Health

മധുര പ്രിയരേ സൂക്ഷിക്കുക; ഭക്ഷണത്തിലെ കൃത്രിമ മധുരം ചെറുകുടലിനെ ബാധിക്കുമെന്ന് പഠന റിപ്പോർട്ട്

മധുരപ്രിയരെ കുഴപ്പത്തിലാക്കുന്ന ഒരു പഠന റിപ്പോര്‍ട്ടാണ് ശ്രദ്ധേയമാകുന്നത്. ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് മോളിക്യൂലാര്‍ സയന്‍സസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം മധുര പലഹാരങ്ങളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന കൃത്രിമ മധുരം ചെറുകുടലിലെ സ്വാഭാവിക ബാക്റ്റീരിയകളെ നശിപ്പിക്കുമെന്നും അത് ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് വ്യക്തമാക്കുന്നത്. കുടല്‍ഭിത്തി ഭേദിച്ച് പുറത്തു കടക്കുന്ന ബാക്റ്റീരിയകള്‍ രക്തത്തിലേക്ക് പ്രവേശിക്കുകയും ലിംഫ് നോഡുകള്‍, കരള്‍, പ്ലീഹ എന്നിവിടങ്ങളില്‍ ഒന്നിച്ചു കൂടുകയും അത് സെപ്റ്റിസീമിയ ഉള്‍പ്പെടെയുള്ള ഗുരുതരമായ നിരവധി അണുബാധകള്‍ക്ക് കാരണമാവുകയും ചെയ്യും. ” കൃത്രിമ മധുരം Read More…

Health

ഹൃദയാഘാതത്തിന് മുന്നോടിയാകാം: അവഗണിക്കരുത് ഈ ലക്ഷണങ്ങളെ

ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിച്ചുവരുന്ന കാലത്ത് ഹൃദയത്തിന് കരുതല്‍ കൊടുക്കുകയും ഹൃദയാരോഗ്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുകയും ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ഹൃദയം തകരാറിലാണ് എന്നതിന് ഹൃദയം തന്നെ തരുന്ന പല സൂചനകളും ഉണ്ടാകാം. ആ ലക്ഷണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. നെഞ്ചുവേദന ഇടയ്ക്കിടയ്ക്ക് നെഞ്ച് വേദന, സമ്മര്‍ദ്ദം, നെഞ്ചില്‍ ഞെരുക്കം അല്ലെങ്കില്‍ പൊള്ളല്‍ പോലുള്ള വേദന എന്നിവ സൂക്ഷിക്കുക. കൈകള്‍, കഴുത്ത്, താടിയെല്ല്, അല്ലെങ്കില്‍ പുറം എന്നിവയിലേയ്ക്ക് പടരുന്ന വേദനയും സൂക്ഷിക്കുക. ശ്വാസം മുട്ടല്‍ ചെറിയ കാര്യങ്ങള്‍ ചെയ്യുമ്പോഴൊ അല്ലെങ്കില്‍ Read More…

Health

ഹൃദയാഘാതം ഉണ്ടായോ? എങ്ങനെ കെണ്ടത്താന്‍ കഴിയുമോ?

ഹൃദയാഘാതം ഒരു മെഡിക്കല്‍ അടിയന്താരാവസ്ഥയാണ്. ഏറ്റവും പെട്ടന്ന് വൈദ്യസഹായം ലഭ്യമാക്കേണ്ട ഒരു അവസ്ഥ കൂടിയാണ്. അല്ലാത്ത പക്ഷം അത് രോഗിയുെട ജീവനെടുത്തേക്കാം. ഹൃദ്രോഗങ്ങളുടെ കുടുംബ ചരിത്രമുള്ളവര്‍ക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത കൂടുതലാണ്. കൂടാതെ കൊളസ്‌ട്രോള്‍. രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവതശൈലി രോഗങ്ങള്‍ ഉള്ളവര്‍ക്കും ഹൃദ്രോഗം ഉണ്ടാകാം. നെഞ്ചുവേദന, ശ്വാസംമുട്ടല്‍, ക്ഷീണം, വിയര്‍പ്പ്, നെഞ്ചെരിച്ചില്‍, ഓക്കാനം, ശ്വാസതടസ്സം എന്നിവയെല്ലാം ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരത്തിലുള്ള ഒന്നിലധികം ലക്ഷണങ്ങള്‍ ഒരുമിച്ചു വരുമ്പോള്‍ വൈദ്യസഹായം തേടേണ്ടതാണ്. ഒരാള്‍ക്ക് ഹൃദയാഘാതം ഉണ്ടായോ എന്ന് തിരിച്ചറിയാന്‍ ഒന്നിലധികം മാര്‍ഗങ്ങള്‍ Read More…

Fitness

ഇത് ലെഗ് ഡേ.. വൈറലായി രശ്മികയുടെ ജിം വീഡിയോ

ജിമ്മില്‍ പോകുന്നവര്‍ക്ക് ലെഗ് ഡേ വളരെ പ്രധാനനപ്പെട്ടതാണ്. ഏറ്റവും വെല്ലുവിളി നിറഞ്ഞ വ്യായാമ ദിവസങ്ങളില്‍ ഒന്നാണ് അത്. ഇപ്പോള്‍ നടി രശ്മിക മാന്ദനയുടെ ജിമ്മിലെ ലെഗ് ഡേ വീഡിയോ വൈറലായിരിക്കുകയാണ്. രശ്മികയുടെ പരിശീലകന്‍ ജുനെദ് ഷെയ്ഖ് ആണ് വീഡിയോ പകര്‍ത്തിയത്. എന്റെ ആത്മാവ് എന്റെ ശരീരം ഉപേക്ഷിച്ച് തിരികെ വരുന്നു എന്നാണ് ഇവര്‍ ഇതിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. ഈ വീഡിയോ കാണുമ്പോള്‍ വളരെയധികം സന്തോഷമുണ്ട് എന്നും രശ്മിക കുറിക്കുന്നു. കാലിലെ വ്യായാമങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് രശ്മിക മാന്ദനയുടെ Read More…

Health

ഹൃദയാഘാതം; സ്ത്രീകളിലും പുരുഷന്മാരിലും ലക്ഷണം വ്യത്യസ്തം, മുന്നറിയിപ്പുകള്‍ 24 മണിക്കൂറിനുമുമ്പ് ലഭിക്കുമെന്ന് പഠനം

മുന്‍കാലങ്ങളില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ പ്രായമായവര്‍ക്കായിരുന്നു വന്നിരുന്നത്. എന്നാല്‍ ഇന്ന് ഹൃദയാഘാതമടക്കമുള്ള രോഗങ്ങള്‍ ചെറുപ്പക്കാരിലും വ്യാപകമായി കാണപ്പെടുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്നുള്ള മരണങ്ങളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹൃദയസ്തംഭനം ഉണ്ടാകുന്ന പകുതിയിലധികം ആളുകള്‍ക്കും ഇത് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പുകള്‍ 24 മണിക്കൂറിന് മുമ്പ് ലഭിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ഈ ലക്ഷണങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമായിരിക്കുമെന്ന് ലോസാഞ്ചലസ് സമിറ്റ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്ക് ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട് കാണുന്ന സുപ്രധാന ലക്ഷണം ശ്വാസമുട്ടലാണ് എങ്കില്‍ Read More…

Health

കരളില്‍ അര്‍ബുദമുണ്ടോ? തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ

ലോകത്ത് ലക്ഷക്കണക്കിന് ആളുകളെ പിടികൂടുന്ന രോഗമാണ് കരളിലെ അര്‍ബുദം. ഓരോ വര്‍ഷവും എട്ട് ലക്ഷം പേരെയാണ് ഈ രോഗം ബാധിക്കുന്നത്. കരളില്‍ ആരംഭിക്കുന്ന അര്‍ബുദങ്ങളെക്കാള്‍ കൂടുതലായിക്കാണുന്നത് കരളിലേയ്ക്ക് വ്യാപിക്കുന്ന അര്‍ബുദങ്ങളാണ്. അര്‍ബുദം വളരെ വൈകിമാത്രം തിരിച്ചറയുന്ന സാഹചര്യങ്ങളുണ്ട്. നേരത്തെ കണ്ടെത്തിയാല്‍ പലപ്പോഴും ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കിലും ചിലര്‍ പ്രാരംഭലക്ഷണങ്ങള്‍ അവഗണിക്കുന്നതിനാല്‍ കണ്ടെത്താന്‍ വൈകും കരളിലെ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ ഒന്നു നോക്കാം. സുഖമില്ല എന്ന തോന്നല്‍ക്ഷീണം, ഉന്‍മേഷക്കുറവ്വയറിന്റെ വലതുവശത്ത് മുകളിലായി ഉണാകുന്ന വേദനകാരണമില്ലാതെ ശരീര ഭാരം കുറയുകവിശപ്പിലായ്മ്മവയറിന്റെ മുകാള്‍ Read More…

Health

രാവിലെ ഉണരുമ്പോള്‍ തലവേദന തോന്നാറുണ്ടോ?

രാവിലെ ഉണര്‍ന്ന് എഴുന്നേല്‍ക്കുമ്പോള്‍ ചിലര്‍ക്ക് തലവേദന അനുഭവെപ്പടാറുണ്ട്. ഒരു ദിവസത്തെ ഊര്‍ജം മുഴുവന്‍ ചോര്‍ത്തിക്കളയാന്‍ ഈ തലവേദന മതിയാകും. ഉണരുമ്പോഴുള്ള തലവേദനയുടെ കാരണങ്ങള്‍ പലതാണ് അറിയാം. ഉറക്കമില്ലായ്മ-രാത്രിയില്‍ ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ രാവിലെ ഏഴുന്നേല്‍ക്കുമ്പോള്‍ തലവേദന അനുഭവപ്പെടാം. അമിത ഉറക്കം- കൂടുതല്‍ നേരം കിടന്നുറങ്ങുന്നതുവഴി ശരീരത്തിലെ ബയോജളിക്കല്‍ ക്ലോക്ക് താളം തെറ്റാം. ഇത് തലവേദനയിലേയ്ക്ക് നയിക്കാം. വിഷാദരോഗവും ഉത്കണ്ഠയും- വിഷാദരോഗവും ഉത്കണ്ഠയും മൈഗ്രെയിന്‍ ഉണ്ടാക്കുകയും ഇതുവഴി തലവേദനയുണ്ടാകയും ചെയ്യാം. കഴുത്തിലും പേശികളിലും സമ്മര്‍ദം- ശരീയായ പൊസിഷനില്‍ അല്ലാതെ Read More…

Health

ഈ ലക്ഷണങ്ങള്‍ അവഗണിക്കാതിരിക്കുക; ഇത് സ്‌ട്രോക്കിന്റെ മുന്നറിയിപ്പാകാം

സംസാരത്തില്‍ വ്യക്തതയില്ലാത്ത അവസ്ഥ. രോഗി എന്താണ് പറയുന്നത് എന്ന് കേള്‍ക്കുന്നവര്‍ക്ക് മനസിലാകാത്ത അവസ്ഥ.പെട്ടെന്ന് സംസാരിക്കാന്‍ കഴിയാതെ വരിക. ഒരു ഭാഗത്ത് പെട്ടെന്ന് ഉണ്ടാകുന്ന മരവിപ്പ്. മുഖത്തിനും കൈകാലുകള്‍ക്കും സംഭവിക്കുന്ന ബലക്ഷയം അല്ലെങ്കില്‍ തളര്‍ച്ച. മുഖത്ത് പെട്ടെന്ന് സംഭവിക്കുന്ന കോട്ടം. പെട്ടെന്ന് ഉണ്ടാകുന്ന ആശയക്കുഴപ്പം, ഒരു കണ്ണിനോ രണ്ട് കണ്ണിനോ കാഴ്ച പ്രശ്‌നം ഉണ്ടാകുക അല്ലെങ്കില്‍ രണ്ടായി കാണുക. പെട്ടെന്ന് കഠിനമായി ഉണ്ടാകുന്ന തലവേദന, ഛര്‍ദ്ദി പെട്ടെന്നുണ്ടാകു അപസ്മാരം അല്ലെങ്കില്‍ ബോധക്ഷയം. ചെറിയ ജോലികള്‍ ചെയ്യുമ്പോള്‍ പോലും കിതപ്പ് Read More…

Health

ഈ എട്ട് ശീലങ്ങള്‍ നിങ്ങളുടെ കരളിനെ അപകടത്തിലാക്കും

പഞ്ചാസാരയുടെ ഉയര്‍ന്ന അളവു മുതല്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ കഴിക്കുന്ന മരുന്ന് വരെ നിങ്ങളുടെ കരളിന്റെ ആരോഗ്യം തകരാറിലാക്കുന്നു. അവയെക്കുറിച്ച് ഒന്ന് അറിഞ്ഞിരിക്കാം. അമിതമദ്യപാനം- മദ്യത്തിന്റെ അമിത ഉപയോഗം കരളിനെ തകരാറിലാക്കുമെന്നത് പലര്‍ക്കും അറിവുള്ള കാര്യമാണ്. അമിത മദ്യപാനം ഫാറ്റിലിവര്‍ മുതല്‍ സിറോസിസ് വരെയുള്ള രോഗവാസ്ഥകള്‍ക്ക് ഇടയാക്കുന്നു. മോശം ഭക്ഷണക്രമം- അനാരോഗ്യകരമായ കൊഴുപ്പ്, പഞ്ചസാര, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവ സ്ഥിരമായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഫാറ്റി ലിവറിന് കാരണമാകും. കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ പരിപ്പ് മുതലായവ Read More…