Lifestyle

റിലേഷൻഷിപ്പിലെ തെറ്റിദ്ധാരണകൾ; മാറ്റാൻ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിയ്ക്കാം

പങ്കാളികള്‍ തമ്മിലുള്ള ബന്ധം ദൃഡമാകണമെങ്കില്‍ ഇരുവരും തമ്മിലുള്ള വിശ്വാസവും സ്‌നേഹവുമൊക്കെ ഉണ്ടായിരിയ്ക്കണം. എങ്കില്‍ മാത്രമേ ദീര്‍ഘകാലം ആ ബന്ധം നിലനില്‍ക്കുകയുള്ളൂ. ഒരാളുടെ ചിന്തകളും വികാരങ്ങളും മറ്റൊരാള്‍ മനസ്സിലാക്കുമ്പോഴാണ് ബന്ധം ആരോഗ്യകരവും സന്തോഷകരവുമായി മുന്നോട്ട് പോകുന്നത്. പങ്കാളിയുമായുള്ള സംഭാഷണത്തിനിടയില്‍, പങ്കാളി പറഞ്ഞത് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍, അവരെ അവിടെ നിര്‍ത്തി, അവര്‍ എന്താണ് പറയുന്നതെന്ന് കൃത്യമായി വ്യക്തമാക്കാന്‍ അവരോട് ആവശ്യപ്പെടുക. സംസാരിക്കുന്നതിന് മുന്‍പ് ഒരു നിഗമനത്തിലെത്തരുത്. * ക്ഷമയോടെയിരിക്കുക, പോസിറ്റീവുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക – എല്ലാ ബന്ധങ്ങള്‍ക്കും ചില നല്ല Read More…

Lifestyle

കൃത്രിമ ഗര്‍ഭധാരണം; പ്രസവിച്ചത് മറ്റൊരാളുടെ കുഞ്ഞിനെ, യുവതി ഐവിഎഫ് ക്ലിനിക്കിനെതിരെ കേസ് കൊടുത്തു

കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ജന്മം നല്‍കിയ കുഞ്ഞ് തന്റേതല്ലെന്ന് ആരോപിച്ച് ക്ലിനിക്കിനെതിരേ കേസു കൊടുത്ത് ജോര്‍ജ്ജിയക്കാരി യുവതി . ക്രിസ്റ്റീന മുറെ എന്ന 38 കാരിയായ യുവതിയാണ് ഫെര്‍ട്ടിലിറ്റി ക്ലിനിക്കിനെതിരെ പരാതിയുമായി എത്തിയത്. രണ്ട് വര്‍ഷം മുമ്പ് ഐവിഎഫ് വഴി ഗര്‍ഭിണിയാകുകയും 2023 ഡിസംബറില്‍ ആരോഗ്യ മുള്ള ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. എന്നാല്‍ കുഞ്ഞിന്റെ നിറം കറുത്തതായതാണ് എന്ന കാരണത്താലുമാണ് അവര്‍ കേസിന് പോയത്. കാരണം അവൾ വെളുത്ത വംശജയാണ്. സമാനമായ സവിശേഷതകളുള്ള വെളുത്ത വംശജനായ Read More…

Lifestyle

കുഞ്ഞുങ്ങളെ കാര്‍ട്ടൂണ്‍ കാണാന്‍ അനുവദിക്കാമോ? സ്വഭാവ രുപീകരണത്തെ ബാധിക്കും, ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ കാണുന്നത് വളരെ ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ അമിതമായി കുട്ടികള്‍ കാര്‍ട്ടൂണ്‍ കാണുന്നത് അത്ര നല്ല ശീലം അല്ല. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ സ്വഭാവം കുട്ടികളുടെ സ്വഭാവത്തെയും സ്വാധീനിക്കുന്നു. വീട്ടില്‍ വളരെ വിനയത്തോടെ പെരുമാറുന്ന കുട്ടി, സ്‌കൂളില്‍ എത്തിയാല്‍ ആകെ പ്രശ്‌നക്കാരനായി മാറുന്നു. കാര്‍ട്ടൂണ്‍ കാണല്‍ ഒരു കുഞ്ഞിന്റെ സ്വഭാവ രുപീകരണത്തെ ബാധിക്കുന്ന രീതിയാണിത്. കുഞ്ഞുങ്ങളെ കാര്‍ട്ടൂണ്‍ കാണാന്‍ അനുവദിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം.

Lifestyle

നല്ല നാളില്‍, നല്ല സമയത്ത് കുട്ടി ജനിക്കണം ! ഇന്ത്യയില്‍ ‘മുഹൂര്‍ത്ത പ്രസവം’ ഏറുന്നു

അനിശ്ചിതത്വം നിറഞ്ഞ ഒരു ലോകത്ത് നല്ല ഭാവിയുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ എന്തുചെയ്യണം? ലക്ഷ്യബോധത്തോടെയും അറിവോടെയും വളര്‍ത്തണം എന്നത് ഒരു കാലഹരണപ്പെട്ട ചിന്തയാണോ? എന്തായാലും ‘മംഗളകരവും’ ‘അനുഗ്രഹീതവുമായ’ ഭാവി ഉറപ്പാക്കാന്‍ കുട്ടികള്‍ നല്ല മുഹൂത്തത്തില്‍ ജനിക്കണമെന്നതാണ് ഇന്ത്യാക്കാരുടെ കണ്ടെത്തലെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി നാളും സമയവും നോക്കി നല്ല സമയത്തെ ജനനം ഉറപ്പാക്കാന്‍ ആളുകള്‍ ആഗ്രഹിക്കുകയും അതിനായി ​ഡോക്ടറോട് ആവശ്യപ്പെടുന്നതും സാധാരണമാകുകയാണ്. ഇതിനെ ഇപ്പോള്‍ ‘മുഹൂര്‍ത്ത ഡെലിവറികള്‍’ എന്നാണ് വിളിക്കുന്നത്. പണ്ടുകാലത്ത് കൂടുതലും സ്വാഭാവിക പ്രസവങ്ങളായിരുന്നു നടന്നിരുന്നത്. Read More…

Lifestyle

പബ്ജി കളിച്ച് പ്രേമിച്ച് ഇന്ത്യയിലെത്തിയ സീമാ ഹൈദറിന്റെ കഥ തീരുന്നില്ല; ഭര്‍ത്താവ് കേസുമായി കോടതിയില്‍

പബ്ജി കളിച്ച് അതിര്‍ത്തി കടന്നെത്തിയ പാകിസ്താന്‍കാരി സീമാ ഹൈദറിന്റെ പ്രണയകഥ ഇനിയും അവസാനിച്ചിട്ടില്ല. അബദ്ധത്തില്‍ പെട്ടു പോ യ ഭാര്യയെ പാകിസ്താനിലേക്ക് തിരിച്ചയയ്ക്കണം എന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ഗുലാം ഹൈദര്‍ ഇന്ത്യയില്‍ നീതി തേടുകയാണ്. 2023 ലായിരുന്നു പബ്ജികളിച്ച് പ്രണയിച്ച കാമു കന്‍ സച്ചിന്‍ മീണയെ വിവാഹം കഴിക്കാന്‍ പാകിസ്ഥാനില്‍ നിന്ന് സീമ കുട്ടികളു മായി ഇന്ത്യയില്‍ എത്തിയത്. ഭര്‍ത്താവ് ഗുലാം ഹൈദര്‍ ഈ സമയത്ത് സൗദി അറേബ്യയിലായിരുന്നു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ കറാച്ചിയിലായിരുന്ന ഗുലാം സീമയുമായി താമസിച്ചിരുന്നത്. Read More…

Lifestyle

ബ്രഡും തക്കാളിയും ആപ്പിളുമൊക്കെ ഫ്രിഡ്ജിൽ വയ്ക്കാറുണ്ടോ? ഇത് അറിഞ്ഞിരിക്കണം

വീട്ടമ്മമാര്‍ക്ക് വളരെ ഉപയോഗപ്രദമാണ് ഫ്രിഡ്ജ്. എന്നാല്‍ മിച്ചം വരുന്നതെല്ലാം ഫ്രിഡ്ജില്‍ കുത്തിനിറച്ച് വയ്ക്കരുത്. എല്ലാതരത്തിലുള്ള പച്ചക്കറികളും പഴങ്ങളും വെക്കാനും പാടില്ല. സാധാരണ 1 ഡിഗ്രി സെല്‍ഷ്യസിനും 5 ഡിഗ്രിയ്ക്കും ഇടയിലാണ് ഫ്രിഡ്ജിലെ താപനില. ഇതിലും കൂടിയാല്‍ സൂക്ഷ്മാണുക്കള്‍ പെരുകാനും അതിനുള്ളില്‍ വെച്ചിരിക്കുന്ന ഭക്ഷണം കേടാകാനും സാധ്യതയുണ്ട്. * ഫ്രിഡ്ജിനുള്ളിലെ ശുചിത്വവും വളരെ പ്രധാനമാണ്. ചില ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിലൂടെ അവയുടെ രുചിക്കും മാറ്റം വരുന്നു. * ഉദാഹരണമായി ബ്രഡ് ഫ്രിഡ്ജില്‍ വച്ചാല്‍ പെട്ടെന്ന് ഡ്രൈയാകും. 5 ദിവസം Read More…

Lifestyle

ബോളിവുഡ് ചിത്രം “ഛാവ” കണ്ട് വികാരാധീധനായി കുരുന്ന്: ഹൃദയസ്പർശിയായ വീഡിയോ വൈറൽ

ന്യൂഡൽഹി: ബോളിവുഡ് ചിത്രം ‘ഛാവ’ കണ്ട് വികാരാധീനനാകുന്ന ഒരു കൊച്ചുകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുന്നത്. വിക്കി കൗശൽ നായകനായ ചിത്രം കണ്ടതിന് ശേഷം കുട്ടി തിയേറ്ററിൽ നിൽക്കുകയും പൊട്ടികരയുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. “ഇത് ചാവ ഫീവർ ആണ്. വിക്കി കൗശലിനു അഭിനന്ദങ്ങൾ, ഛത്രപതി സാംഭായി മഹാറായി നിങ്ങൾ മനോഹരമായി അഭിനയിച്ചു”.രശ്മിക മന്ദാന, മഹാറാണി യേശുഭായിയുടെ കഥാപാത്രത്തോട് നിങ്ങൾ നീതി പുലർത്തി”. “ഈ ഐതിഹാസിക ചിത്രത്തിന്റെ മുഴുവൻ ടീമിനും നന്ദി.” എന്ന് കുറിച്ചുകൊണ്ടാണ് Read More…

Lifestyle

എയര്‍ഫ്രൈയര്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങളും കൂടി അറിയണം

ഇപ്പോള്‍ അടുക്കളകളില്‍ ട്രെന്റായി മാറിയിരിക്കുകയാണ് എയര്‍ ഫ്രൈയര്‍. ഇത് ഉപയോഗിക്കുന്നത് ആരോഗ്യകരമാണെന്ന് പൊതുവേ കരുതപ്പെടുന്നു. കാരണം എണ്ണ ഉപയോഗിക്കാതെയാണെല്ലോ എയര്‍ഫ്രൈയര്‍ ഉപയോഗിച്ച് ഭക്ഷണ സാധനങ്ങൾ വറുത്തെടുക്കുന്നത്. എന്നാല്‍ ഇതിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എയര്‍ഫ്രൈയറില്‍ വറുക്കുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറയും. 80 ശതമാനംവരെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനായി സാധിക്കും. കാലറി കുറഞ്ഞ ഭക്ഷണരീതിയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ എയര്‍ഫ്രൈയറില്‍ ഭക്ഷണം പാചകം ചെയ്യാം. മാത്രമല്ല ഇതില്‍ ഭക്ഷണം പാചകം ചെയ്യുമ്പോള്‍ ഭക്ഷണം ക്രിസ്പിയായിരിക്കും. ഓവനില്‍ പാചകം ചെയ്യാനായി എടുക്കുന്നതിനെക്കാള്‍ വേഗത്തില്‍ Read More…

Lifestyle

വാലന്റൈൻസ് ഡേ; മെക്‌സിക്കോയിലെ സമൂഹവിവാഹത്തില്‍ ദമ്പതികളായത് 1200 ജോഡികള്‍

ഫെബ്രുവരി 14 നെ പ്രണയികളുടെ ദിനമായി ആഘോഷിക്കുന്ന രീതിക്ക് വളരെയധികം പഴക്കമുണ്ട്. ഈ ദിവസം പ്രണയികള്‍ പരസ്പരം സമ്മാനങ്ങള്‍ നല്‍കുകയും ചിലര്‍ ഒരുമിച്ച് ഒരു അത്താഴം കഴിക്കുകയുമൊക്കെ ചെയ്യുന്നതാണ് പാശ്ചാത്യലോകത്തെ പതിവ് രീതികള്‍. എന്നാല്‍ ഈ പ്രത്യേക ദിനം ആഘോഷിക്കുന്നതിന് മെക്‌സിക്കോ കണ്ടെത്തിയത് ഒരു അസാധാരണ വഴിയാണ്. 1,200 ദമ്പതികള്‍ എന്നെന്നേക്കുമായി അവരുടെ ഒരുമിച്ചുള്ള ജീവിതയാത്ര ആരംഭിച്ചു. മെക്‌സിക്കോ സിറ്റി ഗവണ്‍മെന്റ് ഒരു സാംസ്‌കാരിക കേന്ദ്രത്തില്‍ സംഘടിപ്പിച്ച ഒരു മാട്രിമോണിയോ കോലെക്റ്റിവോ അല്ലെങ്കില്‍ സമൂഹവിവാഹത്തില്‍ ആയിരക്കണക്കിന് ദമ്പതികളാണ് Read More…