പണ്ട് ഒരു വീട്ടില്‍ ഒരു ബാത്ത്റൂം മാത്രമാണുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് വീടുകളില്‍ ബാത്‌റൂമുകളുടെ എണ്ണം ഒന്നില്‍ കൂടുതലാണ്. എന്നാല്‍പോലും കൂടുതല്‍ സമയം പങ്കാളി ബാത്ത്‌റൂമില്‍ ചെലവഴിക്കുന്നതിനെ തുടര്‍ന്നുള്ള തര്‍ക്കങ്ങള്‍ ഇപ്പോൾ സര്‍വ സാധാരണ്. ചിലര്‍ കുളിക്കാന്‍ കയറിയാല്‍ മണിക്കുറു കഴിഞ്ഞാവും ഇറങ്ങിവരിക. ഇങ്ങനെ അധികം സമയം ബാത്ത്‌റൂമില്‍ ചെലവഴിക്കുന്നതിന് പിന്നിലെന്തെങ്കിലും കാരണമുണ്ടോ? ഇതിനായി ഒരു പഠനം നടത്തിയിരിക്കുകയാണ് ബാത്‌റൂം ഉപകരണ നിര്‍മ്മാതാക്കളായ വില്ലറോ ആന്‍ഡ് ബോഷ് എന്ന കമ്പനി. രണ്ടായിരത്തിലധികം വ്യക്തികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം. Read More…
കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ
കേരളത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ 250 ലധികം ആളുകളാണ് മരണത്തിനിരയായത്. കിലോമീറ്ററുകളോളമാണ് മനുഷ്യരും വസ്തുവകകളും ഒഴുകിപ്പോയത്. വന്‍തോതില്‍ നാശനഷ്ടം ഉണ്ടാക്കിയ സംഭവത്തിന്റെ ഉപഗ്രഹചിത്രം പുറത്തുവിട്ടിരിക്കുകയാണ് ഐഎസ്ആര്‍ഒ. ഉയര്‍ന്ന റെസല്യൂഷന്‍ ഉപഗ്രഹ ചിത്രങ്ങള്‍ ഈ മേഖലയിലെ വ്യാപകമായ നാശനഷ്ടങ്ങള്‍ വെളിപ്പെടുത്തുന്നതാണ്. ഏകദേശം 86,000 ചതുരശ്ര മീറ്റര്‍ ഭൂമി വഴുതി വീഴുകയും 8 കിലോമീറ്ററോളം നദിയിലൂടെ പടുകൂറ്റന്‍ കല്ലുകളും മണ്ണും ചെളിയും മനുഷ്യരും മറ്റു വസ്തുക്കളും ഒഴുകുകയും ചെയ്തു. മലയിറങ്ങിവന്ന കല്ലും ചെളിയും മണ്ണും രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കിയിരിക്കുയാണ്. കനത്ത Read More…
നിങ്ങളുടെ ജീവിതശൈലിയില്‍ ഈ അഞ്ച് തെറ്റുകളുണ്ടോ? പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിയ്ക്കില്ല
ഇന്ത്യയില്‍ ദിനംപ്രതി പ്രമേഹ രോഗികള്‍ വര്‍ധിച്ചു വരികയാണ്. ടൈപ്പ് 1 പ്രമേഹം പലപ്പോഴും പരമ്പരാഗതമായി പകര്‍ന്നു കിട്ടുന്നതാകാമെങ്കിലും ടൈപ്പ് 2 പ്രമേഹം പ്രധാനമായും നമ്മുടെ മോശം ജീവിതശൈലിയും ഭക്ഷണശീലങ്ങളും മൂലം വരുന്നതാണ്. ഇതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കും. മരുന്ന് കഴിച്ചതു കൊണ്ട് മാത്രം പ്രമേഹത്തെ വരുതിയില്‍ നിര്‍ത്താമെന്ന് കരുതരുത്. ആരോഗ്യകരമായ ഒരു ജീവിതശൈലിയും ഈ രോഗത്തെ നിയന്ത്രിക്കാന്‍ അത്യാവശ്യമാണ്.
രാമജന്മഭൂമി ലിമിറ്റഡ് എഡിഷന്‍ വാച്ച്, വില 34ലക്ഷം രൂപ, 45 വാച്ചുകള്‍ മാത്രം, പുറത്തിറക്കിയത് സ്വിസ് വാച്ച് കമ്പനി
കഴിഞ്ഞതവണ കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ഈ വര്‍ഷം ആദ്യമായിരുന്നു അയോധ്യയില്‍ നടന്നത്. പരമ്പരാഗത ശൈലിയിലുള്ള ക്ഷേത്രം പൂര്‍ത്തിയാകുമ്പോള്‍ 380 അടി നീളവും 250 അടി വീതിയും 161 അടി ഉയരവും ഉണ്ടാകും. 392 തൂണുകളും 44 കവാടങ്ങളുമുള്ള ക്ഷേത്രത്തിന്റെ ഓരോ നിലയും 20 അടി ഉയരത്തിലായിരിക്കും. എന്തായാലും ഒരു സ്വിസ് വാച്ച് നിര്‍മ്മാതാക്കളായ ഒരു കമ്പനി രാമക്ഷേത്രത്തിന്റെ ചരിത്രം വാച്ചിലേക്ക് പകര്‍ത്തിയിരിക്കുകയാണ്. ഒരു ഇന്ത്യന്‍ റീട്ടെയിലറുമായി സഹകരിച്ച് ഒരു സ്വിസ് Read More…
നന്നായി പുഞ്ചിരിക്കുന്നതിലാണ് ഇനി കാര്യം; ചിരിയിലൂടെ ജോലിക്ക് യോഗ്യരാണോ എന്നറിയാന്‍ എ ഐ
ജോലി സ്ഥലങ്ങളിലെ സമ്മര്‍ദ്ദം കരിയറില്‍ നമ്മള്‍ അഭിമുഖീകരിക്കേണ്ട പ്രധാന വെല്ലുവിളിയാണ്. അത്തരത്തിലുള്ള സാഹചര്യം എങ്ങനെയാണ് ഒരാള്‍ കൈകാര്യം ചെയ്യുന്നത് എന്നതിനെപറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ജാപ്പനീസ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ AEON ഒരു പുതിയ നീക്കവുമായി വരുന്നത്. അതായത് ജീവനക്കാരുടെ പുഞ്ചിരി വിലയിരുത്തുന്നതിനും ജോലിസ്ഥലത്തെ സമ്മര്‍ദ്ദങ്ങളെ അവര്‍ എങ്ങനെ നേരിടുന്നു എന്ന കാര്യങ്ങളിലെ നിലവാരം നിര്‍ണയിക്കാന്‍ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സംവിധാനം കൊണ്ടുവന്നിരിക്കുകയാണ്. ഒരു പുഞ്ചിരി വിലയിരുത്താന്‍ എ ഐ സംവിധാനം ഉപയോഗിക്കുന്ന ലോകത്തെ ആദ്യത്തെ കമ്പനിയായി Read More…
ഡേറ്റിംഗിന് പോകുമ്പോള്‍ ഇന്ത്യന്‍ പുരുഷന്മാരെ ഒഴിവാക്കും ; ലവ് ഗുരുവിന്റെ പോസ്റ്റ്, വൈറല്‍
ഡേറ്റിംഗിന് പോകുമ്പോള്‍ എല്ലാവര്‍ക്കും ചില ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും മുന്‍ഗണനകളും ഉണ്ട്. എന്നാല്‍ ഡേറ്റിംഗിന് ആളെ തെരഞ്ഞെടുക്കുമ്പോള്‍ ഇന്ത്യന്‍ പുരുഷന്മാരെ താന്‍ ഒഴിവാക്കുമെന്ന ഒരു ലവ് ഗുരുവിന്റെ ഇന്‍സ്റ്റാഗ്രാം വെളിപ്പെടുത്തല്‍ വൈറലാകുന്നു. റിലേഷന്‍ഷിപ്പ് ആന്റ് ലൈഫ് കോച്ച് ചേതനാ ചക്രവര്‍ത്തിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് വൈറലായിരിക്കുന്നത്. തന്റെ ഡേറ്റിംഗ് ചോയ്‌സില്‍ ഇന്ത്യന്‍ പുരുഷന്മാരെ ഒഴിവാക്കുന്നതിന് മൂന്ന് ന്യായീകരണങ്ങളാണ് ഇവര്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ പറയുന്നത്. ”ഞാന്‍ ഇനി ഇന്ത്യന്‍ പുരുഷന്മാരുമായി ഡേറ്റ് ചെയ്യാറില്ല, ചെയ്യാതിരിക്കാനുള്ള എന്റെ പ്രധാന കാരണങ്ങള്‍ ഇതാണ്.” Read More…
‘അവനവന്‍ കുഴിക്കുന്ന കുഴികളില്‍… ’ ലോകത്തെ ഏറ്റവും സംശയാലുവായ ഭാര്യ, ഭര്‍ത്താവ് സ്വയം കുഴിച്ച കുഴി
ലോകത്തിലെ എല്ലാ ദമ്പതിമാരും രണ്ടു ശതമാനം സംശയരോഗികളാണെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ അതൊന്നും ബ്രിട്ടീഷുകാരിയായ ഡെബ്ബിവുഡിനൊപ്പം വരില്ലെന്ന് തോന്നുന്നു. തന്റെ ഭര്‍ത്താവ് തന്നെ വഞ്ചിക്കുന്നുണ്ടോ എന്നറിയാന്‍ ഇവര്‍ കൊണ്ടുവന്നിരിക്കുന്ന നിയന്ത്രണങ്ങള്‍മാധ്യമങ്ങളില്‍ തലക്കെട്ടുകള്‍ സൃഷ്ടിക്കുകയാണ്. നുണപരിശോധന യന്ത്രം ഉള്‍പ്പെടെ അവര്‍ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ കൗതുമുള്ളതുമാണ്. ഭര്‍ത്താവ് സ്റ്റീവി എവിടെയൊക്കെ പോകുന്നുവെന്നറിയാനും ആരൊടൊക്കെ സംസാരിക്കുന്നു എന്ന് അറിയാനും അയാളുടെ പ്രവര്‍ത്തനങ്ങള്‍ ട്രാക്കുചെയ്യാനുമൊക്കെ അവര്‍ സംവിധാനമൊരുക്കിയിരിക്കുകയാണ്. ഡെബ്ബി സ്റ്റീവിനെ നിരന്തരം നുണപരിശോധനയ്ക്ക് വിധേയനാക്കും. ഈ അസാധാരണ കാര്യങ്ങളുടെ തുടക്കം അവരുടെ ബന്ധത്തിന്റെ Read More…
മരുന്ന് കൊണ്ട് മാത്രം പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിയ്ക്കില്ല ; ജീവതശൈലിയില്‍ ഈ മാറ്റം വരുത്താം
ഇന്ത്യയില്‍ ദിനംപ്രതി പ്രമേഹ രോഗികള്‍ വര്‍ധിച്ചു വരികയാണ്. ടൈപ്പ് 1 പ്രമേഹം പലപ്പോഴും പരമ്പരാഗതമായി പകര്‍ന്നു കിട്ടുന്നതാകാമെങ്കിലും ടൈപ്പ് 2 പ്രമേഹം പ്രധാനമായും നമ്മുടെ മോശം ജീവിതശൈലിയും ഭക്ഷണശീലങ്ങളും മൂലം വരുന്നതാണ്. ഇതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കും. മരുന്ന് കഴിച്ചതു കൊണ്ട് മാത്രം പ്രമേഹത്തെ വരുതിയില്‍ നിര്‍ത്താമെന്ന് കരുതരുത്. ആരോഗ്യകരമായ ഒരു ജീവിതശൈലിയും ഈ രോഗത്തെ നിയന്ത്രിക്കാന്‍ അത്യാവശ്യമാണ്.
ഇനി പാമ്പിനെ കടിക്കാം ! മാംസത്തിന് ബദലായി പെരുമ്പാമ്പുകള്‍: വളര്‍ത്താന്‍ 4,000 ഫാമുകള്‍
അതിവേഗം പ്രജനനം നടത്തുകയും വളരുകയും ചെയ്യുന്നവയാണ് പാമ്പുകള്‍. മാംസത്തിനായുള്ള ആഗോള ഡിമാന്‍ഡ് കൂടുന്നതിനിടയില്‍ ഭാവിയില്‍ പ്രോട്ടീന് വേണ്ടിയുള്ള ശക്തമായ ബദലായി പെരുമ്പാമ്പ് ഇറച്ചി മാറിയേക്കാമെന്ന് വിദഗ്ദ്ധര്‍. ഇത് ലക്ഷ്യമിട്ട് ചൈനയിലും വിയറ്റ്‌നാമിലുമായി വാണിജ്യാടിസ്ഥാനത്തില്‍ പെരുമ്പാമ്പുകളുടെ ഫാമുകള്‍ പ്രവര്‍ത്തിക്കുന്നു. ഏകദേശം 4,000 ലധികം ഫാമുകളാണ് രണ്ടുരാജ്യങ്ങളിലുമായി പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ തുകലും സുസ്ഥിരമായ മാംസവും നല്‍കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. ലോകത്തിന് സുസ്ഥിരമായ ഒരു മാംസ സ്രോതസ്സിന്റെ ആവശ്യം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍, മാംസ ഉല്‍പ്പാദനം മൂന്നിരട്ടിയിലധികം വര്‍ധിച്ചു, Read More…