ഹാക്കിങ്ങിനെ കുറിച്ച് നിങ്ങള്‍ എല്ലാവരും ബോധവാന്‍മാരായിരിക്കും. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിചിത്രമായ ഒരു ഹാക്കിങ് യു എസ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കോവാക്സിന്റെ ഡിബോട് എക്സ് എന്ന മോഡലുകളിലുള്ള റോബട്ടിക് വാക്വം ക്ലീനറാണ് വിചിത്രമായി പെരുമാറാനായി തുടങ്ങിയത്. ക്യാമറകളും സ്പീക്കറുകളും സജ്ജീകരിക്കുന്ന ഇത്തരത്തിലുള്ള റോബട്ടുകളുടെ അപകട സാധ്യത തുറന്നുകാണിക്കുന്ന സംഭവം ഇങ്ങനെയാണ്. ഡാനിയല്‍ സ്വെന്‍സണാണ് വിചിത്രമായ ഈ ആക്രമണം നേരിട്ടതില്‍ ഒരാള്‍. വാക്വം ക്ലീനറിലെ വിചിത്രമായ ശബ്ദങ്ങള്‍ റേഡിയോ സിഗ്‌നല്‍പോലെയാണ് കേള്‍ക്കാനായി തുടങ്ങിയത്. എന്നാല്‍ ഉപകരണം റീസെറ്റ് Read More…
ഒന്നരയടി വീതി, ലോകത്തിലെ ഏറ്റവും ഇടുങ്ങിയ റോഡ്! ട്രാഫിക് സിഗ്നലുമുണ്ട്, അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ
ഓരോ ദിവസവും വ്യത്യസ്തതമായ ഒട്ടനവധി വീഡിയോകളും വാർത്തകളുമാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ഇടുങ്ങിയ റോഡിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. “ലോകത്തിലെ ഏറ്റവും ഇടുങ്ങിയ റോഡ്” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ ഇടുങ്ങിയ പാതയുടെ ട്രാഫിക് സിഗ്നലുള്ള, പ്രവേശന കവാടത്തിൽ ഒരു പുരുഷനും എതിർവശത്ത് ഒരു സ്ത്രീയും നിൽക്കുന്നതാണ് കാണുന്നത്. അങ്ങേയറ്റം ഇടുങ്ങിയ പാതയായതിനാൽ, രണ്ട് ആളുകൾക്ക് പരസ്പരം കടന്നുപോകാൻ തന്നെ വലിയ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ആളുകളുടെ Read More…
പുരാതന നഗരമായ പെട്രയിൽ 2,000 വർഷത്തോളം പഴക്കമുള്ള ശവകുടീരം കണ്ടെത്തി
ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ ജോർദാനിലെ പെട്രയിലെ ട്രഷറി സ്മാരകത്തിൽ പുരാവസ്തു ഗവേഷകർ ഒരു രഹസ്യ ശവകുടീരം കണ്ടെത്തി. 2,000 വർഷം പഴക്കമുള്ള അസ്ഥികൂടങ്ങളുള്ള ശവകുടീരമാണ് കണ്ടെത്തിയത്. 12 മനുഷ്യഅവശിഷ്ടങ്ങളും ധാരാളം പുരാവസ്തുക്കളും ഇതിൽ നിന്ന് ലഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . ഓഗസ്റ്റിലാണ് ജോർദാനിലെ പെട്രയിൽ നബാറ്റിയൻ അവശിഷ്ടങ്ങളുടെ ഐക്കണിക് ട്രഷറി കെട്ടിടത്തിന് താഴെ ഒരു ശവകുടീരം ഖനനം ചെയ്യാൻ തുടങ്ങിയത് . അമേരിക്കൻ സെന്റർ ഓഫ് റിസർച്ചിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. പിയേഴ്‌സ് Read More…
താലി കെട്ടാന്‍ വരട്ടെ…. തന്റെ കല്യാണം നിർത്തിവയ്ക്കാന്‍ വധു ആവശ്യപ്പെട്ടുന്ന വീഡിയോ വീണ്ടും വൈറല്‍
വിവാഹമണ്ഡപത്തില്‍ വരൻ കഴുത്തിൽ താലി കെട്ടാൻ ഒരുങ്ങുന്നതിന് തൊട്ടുമുമ്പ് വധു തന്റെ കല്യാണം നിർത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടുന്ന ഒരു പഴയ വീഡിയോ വീണ്ടും വൈറലാകുന്നു. വീഡിയോയില്‍ വധു അവളുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം വിവാഹ വേദിയിൽ ഇരിക്കുന്നതാണ് ആദ്യ കാണുന്നത്. വരൻ താലി കെട്ടാൻ ശ്രമിക്കുമ്പോൾ, വധു പെട്ടെന്ന് അവനെ തടഞ്ഞു. വധുവിന്റെ അപ്രതീക്ഷിത പ്രതികരണത്തില്‍ ചടങ്ങ് നിർത്തി. വധുവിന്റെ മാതാപിതാക്കൾ അവളോട് താലികെട്ടല്‍ ചടങ്ങ് തുടരുവാന്‍ അഭ്യർത്ഥിക്കുന്നത് കാണാം. ഇതിനിടെ വരൻ താലികെട്ടല്‍ പൂർത്തിയാക്കാൻ പലതവണ ശ്രമിക്കുമ്പോഴൊക്കെ വധു ആവർത്തിച്ച് Read More…
ഭർത്താവിന്റെ മരണശേഷവും എന്തിനാണ് ഭർതൃവീട്ടിൽ താമസിക്കുന്നത്? മറുപടിയുമായി യുവതി
സമൂഹ മാധ്യമങ്ങളിലൂടെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒട്ടനവധി വീഡിയോകളും വാർത്തകളും കടന്നുപോകാറുണ്ട്. ഇവയിൽ പലതും നെറ്റിസൺസിന്റെ ഹൃദയത്തെ വല്ലാതെ സ്പർശിക്കാറുണ്ട്. സമാനമായ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഭർത്താവിന്റെ മരണശേഷവും അമ്മായിയമ്മയോടൊപ്പം തുടരാനുള്ള തന്റെ തീരുമാനത്തെക്കുറിച്ചുള്ള ഒരു സ്ത്രീയുടെ ഹൃദയംതൊടുന്ന വീഡിയോയാണ് ഇപ്പോൾ കാഴ്ചക്കാരുടെ കണ്ണ് നനയിച്ചിരിക്കുന്നത്. വികാരനിർഭരമായ വീഡിയോയിൽ, ഐഷു എന്നുപേരുള്ള യുവതി തന്റെ വൈകാരിക യാത്രയും തന്റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങളും പങ്കിടുകയാണ്. നിരവധി പേരുടെ ഹൃദയത്തെ സ്പർശിച്ച വീഡിയോ നിമിഷനേരങ്ങൾക്കുള്ളിലാണ് വൈറലായിമാറിയത്. ഐഷു Read More…
കാണാൻ കൊതിക്കുന്ന ആകാശക്കാഴ്ച; 80,000 വർഷങ്ങൾക്കുശേഷം കോമെറ്റ്A3 ഇന്ത്യൻ ആകാശത്ത്
80,000 വർഷമായി കാണാൻ കൊതിക്കുന്ന ഒരു ആകാശക്കാഴ്ചയാണ് ഇപ്പോൾ ഇന്ത്യൻ ആകാശത്തെ അലങ്കരിക്കുന്നത്. കോമെറ്റ് എ 3 എന്ന വാൽനക്ഷത്രം ഏതാണ്ട് 80000 വർഷങ്ങൾക്ക് മുൻപാണ് മനുഷ്യന് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിച്ചത്. നൂറ്റാണ്ടിന്റെ വാൽനക്ഷത്രം എന്നറിയപ്പെടുന്ന ധൂമകകേതുവിനെ സംബന്ധിച്ച് 2023 ജനുവരിയിയിലാണ് വിവരം ലഭിക്കുന്നത്. ആകാശ പ്രേമികൾക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രം കോമെറ്റ് A3 യെ കാണാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. 2024 സെപ്തംബർ 28-ന് സൂര്യനോട് ഏറ്റവും അടുത്ത് എത്തിയ വാൽനക്ഷത്രം നിരീക്ഷകർക്ക് കൂടുതൽ Read More…
ഇന്റര്‍വ്യൂവില്‍ ഇന്ത്യൻ പതാക വരയ്ക്കാൻ ആവശ്യപ്പെട്ടു: അഭിമുഖത്തിൽ നിന്ന് പിൻവാങ്ങി യുവതി, കാരണമറിയേണ്ടേ?
ബംഗളുരു: തൊഴില്‍ മേഖലകളിലെ ബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പലരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുവഴി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പത്തുവർഷത്തെ പ്രവൃത്തിപരിചയമുള്ള ഒരു ഫ്രണ്ട്എൻഡ് ഡെവലപ്പർ അടുത്തിടെ ഒരു ചെറിയ കമ്പനിയില്‍ ജോലിക്കുവേണ്ടിയുള്ള അഭിമുഖത്തിൽ തനിക്ക് നേരിട്ട തീർത്തും നിരാശാജനകമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ്. പ്രസക്തവും വെല്ലുവിളി നിറഞ്ഞതുമായ ചോദ്യങ്ങളാണ് ഈ ഡെവലപ്പർ തന്റെ അഭിമുഖത്തിൽ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അഭിമുഖം നടത്തുന്നയാൾ ഏതാണ്ട് പൂർണ്ണമായും അടിസ്ഥാന സിഎസ്എസ് (Cascading Style Sheets) ആശയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ചോദിച്ചത്. സിഎസ്എസ് Read More…
റോഡിലൂടെ ഡ്രൈവറില്ലാതെ പാഞ്ഞുവരുന്ന കത്തുന്ന കാർ; പരിഭ്രാന്തിയില്‍ ഓടുന്ന ജനം- വീഡിയോ വൈറല്‍
രാജസ്ഥാനിലെ ജയ്പൂരിലെ അജ്മീർ റോഡിലെ എലിവേറ്റഡ് റോഡില്‍ ഡ്രൈവറില്ലാ കാറിന് തീപിടിച്ചു. തിരക്കുള്ള റോഡില്‍ ഇരുചക്രവാഹനങ്ങളില്‍ വന്ന യാത്രക്കാര്‍ ബൈക്കില്‍നിന്നറിങ്ങി ഈ കാഴ്ച കാണുന്നതിനിടയില്‍ വാഹനം തനിയെ മുന്നോട്ടു കുതിച്ചു. തങ്ങള്‍ക്കുനേരേ പാഞ്ഞുവരുന്ന കാറിനു മുന്നില്‍നിന്ന് രക്ഷപ്പെടാന്‍ ബൈക്കുകളുമെടുത്തുകൊണ്ട് ഓടിമാറുന്ന യാത്രക്കാര്‍. അവസാനം കത്തുന്ന കാർ റോഡ് ഡിവൈഡറിൽ ഇടിച്ചു നിന്നതോടെ അനിശ്ചിതത്വം അവസാനിച്ചു, ഭാഗ്യവശാൽ, കനത്ത ട്രാഫിക്കുണ്ടായിട്ടും ആർക്കും പരിക്കില്ല. സംഭവത്തിന് തൊട്ടുപിന്നാലെ, തീ പടിച്ച വാഹനം പാഞ്ഞുവരുന്നത് കണ്ട് മോട്ടോർ സൈക്കിൾ യാത്രക്കാർ ബൈക്ക് Read More…
കാലിഫോര്‍ണിയ തീരത്തിന് സമീപം കൊലയാളി തിമിംഗലങ്ങള്‍ !
വന്യജീവി പ്രേമികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും കൊലയാളി തിമിംഗലങ്ങള്‍ എന്നും ഒരു കൗതുക കാഴ്ചയാണ്. കഴിഞ്ഞ ആഴ്ച ഒരു കൂട്ടം കൊലയാളി തിമിംഗലങ്ങളാണ് മോണ്ടെറി ബേയില്‍ പ്രത്യക്ഷപ്പെട്ടത് . പ്രാദേശിക വിനോദ സഞ്ചാര ഗ്രൂപ്പായ മോണ്ടെറി ബേ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട തിമിംഗലത്തിന്റെ ദൃശ്യങ്ങള്‍ ജനശ്രദ്ധ നേടിയിരുന്നു. തിമിംഗലങ്ങള്‍ വെള്ളത്തില്‍ ഉല്ലസിക്കുന്നതും, ചത്ത കടല്‍ പക്ഷിയെ കൊണ്ട് വെള്ളത്തിലേക്ക് കുതിക്കുന്നതും ചിത്രങ്ങളില്‍ കാണാം . ചത്ത പക്ഷിയുമായി തിമിംഗലം കളിക്കുന്ന പ്രവൃത്തിയെ അതിക്രൂരമെന്നാണ് ഇവിടെ വിശേഷിപ്പിക്കുന്നത് . എന്നാല്‍ കടല്‍ Read More…














