Lifestyle

മറക്കരുത്; ഇന്‍ട്രോവെര്‍ട്ടുകള്‍ക്കായും ഒരു ദിനമുണ്ട്

ആഘോഷങ്ങളും ആള്‍ക്കൂട്ടവും ഇഷ്ടമില്ലാത്ത ആരെങ്കിലുമുണ്ടോ ? എന്നാല്‍ അതിനുള്ള ഉത്തരം ഉണ്ടെന്നാണ്. മറ്റുള്ളവരുടെ മുന്നില്‍പ്പെടാതെ സംസാരിക്കാതെ സ്വയം ഒതുങ്ങികൂടുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവരാണ് ഇന്‍ട്രോവേര്‍ടുകള്‍. അഥവാ അന്തര്‍മുഖര്‍. ജനുവരി രണ്ട് ലോക ഇന്‍ട്രോവെര്‍ട്ട് ദിനമായിയാണ് ആഘോഷിക്കുന്നത്.വളരെ കുറച്ച് മാത്രം സമൂഹത്തില്‍ ഇടപെടുകയും തങ്ങളുടേതായാ ഒരു പേഴ്സണല്‍ സ്പേസില്‍ ജീവിക്കുകയും ചെയ്യുന്നവരാണ് ഇത്തരക്കാര്‍. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഇന്‍ട്രോവെര്‍ട് എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. ഒരു വ്യക്തിയുടെ ആന്തരികമോ ബാഹ്യമോ ആയ ചുറ്റുപാടില്‍ സമയം ചിലവഴിക്കാനായി താല്‍പര്യപ്പെടുന്നവരെയാണ് ഇങ്ങനെ Read More…

Lifestyle

കോടീശ്വരികള്‍; താമസം 4മുറിയുള്ള വാടകവീട്ടില്‍; കാറിന്റെ പഴക്കം 16 വര്‍ഷം, അതെ ചിലരിങ്ങനെയാണ് !

പണമുണ്ടാക്കുന്നത് എന്തിന് വേണ്ടിയാണ്? സുഖലോലുപതയില്‍ മുഴുകാനും ആഢംബര ജീവിതത്തിനും വേണ്ടിയാണെന്നായിരിക്കും മിക്കവരുടേയും മറുപടി. എന്നാല്‍ ജനപ്രീതി ഉണ്ടാക്കാനും സമൂഹത്തില്‍ വിലകിട്ടാനും വേണ്ടിയുള്ള ജീവിതത്തിന് പകരം അതിരുകടന്ന ആര്‍ഭാടങ്ങള്‍ വേണ്ടെന്ന് വയ്ക്കുകയും മിതവ്യയ ജീവിതത്തിന്റെ മൂല്യങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന ചില കോടീശ്വരന്മാരും ഇവിടെയുണ്ട്. ‘അണ്ടര്‍ കണ്‍സപ്ഷന്‍ മൂവ്മെന്റ്’ എന്ന ഈ ആശയത്തിന്റെ ഈ വക്താക്കള്‍ ആര്‍ഭാടങ്ങളെ വിമര്‍ശിക്കുകയും ‘മിനി മലി’സത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഹാര്‍വാര്‍ഡ് ബിരുദധാരിയും പേഴ്‌സണല്‍ ഫിനാന്‍സ് ബ്ലോഗറും സംരംഭകയുമായ ഷാങ് സാവേദ്രയുടെ ജീവിതരീതി ഇതിനുദാഹരണമാണ്. ഫോര്‍ച്യൂണ്‍ Read More…

Lifestyle

ലിവിംഗ്ടുഗദറും പഴങ്കഥ, പുതിയ ട്രന്‍ഡ് ‘ലിവിംഗ് അപാര്‍ട്ട് ടുഗെദര്‍’; ദമ്പതികളെങ്കിലും രണ്ടിടത്ത് താമസം; ഇന്ത്യയില്‍ ഹിറ്റാകുമോ?

ഞങ്ങള്‍ ഒരേ വീട്ടിലല്ല താമസം, അതുകൊണ്ട് ഒരേ മേല്‍വിലാസങ്ങള്‍ ഉണ്ടാകണമെന്നില്ല, പക്ഷേ ഞങ്ങള്‍ വിവാഹിതരാണ്. സന്തോഷത്തോടെ ദാമ്പത്യജീവിതം നയിക്കുന്നു. പുതിയ ട്രെന്റായ ‘ലിവിംഗ് അപ്പാര്‍ട്ട് ടുഗദര്‍’ (എല്‍എടി) എന്ന ഈ ജീവിതരീതി ഇന്ത്യയിലും കൂടുതല്‍ ശ്രദ്ധനേടുന്നു. വിവാഹം കഴിക്കാതെ ആണും പെണ്ണും ഒരുമിച്ച് താമസിക്കുന്ന ‘ലിവിംഗ് ടുഗദര്‍’ എല്ലാവര്‍ക്കും പരിചിതമായ ഒരു ജീവിതരീതിയാണ്. എന്നാല്‍ ഈ ആധുനിക ദമ്പതികള്‍ വിവാഹിതരാണെങ്കിലും തങ്ങളുടെ ഇഷ്ടവും താല്പര്യവുമാനുസരിച്ച് രണ്ട് അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുകയും ജീവിക്കുകയും ചെയ്യുന്നു സ്വാതന്ത്ര്യത്തിലും സമത്വത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന Read More…

Lifestyle

മിക്സിയുടെ ബ്ലേയ്ഡിന്റെ മൂർച്ച കൂട്ടാം വീട്ടിൽ തന്നെ; ഒച്ചയും കുറയ്ക്കാം; ചില സൂത്രവിദ്യങ്ങള്‍

വെറും ഒരു ദിവസം മിക്സി പണിമുടക്കിയാല്‍ അന്നത്തെ ദിവസം മുഴുവന്‍ ആകെ കഷ്ടത്തിലാകും. മിക്സിയില്‍ മൂര്‍ച്ച ഇല്ലാത്ത ബ്ലേയ്ഡാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. എന്നാല്‍ കടയില്‍ പോകാതെ തന്നെ മിക്സിയുടെ ബ്ലേയ്ഡ് വീട്ടില്‍ തന്നെ മൂര്‍ച്ച കൂട്ടിയാല്‍ എങ്ങനെയുണ്ടാകുമെന്ന് നോക്കാം. ഇവിടുത്തെ താരം മറ്റാരുമല്ല ഫോയില്‍ പേപ്പറാണ്. മിക്സിയുടെ ജാറിലേക്ക് കത്രിക ഉപയോഗിച്ച് ഫോയില്‍ പേപ്പര്‍ ചെറുതായി മുറിച്ചിടാം. അത് ജാറിന്റെ പകുതിയോളം വേണം. മിക്സിയില്‍ രണ്ട് മൂന്ന് തവണ ഇത് അരയ്ക്കണം. അധികം വൈകാതെ മിക്സിയുടെ Read More…

Lifestyle

ഒരു ദിവസം ശമ്പളം 48 കോടി രൂപ ! ജഗ്ദീപ് സിംഗ്, ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങിയയാള്‍

ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ഒരാളുടെ സാലറി എത്ര രൂപയായിരിക്കും? എന്തായാലും ക്വാണ്ടംസ്‌കേപ്പിന്റെ സ്ഥാപകനും മുന്‍ സിഇഒയുമായ ജഗ്ദീപ് സിംഗ് വാങ്ങിയതിനോളം വരില്ല. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ജീവനക്കാരനായി ആഗോളതലത്തില്‍ വാര്‍ത്തകളില്‍ ഇടം നേടിയ സിംഗ് 17,500 കോടി രൂപയാണ് വാര്‍ഷിക ശമ്പളം നേടിയത്. ഒരു ദിവസം ഏകദേശം 48 കോടി രൂപ. ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ബാറ്ററി സാങ്കേതികവിദ്യയിലെ പ്രവര്‍ത്തനത്തിന് പേരുകേട്ട ജഗ്ദീപ് സിംഗ്, 2010-ലാണ് ക്വാണ്ടംസ്‌കേപ്പ് സ്ഥാപിച്ചത്. അടുത്ത തലമുറ Read More…

Lifestyle

മുഖത്തെ ബ്ലാക്ക് ഹെഡ്സ് പ്രശ്നമാണോ? പരിഹാരം നിങ്ങളുടെ വീട്ടില്‍ തന്നെ ഉണ്ട്

ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. എന്നാലും ചില പ്രശ്നങ്ങള്‍ നമ്മള്‍ എത്ര ശ്രമിച്ചാലും വിട്ടു പോകില്ല. കൃത്യമായി ചര്‍മ സംരക്ഷണം നടന്നില്ലെങ്കില്‍ പലരുടെയും മുഖത്ത് പ്രത്യക്ഷപ്പെടുന്ന ഒന്നാണ് ബ്ലാക് ഹെഡ്സ് . ഇത് അധികമായി കാണപ്പെടുന്നത് മുക്കിലാണ്. ബ്ലാക്ക് ഹെഡ്സ് ഞെക്കി കളയാനായി നോക്കാല്‍ ചര്‍മത്തിന്റെ അടിയിലേക്ക് ആഴ്ന്നിറങ്ങാനുള്ള സാധ്യത അധികമാണ്. ചര്‍മത്തില്‍ നിന്നും ബ്ലാക്ക് ഹെഡ്‌സ് നീക്കം ചെയ്യാന്‍ ബാക്കി വന്ന കുറച്ച് ചോറുമാത്രം മതി. ഇതിന് എന്തൊക്കെ വേണമെന്ന് നോക്കാം. കലകള്‍ ഇല്ലാത്ത Read More…

Lifestyle

വിവാഹ ജീവിതത്തില്‍ വിള്ളല്‍ വീഴാനായി ചിലപ്പോള്‍ ഇതും കാരണമാകാം

കാലങ്ങളായി നീണ്ട് നിന്ന വിവാഹം ബന്ധം പലരും വേര്‍പ്പെടുത്തുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ കൂടുതലായി കേള്‍ക്കാറുണ്ട്. ചിലര്‍ ദീര്‍ഘനാള്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന് ശേഷമായിരിക്കാം, വിവാഹം ബന്ധം വേര്‍പെടുത്തുന്നത്. എന്നാല്‍ ചിലര്‍ ഒരു വിധത്തിലും പൊരുത്തപ്പെട്ട് പോകാറില്ല. അപ്പോഴാണ് ബന്ധങ്ങളില്‍ വിള്ളല്‍ വീഴുന്നത്. എത്ര ശ്രമിച്ചിട്ടും എന്ത് കൊണ്ട് ഇത്തരത്തിലുള്ള പൊരുത്ത കേടുകള്‍ സംഭവിക്കുന്നു. ഒത്തിരി വര്‍ഷമായി പരസ്പരം നന്നായി അറിയുന്ന ദമ്പതികള്‍പോലും വേര്‍പിരിയുന്നു. വികാരങ്ങളെ അടക്കി വയ്ക്കുക, ആശയവിനിമയം നടത്താന്‍ കഴിയാതെ വരിക , പങ്കാളിയുടെ കാഴ്ചപ്പാട് Read More…

Lifestyle

നൈജീരിയയിലെ ‘പുലി കൊലയാളി; ഹീറോയാകാന്‍ പുലിയെ വേട്ടയാടി മാംസം 25 ഗ്രാമങ്ങള്‍ക്ക് നല്‍കണം

നൈജീരിയന്‍ ബിസിനസുകാരനും ആരോഗ്യപരിപാലന പ്രൊഫഷണലുമായ കെന്‍ ഒകോറോഫോര്‍ തന്റെ ബാല്യകാല സ്വപ്നംഎന്ന പദവി അറുപതാം വയസ്സില്‍ പൂര്‍ത്തിയാക്കി. തെക്ക്-കിഴക്കന്‍ നൈജീരിയയിലെ അദ്ദേഹത്തിന്റെ ജന്മനാടായ ഒഗുട്ടയിലെ പ്രശസ്തവും പുരുഷന്മാര്‍ മാത്രമുള്ളതുമായ ‘ഇഗ്ബു സൊസൈറ്റി’യില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി. ധീരതയുടേയും സമൂഹ അന്തസ്സിന്റെയും അടയാളമായി നൈജീരിയയില്‍ കരുതുന്ന ‘പുലി കൊലയാളി’ ഹീറോകളുടെ ഗ്രൂപ്പാണ് ഇഗ്ബു സൊസൈറ്റി. ഈ പട്ടികയിലാണ് കെന്‍ ഒകോറോഫോറും ഉള്‍പ്പെട്ടത്. നൈജീരിയന്‍ ഗോത്രഭാഷയായ ഇഗ്‌ബോയില്‍ ‘ഒഗ്ബുവാഗു’ എന്നറിയപ്പെടുന്ന പദവി നേടാന്‍ ഒരാള്‍ ഒരു പുള്ളിപ്പുലിയെ വേട്ടയാടി കൊലപ്പെടുത്തി പ്രാദേശിക Read More…

Lifestyle

മീന്‍ വെട്ടിയാല്‍ ഇനി കൈയില്‍ ഉളുമ്പ് മണം ഉണ്ടാകില്ല; ഈ ട്രിക്ക് ഒന്ന് പരിക്ഷിക്കൂ

മീന്‍ വറുത്തും കറിയായുമൊക്കെ കഴിക്കാനായി എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും അത് വൃത്തിയാക്കുകയെന്ന ഒരു ടാസ്‌കാണ്. മീന്‍ വെട്ടികഴിഞ്ഞാല്‍ കൈമാത്രമല്ല ആ പ്രദേശം മുഴുവന്‍ മീനിന്റെ ഗന്ധമായിരിക്കും. പിന്നീട് ആ ഉളുമ്പ് മണം പോകാനായി കൈകള്‍ സോപ്പിട്ടും ഹാന്‍ഡ് വാഷുകള്‍ ഉപയോഗിച്ചും കഴുകിയാലും പൂര്‍ണമായും മീനിന്റെ മണം പോകില്ല. എന്നാല്‍ ഇനി മീന്‍ വെട്ടിയാല്‍ ഉളുമ്പ് മണം ഉണ്ടാകില്ല. അതിനായി ഇങ്ങനെ ചെയ്ത് നോക്കൂ. മീന്‍ ആദ്യം ചട്ടിയിലേക്ക് ഇടാം. മൂന്ന് നാരങ്ങ വട്ടത്തില്‍ അരിഞ്ഞുവയ്ക്കുക. മീന്‍ വെട്ടുന്നതിന് മുമ്പേ Read More…