Lifestyle

ഇന്‍സ്‌റ്റഗ്രാം പ്രണയം; കാമുകനെ കാണാന്‍ മൈലുകള്‍ താണ്ടി ഇന്ത്യയില്‍ പറന്നെത്തി അമേരിക്കന്‍ വനിത

ഇന്‍സ്‌റ്റഗ്രാമിലെ പരിചയം പ്രണയമായി മാറിയപ്പോള്‍ കാമുകനെ കാണാന്‍ ആയിരക്കണക്കിനു മൈലുകള്‍ താണ്ടി ഇന്ത്യയില്‍ പറന്നെത്തി അമേരിക്കന്‍ വനിത. ആന്ധ്രാപ്രദേശിലെ വിദൂരഗ്രാമത്തില്‍നിന്നുള്ള ചന്ദന്‍ സിങ്‌ രജ്‌പുത്‌ എന്ന യുവാവിനെ കാണാനാണ്‌ യു.എസില്‍നിന്നു ഫോട്ടോഗ്രാഫര്‍കൂടിയായ ജാക്ലിന്‍ ഫൊറേറോ എന്ന വനിതയെത്തിയത്‌. വിമാനത്താവളത്തില്‍വച്ച്‌ ഇരുവരും ആദ്യമായി നേരിട്ടു കാണുന്നതിന്റെ വീഡിയോയും ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചു. ‘ഒരുമിച്ച്‌ 14 മാസങ്ങള്‍, ഒരു പുതിയ അധ്യായത്തിനു തയാറാണ്‌’ എന്ന അടിക്കുറിപ്പോടെയാണ്‌ ജാക്ലിന്‍ ഫൊറേറോ വീഡിയോ പോസ്‌റ്റ് ചെയ്‌തത്‌. നിരവധിപേരാണ്‌ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു കമന്റ്‌ ചെയ്‌തിരിക്കുന്നത്‌. Read More…

Featured Lifestyle

കീശ ചോരാതെ ഫർണിച്ചർ വാങ്ങാം ; ഈ നാലു കാര്യങ്ങൾ ശ്രദ്ധിക്കുക

വീട് പണിയുമ്പോള്‍ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ് വീട്ടിലേക്ക് വാങ്ങുന്ന ഫര്‍ണിച്ചറുകള്‍. കാഴ്ചയില്‍ ഭംഗി തോന്നുകയും വേണം എന്നാല്‍ അധികം പണം മുടക്ക് ഇല്ലാതെയും ആയിരിയ്ക്കണം. ഇതാണ് ഏത് ഉടമസ്ഥരും ശ്രദ്ധ വയ്ക്കുന്നത്. വീട്ടുകാരുടെ ഇഷ്ടത്തിനായിരിയ്ക്കും ഫര്‍ണിച്ചറുകള്‍ തിരഞ്ഞെടുക്കുന്നതും. ഒരു വീടിന് വേണ്ടി ഫര്‍ണിച്ചറുകള്‍ മേടിയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….. ട്രെന്‍ഡല്ല ടേസ്റ്റ് – ട്രെന്‍ഡുകളെ കണ്ണുമടച്ചു പിന്തുടരുത്. ഗൃഹോപകരണങ്ങള്‍ സാധാരണഗതിയില്‍ ദീര്‍ഘകാല നിക്ഷേപമാണ്. അതുകൊണ്ടു തന്നെ ഒരു സീസണിലേക്കും മറ്റും നില്‍ക്കുന്ന ട്രെന്‍ഡ് പിന്‍തുടരേണ്ടതില്ല. വസ്ത്രങ്ങളാണെങ്കില്‍ അതിന്റെ ഫാഷന്‍ Read More…

Lifestyle

തറ തുടയ്ക്കുന്ന വെള്ളത്തിൽ ഇവ കലർത്തി നോക്കൂ: 5 മിനിറ്റിനുള്ളിൽ കൊതുകിനെയും ഉറുമ്പിനേയും പാറ്റകളെയും അകറ്റാം

വേനൽക്കാലം ആരംഭിക്കുമ്പോൾ തന്നെ ഈച്ച, കൊതുകുകൾ, ഉറുമ്പുകൾ, പാറ്റകൾ തുടങ്ങിയ പ്രാണികൾ അവയുടെ മാളങ്ങളിൽ നിന്ന് പുറത്തുവരാൻ തുടങ്ങും. ഉറുമ്പുകളും പാറ്റകളും പകൽ മുഴുവൻ നമ്മെ ശല്യപ്പെടുത്തുന്നു, കൊതുകുകളുടെ ഭീകരത രാത്രിയിലെ ഉറക്കവും കെടുത്തുന്നു. എന്നാൽ ഇവയെ മറികടക്കാൻ ചില തന്ത്രങ്ങളുണ്ട്. ഇതിനായി തറ വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്ന വെള്ളത്തിൽ കുറച്ച് സാധനങ്ങൾ ചേർത്താൽ മതിയാകും. ഈ വെള്ളം ഫലപ്രദമായ കീടനാശിനിയായി പ്രവർത്തിക്കുന്നു. ഈ പ്രതിവിധികളുടെ പ്രയോജനങ്ങൾ ഇവ സ്വാഭാവികമായി ലഭ്യതയുള്ളതും വിലകുറഞ്ഞതുമാണ്, അവയ്ക്ക് പാർശ്വഫലങ്ങളൊന്നുമില്ല. നാരങ്ങ, ആലം, Read More…

Lifestyle

ഫോൺ കവറിൽ നോട്ടുകൾ സൂക്ഷിക്കാറുണ്ടോ? വേനല്‍ക്കാലത്ത് പൊട്ടിത്തെറിക്കാൻ സാധ്യത

ചിലരെങ്കിലും മൊബൈൽ കവറുകളിൽ പണം സൂക്ഷിക്കുന്നവരാണ്. എന്നാൽ വേനൽക്കാലത്ത്, ഈ ദുശ്ശീലം വലിയ നഷ്ടമുണ്ടാകുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇനിയെങ്കിലും ആളുകൾ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ വലിയ അപകടത്തിലേക്ക് നയിച്ചെന്നുവരും. ഒരു നോട്ട് എങ്ങനെ സ്ഫോടന സാധ്യത വർദ്ധിപ്പിക്കും? വേനൽക്കാലത്ത്, എസി കംപ്രസ്സറുകളിലും മറ്റ് ഇലക്ട്രിക്കൽ ഗാഡ്‌ജെറ്റുകളിലും സ്‌ഫോടനം നടക്കുന്നുവെന്ന വാർത്തകൾ നാം പൊതുവെ കേൾക്കാറുള്ളതാണ്. ഈ സാഹചര്യങ്ങളിലെല്ലാം, സ്‌ഫോടനത്തിന് പിന്നിലെ ഏറ്റവും വലിയ കാരണം ഉപകരണങ്ങളുടെയും ഗാഡ്‌ജെറ്റുകളുടെയും അശ്രദ്ധമായ ഉപയോഗമാണ്. മോശം ശീലങ്ങൾ ദോഷം Read More…

Lifestyle

മണ്‍ച്ചട്ടിയിൽ കിടിലന്‍ മീന്‍കറി ഉണ്ടാക്കാം! പുതിയ ചട്ടി ഉപയോഗിക്കേണ്ടത് ഇങ്ങനെ

നല്ല മീന്‍ മുളക് അരച്ച് മണ്‍ചട്ടിയില്‍ കറിവെക്കണം. പിറ്റേ ദിവസം അത് എടുത്ത് കഴിച്ചാല്‍ ഒരു പാത്രം ചോറുണ്ണാനായി മറ്റൊന്നും പിന്നെ വേണ്ട. ആരോഗ്യത്തിനും മണ്‍ചട്ടിയിലെ പാചകം നല്ലതാണ്. ഇതിൽ ഹാനികരമായ കെമിക്കലുകളില്ല. മണ്‍പാത്രങ്ങള്‍ സീസണ്‍ ചെയ്താണ് ഉപയോഗിക്കേണ്ടത്. ഇതിനായി പുതിയതായി വാങ്ങിയ ചട്ടി ആദ്യം ചകിരി ഉപയോഗിച്ച് നന്നായി കഴുകണം. ആദ്യ ദിവസം വെള്ളം ഒഴിച്ച് വെക്കണം. പിന്നീട് കഴുകി പുതിയ കഞ്ഞിവെള്ളം നിറയ്ക്കണം. രണ്ട് ദിവസം കൂടി അത് ആവര്‍ത്തിക്കണം. നാലാമത്തെ ദിവസം കഴുകി Read More…

Lifestyle

ഇറച്ചി വേഗത്തില്‍ വെന്ത് കിട്ടണോ? പഞ്ഞി പോലെ വേവിച്ചെടുക്കാം… ഇതാ സൂപ്പർ ട്രിക്ക്

കുറച്ച് സമയം അധികം ചെലവഴിച്ച് തയ്യാറാക്കേണ്ടി വരുന്ന ഒരു വിഭവമാണ് മാംസ വിഭവങ്ങള്‍. സ്ലോ കുക്ക് ചെയ്യുന്നതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. മട്ടന്‍ ആണെങ്കിലും ബീഫ് ആണെങ്കിലും നല്ലത് പോലെ വേവണമെങ്കില്‍ സമയം അധികം വേണം. എന്നിരുന്നാലും ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇറച്ചി പാകം ചെയ്യുന്നതിന് മുമ്പായി കനം കുറച്ച് അരിയണം. ഇങ്ങനെ ചെയ്താല്‍ വേഗം വെന്തുകിട്ടും. ഇറച്ചി തെരഞ്ഞെടുക്കുമ്പോള്‍ ബ്രെസ്റ്റ് ഭാഗമാണെങ്കില്‍ ചെറിയ കഷ്ണങ്ങളായി കനം കുറച്ച് മുറിച്ചെടുക്കണം. എല്ലാ ഭാഗത്തും ചൂട് Read More…

Featured Lifestyle

ദൈവമേ ബ്ലൂ ഡ്രം! വീട്ടിനുള്ളിൽ ഡ്രം പുറത്തെടുത്ത് യുവതി, ജീവനും കൊണ്ടോടി ഭർത്താവ്, വീഡിയോ വൈറല്‍

മുൻകാലങ്ങളിൽ ഭാര്യമാർക്ക് ഭർത്താക്കന്മാരെ ഭയമായിരുന്നെങ്കിൽ കാലം പുരോഗതി പ്രാപിച്ചതോടെ പുരുഷന്മാർ ഭാര്യമാരെ പേടിച്ചുതുടങ്ങി. പ്രത്യേകിച്ചും കോളിളക്കം സൃഷ്‌ടിച്ച മീററ്റ് കൊലക്കേസിന് ശേഷം. ഇതോടെ ഭാര്യമാരെ മാത്രമല്ല നീല ഡ്രമ്മുകളെ വരെ ഭർത്താക്കന്മാർ പേടിച്ചുതുടങ്ങി. ഇതിനുദാഹരണമാണ് അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ. വീഡിയോയിൽ ഭാര്യയുടെയും നീല ഡ്രമ്മിനെയും കണ്ടതോടെ ഭർത്താവിന്റെ മുഖത്ത് ഭയം അരിച്ചിറങ്ങുന്നത് കാണാം. വീട്ടിലെ ആവശ്യങ്ങൾക്കായി ഭാര്യ നീല ഡ്രം പുറത്തെടുത്തതും ഭർത്താവ് ഉടൻ തന്നെ കിടക്കയിൽ നിന്ന് ചാടി ഓടിപ്പോകുന്നതാണ് വീഡിയോയിൽ Read More…

Featured Lifestyle

വിമാനത്തിന്റെ ചിറകിൽ താറാവിന്റെ സൗജന്യ യാത്ര: 28 ദശലക്ഷം കാഴ്ചകള്‍; വീഡിയോ വൈറൽ, വ്യാജമെന്ന് കമന്റ്

വിമാനത്തിന്റെ എഞ്ചിനിൽ കയറി യാത്രചെയ്യുന്ന ഒരു താറാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തുന്നത്. ഇതിനകം 28 ദശലക്ഷത്തിലധികം കാഴ്ചക്കാരെയും 2.4 ലക്ഷത്തിലധികം ലൈക്കുകളും നേടിയ ക്ലിപ്പ് ഒരേസമയം കാഴ്ചക്കാരെ രസിപ്പിക്കുകയും സംശയിപ്പിക്കുകയും ചെയ്തു. വൈറലാകുന്ന വീഡിയോയിൽ അതിവേഗ കാറ്റിനെ അവഗണിച്ച് പക്ഷി അനായാസമായി വിമാനത്തിന്റെ ചിറകിൽ ബാലൻസ് ചെയ്യുന്നതാണ് കാണുന്നത്. ചില ഉപയോക്താക്കൾ താറാവിന്റെ സ്ഥിരതയെ അഭിനന്ദിക്കുമ്പോൾ, മറ്റുള്ളവർ ഈ ദൃശ്യങ്ങൾ വ്യാജമാണെന്ന് സംശയിക്കുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ തങ്ങളുടെ പ്രതികരണമറിയിച്ച് രംഗത്തെത്തിയത്. ഒരു Read More…

Featured Lifestyle

ടൂത്ത്പിക്ക് നിസ്സാരക്കാരനല്ല! കൊള്ളാലോ? ഇത് കൊണ്ട് ഇത്ര ഏറെ ഉപകാരങ്ങളോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ പല്ലിനിടയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാന്‍ ടൂത്ത്പിക്ക്‌ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതിന് അടുക്കളയിലും പല ഉപകാരങ്ങളുണ്ട്. കേക്കുകള്‍ മഫിനുകള്‍, ബ്രൗണികള്‍ തുടങ്ങിയവ ഉണ്ടാക്കുമ്പോള്‍ ഇത്തരത്തിലുള്ള ടൂത്ത്പിക്ക്‌ വളരെ ഉപകാരപ്രദമാണ്. ഉള്ളിലെ ഭാഗം വെന്തോയെന്ന് നോക്കാനായി സാധിക്കുന്നു. അതില്‍ അവശിഷ്ടങ്ങള്‍ ഒന്നും പറ്റിപിടിച്ചിട്ടില്ലെങ്കില്‍ നന്നായി വെന്തുവെന്നാണ് അര്‍ത്ഥം. റോളുകളും മറ്റും ഉണ്ടാക്കുന്ന സമയത്ത് ടൂത്ത്പിക്ക് കുത്തി വയ്ക്കാം. അവ ചിതറിപ്പോകാതെ ശരിയായ രൂപത്തില്‍ തന്നെ വെന്തു കിട്ടും. വെന്തതിന് ശേഷം ഇതെടുത്ത് ഒഴിവാക്കാനായി മറക്കരുത്. അതുപോലെ Read More…