളിമാറ്റാൻ ശ്രമിച്ചപ്പോഴാണ് ഭോപ്പാലിൽ ഈ സംഭവം നടന്നത്. ട്രാഫിക് ആന്റ് ക്രൈം വിഭാഗം അസിസ്റ്റന്റ് കമ്മീഷണറായ മോണിക ശുക്ലയായിരുന്നു ആ Read More…

Oddly News

മോക്ഷമാർഗ്ഗത്തിൽ കുടുങ്ങി ഭക്തന് ദാരുണാന്ത്യം! പിന്നാലെ ഞെട്ടിക്കുന്ന പഴയ വീഡിയോയും പുറത്ത്! സുരക്ഷാ ആശങ്ക

തമിഴ്‌നാട്ടിലെ പ്രശസ്തമായ അണ്ണാമലയാർ ക്ഷേത്രത്തിന് സമീപമുള്ള ഇടുങ്ങിയ ‘മോക്ഷ മാർഗ്ഗം’ പാതയിൽ കുടുങ്ങി ഭക്തൻ മരിച്ചതിന് പിന്നാലെ, അവിടെ മുൻപുണ്ടായ മറ്റൊരു അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും പ്രചരിക്കുന്നു. ഇതോടെ തീർത്ഥാടന കേന്ദ്രത്തിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ദാരുണമായ സംഭവത്തിന് മാസങ്ങൾക്ക് മുൻപ് ഒരു സ്ത്രീ ഇതേ പാറയിടുക്കിൽ കുടുങ്ങി രക്ഷപ്പെടാൻ പാടുപെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അധികൃതർ എന്തുകൊണ്ട് ശക്തമായ സുരക്ഷാ നടപടികൾ സ്വീകരിച്ചില്ല എന്ന ചോദ്യം ഇപ്പോൾ ഉയരുന്നുണ്ട്. ആന്ധ്രാപ്രദേശ് സ്വദേശിയായ Read More…

Crime Oddly News

സിനിമാറ്റിക ചേസിംഗ്! മാല മോഷണക്കേസ് പ്രതി ചാടിപ്പോയി; സെക്യൂരിറ്റിക്കാർ ഓടിച്ചിട്ട് പിടികൂടി, വീഡിയോ വൈറൽ!

നോയിഡയിലെ റെസിഡൻഷ്യൽ സൊസൈറ്റിയിൽ വെച്ച് പോലീസിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച മാല മോഷണ കേസ് പ്രതി അറസ്റ്റിൽ. അലിഗഢിൽ വെച്ച് മാല പൊട്ടിക്കൽ കേസിൽ ഉൾപ്പെട്ട പ്രതിയെ പൂർവ്വാഞ്ചൽ റോയൽ സിറ്റി സൊസൈറ്റിയിലെ സുരക്ഷാ ജീവനക്കാരാണ് സാഹസികമായി പിടികൂടി പോലീസിന് കൈമാറിയത്. സുരക്ഷാ ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സൊസൈറ്റിയിലെ സിസിടിവി ക്യാമറകളിൽ പതിയുകയും ഇത് സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയും ചെയ്തു. ജീവനക്കാരുടെ ധൈര്യത്തെയും വേഗത്തിലുള്ള പ്രതികരണത്തെയും ആളുകൾ പ്രശംസിക്കുന്നുണ്ട്. ഡെലിവറി ബോയിയായി ജോലി Read More…