Fitness

ഫിറ്റ്‌നസ് കാര്യങ്ങള്‍ ആരംഭിയ്ക്കുന്നതിന് മുന്‍പ് ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

ആരോഗ്യകരമായ ശീലങ്ങളില്‍ എപ്പോഴും ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ഇതിലൂടെ ആരോഗ്യകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നതിന് സാധിക്കുന്നു. അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്തുന്നതിനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി ഫിറ്റ്‌നസ് ശീലമാക്കണം. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അധികം വിട്ടു വീഴ്ചയ്ക്ക് തയാറാകാത്തവരാണ് യുവതലമുറയില്‍ ഉള്ളവര്‍. ഫിറ്റ്‌നസ് ശ്രദ്ധിക്കുന്നവര്‍ കൃത്യമായി ഉറക്കവും ഭക്ഷണവുമൊക്കെ ഏറെ പ്രധാനമാണ്. ഫിറ്റ്‌നസ് കാര്യങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. വര്‍ക്ക്ഔട്ട് ഫ്രീക്വന്‍സി സജ്ജമാക്കുക – തുടക്കക്കാര്‍ ആഴ്ചയില്‍ 2 മുതല്‍ 4 ദിവസം വര്‍ക്കൗട്ടുകള്‍ ചെയ്യാന്‍ Read More…

Health

ആര്‍ത്തവം 13 വയസ്സിനു മുന്‍പ്‌ ആരംഭിച്ചാല്‍ പ്രമേഹ, പക്ഷാഘാത സാധ്യത കൂടുതല്‍

ആര്‍ത്തവത്തെ കുറിച്ചുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. ആര്‍ത്തവം 13 വയസ്സ് തികയുന്നതിനു മുന്‍പ് ആരംഭിക്കുന്നത് പില്‍ക്കാലത്ത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്ന് പഠനം. 11 വയസ്സിനോ അതിനു മുന്‍പോ ആര്‍ത്തവം ആരംഭിച്ചവരില്‍ പക്ഷാഘാത സാധ്യത 81 ശതമാനമാണെന്നും ഗവേഷകര്‍ നിരീക്ഷിച്ചു.അമേരിക്കയിലെ ടുലേന്‍, ബ്രിഗ്ഹാം സര്‍വകലാശാലകളിലെയും വിമന്‍സ് ഹോസ്പിറ്റലിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. 12 വയസ്സില്‍ ആരംഭിച്ചവര്‍ക്ക് 32 ശതമാനവും 14 വയസ്സില്‍ ആരംഭിച്ചവര്‍ക്ക് 15 ശതമാനവുമാണ് പക്ഷാഘാത സാധ്യത. നിരീക്ഷണ പഠനം മാത്രമായതിനാല്‍ Read More…

Fitness

50 കഴിഞ്ഞിട്ടും വാള്‍ബര്‍ഗിന്റെ അവിശ്വസനീയമായ ശരീരസൗന്ദര്യം- അറിയുക താരത്തിന്റെ ദിനചര്യകള്‍

വാര്‍ദ്ധക്യം എല്ലാവര്‍ക്കും ഒരു ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ചും നടീനടന്മാരാണെങ്കില്‍ അത് കൂറേക്കൂടി ബുദ്ധിമുട്ടാണ്. എന്നാല്‍ വയസ്സ് 50 കഴിഞ്ഞെങ്കിലും ഹോളിവുഡ് നടന്‍ മാര്‍ക്ക് വാള്‍ബെര്‍ഗിന്റെ ശരീരസൗന്ദര്യം ഇപ്പോഴും വന്‍ ചര്‍ച്ചയാണ്. നടനും മുന്‍ ഗായകനുമൊക്കെയായ അദ്ദേഹത്തിന് കഴിഞ്ഞ ജൂണിലാണ് 52 വയസ്സ് തികഞ്ഞത്. ഇപ്പോഴും കൃത്യമായ ദിനചര്യയും ആരോഗ്യ പരിപാലനവുമൊക്കെയായി നടന്‍ സജീവമാണ്. പലരും വാര്‍ദ്ധക്യത്തെ ഭീതിയോടെ നേരിടുമ്പോള്‍ മാര്‍ക്ക് വാള്‍ബെര്‍ഗിനെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാന്‍ കഴിയാത്ത ആ അവസ്ഥയെ അദ്ദേഹം ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ്. പക്ഷേ വാര്‍ദ്ധക്യത്തെ Read More…

Health

നിങ്ങള്‍ വെള്ളം കുടിക്കുന്നത് ഇങ്ങനെയാണോ..? അത് ശരീരത്തിന് ദോഷം ചെയ്യും

നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണം പോലെയാണ് നമ്മുടെ ആരോഗ്യവും. നല്ല ഭക്ഷണരീതികളിലൂടെയാണ് ആരോഗ്യവും മെച്ചപ്പെടുന്നത്. ഭക്ഷണം കഴിയ്ക്കുന്നത് പോലെ ഭക്ഷണ ശീലങ്ങളിലും ശ്രദ്ധ പുലര്‍ത്തണം. ആഹാരക്രമത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. നല്ല ആഹാരം കഴിയ്ക്കുന്നതോടൊപ്പം തന്നെ ധാരാളം വെള്ളവും കുടിയ്ക്കണം. വെള്ളം കുടിയ്ക്കുന്നതിനും ചില ചിട്ടകള്‍ ഉണ്ട്. നമ്മള്‍ ദിവസേന മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം എന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. വെള്ളം തെറ്റായ രീതിയിലോ അമിതമായോ കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. നിങ്ങളുടെ ശരീരത്തിന്റെ തരം, ഭക്ഷണക്രമം, പ്രവര്‍ത്തന Read More…

Fitness

ശരീരസൗന്ദര്യം സൂര്യയ്ക്ക് പ്രധാനം; തമിഴ്‌സൂപ്പര്‍താരത്തിന് പ്രചോദനം ഈ മലയാളിതാരം

സിനിമയ്ക്ക് വേണ്ടിയുള്ള നടന്‍ സൂര്യയുടെ സമര്‍പ്പണം അങ്ങാടിപ്പാട്ടാണ്. സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച് തന്റെ ശരീരസൗന്ദര്യം നടന്‍ കൂട്ടുകയും കുറയ്ക്കുകയും ചെയ്യും. 47-ാം വയസ്സിലും യുവത്വം കാത്തുസൂക്ഷിക്കുകയും ആരാധകരെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന നടന്റെ രീതികള്‍ക്ക് പ്രചോദനം മലയാളത്തിലെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ഒരു നടനാണ്. സൂര്യ ദിവസവും രണ്ട് മണിക്കൂര്‍ വ്യായാമം ചെയ്യുന്നു, പ്രഭാതഭക്ഷണം നന്നായി കഴിക്കുന്നു, ഉച്ചയ്ക്ക് കോഴിയിറച്ചിയും ചോറും കഴിക്കുന്നു, ശരീരഭാരം കൂടാതിരിക്കാന്‍ പഴങ്ങള്‍ കഴിക്കുന്നു. സൂര്യയ്ക്ക് ഒരു വ്യക്തിഗത പരിശീലകനുണ്ട്, ശരീരഭാരം കൂട്ടാനും കുറയ്ക്കാനും സൂര്യ Read More…

Health

പനിയും കഫക്കെട്ടും വരുമ്പോള്‍ ഇക്കാര്യം ചെയ്യാന്‍ ശ്രദ്ധിയ്ക്കാം

ഏത് കാലാവസ്ഥയിലും വരുന്ന അസുഖങ്ങളില്‍ ഒന്നാണ് പനിയും കഫക്കെട്ടും. വേനല്‍ക്കാലത്ത് തലയില്‍ വിയര്‍പ്പിരുന്ന് നീര് ഇറങ്ങിയും കഫക്കെട്ട് വരുന്നതും പനി വരുന്നതും പതിവാണ്. ഇത് വരാതിരിക്കാന്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതുപോലെ, തല നനച്ചതിന് ശേഷം ഉടനെ വെയിലത്ത് ഇറങ്ങുന്നത് നീര്‍ക്കെട്ട് വരുന്നതിന് കാരണമാകുന്നു. തണുപ്പ് കൂടുംതോറും പലര്‍ക്കും അസുഖങ്ങളും വരും. ഇത്തരം അസുഖം വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മനസിലാക്കാം… ആവിപിടിക്കുക – പനിയും കഫക്കെട്ടും വേഗത്തില്‍ മാറ്റിയെടുക്കാന്‍ സഹായിക്കുന്ന ഒന്നാണ് ആവിപിടിക്കുക Read More…

Health

ഭൂമിയുടെ താപനില ഉയരുന്നത് മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരുടെ മരണ നിരക്ക് വർധിപ്പിക്കും

കാലാവസ്ഥാ വ്യതിയാനം നിരവധി ശാരീരിക പ്രശ്‌നങ്ങളാണ് സൃഷ്ടിയ്ക്കുന്നത്. ഭൂമിയുടെ ഉയരുന്ന താപനില മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരെ ബാധിയ്ക്കുന്നതിനെ കുറിച്ചുള്ള പഠനമാണ് ശ്രദ്ധേയമാകുന്നത്. കാനഡയില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നത്, മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരുടെ മരണ നിരക്ക് വര്‍ധിപ്പിക്കാന്‍ ഭൂമിയുടെ ഉയരുന്ന താപനില കാരണമാകുമെന്നാണ്. ഉയര്‍ന്ന താപനില വരുമ്പോള്‍ മാനസികാരോഗ്യ പ്രശ്‌നമുള്ളവരുടെ കാര്യത്തില്‍ പ്രത്യേക പരിചരണവും ശ്രദ്ധയും ആവശ്യമാണെന്നു റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഉയരുന്ന താപനില ആത്മഹത്യ പ്രവണതകള്‍ വര്‍ധിപ്പിക്കുന്നതായി ചില മുന്‍ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. 2021 ജൂണില്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ Read More…

Fitness

ജോലിയ്ക്കിടെ ക്ഷീണം ഇല്ലാതാക്കി ഉന്മേഷം നല്‍കും; ഈ നാടന്‍ പാനീയങ്ങള്‍ കുടിയ്ക്കാം

നീണ്ട യാത്ര കഴിയുമ്പോഴോ, ദീര്‍ഘനേരം ജോലി ചെയ്യുമ്പോഴോ ഒക്കെ നമ്മളെ ക്ഷീണവും തളര്‍ച്ചയുമൊക്കെ ബാധിയ്ക്കാറുണ്ട്. അപ്പോള്‍ പലരും സോഫ്റ്റ് ഡ്രിങ്കുകളാണ് കുടിയ്ക്കാറുള്ളത്. എന്നാല്‍ ഇതിനേക്കാളൊക്കെ ഗുണം നമ്മുടെ നാടന്‍ പാനീയങ്ങള്‍ക്ക് ശരീരത്തിന് നല്‍കാന്‍ സാധിയ്ക്കും. ക്ഷീണം ഇല്ലാതാക്കി ഉന്മേഷം പകരുകയും അതോടൊപ്പം തന്നെ ശരീരത്തിന് ഗുണവും നല്‍കുന്ന ചില നാടന്‍ പാനീയങ്ങളെ കുറിച്ച് മനസിലാക്കാം… സംഭാരം – ക്ഷീണം അകറ്റാന്‍ സഹായിക്കുന്ന ഏറ്റവും നല്ല ഡ്രിങ്കാണ് സംഭാരം. സംഭാരത്തില്‍ അടങ്ങിയിരിക്കുന്ന ഇലക്ട്രോലൈറ്റ്സ് ശരീരത്തില്‍ നിന്നും നഷ്ടപ്പെട്ട ഊര്‍ജത്തെ Read More…

Health

പ്രായമായവരിലെ മങ്ങുന്ന ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സംതൃപ്തികരമായ ലൈംഗിക ബന്ധത്തിന് സാധിയ്ക്കുമെന്ന് പഠനം

മറവിരോഗം ബാധിക്കുന്ന പ്രായമായവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. മങ്ങുന്ന ഓര്‍മശക്തി ഒരു പരിധി വരെ തടയാനും പ്രായമായവരിലെ ധാരണാശേഷി മെച്ചപ്പെടുത്താനും സംതൃപ്തികരമായ ലൈംഗിക ബന്ധം സഹായകമാണെന്നാണ് പുതിയ പഠനം പറയുന്നത്. ടെക്സാസ് എ ആന്‍ഡ് എം സര്‍വകലാശാലയിലെ സോഷ്യല്‍ സയന്‍സസ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഷാനോണ്‍ ഷെന്നിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. 1683 പേരില്‍ നടത്തിയ പഠനത്തില്‍ 75 മുതല്‍ 90 വരെ പ്രായമുള്ള പുരുഷന്മാരില്‍ ആഴ്ചയില്‍ ഒന്നോ അതിലധികമോ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ലൈംഗിക Read More…