ശുചിത്വം എന്നത് എന്താണ്? നമ്മുടെ ശരീരത്തില്‍ കാണപ്പെടുന്ന രോഗാണുക്കളെയും അഴുക്കിനെയും അണുബാധയുടെ സാധ്യതകളെയും കുറയ്ക്കുന്ന ദൈനംദിന ശീീങ്ങളുടെ ഒരു കൂട്ടമാണ്. നന്നായി കൈ കഴുകല്‍, വൃത്തിയുള്ള വസ്ത്രങ്ങൾ, സുരക്ഷിതമായ കുളി രീതികൾ, ദൈനംദിനം ഉപയോഗിക്കുന്ന സാധനങ്ങള്‍ കൃത്യസമയത്ത് മാറ്റൽ തുടങ്ങിയ നല്ല ശുചിത്വ ശീലങ്ങൾ രോഗപ്പകർച്ച തടയുകയും ആളുകളെ രോഗങ്ങളില്‍നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. കൈകളുടെ ശുചിത്വം, അണുബാധകൾ കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണെന്ന് ആഗോള പൊതുജനാരോഗ്യ സ്ഥാപനങ്ങൾ ഊന്നിപ്പറയുന്നു. ഭൂരിഭാഗം ആളുകളും ഒരു പ്രാവശ്യം കുളിക്കാന്‍ ഉപയോഗിച്ച Read More…
ഇന്ത്യക്കാർക്ക് കൊറിയൻ ഗ്ലാസ് സ്കിൻ നേടാനാകുമോ? അസാധ്യമാണെന്ന് ഡെർമറ്റോളജിസ്റ്റ്, എന്നാല്‍ വേറെ വഴിയുമുണ്ട്- വീഡിയോ
കൊറിയൻ സിനിമകളും ടിവി പരമ്പരകളും ഇന്ത്യയിൽ തരംഗമായതോടെ, പുതിയ യുവതലമുറ (Gen Z) കൊറിയക്കാരുടെ ആകർഷകമായ ‘ഗ്ലാസ് സ്കിൻ’ (Glass Skin) നേടാനുള്ള ശ്രമത്തിലാണ്. തിളക്കമുള്ള ചർമ്മം നേടുന്നതിനായി എല്ലാവരും സലൂണുകളിലേക്ക് ഓടുകയും ചെലവേറിയ ചികിത്സകൾക്കായി വലിയ തുക ചെലവഴിക്കുകയും ചെയ്യുന്നു. എന്നാൽ എത്ര പണം ചെലവഴിച്ചാലും, നിങ്ങൾക്ക് കൃത്യമായ കൊറിയൻ ‘ഗ്ലാസ് സ്കിൻ’ ലഭിച്ചെന്ന് വരില്ല. എന്നാല്‍ മികച്ച തിളക്കമുള്ള ചർമ്മം ലഭിക്കുന്നതിനുള്ള ഒരു പ്രായോഗികമായ വിദ്യ ഡെർമറ്റോളജിസ്റ്റ് ഡോ. ഗരേക്കർ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഒരു Read More…
സ്പോട്ടിൽ നടപടി..! ഹോൺ അടിച്ച് വേദിക്ക് മുന്നിലൂടെ പാഞ്ഞ് സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കി KB ഗണേഷ് കുമാര്‍
കോതമംഗലം∙ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രസംഗിച്ചു കൊണ്ടിരിക്കെ അമിത വേഗതയിൽ എത്തി ഹോൺ മുഴക്കി കടന്നുപോയ സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കി. മന്ത്രി പ്രസംഗം നടത്തുന്ന വേദിയിൽ വച്ച് തന്നെയാണ് പെർമിറ്റ് റദ്ദാക്കിയ വിവരം അറിയിച്ചത്. കോതമംഗലത്ത് കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. വേദി വിട്ടുപോകുന്നതിന് മുൻപ് തന്നെ മന്ത്രി നടപടി എടുക്കുകയായിരുന്നു. ജനങ്ങൾ തിങ്ങിനിൽക്കുന്നിടത്ത് ഇത്രയും വേഗത്തിൽ വാഹനം ഓടിക്കുന്നതെങ്കിൽ പൊതുവഴിയിൽ ഇത്രയും എന്ത് വലിയ വേഗത്തിലായിരിക്കും വാഹനം ഓടിക്കുകയെന്നും Read More…
‘മകന് UAEയിൽ സ്റ്റാര്‍ ഹോട്ടൽ മേടിക്കാൻ ആഗ്രഹമുണ്ടെന്ന് ‘ക്യാപ്റ്റൻ’ പറഞ്ഞു; ചോദ്യംചെയ്താൽ മണി മണി പോലെ എല്ലാം പുറത്തുവരും’- സ്വപ്ന സുരേഷ്
തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് 2023ൽ ഇ.ഡി സമൻസ് അയച്ചെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ ഫേസ് ബുക്കില്‍ പ്രതികരണവുമായി സ്വപ്ന സുരേഷ്. മകനെയും മകളെയും ഇ.ഡി ഒന്ന് നല്ലതുപോലെ ചോദ്യംചെയ്താൽ മണി മണി പോലെ എല്ലാം പുറത്തു വരുമെന്ന് സ്വപ്ന കുറിക്കുന്നു. അത് അച്ഛനു നല്ലപോലെ അറിയാമെന്നും അതുകൊണ്ടാണ് രണ്ടുപേരെയും വിട്ടു കൊടുക്കാത്തതെന്നും സ്വപ്ന പറയുന്നു. സ്വപ്നയുകെ പോസ്റ്റ്: ഇപ്പഴാണോ മലയാളം മാധ്യമങ്ങൾ ഇത് അറിയുന്നത്? ഒരു Read More…
വിമാനത്തില്‍ വിളമ്പിയ മാംസാഹാരം തൊണ്ടയില്‍ കുടുങ്ങി സസ്യഭുക്കായ ഡോക്ടറുടെ മരണം; 1.14 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മകന്‍
വാഷിങ്ടണ്‍: വിമാനത്തില്‍ വിളമ്പിയ മാംസാഹാരം തൊണ്ടയില്‍ കുടുങ്ങി സസ്യഭുക്കായ വയോധികന്‍ മരിച്ച സംഭവത്തില്‍ 128,821 ഡോളര്‍ (ഏകദേശം 1.14 കോടി രൂപ) നഷ്ടപരിഹാരമാവശ്യപ്പെട്ട് ഖത്തര്‍ എയ്ര്‍വേയ്സിനെതിരേ കേസ്. കലിഫോര്‍ണിയയില്‍ കാര്‍ഡിയോളജിസ്റ്റായിരുന്ന ശ്രീലങ്കന്‍ പൗരന്‍ ഡോ. അശോക ജയവീര(85)യാണ് 2023 ജൂണ്‍ 30-ന് ലൊസാഞ്ചലസില്‍നിന്ന് കൊളംബോയിലേക്കുള്ള യാത്രാമധ്യേ ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ മരിച്ചത്. 15 മണിക്കൂറിലേറെ നീളുന്ന യാത്രയില്‍ സസ്യാഹാരം വേണമെന്നു ഡോ. ജയവീര ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അങ്ങനെയൊരു ഓര്‍ഡര്‍ ലഭിച്ചില്ലെന്നും അതിനാല്‍, സാധാരണ വിളമ്പുന്ന സസ്യേതരഭക്ഷണത്തില്‍നിന്നു മാംസഭാഗം Read More…
കൂടുതൽ വെള്ളം കുടിക്കുന്നത് ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിക്കുമോ? പഠനം പറയുന്നത് ഇങ്ങനെ
തിരക്കുപിടിച്ച ജീവിതത്തില്‍ ദൈനംദിന കാര്യങ്ങളുമായി മുന്നോട്ട് പോകാനുള്ള നെട്ടോട്ടത്തില്‍ ഭൂരിഭാഗം പേർക്കും നേരിടേണ്ടിവരുന്ന ഒന്നാണ് സമ്മര്‍ദ്ദം (Stress). എങ്ങനെ സമ്മർദ്ദം നിയന്ത്രിക്കാം എന്നതിനെക്കുറിച്ച് ധാരാളം ഉപദേശങ്ങൾ ലഭ്യമാണ്- ഡീപ് ബ്രീത്തിംഗ് മുതൽ ഡിജിറ്റൽ ഡിറ്റോക്സ് വരെ- അതിൽ മിക്കതും യാഥാർത്ഥ്യത്തിന് നിരക്കാത്തതോ താൽക്കാലികമോ ആണ്. എന്നാൽ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് കൂടുതൽ വെള്ളം കുടിച്ചാല്‍ മതിയോ? ലളിതമായ ഈ കാര്യം ഇതിന് സഹായകമായാലോ? സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിൽ വലിയ പങ്ക് ജലാംശത്തിന് (Hydration) ഉണ്ടെന്ന് സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. Read More…
കൂടുതൽ കാലം ജീവിക്കണോ? ഈ മൂന്നു ശീലങ്ങൾ ഒഴിവാക്കുക, പറയുന്നത് ദീർഘായുസ്സ് വിദഗ്ദ്ധൻ ബ്രയാൻ ജോൺസൺ
ടെക് സംരംഭകനിൽ നിന്ന് ബയോഹാക്കറായി മാറിയ ബ്രയാൻ ജോൺസൻ്റെ ജീവിത ദൗത്യം മനുഷ്യൻ്റെ ആയുസ്സിൻ്റെ അതിരുകൾ ഭേദിക്കുക എന്നതാണ്. ഈ ബിസിനസുകാരൻ ഭക്ഷണക്രമം, വ്യായാമം, സപ്ലിമെന്റുകൾ, തെറാപ്പികൾ എന്നിവയുടെ കാര്യത്തിൽ കർശനമായ ദൈനംദിന ചിട്ടകൾ പിന്തുടരുന്നതിനൊപ്പം, തൻ്റെ ജൈവിക പ്രായം (biological age) കുറയ്ക്കുന്നതിനായി വർഷം തോറും ദശലക്ഷക്കണക്കിന് ഡോളറുകൾ ചെലവഴിക്കുകയും ചെയ്യുന്നു. കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കാനുള്ള ഈ അന്വേഷണത്തിൽ, ബ്രയാൻ തൻ്റെ ലക്ഷ്യത്തിന് തടസ്സമുണ്ടാക്കുന്ന ചില ശീലങ്ങൾ കർശനമായി ഒഴിവാക്കുന്നു. താൻ ഒരിക്കലും പുകവലിക്കില്ല, Read More…
കറുത്ത പാടുകളുള്ള സവോള ഉപയോഗിക്കാമോ? കരളിന് അപകടകരമാണോ?
സവോളയിലും ഉള്ളിയിലും അകത്ത് കാണുന്ന കറുത്തതോ ഇരുണ്ടതോ ആയ പാടുകൾ സാധാരണയായി ഫംഗസ് അണുബാധയുടെ സൂചനയാണ്. ഇതിന് കാരണം ആസ്പർജില്ലസ് നൈജർ എന്ന ഫംഗസാണ്.സമ്പന്നമായ ആന്റിഓക്‌സിഡന്റുകളും സൾഫർ സംയുക്തങ്ങളും ഉള്ളതുകാരണം കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ഒരു സൂപ്പർഫുഡ് ആയാണ് ഉള്ളി അറിയപ്പെടുന്നത്. എന്നാൽ ഉള്ളിക്ക് അകത്ത് ചിലപ്പോൾ കാണുന്ന ആ കറുത്ത വരയോ പാളിയോ ഒരു മുന്നറിയിപ്പാണ്, അല്ലാതെ നിരുപദ്രവകരമായ ഒരു പാടല്ല. ഇത് ഫംഗസ് കലർന്നതിനെ സൂചിപ്പിക്കുന്നു. ഇത് ആവർത്തിച്ച് കഴിച്ചാൽ നിങ്ങളുടെ കരളിന് ദോഷം Read More…
ഭാഗ്യതാര ലോട്ടറി: ഒരുകോടി ലഭിച്ചത് പപ്പടത്തൊഴിലാളിക്ക്
കോതമംഗലം: ഭാഗ്യതാര ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചയാളിനെ തിരിച്ചറിഞ്ഞു. നെല്ലിക്കുഴിയിലെ പപ്പട നിര്‍മാണത്തൊഴിലാളി തൃശൂര്‍ പുന്നയൂര്‍ക്കുളം പ്രാരത്ത് ബിബുരാജിനാ(52)ണ് ഒന്നാം സമ്മാനം ലഭിച്ചത്. 40 വര്‍ഷമായി പപ്പടനിര്‍മാണത്തൊഴിലാളിയായ ബിബുരാജ് 13 വര്‍ഷമായി നെല്ലിക്കുഴിയില്‍ വാടക മുറിയില്‍ പപ്പടം നിര്‍മിച്ചുവിറ്റുവരികയാണ്. സ്‌ഥിരമായി ലോട്ടറിയെടുക്കാറുണ്ട്. നെല്ലിക്കുഴി പിള്ളേച്ചന്‍സ് ലക്കി സെന്ററില്‍നിന്നെടുത്ത ബി.ബി. 736437 നമ്പര്‍ ടിക്കറ്റിനാണു സമ്മാനം.ഫലം ഉറപ്പിച്ച ഉടന്‍ നാട്ടിലെത്തി ലോട്ടറി ടിക്കറ്റ് ബാങ്കില്‍ നല്‍കി. വീടു നിര്‍മിക്കണമെന്നാണ് ആഗ്രഹം. സ്വകാര്യ സ്‌ഥാപനത്തില്‍ ജോലിക്കാരിയായ Read More…














