Lifestyle

മധുരത്തോടുള്ള കൊതി നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കുന്നില്ലേ ? ; ഇക്കാര്യങ്ങള്‍ ചെയ്തു നോക്കൂ

മധുരത്തോടുള്ള കൊതി നിയന്ത്രിയ്ക്കാന്‍ പലര്‍ക്കും സാധിയ്ക്കാറില്ല. അനിയന്ത്രിതമായ മധുരത്തിന്റെ ഉപയോഗം ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ നമുക്ക് ഉണ്ടാക്കാറുമുണ്ട്. അമിതമായ മധുരത്തിന്റെ ഉപയോഗം നിങ്ങള്‍ക്ക് മറ്റ് ചില മാര്‍ഗങ്ങളിലൂടെ തന്നെ നിയന്ത്രിയ്ക്കാവുന്നതാണ്. മധുരത്തിന്റെ അമിത ഉപയോഗം ഇല്ലാതാക്കാന്‍ ഇനി പറയുന്ന കാര്യങ്ങളിലൂടെ ശ്രമിയ്ക്കാവുന്നതാണ്. പ്രോട്ടീന്‍ – പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ നമ്മള്‍ ഡയറ്റില്‍ ചേര്‍ത്താല്‍ നമ്മള്‍ക്ക് മധുരം കഴിക്കാനുള്ള കൊതി കുറയുന്നതാണ്. അതുമാത്രമല്ല, പലപ്പോഴും പലരും ഡയറ്റില്‍ ഇരിക്കുമ്പോള്‍ ഒരിക്കല്‍ ചോറ് അല്ലെങ്കില്‍ എന്തെങ്കിലും പലഹാരങ്ങള്‍ കഴിച്ചാല്‍ നിര്‍ത്താന്‍ സാധിക്കാറില്ല. Read More…

Lifestyle

ഗ്യാസാണോ നിങ്ങളെ അലട്ടുന്നത്? പെട്ടെന്ന് മാറ്റി എടുക്കാന്‍ ഈ കാര്യങ്ങള്‍ ചെയ്യാം

ഭക്ഷണങ്ങള്‍ വയറ്റിലുണ്ടാക്കുന്ന അസിഡിറ്റി (അമ്ലത്വം) മിക്കവരുടെയും പ്രശ്നമാണ്. പലര്‍ക്കും ആഹാരം കഴിച്ച് കഴിഞ്ഞതിന് ശേഷം വയറ്റില്‍ ഗ്യാസ് നിറയുന്നത് ഒരു പ്രശ്‌നം തന്നെയാണ്. അസിഡിറ്റിക്ക് കാരണമാകുന്ന പലതും ഉണ്ട്. ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്താല്‍ അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് നമുക്ക് തന്നെ പരിഹാരം കാണാവുന്നതാണ്. ഗ്യാസ് പെട്ടെന്ന് മാറ്റി എടുക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. ഗ്യാസ് വരാതിരിക്കാന്‍ – നമ്മള്‍ കഴിക്കുന്ന ആഹാരം ശരിയല്ലെങ്കില്‍ അത് വയറ്റില്‍ ഗ്യാസ് വരുന്നതിന് കാരണമാകുന്നുണ്ട്. കാരണം, നല്ലപോലെ ചവച്ചരച്ച് ആഹാരം Read More…

Lifestyle

ഗ്രീന്‍ ടീ ആണോ ബ്ലാക്ക് ടീ ആണോ ആരോഗ്യത്തിന് കൂടുതല്‍ നല്ലത് ?

ദിവസവും ഗ്രീന്‍ ടീ കുടിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ ഉണ്ടാകും അതുപോലെ പതിവായി ബ്ലാക്ക് ടീ കുടിക്കുന്നവരും ഉണ്ടാകും. ഇവ രണ്ടും ജനപ്രിയമായ രണ്ട് പാനീയങ്ങളാണ്, ഇവയില്‍ ഏതാണ് കൂടുതല്‍ ആരോഗ്യകരമെന്ന് പലര്‍ക്കും സംശയമുണ്ടാകും. രണ്ടിനും വ്യത്യസ്ഥമായ ആരോഗ്യഗുണങ്ങളുണ്ട്. ഇവ രണ്ടും രുചിയുടേയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ അല്‍പ്പം വ്യത്യാസപ്പെട്ടിരിക്കുന്നു. ഗ്രീന്‍ ടീ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇത് ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ബ്ലാക്ക് ടീ ഹൃദയസംബന്ധമായ ആരോഗ്യം വര്‍ധിപ്പിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. Read More…

Lifestyle

നിങ്ങള്‍ ശരിയായ ബന്ധത്തിലാണോ? അറിയാം ഈ ലക്ഷണങ്ങളിലൂടെ

നിങ്ങള്‍ ശരിയായ ബന്ധത്തിലാണോ? ഈ ലക്ഷണങ്ങളിലൂടെ അറിയാം. പ്രത്യേകിച്ച് ബന്ധത്തെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള സംശയങ്ങളുണ്ട് എങ്കില്‍ നിങ്ങള്‍ സ്വയം ചോദിക്കേണ്ട ചോദ്യങ്ങള്‍. ഒരു ദീര്‍ഘകാലബന്ധത്തില്‍ പങ്കാളിയെ കാണാനും അവര്‍ക്കൊപ്പം സമയം ചെലവഴിക്കാനും ആവേശവും കാത്തിരിപ്പും തോന്നുന്നില്ല എങ്കില്‍ ആ ബന്ധത്തെക്കുറിച്ച് ഒന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. മനസിന് സന്തോഷം ലഭിക്കാന്‍ സാധാരണ ബന്ധങ്ങള്‍ സഹായിക്കും. എന്നാല്‍ എന്നും സങ്കടവും ദുരിതവുമാണ് അത് തരുന്നതെങ്കില്‍ ആ ബന്ധത്തെക്കുറിച്ച് ഒന്നുകൂടി ചിന്തിക്കാന്‍ സമയമായിരിക്കുന്നു. നമ്മുടെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും ഒരു ബന്ധം സഹായിക്കുന്നില്ല എങ്കില്‍ല്‍ Read More…

Lifestyle

രാവിലെ എഴുന്നേറ്റ ഉടനെ ഇക്കാര്യങ്ങള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ല

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഓരോരുത്തര്‍ക്കും ചെയ്യേണ്ട ഓരോ ശീലങ്ങള്‍ ഉണ്ട്. ഒരു ദിവസം മുഴുവന്‍ നമ്മളെ ഉന്മേഷവാന്മാരാക്കി നിര്‍ത്തുന്നത് നമ്മുടെ രാവിലെ എഴുന്നേല്‍ക്കുന്നത് മുതലുള്ള ശീലങ്ങളാണെന്ന് തന്നെ പറയേണ്ടി വരും. എന്നാല്‍ രാവിലെ എഴുന്നേറ്റ് ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളും ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം…. അലാം സ്‌നൂസ് ചെയ്യാറുണ്ടോ? – പലരും രാവിലെ ഉണരാന്‍ അലാം വെക്കും. എന്നാല്‍, ഈ സമയത്ത് അലാം അടിച്ച് തുടങ്ങും അത് ഓഫാക്കി കുറച്ച് സമയം കൂടെ എന്ന് വിചാരിച്ച് കിടന്നുറങ്ങി Read More…

Lifestyle

അമിതമായി ജോലി ചെയ്യുന്നവരാണോ? എങ്കില്‍ സൂക്ഷിച്ചു കൊള്ളുക

കഠിനാധ്വാനിയാണെന്ന് പറയുന്നത് പലര്‍ക്കും സന്തോഷം തരുന്ന കാര്യമാണ്. കരിയറും നേട്ടങ്ങളും മനുഷ്യര്‍ വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഈ കാലത്ത് കഠിനാധ്വാനം ചെയ്യാത്തവര്‍ കുറവായിരിക്കും. എന്നാല്‍ വര്‍ക്ക്-ലൈഫ് ബാലന്‍സ് നോക്കാതെ കഠിനാധ്വനം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. നിരന്തരമായി തിരക്കേറിയ ജീവിത ശൈലി പിന്തുടരുന്നവരുടെ ഹൃദയം പണി തന്നേക്കാം. അമിതമായ ജോലി വിട്ടുമാറാത്ത സമ്മര്‍ദത്തിലേയ്ക്ക് നയിച്ചേക്കാം. ഇത് രക്തസമ്മര്‍ദത്തിന്റെയും കൊളസ്‌ട്രേളിന്റെയും അളവ് വര്‍ധിപ്പിക്കുകയും ഹൃദയാരോഗ്യത്തെ അപകടത്തിലാക്കുകയും ചെയ്യുന്നു. അതിനാല്‍ സ്ഥിരമായി പേഴ്‌സണല്‍-പ്രെഫഷണല്‍ ലൈഫില്‍ ഒരു ബാലന്‍സ് ഉണ്ടായിരിക്കേണ്ടത് Read More…

Lifestyle

സ്‌നെയ്ക്ക് പ്ലാന്റ് വീട്ടില്‍ വച്ചാല്‍ ചില ഗുണങ്ങളുണ്ട്

സ്‌നെയ്ക്ക് പ്ലാന്റ് സാധാരണയായി ആളുകള്‍ വീട്ടില്‍ വളര്‍ത്താറുണ്ട്. എന്നാല്‍ അതിന്റെ ഗുണങ്ങള്‍ അറിഞ്ഞിട്ട് ആയിരിക്കില്ല പലപ്പോഴും ഇത് വച്ചു പിടിപ്പിക്കുന്നത്. സ്‌നെയ്ക്ക് പ്ലാന്റ് വീട്ടില്‍ വളര്‍ത്തിയാലുള്ള പ്രയോജനങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം. വായുശുദ്ധീകരണം സ്‌നെയ്ക്ക് പ്ലാന്റുകള്‍ അന്തരീക്ഷത്തിലെ വിഷാശംത്തെ വലിച്ചെടുത്ത് വായുശുദ്ധീകരിക്കുന്നു. ഓക്‌സിജന്‍ പകല്‍ സമയത്ത് കാര്‍ബണ്‍ ഡയോക്‌സൈഡിനെ വലിച്ചെടുത്ത് ഓക്‌സിജനെ പുറപ്പെടുവിക്കാന്‍ സ്‌നെയ്ക്ക് പ്ലാന്റിന് കഴിയുന്നു. ചെറിയ പരിചരണം വെള്ളവും വളവും വളരെക്കുറഞ്ഞ അളവില്‍ മാത്രം ആവശ്യമുള്ളതിനാല്‍ പരിചരിക്കാനും എളുപ്പമാണ്. ഹ്യൂമിഡിറ്റി കുറയ്ക്കുന്നു സ്‌നെയ്ക്ക് പ്ലാന്റുകള്‍ അന്തരീക്ഷത്തിലെ Read More…

Lifestyle

ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കാത്തതിന്റെ കാരണങ്ങള്‍ ഇതാകാം

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നവരാണ് അധികവും. എന്നാല്‍ നിങ്ങള്‍ ഭാരം കുറയ്ക്കാന്‍ ശ്രമിച്ചിട്ടും നടക്കാത്തതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ടാകും. അവ ഒന്നു പരിശോധിക്കാം. ശരിയായ മാര്‍ഗനിര്‍ദേശ ഇല്ലാതെ സ്വയം പട്ടിണി കിടക്കുകയോ അമിതമായി വര്‍ക്കൗട്ട് ചെയ്യുകയോ ചെയ്താല്‍ ഉദ്ദേശിച്ച ഫലം ലഭിച്ചേക്കില്ല. സ്ഥിരതയില്ലാത്ത പ്രകടനവും ഗുണം നല്‍കില്ല. ഇങ്ങനെ ഒന്നും ചെയ്യാതെ നിങ്ങളുടെ വണ്ണം എന്തുകൊണ്ട് കുറയുന്നില്ല എന്ന് ആശ്ചര്യപ്പെട്ടിട്ടും കാര്യമില്ല. അമിതമായി ഭക്ഷണനിയന്ത്രണം ചിലര്‍ വണ്ണം കുറയ്ക്കാനുള്ള ആവേശത്തില്‍ തുടക്കത്തില്‍ തന്നെ അമിതമായി ആഹാരം Read More…

Lifestyle

ഈ ചെടികള്‍ വീട്ടില്‍ വയ്ക്കുന്നത് അത്ര നല്ലതല്ല

ചെടികള്‍ വീട്ടില്‍ വയ്ക്കുന്നത് നല്ലതാെണന്നു പറയുമെങ്കിലും ചില ചെടികള്‍ വീട്ടില്‍ വയ്ക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നാണ് പരമ്പരാഗതമായുള്ള വിശ്വാസം.. അത്തരത്തിലുള്ള ചില ചെടികള്‍ നോക്കാം. ബോണ്‍സായി ബോണ്‍സായി ചെടികള്‍ വീട്ടില്‍ വയ്ക്കുന്നത് അ്രത നല്ലതല്ലെന്നാണ് വിശ്വാസം. ഈ ചെടികള്‍ വളര്‍ച്ച മുരടിക്കുന്നതിന്റെ പ്രതിനിധിയാണ്. ഇത് നിങ്ങളുടെ സമ്പത്തിലും കരിയറിലും ജീവിതത്തിലും എല്ലാം പ്രതിഫലിക്കുമെന്നാണ് വിശ്വാസം. ബബുല്‍ പ്ലാന്റ് ബബുല്‍ പ്ലാന്റുകള്‍ കാണാന്‍ വളരെ മനോഹരമാണ് എങ്കിലും വീട്ടില്‍ വയ്ക്കുന്നത് കഷ്ടകാലം കൊണ്ടുവരുമെന്നാണ് വിശ്വാസം. കള്ളിമുള്‍ച്ചെടി ഭംഗികണ്ട് Read More…