മുട്ടുവേദനയ്ക്കു കാരണങ്ങള്‍ പലതാണ്. രോഗനിര്‍ണയവും ചികിത്സയും വൈകിപ്പിക്കരുത്. സ്റ്റിറോയ്ഡുകള്‍ സ്ഥിരമായി കഴിച്ചാല്‍ പാര്‍ശ്വഫലത്തിനു സാധ്യതകൂടും. മുട്ടിലെ സന്ധികളിലും അനുബന്ധഭാഗങ്ങളിലും അനുഭവപ്പെടുന്ന വേദന പ്രായമുളളവരില്‍ സാധാരണമാണ്. മുട്ടിന്റെ മുന്‍വശം, ഉള്‍വശം, പുറകുവശം എന്നിവിടങ്ങളിലാണ് വേദന അനുഭവപ്പെടുന്നത്. നീര്, ചലനശേഷിയില്‍ കുറവ് (സന്ധിവാതം), മുട്ടു മടക്കാനോ നിവര്‍ക്കാനോ കഴിയാത്ത അവസ്ഥ എന്നിവയാണ് ഇതില്‍ പ്രധാനം.വേദനയ്ക്കുള്ള കാരണങ്ങള്‍ പലതാണ്. മുട്ടില്‍ ഏല്ക്കുന്ന ക്ഷതങ്ങള്‍, സന്ധിവാതം,. ഓസ്റ്റിയോ ആര്‍ത്രറൈറ്റിസ്,. അണുബാധ,. അസ്ഥികളിലുണ്ടാകുന്ന മുഴകള്‍,. ശാരീരിക അധ്വാനവും അമിതവ്യായാമവും മൂലം ശരീരം ദുര്‍ബലമാകുന്ന അവസ്ഥ,. Read More…
ഈ പത്ത് ശീലങ്ങള്‍ നിങ്ങളുടെ തലച്ചോറിനെ അപകടത്തിലാക്കും
ദിവസവും ചെയ്യുന്ന പല കാര്യങ്ങളും നമ്മളുടെ തലച്ചോറിനെ അപകടത്തിലാക്കുന്നുണ്ടെന്ന് അറിയാമോ? അറിയാതെ ചെയ്യുന്ന ഈ കാര്യങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. അവ ഏതാണെന്ന് നോക്കാം. നീലവെളിച്ചം മൊബൈല്‍ ഫോണില്‍ നിന്ന് പുറത്തേയ്ക്ക് വരുന്ന നീലവെളിച്ചം തലച്ചോറിനെ ബാധിച്ചേക്കാം. നിങ്ങള്‍ ഉറങ്ങുമ്പോഴും തലച്ചോര്‍ ഉണര്‍ന്നിരിക്കാന്‍ ഈ നീലവെളിച്ചം കാരണമാകും. ഇത് നിങ്ങളുടെ ഉറക്കത്തെ താളം തെറ്റിക്കും ആഹാരം ഉപേക്ഷിക്കുന്നത് സമയക്കുറവുകൊണ്ടും അനാരോഗ്യകരമായ ഡയറ്റ് പിന്തുടരുന്നതിന്റെ ഭാഗമായും പലരും ഭക്ഷണം ഉപേക്ഷിക്കാറുണ്ട്. എന്നാല്‍ അത് അത്ര നല്ല ശീലമല്ല. ഉറക്കവും Read More…
ഇങ്ങനെ ചെയതു നോക്കു… രക്തസമ്മര്‍ദ്ദം കുറയും
രക്തസമ്മര്‍ദം ഇന്ന് ഒരു ജീവിത ശൈലി രോഗം കൂടിയായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആഹാരത്തിലൂടെയും വ്യായാമത്തിലൂടെയും രക്തസമ്മര്‍ദം നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും. ദിവസവും 3000 ചുവട് നടക്കുന്നത് പ്രായമായവരിലെ ഉയര്‍ന്ന രക്ത സമ്മര്‍ദത്തെ വളരെ ഫലപ്രദമായി കുറയ്ക്കാന്‍ സാധിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. അയോവ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനത്തിലാണ് ഇങ്ങനെ ഒരു കണ്ടെത്തല്‍. ജേര്‍ണല്‍ ഓഫ് കാര്‍ഡിയോവാസ്‌കുലാര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഡിസീസിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുതിര്‍ന്നവരിലെ ഉയര്‍ന്ന രക്തസമ്മര്‍ദം വ്യായാമത്തിലൂടെ കുറയ്ക്കാന്‍ സാധിക്കുമെന്ന് മുന്‍കാല പഠനങ്ങളിലും തെളിയിച്ചിട്ടുണ്ട്. Read More…
കോവിഡിനെ അതിജീവിച്ചവരില്‍ ഹൃദ്രോഗ സാധ്യത കൂടുതല്‍: ഞെട്ടിക്കുന്ന പഠനം
ലോകത്തെ നടുക്കിയ മഹാമാരിയായിരുന്നു കോവിഡ്. അതുകൊണ്ട് തന്നെ കോവിഡ് പിടിപെടാത്തവരും കുവായിരിക്കും. ഗുരുതരമായ കോവിഡ് 19-നെ അതിജീവിച്ചവര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷത്തേയ്ക്ക് എങ്കിലും ഹൃദ്രോഗ സാധ്യത 2 മുതല്‍ 3 മടങ്ങ് വരെ കൂടുതലായിരിക്കും എന്ന് എയിംസിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.അംബുജ് റോയി പറയുന്നു. ഗുരുതര കോവിഡ് 19 അതിജീവിച്ചവര്‍ക്ക് സാധാരണ ഹൃദ്രോഗികളെ അപേക്ഷിച്ച് അപകട സാധ്യത കൂടുതലാണ്. രോഗം വരാതിരിക്കാന്‍ അവര്‍ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ഡോ. അംബുജ് റോയി വ്യക്തമാക്കുന്നു. ഇവര്‍ Read More…
മധുര പ്രിയരേ സൂക്ഷിക്കുക; ഭക്ഷണത്തിലെ കൃത്രിമ മധുരം ചെറുകുടലിനെ ബാധിക്കുമെന്ന് പഠന റിപ്പോർട്ട്
മധുരപ്രിയരെ കുഴപ്പത്തിലാക്കുന്ന ഒരു പഠന റിപ്പോര്‍ട്ടാണ് ശ്രദ്ധേയമാകുന്നത്. ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് മോളിക്യൂലാര്‍ സയന്‍സസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം മധുര പലഹാരങ്ങളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന കൃത്രിമ മധുരം ചെറുകുടലിലെ സ്വാഭാവിക ബാക്റ്റീരിയകളെ നശിപ്പിക്കുമെന്നും അത് ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് വ്യക്തമാക്കുന്നത്. കുടല്‍ഭിത്തി ഭേദിച്ച് പുറത്തു കടക്കുന്ന ബാക്റ്റീരിയകള്‍ രക്തത്തിലേക്ക് പ്രവേശിക്കുകയും ലിംഫ് നോഡുകള്‍, കരള്‍, പ്ലീഹ എന്നിവിടങ്ങളില്‍ ഒന്നിച്ചു കൂടുകയും അത് സെപ്റ്റിസീമിയ ഉള്‍പ്പെടെയുള്ള ഗുരുതരമായ നിരവധി അണുബാധകള്‍ക്ക് കാരണമാവുകയും ചെയ്യും. ” കൃത്രിമ മധുരം Read More…
ഹൃദയാഘാതത്തിന് മുന്നോടിയാകാം: അവഗണിക്കരുത് ഈ ലക്ഷണങ്ങളെ
ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിച്ചുവരുന്ന കാലത്ത് ഹൃദയത്തിന് കരുതല്‍ കൊടുക്കുകയും ഹൃദയാരോഗ്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുകയും ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ഹൃദയം തകരാറിലാണ് എന്നതിന് ഹൃദയം തന്നെ തരുന്ന പല സൂചനകളും ഉണ്ടാകാം. ആ ലക്ഷണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. നെഞ്ചുവേദന ഇടയ്ക്കിടയ്ക്ക് നെഞ്ച് വേദന, സമ്മര്‍ദ്ദം, നെഞ്ചില്‍ ഞെരുക്കം അല്ലെങ്കില്‍ പൊള്ളല്‍ പോലുള്ള വേദന എന്നിവ സൂക്ഷിക്കുക. കൈകള്‍, കഴുത്ത്, താടിയെല്ല്, അല്ലെങ്കില്‍ പുറം എന്നിവയിലേയ്ക്ക് പടരുന്ന വേദനയും സൂക്ഷിക്കുക. ശ്വാസം മുട്ടല്‍ ചെറിയ കാര്യങ്ങള്‍ ചെയ്യുമ്പോഴൊ അല്ലെങ്കില്‍ Read More…
ഹൃദയാഘാതം ഉണ്ടായോ? എങ്ങനെ കെണ്ടത്താന്‍ കഴിയുമോ?
ഹൃദയാഘാതം ഒരു മെഡിക്കല്‍ അടിയന്താരാവസ്ഥയാണ്. ഏറ്റവും പെട്ടന്ന് വൈദ്യസഹായം ലഭ്യമാക്കേണ്ട ഒരു അവസ്ഥ കൂടിയാണ്. അല്ലാത്ത പക്ഷം അത് രോഗിയുെട ജീവനെടുത്തേക്കാം. ഹൃദ്രോഗങ്ങളുടെ കുടുംബ ചരിത്രമുള്ളവര്‍ക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത കൂടുതലാണ്. കൂടാതെ കൊളസ്‌ട്രോള്‍. രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവതശൈലി രോഗങ്ങള്‍ ഉള്ളവര്‍ക്കും ഹൃദ്രോഗം ഉണ്ടാകാം. നെഞ്ചുവേദന, ശ്വാസംമുട്ടല്‍, ക്ഷീണം, വിയര്‍പ്പ്, നെഞ്ചെരിച്ചില്‍, ഓക്കാനം, ശ്വാസതടസ്സം എന്നിവയെല്ലാം ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരത്തിലുള്ള ഒന്നിലധികം ലക്ഷണങ്ങള്‍ ഒരുമിച്ചു വരുമ്പോള്‍ വൈദ്യസഹായം തേടേണ്ടതാണ്. ഒരാള്‍ക്ക് ഹൃദയാഘാതം ഉണ്ടായോ എന്ന് തിരിച്ചറിയാന്‍ ഒന്നിലധികം മാര്‍ഗങ്ങള്‍ Read More…
ഇത് ലെഗ് ഡേ.. വൈറലായി രശ്മികയുടെ ജിം വീഡിയോ
ജിമ്മില്‍ പോകുന്നവര്‍ക്ക് ലെഗ് ഡേ വളരെ പ്രധാനനപ്പെട്ടതാണ്. ഏറ്റവും വെല്ലുവിളി നിറഞ്ഞ വ്യായാമ ദിവസങ്ങളില്‍ ഒന്നാണ് അത്. ഇപ്പോള്‍ നടി രശ്മിക മാന്ദനയുടെ ജിമ്മിലെ ലെഗ് ഡേ വീഡിയോ വൈറലായിരിക്കുകയാണ്. രശ്മികയുടെ പരിശീലകന്‍ ജുനെദ് ഷെയ്ഖ് ആണ് വീഡിയോ പകര്‍ത്തിയത്. എന്റെ ആത്മാവ് എന്റെ ശരീരം ഉപേക്ഷിച്ച് തിരികെ വരുന്നു എന്നാണ് ഇവര്‍ ഇതിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. ഈ വീഡിയോ കാണുമ്പോള്‍ വളരെയധികം സന്തോഷമുണ്ട് എന്നും രശ്മിക കുറിക്കുന്നു. കാലിലെ വ്യായാമങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് രശ്മിക മാന്ദനയുടെ Read More…
ഹൃദയാഘാതം; സ്ത്രീകളിലും പുരുഷന്മാരിലും ലക്ഷണം വ്യത്യസ്തം, മുന്നറിയിപ്പുകള്‍ 24 മണിക്കൂറിനുമുമ്പ് ലഭിക്കുമെന്ന് പഠനം
മുന്‍കാലങ്ങളില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ പ്രായമായവര്‍ക്കായിരുന്നു വന്നിരുന്നത്. എന്നാല്‍ ഇന്ന് ഹൃദയാഘാതമടക്കമുള്ള രോഗങ്ങള്‍ ചെറുപ്പക്കാരിലും വ്യാപകമായി കാണപ്പെടുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്നുള്ള മരണങ്ങളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹൃദയസ്തംഭനം ഉണ്ടാകുന്ന പകുതിയിലധികം ആളുകള്‍ക്കും ഇത് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പുകള്‍ 24 മണിക്കൂറിന് മുമ്പ് ലഭിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ഈ ലക്ഷണങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമായിരിക്കുമെന്ന് ലോസാഞ്ചലസ് സമിറ്റ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്ക് ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട് കാണുന്ന സുപ്രധാന ലക്ഷണം ശ്വാസമുട്ടലാണ് എങ്കില്‍ Read More…