Health

മാനസിക സമ്മര്‍ദ്ദം എങ്ങനെ ബ്ലഡ് പ്രെഷറിനെ ബാധിക്കുന്നു?

സമ്മർദ്ദം അനുഭവപ്പെടുമ്പോൾ, നമ്മുടെ ശരീരത്തിൽ അഡ്രിനലിന്‍, കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകളുടെ ഉത്പാദനം വർധിക്കുന്നു. ഇവ ഹൃദയമിടിപ്പ് കൂട്ടുകയും രക്തക്കുഴലുകൾ ചുരുക്കുകയും ചെയ്യുന്നു. അതിനാൽ കൂടിയ മർദ്ദത്തിൽ രക്തം ഹൃദയത്തിൽ നിന്ന് പമ്പ് ചെയ്യപ്പെടുന്നു. ഇതാണ് ബ്ലഡ് പ്രെഷർ (BP) താൽക്കാലികമായി ഉയരുന്നത്തിനുള്ള കാരണം. പലർക്കും ഈ രക്താതിമർദ്ദം താൽക്കാലികമായതായിരിക്കും, സ്ട്രെസ്സിനോടൊപ്പം അത് കുറയുകയും ചെയ്യും. എന്നാൽ, എപ്പോഴും സ്ട്രെസ്സിലായിരിക്കുകയോ, മാനസിക സമ്മർദ്ദം സ്ഥിരമായിത്തീരുകയോ ചെയ്യുമ്പോൾ, രക്തസമ്മർദ്ദം സ്ഥിരമായി ഉയർന്നുനില്‍ക്കാൻ സാധ്യതയുണ്ട്. ഇത് ഹൈപ്പർടെൻഷൻ എന്ന അവസ്ഥയ്ക്ക് Read More…

Health

40-ലേക്ക് കടന്നോ? ശരീരവും മനസും പറയുന്ന സൂചനകളും അറിയേണ്ട കാര്യങ്ങളും

40-ാം വയസ്സിലേക്ക് കടക്കുമ്പോൾ ശരീരവും മനസും നമ്മോട് സംസാരിക്കാൻ തുടങ്ങും. നേരത്തെ ശ്രദ്ധിക്കാത്ത ചെറിയ ചെറിയ കാര്യങ്ങൾ പോലും ഇപ്പോൾ ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ടാകും. ഇപ്പോൾ അതിജീവനം, ആരോഗ്യസംരക്ഷണം, ആത്മസംതൃപ്തി തുടങ്ങിയ കാര്യങ്ങൾക്കാണ് മുൻഗണന. ഈ ജീവിതഘട്ടം വലിയ മാറ്റങ്ങളുടെയും സമീപനങ്ങളുടെയും സമയമാണ്. ഇതാ, നിങ്ങൾ 40-ൽ കയറിയെന്ന് മനസിലാക്കാൻ സഹായിക്കുന്ന ചില പ്രധാന സൂചനകളും ഈ പ്രായത്തിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളും: ചെറുതായി നടന്നാലും ക്ഷീണം തോന്നുന്നു. ശരീരത്തിന്റെ സ്‌റ്റാമിന കുറയുന്നത് സാധാരണമാണ്. വൈകാരിക, ശാരീരിക പ്രവർത്തനങ്ങൾക്ക് Read More…

Health

വയാഗ്ര കാന്‍സര്‍ തടയും? ചൈനീസ് ഗവേഷകരുടെ സുപ്രധാന കണ്ടെത്തല്‍

പുരുഷന്മാരിലെ ലൈംഗിക ബലഹീനതയ്ക്ക് ലോകമെങ്ങും ഉപയോഗിക്കുന്ന മരുന്നാണ് സില്‍ഡെനഫില്‍. ലിംഗോദ്ധാരണം മെച്ചപ്പെടുത്താനുള്ള ഈ മരുന്നാണ് വയാഗ്ര എന്ന ബ്രാന്‍ഡ് നെയിമില്‍ വിറ്റഴിക്കുന്നത്. കോടിക്കണക്കിനാളുകളാണ് വയാഗ്രയും മറ്റ് ബ്രാന്‍ഡുകളില്‍ എത്തുന്ന സില്‍ഡെനഫിലും ഉപയോഗിക്കുന്നുണ്ട്. ഇപ്പോഴിതാ ലിംഗോദ്ധാരണത്തിന് മാത്രമല്ല കാന്‍സര്‍ ചികില്‍സയിലും വയാഗ്ര സഹായിക്കുമെന്ന് ചൈനീസ് ഗവേഷകര്‍. ട്യൂമറുകളുടെ വളര്‍ച്ച തടയാനുള്ള ഘടകങ്ങള്‍ സില്‍ഡെനഫിലില്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. മനുഷ്യശരീരത്തിലെ പ്രതിരോധവ്യവസ്ഥയിലെ പ്രധാനഘടകമാണ് ഡെന്‍ഡ്രിറ്റിക് കോശങ്ങള്‍. പ്രതിരോധസംവിധാനത്തിലെ ഇന്‍റലിജന്‍സ് ഏജന്‍റുമാരെന്നാണ് ഈ കോശങ്ങളെ അറിയപ്പെടുന്നത്. ട്യൂമറുകള്‍ രൂപപ്പെടുമ്പോള്‍ ഈ കോശങ്ങളുടെ എണ്ണം Read More…

Health

ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ സ്‌ട്രോക്ക്‌ തടയാം

ആഹാരത്തില്‍ കൂടുതലായി പച്ചക്കറികള്‍, പഴങ്ങള്‍, തവിടു നീക്കാത്ത ധാന്യങ്ങള്‍, മീന്‍ എന്നിവ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ധാരാളം മീന്‍ കറിവച്ചു കഴിക്കുന്നതും സ്‌ട്രോക്കിന്റെ സാധ്യത കുറയ്‌ക്കും. ശരിയായ ആഹാരരീതിയിലൂടെ സ്‌ട്രോക്ക്‌ ഉണ്ടാകാനുള്ള സാധ്യത 80 ശതമാനം കുറയ്‌ക്കാന്‍ സാധിക്കും. ആഹാരത്തില്‍ പൂരിത കൊഴുപ്പിന്റെയും ട്രാന്‍സ്‌ ഫാറ്റ്‌സിന്റെയും ഉപയോഗം ഒഴിവാക്കണം. ഇവയുടെ ഉപയോഗം (എല്‍.ഡി.എല്‍) ചീത്ത കൊളസ്‌ട്രോളിന്റെ അളവു കൂടാനും (എച്ച്‌.ഡി.എല്‍) നല്ല കൊളസ്‌ട്രോളിന്റെ അളവു കുറയാനും കാരണമാവുന്നു. എല്‍.ഡി.എല്‍-ന്റെ അളവു രക്‌തത്തില്‍ വര്‍ധിക്കുന്നതു സ്‌ട്രോക്കിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. എണ്ണയില്‍ Read More…

Featured Health

സ്ക്രബർ കഴിഞ്ഞാൽ അടുക്കളയിൽ ഏറ്റവും അപകടകാരി ഇതാണ്! ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

അടുക്കളയാണ് വീട്ടിൽ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഇടം എന്ന് എല്ലാവര്‍ക്കുമറിയാം. അടുക്കളയിൽ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ രോഗങ്ങള്‍ പിന്നാലെയെത്തും. അടുക്കളയിൽ ഉപയോഗിക്കുന്ന ഓരോ വസ്തുക്കളും വൃത്തിയാക്കുന്നതിൽ പ്രത്യേകം ശ്രദ്ധ വയ്ക്കണം. പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്ക്രബർ വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ ബാക്ടീരിയകള്‍ പകരുമെന്നും അത് രോഗങ്ങള്‍ ഉണ്ടാക്കുമെന്നും നമുക്കറിയാം. എന്നാല്‍ അടുക്കളയിൽ പതിവായി ഉപയോഗിക്കുന്ന കിച്ചൻ ടവ്വലുകലുകളും ഈ ഗണത്തില്‍ പെടുന്നവയാണ്. കൈകൾ തുടയ്ക്കാനും, കഴുകിയ പാത്രങ്ങളിലെ ജലാംശം നീക്കം ചെയ്യാനും, സ്റ്റൗവിൽ നിന്നും ചൂട് പാത്രങ്ങൾ വാങ്ങി വയ്ക്കാനുമൊക്കെ Read More…

Health

വായ മണത്താല്‍ അറിയാം ഫാറ്റി ലിവര്‍ രോഗം, ശ്രദ്ധിക്കുക

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു പ്രധാന അവയവമാണ് കരള്‍. ശരീരത്തിലെ ശുദ്ധീകരണശാല കൂടിയാണ് കരള്‍. കരളിന്റെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്ന ചില പ്രവര്‍ത്തികള്‍ നമ്മുടെ ഭാഗത്ത് നിന്നുണ്ടാകാറുണ്ട്. അതൊക്കെ ഒന്ന് ഒഴിവാക്കിയാല്‍ കരളിന്റെ ആരോഗ്യത്തെ സംരക്ഷിച്ചു പൂര്‍ണആരോഗ്യത്തോടെ കഴിയാം. കരളിനു ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടിയുണ്ടാകുന്ന രോഗമാണ് ഫാറ്റി ലിവര്‍. അമിതമായ മദ്യപാനമാണ് ഫാറ്റി ലിവര്‍ ഉണ്ടാക്കുന്നതിന് ഒരു കാ​‍രണം. എന്നാല്‍ മദ്യം കഴിയ്ക്കാത്ത ആളുകളിലും ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്. അമിതമായ കൊളസ്‌ട്രോള്‍, പ്രമേഹം, സ്ലീപ് അപ്നിയ, തൈറോയ്ഡ് Read More…

Health

നിങ്ങൾക്കു നടുവേദനയുണ്ടോ? ഇത് ഒരു രോഗലക്ഷണമാകാം, ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടത്‌

ഇന്ന്‌ ഏറ്റവും കൂടുതല്‍ ആളുകളെ അലട്ടുന്ന പ്രശ്‌നമാണു ഡിസ്‌ക് സിന്‍ഡ്രോം അഥവാ ഡിസ്‌ക് പ്രലാപ്‌സ്. പ്രായമായവരിലാണ്‌ ഇത്തരം നടുവേദന കൂടുതലായും അനുഭവപ്പെടുന്നത്‌. നിരനിരയായി കോര്‍ത്തിണക്കിയ മുപ്പത്തിമൂന്നു കശേരുക്കള്‍ കൊണ്ടു നിര്‍മിതമാണു നട്ടെല്ല്‌ . ആദ്യമൊക്കെ ആരും നടുവേദന അത്ര കാര്യമാക്കാറില്ല. വേദനസംഹാരികള്‍ കഴിച്ചും പുരട്ടിയും ദിവസങ്ങള്‍ തള്ളനീക്കും. ഒടുവില്‍ വേദന അസഹനീയമാകുമ്പോള്‍ ഡോക്‌ടറെ കാണും. നടുവേദനയുടെ കാരണം കണ്ടെത്തി ഡോക്‌ടര്‍ ആവശ്യമായ മരുന്നും വിശ്രമവും നിര്‍ദേശിച്ചേക്കാം. വേദന സംഹാരികളുടെ ബലത്തില്‍ വേദന കുറഞ്ഞു തുടങ്ങുന്നതോടെ ഇനി വിശ്രമത്തിന്റെ Read More…

Health

കേരളത്തില്‍ ജീവനൊടുക്കുന്നവരില്‍ മുന്നില്‍ പുരുഷന്‍മാര്‍, ഈ 5 ജില്ലകളില്‍ കൂടുതല്‍, പഠന റിപ്പോര്‍ട്ട്

കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ ഏറെയും പുരുഷന്‍മാര്‍. സംസ്ഥാനത്ത് ആകെ ആത്മഹത്യയ്ക്ക് വിധേയരാകുന്നവരില്‍ 79 ശതമാനം പുരുഷന്‍മാരാണ്. 21 ശതമാനം മാത്രമാണ് ഇക്കൂട്ടത്തില്‍ സ്ത്രീകള്‍. കേരളത്തിലെ ആത്മഹത്യ നിരക്ക് സംബന്ധിച്ച് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് എറണാകുളം ജില്ലാ കാര്യാലയം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 2020 മുതല്‍ 2023 വരെയുള്ള കണക്കുകളാണ് പഠനവിധേയമാക്കിയത്. വടക്കന്‍ കേരളത്തെ അപേക്ഷിച്ച് തെക്കന്‍ കേരളത്തിലാണ് ആത്മഹത്യകള്‍ കൂടുതല്‍ സംഭവിക്കുന്നതെന്നതാണ് പഠന റിപ്പോര്‍ട്ട് . തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് Read More…

Fitness

സുംബ നിസ്സാരക്കാരനല്ല; ഹൃദയാരോ​ഗ്യത്തിനും മാനസികനില മെച്ചപ്പെടാനും സൗന്ദര്യത്തിനും മികച്ചത്

സാധാരണ നൃത്തരൂപങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് സുംബ. മറ്റു നൃത്തങ്ങള്‍ വിനോദത്തിന് പ്രാധാന്യം നല്‍കുമ്പോള്‍ ഫിറ്റ്‌നസാണ് സുംബാ ഡാന്‍സിന്റെ ലക്ഷ്യം. സുംബാ എന്നത് പുര്‍ണമായും ഒരു ഡാന്‍സ് ഫിറ്റ്‌നസ് പ്രോഗാമാണ്. സൂംബ ശരിക്കും ഡാന്‍സ് അല്ല, അതൊരു ഫിറ്റ്‌നസ് ഫോം ആണ്. ഒരുമണിക്കൂറില്‍ സൂംബയിലെ പത്തോ പന്ത്രണ്ടോ പാട്ടുകള്‍ പ്ലേ ചെയ്യും. ഡാന്‍സ് മൂവ്‌മെന്‍സിന് പകരം ഫിറ്റ്‌നസ് മൂവ്‌മെന്റ്‌സ് ആണ് സുംബയിലുള്ളത്. ഏത് പ്രായക്കാര്‍ക്കും സൂംബ ചെയ്യാം. ഫാസ്റ്റ് മൂവ്‌മെന്റ്‌സ് ആണ് സുംബയില്‍ ഉള്ളത്. ജിമ്മില്‍ സൈക്കിള്‍, Read More…