Health

ചൈനയിൽ വവ്വാലുകളിൽ ഇരുപതോളം പുതിയ വൈറസുകള്‍; രണ്ടെണ്ണം മാരകമായവ, ആശങ്കയോടെ ശാസ്ത്രലോകം

ചൈനയിലെ യുനാൻ പ്രവിശ്യയിലെ വവ്വാലുകളിൽ ഇരുപതോളം പുതിയ വൈറസുകളെ കണ്ടെത്തിയതായി ശാസ്ത്രലോകം. ഇവയിൽ രണ്ടെണ്ണം നിപ, ഹെൻഡ്ര വൈറസുകളോട് സാമ്യമുള്ളവയാണെന്നും തലച്ചോറിനെയും ശ്വാസകോശത്തെയും ബാധിക്കാൻ സാധ്യതയുണ്ടെന്നും ഗവേഷകർ വ്യക്തമാക്കി. PLOS Pathogens എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. പുതിയ വൈറസുകളുടെ കണ്ടെത്തൽ ഇവ പടരാനുള്ള സാധ്യതയെക്കുറിച്ച് ശാസ്ത്രലോകത്ത് വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്. പഴംതീനി വവ്വാലുകളിലാണ് ഈ വൈറസുകൾ കണ്ടെത്തിയത്. ഗുരുതരമായ പല വൈറസുകളുടെയും വാഹകരാണ് പൊതുവെ വവ്വാലുകളെന്ന് പഠനം അടിവരയിടുന്നു. 2017-നും 2021-നും ഇടയിൽ യുനാനിലെ Read More…

Health

കുട്ടികള്‍ ഒരേയിരിപ്പ് ഇരിക്കുകയാണോ? ഫാറ്റി ലിവറിനെ സൂക്ഷിക്കുക

കുട്ടികള്‍ എപ്പോഴും ഒരിടത്ത് തന്നെയിരുന്ന് ഗെയിമിങ്ങിനും കാര്‍ട്ടൂണിനും പിന്നാലെയാണോ.? ഒരേയിരിപ്പ് മണിക്കൂറുകളോളം തുടരുന്നത് കുട്ടികളുടെ ആരോഗ്യത്തിന് നല്ലതല്ലെന്നും അത്തരക്കാരില്‍ ഫാറ്റി ലിവറിന് സാധ്യതയുണ്ടെന്നും പഠനങ്ങള്‍ പറയുന്നു. കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതാണ് ഫാറ്റി ലിവര്‍ രോഗം.മദ്യപാനം മൂലം മാത്രമല്ല ജീവിത ശൈലികൊണ്ടും ഈ രോഗം വരാം. അതിലൊന്നാമത്തെ കാര്യമാണ് മണിക്കൂറുകളോളം ഒരേയിരുപ്പിരിക്കുന്നത്.കുട്ടികളിലെ ഈ പ്രവണത ഭാവിയില്‍ ലിവര്‍ സിറോസിസിനും കാരണമായേക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നേച്ചേഴ്സ് ഗട്ട് ആന്‍ഡ് ലിവര്‍ ജേണലില്‍ ഫിന്‍ലന്‍ഡിലെ ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇതു Read More…

Health

ഈരീതി പിന്തുടരരുത്; മൂത്രംകൊണ്ട് കണ്ണുകഴുകുന്ന വീഡിയോയ്ക്കെതിരെ ഡോക്ടർ

നാട്ടുമരുന്ന്, പരമ്പരാഗത ചികിത്സ എന്നപേരിലൊക്കെ അനാരോ​ഗ്യകരമായ ഹെൽത്ത് ടിപ്സ് സാമൂഹികമാധ്യമത്തിൽ ഇൻഫ്ലുവൻസർമാർ എന്നപേരിൽ പങ്കുവെക്കുന്നവർ ഏറെയാണ്. എന്നാൽ ഇത് പലപ്പോഴും അപകടം പിടിച്ചതും ശരീരത്തിന് ഹാനികരവുമാകുന്നതുമാണ് അവയിൽ പലതും. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സാമൂഹികമാധ്യമത്തിൽ നിറയുന്നതും . സ്വന്തം മൂത്രം ഉപയോ​ഗിച്ച് കണ്ണ് കഴുകുന്നതിന്റെ വീഡിയോ ആണ് ഒരു യുവതി പങ്കുവെച്ചത്. തൊട്ടുപിന്നാലെ ഇതിനെ വിമർശിച്ച് സോഷ്യൽമീഡിയയിൽ ലിവർഡോക്ടർ എന്ന പേരിൽ അറിയപ്പെടുന്ന ഡോ. സിറിയക് എബി ഫിലിപ്സ് രം​ഗത്തെത്തി. പൂനെയിൽ നിന്നുള്ള നൂപുർ പിറ്റിയാണ് Read More…

Health

മഴ, കട്ടന്‍ കാപ്പി, പഴംപൊരി, ആഹാ…, അത്ര നല്ലതല്ല, മണ്‍സൂണില്‍ ആരോഗ്യം സംരക്ഷിക്കാം

ചന്നം പിന്നം പെയ്യുന്ന മഴ, കട്ടന്‍ കാപ്പി, പഴംപൊരി, ആഹാ…, മലയാളിക്ക് എന്നും ഇഷ്​ടപ്പെട്ട കോമ്പോയാണ് ഇത്. പഴംപൊരിയല്ലെങ്കില്‍ പരിപ്പുവടയോ ഉള്ളിവടയോ ബജിയോ അങ്ങനെ വറുത്തതെന്തായാലും മതി. നാക്കിന് നല്ല രുചിയാണെങ്കിലും മഴക്കാലത്ത് ഉപ്പ് കൂടുതലുള്ള വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കാം. ഇത് വയറിന് അസ്വസ്ഥതയും മറ്റും ഉണ്ടാക്കും. കാരണം മഴക്കാലത്ത് നമ്മുടെ ദഹനവ്യവസ്ഥ മന്ദഗതിയിലാവും പ്രവര്‍ത്തിക്കുക. വറുത്ത ഭക്ഷണങ്ങൾ ദഹനത്തെ വീണ്ടും മന്ദഗതിയിലാക്കും. ദഹന പ്രശ്‌നങ്ങൾക്കും അവ കാരണമാകും. വർദ്ധിച്ച ഈർപ്പം കാരണം എണ്ണമയമുള്ള ഭക്ഷണം Read More…

Fitness

62-ാം വയസിലും സുന്ദരിയായി നടി അനിത രാജ്; ഈ പ്രായത്തിലും ജിമ്മില്‍ വര്‍ക്കൗട്ട്, ഫിറ്റ്നസ് രഹസ്യം -വീഡിയോ

60 വയസ്സിന് ശേഷം ആരോഗ്യമുള്ള വരായിരിക്കുക എന്നത് സാധ്യമാണെന്നും ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണെന്നും തെളിയിക്കുന്ന പ്രായമായവരുടെ എണ്ണം കൂടുകയാണ്. 60 വയസ്സിനു ശേഷവും പതിവ് വ്യായാമം വിട്ടുമാറാത്ത രോഗങ്ങള്‍, വീഴ്ചകള്‍, വിഷാദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് ഊര്‍ജ്ജ നിലകള്‍, ആരോഗ്യം, ചലനശേഷി എന്നിവ മെച്ചപ്പെടുത്തുന്നു, ദൈനംദിന ജീവിതം എളുപ്പവും കൂടുതല്‍ സ്വതന്ത്രവുമാക്കുന്നു. മുതിര്‍ന്ന നടിയും 62 കാരിയുമായ അനിതാ രാജ് ഇക്കാര്യത്തില്‍ മാതൃകാപരമായി മുന്നില്‍ നില്‍ക്കുന്നവ രില്‍ ഉള്‍പ്പെടുന്നു. ”ഫിറ്റ്നസ് എനിക്ക് വളരെ പ്രധാനമാണ്. Read More…

Health

കാൽപാദങ്ങൾ നൽകുന്ന ഈ സൂചനകൾ അവഗണിക്കരുത്! വൃക്കരോഗങ്ങള്‍ മുതല്‍ പോഷകക്കുറവു വരെ

ശരീരത്തില്‍ നമ്മള്‍ അധികം ശ്രദ്ധ കൊടുക്കാത്ത ഒരിടമാണ് നമ്മുടെ കാല്‍പാദങ്ങള്‍ എന്ന് പറയാം. നമ്മുടെ ശരീരത്തിന്റെ ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍പാദങ്ങളാണെങ്കില്‍ അവയ്ക്ക് വേണ്ടത്ര പരിഗണന കൊടുക്കുന്നില്ലെന്ന് തന്നെ പറയാം. എന്നാല്‍ പല രോഗങ്ങളുടെയും സൂചന നമ്മള്‍ക്ക് തരുന്ന ഒരു അവയവമാണ് കാല്‍പാദങ്ങള്‍. കാല്‍പാദങ്ങള്‍ നമുക്ക് നല്‍കുന്ന അഞ്ച് അപകടസൂചനകളെ കുറിച്ച് മനസിലാക്കാം…… വിണ്ടു കീറിയ ഉപ്പൂറ്റികള്‍ – ഉപ്പൂറ്റി വിണ്ടു കീറുന്നത് ഒരു സൗന്ദര്യപ്രശ്‌നം മാത്രമല്ല, ആരോഗ്യപ്രശ്‌നം കൂടിയാണ്. തൈറോയ്ഡ് അസന്തുലനം, ചര്‍മത്തിന്റെ ഘടനയെയും ഈര്‍പ്പത്തെയും Read More…

Health

തൊണ്ടയിലേക്ക് ബ്ലേഡ് കുത്തിയിറക്കുന്ന വേദന; കരുതിയിരിക്കാം കോവിഡിന്റെ പുതിയ വകഭേദം

രാജ്യത്ത് ദിനംപ്രതി കോവിഡ്കേസുകള്‍ വര്‍ധിച്ചു വരികയാണ്. നിംബസ് എന്ന വകഭേദമാണ് ഇപ്പോള്‍ കൂടുതലായി വ്യാപിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ നിംബസിന്റെ ലക്ഷണങ്ങള്‍ സാധാരണ കോവിഡ് നിന്നും വ്യത്യസ്തമാണ്. നേരത്തേ കണ്ട വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമായി ചിലലക്ഷണങ്ങൾ കൂടി പുതിയ വകഭേദത്തിനുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഒമിക്രോണിന്റെ ഒരു ഉപവകഭേദമാണ് ഇപ്പോഴത്തെ വൈറസ്. പുതിയ കോവിഡ് വകഭേദം ഇതിനകം തന്നെ വലിയ രീതിയില്‍ പടര്‍ന്നുപിടിച്ചു കഴിഞ്ഞു. തൊണ്ടയിലേക്ക് ബ്ലേഡ് കുത്തിയിറക്കുന്നതു പോലെയുള്ള കടുത്ത വേദനയാണ് ഇതിന്റെ പ്രധാന ലക്ഷണമെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. Read More…

Health

ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക; കരള്‍ പണിമുടക്കാറായി

കരള്‍ രോഗങ്ങള്‍ പലപ്പോഴും ജീവന്‍ തന്നെ അപഹരിച്ചേക്കാം. അല്‍പ്പം ശ്രദ്ധയും കരുതലും ഉണ്ടെങ്കില്‍ ഈ രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനും പരിഹരിക്കാനും കഴിയും. മദ്യപാനം കരളിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇത് കൂടാതെ മഞ്ഞപ്പിത്തവും ചില മരുന്നുകളുടെ ഉപയോഗവും കൊഴുപ്പും ഒക്കെ കരളിന്റെ തകരാറിനു കാരണമാകും. ചില ലക്ഷണങ്ങളിലൂടെ കരളിന്റെ ആരോഗ്യ തിരിച്ചറിയാം. ഇത് കണ്ടെത്തി ചികിത്സിച്ച് ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യാം. 1, കരള്‍ രോഗങ്ങള്‍ ഉള്ളപ്പോള്‍ ഛര്‍ദി സാധാരണമാണ്. ദഹന പ്രശ്‌നവും ആസിഡ് Read More…

Fitness

58-ാം വയസ്സിലും അതിശയിപ്പിക്കുന്ന മെയ്‌വഴക്കം; യോഗാ ചിത്രവുമായി ലിസി

രാജ്യാന്തര യോഗാദിനത്തില്‍ തന്റെ യോഗാഭ്യാസ ചിത്രം പങ്കുവച്ച് മലയാളിയുടെ പ്രിയ നടി ലിസി. യോഗ നിങ്ങളുടെ ജീവിതം മാറ്റിമറിക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ലിസി പറയുന്നു. അമ്പത്തിയെട്ടാം വയസ്സിലും വയസ്സിലും ഞെട്ടിക്കുന്ന മെയ്‌വഴക്കമാണ് താരത്തിന് എന്നാണ് ആരാധകരുടെ കമന്റുകൾ. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ലിസിയുടെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. View this post on Instagram A post shared by Lissy Lakshmi (@lissylakshmi) അഭിനയരംഗത്ത് ഇപ്പോള്‍ സജീവമല്ലെങ്കിലും ഫിറ്റ്‌നസില്‍ അതീവ ശ്രദ്ധ ചെലുത്തുന്ന താരമാണ് Read More…