Featured Oddly News

ആണായത് 11-ാം കണ്‍മണി; കാത്തിരിപ്പ് മകനു വേണ്ടിയായിരുന്നില്ല, പെൺമക്കളുടെ പേരുകൾ ഓർത്തെടുക്കാൻ പാടുപെട്ട് പിതാവ്- വീഡിയോ

ഹരിയാനയിലെ ജിന്ദ് ജില്ലയിൽ നിന്നുള്ള ദമ്പതികൾക്ക് പത്ത് പെൺമക്കൾക്ക് ശേഷം ഒരു ആൺകുഞ്ഞ് പിറന്നു. 19 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പിറന്ന കുഞ്ഞിന് ‘ദിൽഖുഷ്’ എന്നാണ് സഹോദരിമാർ പേരിട്ടിരിക്കുന്നത്. എന്നാൽ, അമ്മയുടെ ആരോഗ്യസ്ഥിതി പോലും വകവെക്കാതെ ആൺകുഞ്ഞിനായി നടത്തിയ ഈ പരിശ്രമം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഉച്ചാന ടൗണിലെ ഓജസ് ഹോസ്പിറ്റലിലായിരുന്നു 37-കാരിയായ യുവതിയുടെ 11-ാമത്തെ പ്രസവം. അങ്ങേയറ്റം സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞ് ജനിച്ചത്.പ്രസവസമയത്ത് അമ്മയ്ക്ക് മൂന്ന് യൂണിറ്റ് രക്തം നൽകേണ്ടി വന്നു.നിലവിൽ അമ്മയും കുഞ്ഞും Read More…

Featured Oddly News

ഏതാണ് ഈ സ്ത്രീ? നിർമാണത്തിലിരിക്കുന്ന വീടുകളിലും കടകളിലും എന്തിനാണ് ഇവരുടെ ഫോട്ടോ വയ്ക്കുന്നത്?

സോഷ്യൽ മീഡിയയിലാകെ ചർച്ചയാണ്… ആരാണ് ഈ സ്ത്രീ? എന്തിനാണ് നിർമാണത്തിലിരിക്കുന്ന വീടുകളിലും കടകളിലും മറ്റും ഇവരുടെ ഫോട്ടോ വയ്ക്കുന്നത്? സാമൂഹിക മാധ്യമമായ എക്സിൽ മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു യൂസർ ചോദിച്ച ചോദ്യമാണ് വൈറലായത്.  നിർമാണത്തിലിരിക്കുന്ന പദ്ധതിയിലും മറ്റും പ്രാദേശിക വിശ്വാസപ്രകാരം ദൈവങ്ങളുടെ ചിത്രമോ രാക്ഷസരൂപങ്ങളുടെ മുഖംമൂടിയോ പാവകളോ കള്ളിമുൾച്ചെടിയോ വയ്ക്കാറുണ്ട്. പക്ഷേ, എന്തിനാണ് ഒരു സ്ത്രീയുടെ ഫോട്ടോ വയ്ക്കുന്നത്? കർണാടകയിലാണ് ഉടനീളം ഈ സ്ത്രീയുടെ ഫോട്ടോ ഇത്തരം നിർമാണസൈറ്റുകളിൽ കണ്ടതെന്നും എക്സിൽ യൂസർ ചൂണ്ടിക്കാട്ടി. നിർമാണപദ്ധതികൾക്ക് പുറമേ Read More…

Oddly News

കഷണ്ടി മറച്ചുവച്ച്‌ വിവാഹം: ഭാര്യ തിരിച്ചറിഞ്ഞത് വിവാഹശേഷം, മിണ്ടിയാല്‍ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന്‌ ഭീഷണി

ന്യൂഡല്‍ഹി: കഷണ്ടി മറച്ചുവച്ച്‌ വിവാഹം ചെയ്‌തതിനു ഭര്‍ത്താവിനെതിരേ പരാതി നല്‍കി യുവതി. സെന്‍ട്രല്‍ നോയിഡയിലെ ഗൗര്‍ സിറ്റി അവന്യൂ1ല്‍ താമസിക്കുന്ന ലവിക ഗുപ്‌തയാണു ഭര്‍ത്താവ്‌ സന്യാം ജെയിനിനും നാല്‌ ബന്ധുക്കള്‍ക്കുമെതിരേ പരാതി നല്‍കിയത്‌. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു അവരുടെ വിവാഹം. ബിസ്രാഖ്‌ പോലീസ്‌ സ്‌റ്റേഷനില്‍ നല്‍കിയ പരാതി പ്രകാരം, ഭര്‍ത്താവ്‌ തന്റെ യഥാര്‍ത്ഥ രൂപം, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവയുള്‍പ്പെടെ പ്രധാന വിവരങ്ങള്‍ മറച്ചുവച്ചതായി ലവിക ആരോപിച്ചു. വിവാഹശേഷമാണു സന്യാം കഷണ്ടിക്കാരനാണെന്നു ലവിക അറിഞ്ഞതത്രേ. പ്രതിഷേധിച്ചപ്പോള്‍ സന്യാം Read More…

Featured Oddly News

അപകടത്തില്‍ മരണമടഞ്ഞ യാചകന്റെ സഞ്ചിയില്‍ 4.5 ലക്ഷം രൂപ ! ഡോക്ടറോടു പറയാതെ ആശുപത്രിയില്‍നിന്ന് ഇറങ്ങിപ്പോയി, രാവിലെ കടത്തിണ്ണയില്‍ മരിച്ചനിലയില്‍

ചാരുംമൂട്‌: സ്‌കൂട്ടര്‍ ഇടിച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന്‌ മരണമടഞ്ഞ യാചകന്റെ സഞ്ചിയില്‍ നിന്നും ലഭിച്ചത്‌ 4,52,207 രൂപ. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന ഇയാള്‍ തിങ്കളാഴ്‌ച സന്ധ്യയോടെയാണ്‌ അപകടത്തില്‍പ്പെട്ടത്‌. സ്‌കൂട്ടര്‍ ഇടിച്ചു താഴെ വീണ ഇയാളെ നാട്ടുകാര്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു. അനില്‍ കിഷോര്‍ തൈപറമ്പില്‍ കായംകുളം എന്നാണ്‌ ഇയാള്‍ ആശുപത്രിയില്‍ നല്‍കിയിരിക്കുന്ന വിലാസം. തലയ്‌ക്കു പരുക്കുള്ളതിനാല്‍ വിദഗ്‌ധ ചികിത്സ നല്‍കണമെന്ന്‌ ഡോക്‌ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും രാത്രിയോടെ ഇയാള്‍ ആശുപത്രിയില്‍ നിന്നിറങ്ങിപ്പോയിരുന്നു. ഇന്നലെ രാവിലെയാണ്‌ ടൗണില്‍ തന്നെയുള്ള കടത്തിണ്ണയില്‍ ഇയാള്‍ മരിച്ചു Read More…

Oddly News

‘എനിക്ക് താത്പര്യമില്ലാതിരുന്നിട്ടും ലൈംഗികാതിക്രമം ദിനചര്യയായി’; കൗമാരംമുതല്‍ ക്രൂരപീഡനം​‍; രാജകുമാരനെതിരെ മോഡൽ

മലേഷ്യൻ രാജകുമാരൻ ടെൻകു ഫഖ്റിയുമായി നടന്ന വിവാഹം നിയമപരമായിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി ഇന്തൊനീഷ്യൻ–അമേരിക്കൻ മോഡൽ മനോഹര ഒഡിലിയ. സമ്മതമില്ലാതെയാണ് പതിനാറാം വയസ്സിൽ വിവാഹം നടത്തിയതെന്നും മനോഹര വെളിപ്പെടുത്തി. മലേഷ്യൻ രാജകുമാരന്റെ മുൻഭാര്യ എന്ന പദം തന്റെ പേരിനു മുൻപായി മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ മനോഹര അതൃപ്തി അറിയിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു. 2008ലായിരുന്നു മലേഷ്യൻ രാജകുമാരനുമായി മനോഹരയുടെ വിവാഹം. തുടർന്ന് അവർ മലേഷ്യയിലേക്കു പോയി. ഭർത്താവിൽ നിന്ന് ക്രൂരമായ ലൈംഗികാതിക്രമവും ശാരീരിക പീഡനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും മനോഹര വ്യക്തമാക്കി. പതിനാറാം Read More…

Oddly News

‘പണി പാളീ .. ചേട്ടാ ഞാന്‍ കള്ളനാ’; തല അകത്തും ശരീരം പുറത്തും, എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തിൽ കുടുങ്ങി മോഷ്ടാവ് വീഡിയോ

മോഷ്ടിക്കാൻ കയറി, പക്ഷെ പണി നൈസായി പാളി, ആരും കാണാതെ കയറിയ ആൾ ഇപ്പോൾ പാൻ ഇന്ത്യൻ ലെവലിൽ വൈറലാണ്. മോഷണത്തിനായി എക്സ്ഹോസ്റ്റ് ഫാൻ ഘടിപ്പിക്കുന്നതിനുള്ള ദ്വാരത്തിലൂടെ വീടിനകത്തേക്ക് കടക്കാൻ ശ്രമിച്ച കള്ളനാണ് താരം. രാജസ്ഥാനിലെ കോട്ടയില്‍ ജനുവരി മൂന്നിനായിരുന്നു സംഭവം. തലയുടെ ഭാഗം വീടിനത്തും അരയുടെ ഭാഗം പുറത്തുമായിയാണ് കള്ളന്‍ എക്‌സ്‌ഹോസ്റ്റ് ഫാന്‍ ഘടിപ്പിക്കുന്നതിനുള്ള ദ്വാരത്തിൽ കുടുങ്ങിയത്. സുഭാഷ് കുമാര്‍ റാവത്ത് എന്നയാളുടെ വീട്ടിൽ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. സുഭാഷും ഭാര്യയും ക്ഷേത്രത്തിലേക്ക് പോയി തിരികെ Read More…

Featured Oddly News

ചീറ്റപ്പുലിയുമായി ഓട്ടമത്സരം നടത്തി ഐഷോസ്പീഡ്; ആരാണ് വിജയി? വീഡിയോ കണ്ടു നോക്കു…. അവിശ്വസനീയമെന്ന് ഇന്റർനെറ്റ്

പ്രശസ്ത യൂട്യൂബറും സ്ട്രീമറുമായ ഐഷോസ്പീഡ് തന്റെ കായിക പ്രകടനങ്ങളുടെ ഭാഗമായി സാഹസികവും അസാധാരണവുമായ ഒരു വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് – ഒരു ചീറ്റപ്പുലിയുമായുള്ള ഓട്ടമത്സരം. ഇതിന്റെ വീഡിയോ അദ്ദേഹം പുറത്തുവിട്ടു. “ഞാൻ ഇന്ന് ഈ ചീറ്റപ്പുലിയുമായി ഓട്ടമത്സരം നടത്താൻ പോകുകയാണ്,” ഇരുപതുകാരനായ സ്ട്രീമർ ഡാരൻ വാട്കിൻസ് (Darren Watkins) വീഡിയോയിൽ ആവേശത്തോടെ പ്രഖ്യാപിക്കുന്നു. മത്സരം തുടങ്ങുന്നതിന് മുൻപ് തന്നെ അപ്രതീക്ഷിതമായി ചീറ്റപ്പുലി സ്പീഡിന് നേരെ ചാടുകയും അദ്ദേഹത്തിന്റെ കാലിൽ പോറലേൽപ്പിക്കുകയും ചെയ്തു. കാലിൽ രണ്ട് പാടുകൾ വീണിട്ടും പിന്മാറാൻ Read More…

Featured Oddly News

കുതിച്ചോടുന്ന ട്രെയിനിൽ ജീവൻപോലും പണയപ്പെടുത്തി യുവാവിന്റെ സാഹസിക പ്രകടനം!

വൈറലാകാന്‍ സാഹസിക പ്രവൃത്തികളുമായി ഇറങ്ങുന്ന പല യുവാക്കളുടേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കാറുണ്ട്. ജീവന്‍ പോലും പണയം വെച്ചാണ് പലരും ഇത്തരത്തിലുള്ള വീഡിയോകള്‍ ചെയ്യുന്നത്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ വലിയ വിമര്‍ശനം നേരിട്ടു കൊണ്ടിരിക്കുന്നത്. മുംബൈ ലോക്കല്‍ ട്രെയിനില്‍ ജീവന്‍ പണയപ്പെടുത്തി അത്യന്തം അപകടകരമായ രീതിയില്‍ സാഹസികമായി സഞ്ചരിക്കുന്ന യുവാവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലില്‍ ഒരു ഹാര്‍നെസ്സ് ഉപയോഗിച്ച് സ്വയം ബന്ധിപ്പിച്ച ശേഷം പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന യുവാവിനെയാണ് വീഡിയോയില്‍ Read More…

Oddly News

‘ഗ്രീന്‍ലന്‍ഡ്‌ എനിക്ക്‌ വേണം’; ഡെന്മാര്‍ക്കിനു മുന്നില്‍ ഭീഷണിയുമായി ഡോണള്‍ഡ്‌ ട്രംപ്‌

വാഷിങ്‌ടണ്‍: ഡെന്മാര്‍ക്കിനു മുന്നില്‍ ഭീഷണിയുമായി യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. ഗ്രീന്‍ലന്‍ഡിന്മേലുള്ള അവകാശവാദം ഉടന്‍ അവസാനിപ്പിക്കണമെന്നു ട്രംപ്‌ ഡെന്‍മാര്‍ക്കിനോട്‌ ആവശ്യപ്പെട്ടു. ‘ദേശീയ സുരക്ഷയുടെ വീക്ഷണകോണില്‍നിന്ന്‌ ഞങ്ങള്‍ക്ക്‌ ഗ്രീന്‍ലന്‍ഡ്‌ ആവശ്യമാണ്‌.’- അദ്ദേഹം പറഞ്ഞു. ഡെന്മാര്‍ക്കിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ പ്രദേശമാണു ഗ്രീന്‍ലന്‍ഡ്‌. ഗ്രീന്‍ലന്‍ഡിന്റെ മേലുള്ള അമേരിക്കന്‍ അവകാശവാദം ‘ഭ്രമം’ ആണെന്നു ഗ്രീന്‍ലന്‍ഡിന്റെ പ്രധാനമന്ത്രി ജെന്‍സ്‌ ഫ്രെഡറിക്‌ നീല്‍സണ്‍ പ്രതികരിച്ചു. തങ്ങളുടെ രാജ്യത്തിന്റെ ഒരു അംശം പോലും യു.എസിനു വിട്ടുകൊടുക്കില്ലെന്നു ഡെന്‍മാര്‍ക്ക്‌ പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണ്‍ പറഞ്ഞു. ഡെന്‍മാര്‍ക്കും അതിന്റെ ഭാഗമായ Read More…