Lifestyle

കൗമാരക്കാരന്റെ കൗതുകം ! ആര്യന്‍ പകര്‍ത്തിയ വീഡിയോ എയർ ഇന്ത്യ അപകടത്തിന്റെ നിഗൂഢത മാറ്റുമോ?

എയര്‍പോര്‍ട്ടിന് സമീപമുള്ള മൂന്നുനില കെട്ടിടത്തിന്റെ ടെറസിലായിരുന്നു പതിനേഴുകാരനായ ആര്യന്‍ ആശാരി. വിമാനങ്ങള്‍ താഴ്ന്നു പറക്കുന്നതില്‍ കൗതുകം തോന്നി തന്റെ സുഹൃത്തുക്കളുമായി പങ്കിടാന്‍ വേണ്ടിയായിരുന്നു വീഡിയോ എല്ലാം ചിത്രീകരിച്ചത്. എന്നാല്‍ നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ആ കാഴ്ചയ്ക്ക് അവന്‍ സാക്ഷ്യം വഹിച്ചു. പിന്നീട് ലോകം മുഴുവന്‍ കണ്ട എഐ 171 വിമാനദുരന്തത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പകര്‍ത്തിയത് ആര്യന്‍ ആശാരിയായിരുന്നു. എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ 787-8 തന്റെ കണ്‍മുന്നില്‍ തകര്‍ന്നുവീണത് കണ്ട് അവന്‍ ഭയന്നുവിറച്ചു. ഇന്ത്യ ഞെട്ടിയ Read More…

Featured Lifestyle

ബംഗളൂരില്‍ എല്ലാ വാരാന്ത്യത്തിലും 140 അപരിചിതര്‍ കണ്ടുമുട്ടുന്നു, കൈയില്‍ ഡ്രമ്മുമായി, കാരണം….

ബംഗലുരുവിലെ ഐടി മേഖലയില്‍ ജോലി ചെയ്യുക എന്നത് അന്തസ്സും സമ്പത്തും ഉണ്ടാക്കിത്തരുന്ന കാര്യമാണെങ്കിലും അതിലെ ഭീതിദമായ കാര്യം അതിലെ ഏകാന്തതയാണ്. പലപ്പോഴും ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും ജോലിക്കായി എത്തുന്നവരില്‍ അപ്പാര്‍ട്ട്‌മെന്റില്‍ തനിച്ചാവുന്നവര്‍ക്കായിട്ടാണ് ബംഗലുരുവിലെ ഡ്രംസ് കളക്ടീവ് പ്രവര്‍ത്തിക്കുന്നത്. എല്ലാ വാരാന്ത്യത്തിലും ബംഗളൂരു വെയര്‍ഹൗസില്‍ കയ്യില്‍ ഡ്രമ്മുമായി ഒത്തുകൂടുന്നത് 140 അപരിചിതരാണ്. ബംഗലുരുവിലേക്ക് താമസം മാറിയപ്പോള്‍ താന്‍ നേരിട്ട ഏകാന്തതയെ മറികടക്കാന്‍ ഗൗരവ് ഗുപ്ത എന്നയാള്‍ രണ്ട് സുഹൃത്തുക്കളുമായി ചേര്‍ന്ന് തുടങ്ങിയ ബാംഗ്ലൂര്‍ ഡ്രംസ് കളക്ടീവ് തുടങ്ങി. Read More…

Lifestyle

ഗാന്ധിയുടെ അപൂര്‍വചിത്രം ലണ്ടനില്‍ വില്‍പ്പനയ്ക്കെത്തുന്നു ; ഒരേയൊരു എണ്ണഛായാചിത്രം !

ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ജീവാത്മാവും പരമാത്മാവുമായ മഹാത്മാ ഗാന്ധിയുടെ 1931-ലെ പെയിന്റിംഗ് ജൂലൈ 7 മുതല്‍ ജൂലൈ 15 വരെ ബോണ്‍ഹാംസില്‍ ലേലം ചെയ്യും. ലേലശാലയും പെയിന്റിംഗ് സൃഷ്ടിച്ച ബ്രിട്ടീഷ്-അമേരിക്കന്‍ കലാകാരന്‍ ക്ലെയര്‍ ലെയ്ടണിന്റെ കുടുംബവും പറയുന്നതനുസരിച്ച്, മഹാത്മാഗാന്ധിയുടെ ഒരേയൊരു എണ്ണ ഛായാചിത്രം ഇതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. മരം കൊത്തുപണികള്‍ക്ക് പേരുകേട്ട ക്ലെയര്‍ ലെയ്ട്ടന്റെ അപൂര്‍വ സൃഷ്ടിയാണ് ഇത്. ചിത്രകാരന്റെ അനന്തരവന്‍ കാസ്പര്‍ ലെയ്ടണ്‍, ചിത്രരചനയെ ‘മറഞ്ഞിരിക്കാന്‍ സാധ്യതയുള്ള നിധി’ എന്നാണ് വിശേഷിപ്പിച്ചത്. പെയിന്റിംഗിന് 68,000 ഡോളറിനും Read More…

Lifestyle

വാക്കാണ് ഏറ്റവും വലിയ സത്യം; മരിച്ച കാമുകിക്ക് സിന്ദൂരംചാര്‍ത്തി യുവാവ്

ജീവിച്ചിരുന്നപ്പോള്‍ കാമുകിക്ക് നല്‍കിയ വാഗ്ദാനം മരിച്ചശേഷം നിറവേറ്റി യുവാവ്. കാമുകിയുടെ അന്ത്യകര്‍മങ്ങള്‍ക്ക് തൊട്ടുമുമ്പ് യുവാവ് മൂര്‍ദ്ധവില്‍ സിന്ദൂരം ചാര്‍ത്തി അവരെ വിവാഹം ചെയ്തു. ഉത്തര്‍ പ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് ഈ അസാധാരണ സംഭവം നടന്നത്. അന്ത്യകര്‍മങ്ങള്‍ക്കായി പെണ്‍കുട്ടിയെ ചിതയിലേക്കെടുക്കും മുമ്പാണ് യുവാവ് അവളുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് തന്റെ വാഗ്ദാനം നിറവേറ്റണമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയും അവര്‍ സമ്മതം മൂളുകയുമായിരുന്നു. അതേസമയം പെണ്‍കുട്ടി എങ്ങനെയാണ് മരിച്ചതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യുവാവ് ആ Read More…

Lifestyle

അടുക്കളയില്‍ തലവേദനയാകുന്നപ്ലാസ്റ്റിക് മാലിന്യം; പരിഹാരത്തിന് നിങ്ങള്‍ തന്നെ മനസുവയ്ക്കണം

മിക്ക വീടുകളിലേയും വീട്ടമ്മമാരെ പ്രശ്‌നത്തിലാക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍. പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിനായി ഇന്ന് വീടുകളിലെത്തി പ്ലാസ്റ്റിക് ശേഖരിക്കാനുള്ള സംവിധാനങ്ങള്‍ മുതല്‍ വന്‍കിട അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങളില്‍ പ്രത്യേകമായി തയാറാക്കിയിരിക്കുന്ന പ്ലാന്റുകള്‍ വരെ ഉണ്ട്. പലചരക്കും പച്ചക്കറികളും വീട്ടിലേക്ക് എത്തിക്കുന്ന ക്യാരി ബാഗുകള്‍ മുതല്‍ അടുക്കള ഉപകരണങ്ങളില്‍ വരെ പ്ലാസ്റ്റിക്കായിരിക്കും ഓരോ വീട്ടിലും ഉണ്ടാകുക. നമ്മളും പ്ലാസ്റ്റിക് ഉപയോഗം കുറച്ചാല്‍ അടുക്കളയില്‍ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞ് കൂടുന്ന പ്രശ്‌നത്തിന് ഒരു പരിഹാരം ഉണ്ടാകും. പ്ലാസ്റ്റിക്കില്‍ ഭക്ഷണം പൊതിയേണ്ട – Read More…

Lifestyle

വിമാനാപകടം: വിശ്വാസ് കുമാർ പുറത്തേക്കെത്തിയത് നടന്ന്, ഇടതു കയ്യിൽ മൊബൈൽ ഫോൺ– വിഡിയോ

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേശ് വിമാനത്തിൽ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് നടന്നുവരുന്ന വിഡിയോ പുറത്ത്. വെളുത്ത ടീ ഷർട്ട് ധരിച്ചിരിക്കുന്ന വിശ്വാസ് കുമാർ ഇടതുകൈയ്യിൽ മൊബൈൽ ഫോണുമായി അപകടസ്ഥലത്ത് നിന്ന് പുറത്തേക്ക് നടക്കുന്നത് കാണാം. നാട്ടുകാർ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തി ഉടൻ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. വിമാനം താഴേക്കു പതിച്ച് പുക ഉയരുമ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ അലമുറയിടുന്നതു വീഡിയോയില്‍ കാണാം. പൊടുന്നനെ, തീപിടിച്ച അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഒരു ഗേറ്റിനരികിലൂടെ വിശ്വാസ് കുമാര്‍ പുറത്തേക്കുവരുന്നതു കാണാം. അപകടത്തില്‍ Read More…

Featured Lifestyle

IT കമ്പനിയില്‍ ജോലി ചെയ്ത ടെക്കി ഇപ്പോള്‍ ഫുഡ് ഡെലിവറി ഏജന്റ് ; പക്ഷേ ഒരു ലക്ഷ്യമുണ്ട്

അന്തര്‍ദ്ദേശീയ ക്ലയന്റുകളെ പരിപാലിക്കുന്ന വിജയകരമായ സോഫ്‌റ്റ്വെയര്‍ നിര്‍മ്മിച്ച വളരെ പ്രഗത്ഭനായ ഒരു എഞ്ചിനീയര്‍ ജീവിക്കാനായി ഇപ്പോള്‍ ഭക്ഷണ വിതരണ ഏജന്റായി ജോലി ചെയ്യുന്നു. ബംഗലുരുവില്‍ താമസിക്കുന്ന പത്മകുമാര്‍ എന്ന മുന്‍ എഞ്ചിനീയറുടെ കഥ അടുത്തിടെ നിതിന്‍ കുമാര്‍ എന്നയാള്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചതോടെയാണ് ശ്രദ്ധനേടിയത്. ഒരു വൈകുന്നേരം, ഒരു ഡെലിവറി പ്ലാറ്റ്ഫോമിലൂടെ നിതിന്‍ കുമാര്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍, ടെക്കിയായിരുന്ന ഡെലിവറി എക്സിക്യൂട്ടീവ് ഭക്ഷണത്തോടൊപ്പം ഒരു പേജ് റെസ്യൂമെയും കൈമാറി. ആ ഡോക്യുമെന്റ് ആശ്ചര്യപ്പെടുത്തുന്ന ഒരു സത്യം വെളിപ്പെടുത്തി. Read More…

Lifestyle

കഴുത്തിലെ കറുപ്പകറ്റാം, വീട്ടില്‍ ചെയ്യാം ചില പൊടിക്കൈകള്‍

കഴുത്തിലെ കറുപ്പ് പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്നമാണ്. അനാരോഗ്യകരമായ ജീവിതശൈലികള്‍, കഠിനമായ വെയില്‍, ചര്‍മരോഗങ്ങള്‍ എന്നിവയെല്ലാം കഴുത്തിലെ കറുപ്പിന് കാരണമാകാം. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കഴുത്തിലെ കറുപ്പും ചുളിവുകളും മാറ്റി തിളക്കം വര്‍ദ്ധിപ്പിക്കാം. ചര്‍മ്മ പരിചരണം ഫേസ് പാക്ക് പോലെ കഴുത്തിലെ സ്‌കിന്നിനും പാക്കുകള്‍ ഇടുന്നത് നല്ലതാണ്. പ്രത്യേകിച്ചും ഫ്രൂട്ട് പാക്കുകള്‍. കഴുത്തില്‍ പാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഫ്രൂട്ട് പാക്കുകള്‍ ഒഴികെയുള്ളവയാണെങ്കില്‍ അത് ഉണങ്ങാന്‍ അനുവദിക്കരുത്. കൂടുതല്‍ സമയമിരുന്നാല്‍ പൊള്ളാനിടയുണ്ട്.കഴുത്തിലെ ചര്‍മ്മം തിളക്കമുള്ളതാക്കാന്‍ സ്‌ക്രബും ഉപയോഗിക്കാം. ആല്‍മണ്ടും Read More…

Featured Lifestyle

15 വര്‍ഷത്തിന് ശേഷം വീട്ടില്‍ കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നു ; അത് അവസാന കൂടിക്കാഴ്ചയായി

15 വര്‍ഷത്തിന് ശേഷം കുടുംബാംഗങ്ങള്‍ ഈദിന് ഒത്തുചേരാന്‍ വേണ്ടിയായിരുന്നു ജാവേദ് ബ്രിട്ടനില്‍ നിന്നും ഇന്ത്യയില്‍ എത്തിയത്. എന്നാല്‍ ആ ഒത്തുചേരല്‍ അവസാനത്തേതായിരുന്നു. 37 കാരനായ ജാവേദ്, ഭാര്യ മറിയം, അവരുടെ അഞ്ച് വയസ്സുള്ള മകന്‍, നാല് വയസ്സുള്ള മകള്‍ എന്നിവരും അഹമ്മദാബാദില്‍ വിമാനദുരന്തത്തില്‍ മരണപ്പെട്ടുപോയ 242 പേരില്‍ ഉണ്ടായിരുന്നു. അമ്മയോടൊപ്പം ഈദുല്‍ അദ്ഹ ആഘോഷിക്കാന്‍ നാല് സഹോദരങ്ങളും കുടുംബസമേതം അഹമ്മദാബാദില്‍ ഒത്തുകൂടിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കുടുംബം ഒത്തുചേര്‍ന്നത്. എന്നാല്‍ ഒരാഴ്ച തികയും മുമ്പേ ജാവേദ് വിടപറഞ്ഞു. വ്യാഴാഴ്ച Read More…