Oddly News

പോത്തിന്റെ രണ്ടാം ജന്മദിനാഘോഷം; ഗംഭീര വിരുന്നിനും ഡിജെക്കുമായി ലക്ഷങ്ങൾ ചെലവഴിച്ച് ഉടമയും ഗ്രാമവാസികളും- വീഡിയോ

ഉത്തർപ്രദേശ്: അംറോഹയിലെ ബച്ച്‌റൗൺ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സുൻഗഢ് ഗ്രാമവാസികൾ അസാധാരണവും ഹൃദയസ്പർശിയുമായ ഒരു ആഘോഷത്തിനായി ഒന്നിച്ചു. ഷേര എന്ന് പേരുള്ള ഒരു പോത്തിന്റെ രണ്ടാം ജന്മദിനാഘോഷം ഗ്രാമം കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും ഗംഭീരമായ പരിപാടികളിലൊന്നായി മാറി. ഷേരയുടെ ഉടമസ്ഥനായ ഇസ്രാർ ഈ ദിനം അവിസ്മരണീയമാക്കാൻ ഒന്നും കുറച്ചില്ല. പൂക്കളും മാലകളും വർണ്ണത്തുണിക്കഷണങ്ങളും കൊണ്ട് പോത്തിനെ മനോഹരമായി അലങ്കരിച്ചു, ഇതോടെ ഷേര ആഘോഷത്തിലെ താരമായി. സംഗീതം, നൃത്തം, മധുരപലഹാരങ്ങൾ, ഒരു സമൂഹസദ്യ എന്നിവ ഉൾപ്പെട്ട ആഘോഷം ഗ്രാമത്തെ ഉത്സവപ്പറമ്പാക്കി Read More…

Featured Oddly News

‘മരിച്ച’ യുവാവ് കുഴിയിലേക്ക് എടുക്കുന്നതിന് തൊട്ടുമുമ്പ് ശ്വസിച്ചു; ആശുപത്രിയിൽ ചികിത്സയിൽ

ബംഗളൂരു: ആശുപത്രിയിൽ വെച്ച് ഡോക്ടർമാർ മരിച്ചതായി വിധിയെഴുതിയ യുവാവ് സംസ്കാര ചടങ്ങിനിടെ ശ്വസിച്ചു. ഉടൻ മറ്റൊരു ആശുപത്രിയിൽ എത്തിച്ച യുവാവ് ചികിത്സയിൽ തുടരുന്നു. ഗഡാഗ്-ബെറ്റാഗേരി നിവാസിയായ നാരായൺ വന്നാൾ (38) ധാർവാഡിലെ ഒരു സ്വകാര്യ ആശുപത്രിയിൽ തലച്ചോറിലെ രക്തസ്രാവത്തിനും പിത്താശയ സംബന്ധമായ അസുഖത്തിനും ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ശേഷം നില ഗുരുതരമായി. അബോധാവസ്ഥയിലേക്ക് വഴുതി. താമസിയാതെ മരിച്ചതായി ‘സ്ഥിരീകരിച്ചു’. കുടുംബാംഗങ്ങൾ സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്തു. ആംബുലൻസിൽ വീട്ടിലേക്ക് എത്തിച്ചു. എന്നാൽ, സംസ്കരിക്കാൻ കുഴിയിലേക്ക് Read More…

Oddly News

സർക്കാർ സ്‌കൂൾ വിദ്യാർഥികൾക്ക് പ്ലേറ്റിന് പകരം പാഴ്‌പേപ്പറിൽ ഭക്ഷണം നൽകി! വീഡിയോ വൈറലാകുന്നു

ഭോപ്പാൽ (മധ്യപ്രദേശ്): സർക്കാർ സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം പ്ലേറ്റുകൾക്ക് പകരം പാഴ്‌പേപ്പറിൽ വിളമ്പി നൽകുന്ന വീഡിയോ വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായി. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഞെട്ടിക്കുന്ന ഈ സംഭവം പുറത്തുവന്നത് മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ നിന്നാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ക്ലിപ്പിൽ, വിജയപൂർ ബ്ലോക്കിലെ ഹുൽപൂർ ഗ്രാമത്തിലുള്ള ഒരു മിഡിൽ സ്കൂളിലെ വിദ്യാർഥികൾ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് കാണാം. അവർക്ക് പാഴ്‌പേപ്പറിലാണ് ഭക്ഷണം വിളമ്പിയിരിക്കുന്നത്. വീഡിയോയിൽ, കുട്ടികൾ സ്കൂൾ കോമ്പൗണ്ടിൽ, യാതൊരു മേൽക്കൂരയുമില്ലാതെ, നിലത്തിരുന്ന് പ്ലേറ്റുകൾക്ക് Read More…

Featured Oddly News

വിന്‍ഡ്‌സ്‌ക്രീന്‍ തകര്‍ത്ത്‌ കഴുകന്‍ ലോക്കോമോട്ടീവ്‌ കാബിനില്‍, മുഖത്ത് പരുക്കേറ്റിട്ടും ട്രെയിന്‍ നിര്‍ത്താതെ ലോക്കോ പൈലറ്റ്, വീഡിയോ

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ അനന്ത്‌നാഗ്‌ ജില്ലയില്‍ ട്രെയിനിന്റെ വിന്‍ഡ്‌സ്‌ക്രീനില്‍ കഴുകന്‍ ഇടിച്ചു;ലോക്കോ പൈലറ്റിനു പരുക്കേറ്റു. ബിജ്‌ബെഹാരയ്‌ക്കും അനന്ത്‌നാഗിനും ഇടയിലുള്ള ബരാമുള്ളബനിഹാലില്‍ ഇന്നലെയാണു സംഭവം. വിന്‍ഡ്‌സ്‌ക്രീന്‍ തകര്‍ത്ത്‌ കഴുകന്‍ ലോക്കോമോട്ടീവ്‌ കാബിന്റെ ഉള്ളിലേക്കു വീഴുകയായിരുന്നു. പുറത്തുവന്ന വീഡിയോയില്‍ വിന്‍ഡ്‌സ്‌ക്രീനില്‍ ദ്വാരവും ചുറ്റും ചില്ലുകഷണങ്ങളും കാണാം. കഴുകന്‍ കാബിനു താഴെ ഇരിക്കുന്നതും കാണാം. ലോക്കോ പൈലറ്റിന്റെ മുഖത്ത്‌ നേരിയ പരുക്കേറ്റെങ്കിലും ചോര മുഖത്ത് ഒലിച്ചിറങ്ങുമ്പോഴും അദ്ദേഹം ജോലി തുടര്‍ന്നു. ട്രെയിന്‍ അനന്ത്‌നാഗ്‌ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിടുകയും ലോക്കോ പൈലറ്റിന്‌ പ്രഥമശുശ്രൂഷ Read More…

Featured Oddly News

പുനെയില്‍ വോട്ട് ചെയ്ത യുവതി ബിഹാറിലും വോട്ട് ചെയ്തു

ന്യൂഡല്‍ഹി: ബിഹാറില്‍ ഇരട്ട്‌വോട്ട് ആരോപണം ശക്തമാക്കി കോണ്‍ഗ്രസ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ പുനെയില്‍ വോട്ട് ചെയ്ത യുവതി ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും സമ്മതിദാനാവകാശം വിനിയോഗിച്ചെന്നാണു കോണ്‍ഗ്രസിന്റെ ആരോപണം.ഉര്‍മി എന്ന യുവതി തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ച പോസ്റ്റുകള്‍ ഉള്‍പ്പെടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇരട്ടവോട്ട് ആരോപണമുയര്‍ത്തിയത്.രണ്ടിടത്തും വോട്ട് ചെയ്തതു സംബന്ധിച്ച് യുവതി എക്‌സില്‍ പങ്കുവച്ച പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്.‘പോകൂ വോട്ട് ചെയ്യൂ, പുനെ! വികസനത്തിന് വോട്ട് ചെയ്തു, ശുദ്ധമായ ഭരണത്തിന് വോട്ട് ചെയ്തു, മോദിഫൈഡ് Read More…

Featured Oddly News

ഭര്‍ത്താവായ നടന്റെ അവിഹിതം കണ്ടെത്താൻ താരഭാര്യ; തന്നെ ഏർപ്പാടാക്കിയെന്ന് പ്രൈവറ്റ് ഡിറ്റക്ടീവ്

ന്യൂഡൽഹി: തനിയാ പുരി ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ആയിട്ടാണ് ജോലി ചെയ്യുന്നത്. തന്റെ കരിയറിൽ നിരവധി ഒളിഞ്ഞുകിടന്ന കേസുകൾ അവർ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. എങ്കിലും, ഒരു സംഭവം അവർ പ്രത്യേകം ഓർക്കുന്നു; ഒരു പ്രമുഖ ബോളിവുഡ് നടന്റെ ഭാര്യ ഭർത്താവിന്റെ അവിഹിതബന്ധം കണ്ടെത്താനായി അവരെ സമീപിച്ച സംഭവമാണത്. സിദ്ധാർത്ഥ് കണ്ണനുമായുള്ള സംഭാഷണത്തിലാണ് തനിയ ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ നടത്തിയത്. രണ്ടു കുട്ടികളുടെ പിതാവായ ആ പ്രമുഖ നടൻ, തന്നേക്കാള്‍ പ്രായം കുറഞ്ഞ നടിമാരുമായി പല ബന്ധങ്ങളുമുണ്ടായിരുന്നതായി ആരോപിക്കപ്പെട്ടിരുന്നു . Read More…

Oddly News

‘നരച്ചമുടി ഡൈ ചെയ്തോളാം’; 55 കാരനെ വിവാഹം ചെയ്ത് 18കാരി; വരന്‍ സഹോദരി ഭര്‍ത്താവ്- വീഡിയോ

പ്രണയത്തിന് പ്രായമില്ല, ജാതിയില്ല, മതമില്ല എന്നത് വെറും വാക്കല്ല.. തന്‍റെ സഹോദരിയുടെ ഭര്‍ത്താവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച യുവതി ഈ വാക്കുകള്‍ പ്രാവര്‍ത്തികമാക്കുകയാണ്. 18 കാരിക്ക് വരനാകുന്നത് 55 കാരനാണ്. തന്റെ ഇരട്ടി പ്രായമുള്ള അളിയനുമായി പെണ്‍കുട്ടി പ്രണയത്തിലായി. കുടുംബത്തെയും മൂത്ത സഹോദരിയെയും എതിര്‍ത്താണ് അളിയനെ യുവതി വിവാഹം ചെയ്തത്.  യുവതിയുടെയും ഭര്‍ത്താവിന്‍റെയും അഭിമുഖം ഓൺലൈനിൽ വൈറലാണ്. എന്‍റെ കണ്ണില്‍ ഭര്‍ത്താവിന് പ്രായമായിട്ടില്ലെന്നും അവന്‍ മിടുക്കനാണെന്നുമാണ് യുവതി പറയുന്നത്. സഹോദരി കുറച്ചുകാലമായി സുഖമില്ലാതെ കിടക്കുകയായിരുന്നു. പാചകം ചെയ്യാനും Read More…

Oddly News

ക്ഷമിക്കണം.. എനിക്ക് ഉറുമ്പുകളുടെ കൂടെ ജീവിക്കാൻ താൽപ്പര്യമില്ല; പേടിച്ച് യുവതി ആത്മഹത്യ ചെയ്തു !

തെലങ്കാന: ശ്രീ.. ക്ഷമിക്കണം.. എനിക്ക് ഈ ഉറുമ്പുകളുടെ കൂടെ ജീവിക്കാൻ താൽപ്പര്യമില്ല. അൻവിയെ നന്നായി വളർത്തൂ.. ദയവായി അന്നവാരത്തെയും തിരുപ്പതിയെയും യെല്ലമ്മയെയും നോക്കൂ…. ഒരു യുവതിയുടെ ആത്മ​ഹത്യാ കുറിപ്പാണിത്. തെലങ്കാനയിലെസംഗറെഡ്ഡി ജില്ലയിലാണ് ഉറുമ്പുകളോടുള്ള ഭയംകാരണം വീട്ടമ്മ വീട്ടിൽ ആരുമില്ലാത്ത സമയത്ത് തൂങ്ങിമരിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പരിശോധിച്ചു. മൃതദേഹത്തിനടുത്തായി കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിലാണ് മരണകാരണം വ്യക്തമാക്കിയിരിക്കുന്നത്. തുടർന്ന് ഭൗതികശരീരം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് പറയുന്നതനുസരിച്ച്, ശ്രീകാന്ത്, മനീഷ (25) Read More…

Oddly News

വിവാഹ സൽക്കാരത്തിനിടെ റൊട്ടിയിൽ ‘തുപ്പിയ’ ആൾ വീഡിയോയിൽ കുടുങ്ങി

ഉത്തർപ്രദേശ്: വിവാഹ സൽക്കാരത്തിനിടെ റൊട്ടിയുണ്ടാക്കുന്നതിനിടെ ഒരാൾ റൊട്ടിയിൽ തുപ്പുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഉത്തർപ്രദേശിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ബലന്ദ്ഷഹർ ജില്ലയിലെ പഠാൻ ടോള നിവാസിയായ ദാനിഷ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹ ചടങ്ങിനിടെ റൊട്ടി തയ്യാറാക്കുന്നതിൽ ഏർപ്പെട്ടിരുന്ന ഇയാൾ തന്തൂരിൽ വെക്കുന്നതിന് മുമ്പ് അതിൽ തുപ്പുന്നത് വൈറലായ വീഡിയോയിൽ കാണിക്കുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ച ഈ ക്ലിപ്പ് നെറ്റിസൺമാർക്കിടയിൽ വലിയ രോഷത്തിന് ഇടയാക്കി. വൃത്തിഹീനവും മോശവുമായ Read More…